Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറിഭൂമി ഏറ്റെടുക്കലും 
അഴിമതിയും

ഭൂമി ഏറ്റെടുക്കലും 
അഴിമതിയും

എന്തൊക്കെയായിരുന്നു പുകില്? ചെലവാക്കിയതിൽ സിംഹപങ്കും കണ്ണൂരിന്. ഏറ്റെടുത്ത ഭൂമി ഉപയോഗശൂന്യം; കല്ലുവെട്ടാൻ ഉപയോഗിച്ചത്; അഞ്ചിരട്ടി വില നൽകി എന്നൊക്കെയുള്ള അഴിമതി ആക്ഷേപം ഉന്നയിച്ചത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ.

കണ്ണൂർ ഭൂമിയുടെ നാൾവഴി ഇപ്പോൾ കൃത്യമായി രേഖാമൂലം തെളിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് ഓരോന്നിനും ആധാരമായ സർക്കാർ ഉത്തരവുകൾ ഇപ്പോൾ പൊതുമണ്ഡലത്തിൽ ലഭ്യമാണ്.

l 2013 ഏപ്രിൽ മാസത്തിൽ KSIDC ആണ് നിർദിഷ്ട 1000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കേരള സർക്കാരിന് കത്തു നൽകുന്നത്.

l യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏജൻസിയായി കിൻഫ്രയെ 2013 ഡിസംബറിൽ നിശ്ചയിക്കുന്നു.

l ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് ഭരണകാലത്ത് റവന്യു ഡിപ്പാർട്ട്മെന്റ് 2 ഉത്തരവുകൾ പുറപ്പെടുവിക്കുന്നു, 2015 സെപ്തംബർ മാസം 19, 23 തീയതികളിൽ.

l ജില്ലാ കളക്ടർ 2016 ജനുവരിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കത്തെഴുതുന്നു.

l 2016 മാർച്ച് 21 ന് സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി ഇത് അംഗീകരിക്കുന്നു.

l ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച ഫയൽ തിരിച്ച് റവന്യുവിൽ എത്തുമ്പോഴേക്കും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നു.
l ഭൂമി ഏറ്റെടുക്കാനുള്ള ഔദ്യോഗിക ഉത്തരവ് എൽഡിഎഫ് സർക്കാർ ഇറക്കുന്നു.

l ഭൂമി ഏറ്റെടുക്കാനുള്ള പണം ബജറ്റിൽ ഇല്ലാത്തതുകൊണ്ട് തീരുമാനം മരവിപ്പിക്കപ്പെടുന്നു.

l 2018 ൽ കിഫ്‌ബി കണ്ണൂർ ഭൂമി ഏറ്റെടുക്കൽ പാക്കേജ് അംഗീകരിക്കുന്നു. അതിൽ ആദ്യ ഇനമായി യുഡിഎഫ് അംഗീകരിച്ച 1000 ഏക്കറിന് പണം അനുവദിക്കുന്നു.

സുധാപിള്ള സീനിയർ ഉദ്യോഗസ്ഥ ആയിരുന്ന ആളല്ലേ? ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ഗുരുതര ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനുമുൻപ് ബാക്ക് ഫയലുകളെങ്കിലും നോക്കണ്ടേ? അതോ ഇന്നത്തെ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സുധാപിള്ള കമ്മിറ്റിക്ക് നൽകാതിരുന്നതാണോ? കമ്മിറ്റി അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതാണോ? ഇപ്പോൾ ഏറ്റവും അവസാനം ഭൂമി ഏറ്റെടുത്തതിന് ഇത്രയധികം പഴികേട്ട കിഫ്ബിയെപ്പറ്റി പരാമർശം പോലുമില്ലാതെ കേന്ദ്ര സ്മാർട്ട് സിറ്റിക്ക് ഈ ഭൂമികൾ സമർപ്പിച്ച് മുഖ്യമന്ത്രി കൈയടി നേടുന്നു. ഗംഭീര നാടകം.

ഏറ്റെടുത്ത ഭൂമിയുടെ വ്യവസായ ഉപയോഗ ശൂന്യതയെക്കുറിച്ചുള്ള ചർച്ചകൾക്കൊന്നും ഇനി സാധുതയില്ല. മാധ്യമങ്ങളിലെല്ലാംവന്ന 40 ഏക്കർ സ്ഥലത്തെ ഖനനഭൂമിയുടെ ചിത്രങ്ങളുണ്ട്. വെട്ടുകല്ല് കുഴിച്ചെടുത്തതുകൊണ്ട് അവിടെ വെള്ളക്കെട്ടും കാണാം. ഈ പ്രദേശത്തെ ഭൂവില കളക്ടർ വളരെ താഴ്ത്തിയാണ് നിശ്ചയിച്ചത്. ഇതിനെതിരെ ഭൂവുടമസ്ഥർ കോടതിയെ സമീപിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് വിദഗ്ധസമിതിയെ നിശ്ചയിച്ചു. സമിതിയുടെ റിപ്പോർട്ടിലെ ചിത്രങ്ങളാണ് കിഫ്ബിയെ ആക്ഷേപിക്കാൻ പലരും ഉപയോഗിച്ചത്. വസ്തുത എന്താണെന്നു ചോദിച്ചാൽ ഈ 40 ഏക്കർ തർക്കഭൂമി ആയതുകൊണ്ടുതന്നെ പണവും കൈമാറിയിട്ടില്ല.

ഇനി സ്വകാര്യ വ്യക്തികൾ ഭൂമി വാങ്ങിക്കൂട്ടിയതിനെക്കുറിച്ച്-. യുഡിഎഫ് ഭരണകാലത്തല്ലേ വാങ്ങേണ്ട ഭൂമിയെക്കുറിച്ച് തീരുമാനിച്ചത്. അങ്ങനെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു കഴിഞ്ഞാൽ ആ പ്രദേശത്തെ ഭൂമി ക്രയവിക്രയങ്ങൾ മരവിപ്പിക്കപ്പെടും. പിന്നെ എങ്ങനെ, ആർക്ക് ഭൂമി വാങ്ങിക്കൂട്ടാൻ കഴിയും? ആർക്കെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ അത് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ച യുഡിഎഫ് ഭരണകാലത്തു മാത്രമാണ്.

എത്രമാത്രം അടിസ്ഥാനരഹിതമായിട്ടുള്ള ആരോപണങ്ങളാണ് കിഫ്ബിക്കെതിരെ ചമച്ചുണ്ടാക്കുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണ് കണ്ണൂർ ഭൂമി വിവാദം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 3 =

Most Popular