ടെൻഡർ റെഡിയായ 2759 കോടി രൂപയുടെ 91 പദ്ധതികളാണ് സുധാപിള്ള കമ്മിറ്റിയുടെ നിയോലിബറൽ ഭ്രാന്തിൽപ്പെട്ട് ഏതാണ്ട് ഇല്ലാതാകുന്നത്. എല്ലാ സാങ്കേതിക പരിശോധനകളും അനുമതിയും കഴിഞ്ഞ് ടെണ്ടർ പ്രസിദ്ധീകരിക്കാൻ അനുമതിക്കായി വെച്ച പദ്ധതികളാണ് പട്ടികയിലുള്ളത്.
ഈ നിയോലിബറൽ ഭ്രാന്തുമൂലം ടെണ്ടർ റെഡിയായിട്ടും ഉപേക്ഷിക്കപ്പെടുന്ന പദ്ധതികളുടെ ലിസ്റ്റ് നിങ്ങൾ നോക്കൂ. ഈ വലതു പിന്തിരിപ്പൻ നയംമൂലം ഏതൊക്കെ പദ്ധതികളാണ് പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നത് എന്നു മനസ്സിലാകും.
അവയിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്.
ചെല്ലാനം ടെട്രാപോഡ് കടൽ ഭിത്തി രണ്ടാം ഘട്ടം–369.38 കോടി രൂപ. ഈ പദ്ധതി സംസ്ഥാനം നേരിട്ടു ചെയ്യും എന്നൊക്കെ പറയാൻ എളുപ്പമാണ്. ഈ പദ്ധതി ഒരുപക്ഷേ ആരും ഏറ്റെടുക്കുക തന്നെയില്ല. കാരണം അത്രമേൽ റിസ്കുള്ള പദ്ധതിയാണ്. അതിനുള്ള ഫണ്ടിങ് സോഴ്സ് ഉറപ്പാകാതെ ആ പണി നടക്കുക സാധ്യമല്ല.
പൊഴിയൂർ തീര സംരക്ഷണം–93.23 കോടി രൂപ. വിഴിഞ്ഞം അടക്കമുള്ള തുറമുഖ വികസന പ്രവർത്തനങ്ങളുടെ ഫലമായി പൊഴിയൂർ തീരം ഇല്ലാതാവുകയാണ്. അതിന്റെ സംരക്ഷണവും തഥൈവ.
പുളിങ്കുന്ന് താലൂക്ക് ആശുപത്രി, കുട്ടനാട് –106.43 കോടി രൂപ. പ്രളയകാലത്ത് കുട്ടനാടിന്റെ ആരോഗ്യ അത്താണിയായി കണ്ടത് ഈ ആശുപത്രിയെ ആയിരുന്നു.
വേമ്പനാട്ട് കായലിലെ പഴുക്കാനില കായൽ ആഴംകൂട്ടൽ –103.75 കോടി രൂപ. നിയമസഭയിൽ സ്പീക്കറും കൂടി ഇടപെട്ട് ഈ മാതൃകയിൽ കുട്ടനാട് മുഴുവൻ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നടപ്പാക്കണമെന്ന് തീരുമാനിച്ചു. അപ്പോൾ ഇതാ പൈലറ്റ് പ്രൊജക്ടുതന്നെ വേണ്ടെന്നുവയ്ക്കുന്നു.
l Construction For Establishment of Institute for Organ And Tissue Transplant Chevayur, Kozhikode എന്ന പദ്ധതിയുടെ അടങ്കൽ 319.94 കോടി രൂപയാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ കെങ്കേമമായ പ്രഖ്യാപനം നടത്തിയത് ഓർക്കുമല്ലോ?
l തൃശൂർ ജനറൽ ആശുപത്രി –136.79 കോടി രൂപ
l തൃശൂർ മാനസികാരോഗ്യ ആശുപത്രി –36.44 കോടി രൂപ
l തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രി– 87.66 കോടി രൂപ
l തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വിവിധ പദ്ധതികൾ – 52.12 കോടി രൂപ
l വയനാട് കാർബൺ ന്യൂട്രൽ കോഫീ പാർക്ക് – 112. 05 കോടി രൂപ
l തൃശൂർ കോർപ്പറേഷൻ, സമീപ പഞ്ചായത്തുകൾ കുടിവെള്ള പദ്ധതി – 212.09 കോടി രൂപ
l 14 സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ
l കോഴിക്കോട് ജനറൽ ആശുപത്രി – 95.09 കോടി രൂപ
l തിരുവനന്തപുരം ജനറൽ ആശുപത്രി – 137.35 കോടി രൂപ
l Multi-Level Car Parking at Govt Medical College, Thiruvananthapuram – 108.18 കോടി രൂപ
l ഡിജിറ്റൽ സയൻസ് പാർക്ക് ഫേസ് 4 തിരുവനന്തപുരം – 238.52 കോടി രൂപ
l IT പാർക്ക് കണ്ണൂർ – 317.72 കോടി രൂപ
l IT പാർക്ക് കൊട്ടാരക്കര – 85. 29 കോടി രൂപ
l കോവളം ബീച്ച് നവീകരണം – 91.38 കോടി രൂപ
ഇനിയുമുണ്ട് മറ്റൊരു വിഭാഗം. എല്ലാ സാങ്കേതിക പരിശോധനകളും പൂർത്തിയായി ടെണ്ടർ പ്രസിദ്ധപ്പെടുത്താൻ അനുമതി തേടിയ 2759 കോടി രൂപയുടെ 91 പദ്ധതികൾ. ഇതിലാണ് ചെല്ലാനം രണ്ടാം ഘട്ടത്തിനുള്ള 369.38 കോടി രൂപയുടെ പദ്ധതി ഉൾപ്പെടുന്നത്. അവയും സ്വാഹ!
എംസി റോഡ് നാലുവരി പാതയാക്കാൻ 7 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്ന് പി കെ ബഷീർ വീമ്പിളക്കിയത് ഇനി നടന്നതു തന്നെ!
ചുരുക്കത്തിൽ, സുധാപിള്ള കമ്മിറ്റി റിപ്പോർട്ടോടെ കിഫ്ബിയിൽ ഇനി പദ്ധതികൾ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുന്നു.
കിഫ്ബി അംഗീകരിച്ച, നടപ്പിലാക്കലിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ സ്ഥിതി എന്താകും?
ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികൾ പെരുവഴിയിലാകും! l



