Friday, October 18, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍അഴീക്കോടൻ രാഘവൻ: ധീരനായ പോരാളി

അഴീക്കോടൻ രാഘവൻ: ധീരനായ പോരാളി

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 31

ണ്ണൂർ തെക്കീബസാറിൽനിന്ന് പഴയ ടൗൺ പോലീസ് സ്റ്റേഷനിലേക്കും കണ്ണൂർ സബ്- ജയിലലേക്കും പോകുന്ന നിരത്തിനോട് ചേർന്നുള്ള ഓടിട്ട ഒറ്റമുറിക്കെട്ടിടം. അവിടെ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്നു. പെട്രോമാക്സുകൾ വാടകയ്ക്ക് നൽകുന്നു. ആ മുറിയലോ പുറത്തോ ഒരു സ്റ്റൂളിലിരുന്ന് ബീഡി തെറുക്കുന്നു ഒരു പയ്യൻ. വാടകസ്റ്റോറിലെ സഹായിയും ബീഡി തെറുപ്പുകാരനുമാണ് ആ ചെറുപ്പക്കാരൻ. അയാളുടെ പേര് രാഘവൻ. പിൽക്കാലത്ത് കേരളത്തിൽ ഏറ്റവും പ്രശസ്-തമായ പേരുകളിലൊന്ന് അഴീക്കോടൻ രാഘവൻ. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ കണ്ണിലുണ്ണിയായ സഖാവ് അഴീക്കോടൻ രാഘവൻ. സമര‐സംഘടനാരംഗത്തെ പ്രതിഭാശാലിയായ വിപ്ലവകാരി. കുഞ്ഞിക്കണ്ടി അച്യുതന്റെ കടയാണ്. അച്യുതൻ ബീഡി തെറുപ്പുകാരനുമാണ്. രാഘവനെ സഹായിയായി ഒപ്പംകൂട്ടിയത് കടുത്ത ദാരിദ്ര്യം കണ്ടാണ്. രാഘവൻ കണ്ണൂർ ഗവൺമെന്റ്‌ ട്രെയിനിങ്ങ് സ്കൂളിനോടനുബന്ധിച്ചുള്ള മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസ്- കഴിഞ്ഞതോടെ പഠനം നിർത്തിയതാണ്. തെക്കീബസാറിലെ കറുവന്റെയും പൃക്കാച്ചിയുടെയും മകനാണ് രാഘവൻ. മകന് രണ്ട് വയസ്സായപ്പോഴേക്കും അച്ഛൻ മരിച്ചു. ഏകസഹോദരിയും അകാലത്തിൽ മരിച്ചു.

കടുത്ത ദാരിദ്ര്യവും അനാഥത്വവുമാണ് രാഘവന്റെ ബാല്യാനുഭവം. ചുമട്ടുതൊഴിലാളികളായ അമ്മാവന്മാരാണ് ആശ്രയം. കുഞ്ഞിക്കണ്ടി അച്യുതൻ രാഘവനെ മികച്ച ബീഡിത്തൊഴിലാളിയായി പരിശീലിപ്പിച്ചു. തൊള്ളായിരത്തി മുപ്പതുകളുടെ രണ്ടാംപകുതിയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കർഷക‐തൊഴിലാളി പ്രസ്ഥാനവും ശക്തിപ്പെട്ടുവന്നുകൊണ്ടിരിക്കെ രാഘവനും അതിൽ ആകൃഷ്ടനായി. ചേനോളി കോരനാണ് രാഘവനെ യൂണിയൻ പ്രവർത്തനത്തിലേക്ക്- ആകർഷിച്ചത്. മുതിർന്ന നേതാക്കളെല്ലാം അറസ്റ്റിലായപ്പോൾ ചേനോളി കോരനാണ് കണ്ണൂരിലെ ബീഡി തൊഴിലാളി യൂണിയന്റെ ഭാരവാഹിയായത്. ഈ ഘട്ടത്തിൽ യൂണിയൻ ഓഫീസിലെ സഹായിയായും മാറുകയായിരുന്നു രാഘവൻ. അക്കാലത്ത് കണ്ണൂർ സബ്- ജയിലും ടൗൺ പോലീസ്- സ്-റ്റേഷനും പ്രവർത്തിക്കുന്ന കെട്ടിടത്തിനിപ്പുറം അഴീക്കോടൻ രാഘവൻ ജോലിചെയ്യുന്ന വാടക സ്റ്റോറിൽ വേറെ കെട്ടിടമുണ്ടായിരുന്നില്ല. ടൗൺ പോലീസ്‌ സ്-റ്റേഷനിൽ നേതാക്കളെ കൊണ്ടുവരുമ്പോൾ രാഘവൻ കാണും. ജയിലിലടയ്‌ക്കാൻ കൊണ്ടുപോകുമ്പോഴും കാണും. രാഘവൻ ചായയും വാങ്ങി അങ്ങോട്ടുപോകും. നേതാക്കൾക്കും പ്രവർത്തകർക്കും കൊടുക്കാൻ. പ്രസ്ഥാനവുമായി ദൃഢബന്ധം തുടങ്ങുന്നതങ്ങനെയാണ്. ഈ സമയത്താണ് പി.കൃഷ്ണപിള്ളയെ കാണുന്നത്. ടുബാക്കോ വർക്കേഴ്സ് യൂണിയനടക്കമുള്ള ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കാൻ കണ്ണൂരിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയായിരുന്ന കൃഷ്-ണപിള്ള അഴീക്കോടനിൽ മികച്ച ഒരു കാഡറെ കണ്ടെത്തി. തൊള്ളായിരത്തി നാല്പത്- ആദ്യംതന്നെ പാർട്ടിയിൽ അംഗമാവുകയാണ് രാഘവൻ.

പെട്രോമാക്സ് വാടകയ്ക്ക് എടുക്കുന്നവരെ സഹായിക്കാൻ അച്യുതൻ അയച്ചത് രാഘവനെയാണ്. 1942‐ലെ ജാപ്പ് വിരുദ്ധമേളക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിൽ അഴീക്കോടൻ രാഘവൻ പെട്രോമാക്സ് ഓപ്പറേറ്ററായി എത്തി. കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ള കമ്യൂണിസ്റ്റ്-ട്രേഡ് യൂണിയൻ യോഗങ്ങളിൽ പെട്രോമാക്സുകളുമായെത്തിയ രാഘവൻ ആ യോഗങ്ങളിലെ പ്രസംഗങ്ങൾ മനപ്പാഠമാക്കിപ്പോന്നു. പിൽക്കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയപ്രസംഗകരിലൊരാളാകുന്നതിനുള്ള പരിശീലനമാണ് ആ യോഗങ്ങളിൽ പരോക്ഷമായി നടന്നത്-. ജാപ്പുവിരുദ്ധ മേളക്കാലത്തുതന്നെ പ്രസംഗകനായും രാഘവൻ പേരെടുത്തു. നാല്പതുകളുടെ രണ്ടാം പകുതിയിൽ കൃഷ്-ണപിള്ള കുടുംബസമേതം കണ്ണൂരിൽ താമസമാക്കിയപ്പോൾ പ്രധാനസഹായി രാഘവനായിരുന്നു. രാഘവന്റെ പ്രവർത്തനകേന്ദ്രമായ തെക്കീബസാറിനടുത്ത്- കക്കാട്ടാണ് ഒരു വാടകവീടെടുത്ത് കൃഷ്ണപിള്ള താമസമാക്കിയത്. സഖാവിന്റെ ഏറ്റവും പ്രിയസഹപ്രവർത്തകനായി അഴീക്കോടൻ. നാല്പതുകളുടെ ആദ്യം ബീഡിതൊഴിലാളി യൂണിയൻ ഓഫീസ് സെക്രട്ടറിയും തുടർന്ന് യൂണിയൻ സെക്രട്ടറിയുമായ രാഘവന് വാടക സ്റ്റോറിലെ ജോലി ഒഴിവാക്കേണ്ടിവന്നു. കെ.പി.ഗോപാലനും സി.കണ്ണനുമടക്കമുള്ള പ്രധാനനേതാക്കൾ ജയിലിലോ ഒളിവിലോ ആയിരുന്നു. നഗരത്തിലാണെങ്കിൽ പ്രവർത്തനം കൂടുതൽ വേണ്ടിയിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തെത്തിക്കുന്നവരുടെ കാര്യങ്ങൾ, ജയിലിലടയ്‌ക്കപ്പെടുന്നവരുടെ കാര്യങ്ങൾ, ജാമ്യത്തിന്റെ പ്രശ്നം ഇത്തരം കാര്യങ്ങളിലെല്ലാം അനിതരസാധാരണമായ നേതൃപാടവമാണ് അഴീക്കോടൻ പ്രകടിപ്പിച്ചത്. 1946ൽ കമ്മ്യൂണിസ്-റ്റ് പാർട്ടിയുടെ കണ്ണൂർ ടൗൺ കമ്മിറ്റി സെക്രട്ടറിയായി അഴീക്കോടൻ തിരഞ്ഞെടുക്കപ്പെട്ടു. 1947 ഓഗസ്-റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ചിട്ടും എ.കെ.ജി.യെ ജയിലിൽനിന്ന് മോചിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്- കണ്ണൂരിൽ അഴീക്കോടന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജയിലിൽ നിരാഹാരമനുഷ്ഠിക്കുന്ന എ.കെ.ജി.യോടനുഭാവംപ്രകടിപ്പിച്ച് നഗരത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അഴീക്കോടനെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കി.

1948ൽ പാർട്ടി നിരോധിക്കപ്പെട്ടശേഷം അഴീക്കോടൻ ദീർഘകാലം ഒളിവിൽ കഴിഞ്ഞാണ് പാർട്ടിയും ട്രേഡ്- യൂണിയനുകളും കെട്ടിപ്പടുത്തത്-. 1950 മധ്യത്തിൽ കയരളം മേഖലയിലാണ് അഴീക്കോടൻ ഒളിവിൽ കഴിഞ്ഞത്. കയരളത്തെ കൊതാണ്ടി രാമന്റെ കൊച്ചു ഓലപ്പുരയിൽ. കാലിൽ പരിക്കേറ്റ നിലയിലാണ് സഖാക്കൾ അഴീക്കോടനെ രാമന്റെ പുരയിൽ എത്തിച്ചത്. ചികിത്സയുടെ ഭാഗമായി പച്ചമരുന്നുകൾ വാങ്ങിക്കൊണ്ടുവരുന്നതും മരുന്ന് അരയ്‌ക്കുന്നതുമെല്ലാം ഏതോ നിലയിൽ മണത്തറിഞ്ഞ ഒരു ഗുണ്ടാനേതാവ് പോലീസിന് ഒറ്റുകൊടുക്കുകയും അഴീക്കോടൻ പിടിയിലാവുകയുംചെയ്തു. അപ്പോഴും പിന്നീട് ലോക്കപ്പിൽവെച്ചും പോലീസ്- മർദിച്ചു. അഴീക്കോടന് ഒളിവിൽ താമസിക്കാൻ സൗകര്യം നൽകിയ കോതാണ്ടി രാമനെയും പോലീസ് അറസ്റ്റ്ചെയ്ത് ജ യിലിലടച്ചു. രാമനെ ആറുമാസത്തെ തടവിന് ശിക്ഷിച്ചു. രാമന്റെ മക്കളായ കുമാരൻ, ജാനകി എന്നിവരെ പോലീസ്- ക്രൂരമായി മർദിച്ചു. മർദനത്തെ തുടർന്ന് കുമാരന് കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു.

1951 അവസാനമാണ് അഴീക്കോടൻ ജയിൽമോചിതനായത്-. അപ്പോഴേക്കും ഒന്നാം പാർലമെന്റ് തിരഞ്ഞെടുപ്പെത്തി. പാർട്ടിയുടെ വിവിധ ഘടകങ്ങൾ പുനസ്സംഘടിപ്പിച്ച് പ്രവർത്തനക്ഷമമാക്കലാണ് ആദ്യം ചെയ്തത്. മലബാർ ജില്ലാ കമ്മിറ്റിയിലേക്ക് കണ്ണൂരിൽനിന്നുള്ള അംഗങ്ങളിലൊരാളായി അഴീക്കോടൻ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ മണ്ഡലത്തിൽനിന്നും ലോക്‌സഭയിലേക്ക്- മത്സരിക്കുന്നത് എ.കെ.ജി. എ.കെ.ജി.യുടെ പ്രചാരണപ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട സംഘടനാചുമതലയിൽ അഴീക്കോടൻ. തിരഞ്ഞെടുപ്പ്- പ്രവർത്തനത്തോടെ അവിഭക്ത കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രിയങ്കരനായ സംഘാടകനായി അഴീക്കോടൻ ജനമനസ്സിൽ. 1954ൽ മലബാർ ട്രേഡ്- യൂണിയൻ കൗൺസിൽ സെക്രട്ടറിയായി. 1956‐ൽ ഐക്യകേരളം വന്നതോടെ കണ്ണൂരും കാസർകോടും ചേർന്ന കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി അഴീക്കോടൻ. 1959 മുതൽ സ്റ്റേറ്റ് സെന്ററിന്റെ ഭാഗമായി പ്രവർത്തനം.

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ. എമ്മിന്റെ സംസ്ഥാനത്തെ സമുന്നത നേതാക്കളിലൊരാളായി അഴീക്കോടൻ. 1967ൽ സപ്-തകക്ഷി മുന്നണിയുണ്ടാക്കുന്നതിലും മുന്നണിയെ ഭരണത്തിലെത്തിക്കുന്നതിലും മുഖ്യപങ്ക്- വഹിച്ചവരിലൊരാൾ അഴീക്കോടനായിരുന്നു. മുന്നണിയുടെ കൺവീനറായി പ്രവർത്തിച്ചതും അഴീക്കോടൻതന്നെ. കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.
1972 സെപ്റ്റംബർ 23‐ന് തൃശൂർ ചെട്ടിയങ്ങാടിയിൽ വെച്ചാണ് അഴീക്കോടനെ രാഷ്ട്രീയ എതിരാളികൾ പതിയിരുന്നാക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − seven =

Most Popular