പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളെ അട്ടിമറിക്കാനും പ്രതിപക്ഷനേതാക്കളെ കൂറുമാറ്റി സ്വന്തം ചേരിയിലെത്തിക്കാനും കേന്ദ്ര അനേ-്വ ഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ആർഎസ്എസ്/ബിജെപിയുടെ സ്ഥിരം രാഷ്ട്രീയ തന്ത്രമാണ്. ഇത്ര വ്യാപകമായല്ലെങ്കിലും ഇന്ദിരാഗാന്ധിയുടെ കാലംമുതൽ കോൺഗ്രസും ഇതേ തന്ത്രം പയറ്റിയിരുന്നു. എന്നാൽ 2014ൽ മോദി അധികാരത്തിലെത്തിയതുമുതൽ ബിജെപിയുടെ വാഷിങ് മെഷീനുകളായി കേന്ദ്ര അനേ-്വഷണ ഏജൻസികൾ പൂർണമായും അധഃപതിച്ചിരിക്കുകയാണ്.
കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളെ ബിജെപിയിലേക്ക് കൂറുമാറ്റിക്കാനും ബിജെപിക്ക് ഭരണംപിടിക്കാൻ പ്രതിപക്ഷ കക്ഷികളെ പിളർത്താനും ഇഡിയും മറ്റ് അനേ-്വഷണ ഏജൻസികളും കളത്തിലിറങ്ങി കളിക്കുന്നത് പതിവായിരിക്കുന്നു. കോൺഗ്രസിലെയും മറ്റു പ്രതിപക്ഷകക്ഷികളിലെയും പ്രമുഖരായ പലരും ഈ ഏജൻസികളുടെ അനേ-്വഷണം നേരിടുന്നതും തുടർന്ന് അവർ കണ്ണടച്ചുതുറക്കുന്ന വേഗതയിൽ ബിജെപിയിൽ ചേരുന്നതിന്റെയും ഉദാഹരണങ്ങൾ നിരവധിയുണ്ട്. അവർ ബിജെപിയിൽ എത്തിക്കഴിഞ്ഞാൽ ആരോപണം ഉന്നയിച്ചിരുന്ന ബിജെപി അതിൽനിന്ന് പിന്മാറുകയും അനേ-്വഷണ ഏജൻസികൾ അവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്യുന്നു.
1) ഹിമന്ത ബിശ്വ ശർമ
കോൺഗ്രസിലായിരുന്നപ്പോൾ ശാരദ ചിട്ടിഫണ്ട് കേസിൽ സിബിഐ നിരന്തരം ചോദ്യംചെയ്തു. ഗുവാഹത്തിയിലെ ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ടും ആരോപണം നേരിട്ടു. മേൽ കേസുകളിൽ ഹിമന്ത ബിശ്വ ശർമക്കെതിരെ നടപടി ആവശ്യപ്പെട്ടത് ബി ജെ പി ആയിരുന്നെങ്കിലും ഹിമന്ത ബി ജെ പിയിൽ എത്തിയതോടെ ക്ലീൻ ചിറ്റ് നൽകി. ഇപ്പോൾ അദ്ദേഹം വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ ശക്തനായ നേതാവും ആസാമിലെ ബിജെപി മുഖ്യമന്ത്രിയും ആണ്.
2) നാരായൺ റാണെ
മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന നാരായൺ റാണെക്കെതിരെ കള്ളപ്പണ കേസുണ്ടായിരുന്നു. 2019-ൽ റാണെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നശേഷം എല്ലാവിധ അന്വേഷണങ്ങളും അവസാനിച്ചു.
3) ദിഗംബർ കാമത്ത്
ഗോവയിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ ദിഗംബർ കാമത്തിനെതിരെ ലൂയിസ് ബർജർ ജലവിതരണ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് സി ബി ഐ കേസുണ്ട്. ഗോവയിലെ കോൺഗ്രസിന്റെ ശക്തി ക്ഷയിപ്പിച്ച 2022 ലെ വലിയ കൂറുമാറ്റത്തോടെ കാമത്തിനെതിരായ എല്ലാ അന്വേഷണങ്ങളും കേസുകളും നിശ്ചലമായി.
4) സുവേന്ദു അധികാരി
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ യുവനേതാക്കളിൽ പ്രധാനികളിലൊരാളായിരുന്നു സുവേന്ദു അധികാരി. നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യംചെയ്യാൻ തുടങ്ങിയപ്പോൾ സുവേന്ദു അധികാരി തൃണമൂൽ വിട്ട് 2020-ൽ ബി ജെപിയിൽ എത്തി. തുടർന്ന് അദ്ദേഹത്തിനെതിരായ എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കപ്പെട്ടു. ഇപ്പോൾ സുവേന്ദു ബംഗാളിലെ പ്രധാന ബിജെപി നേതാവും മുഖ്യമന്ത്രിയുമാണ്.
5) അജിത്ത് പവാർ
എൻസിപി നേതാവ് ശരദ് പവാറിന്റെ അനന്തരവനായ അജിത്ത് പവാറിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണമാരംഭിച്ചത് 2019 – -20 കാലത്താണ്. മഹാരാഷ്ട്ര സഹകരണ ബാങ്ക് കേസിൽ അജിത്തും ഭാര്യയും ഇ ഡി നടപടി നേരിടേണ്ടിവന്നു. എൻസിപിയെ പിളർത്തി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. നിലവിൽ അജിത്ത് പവാറും ഭാര്യയും മഹാരാഷ്ട്ര സഹകരണ ബാങ്ക് കേസിൽ പ്രതികളല്ല.
6) പ്രഫുൽ പട്ടേൽ
മഹാരാഷ്ട്രയിൽ അജിത് പവാറിനൊപ്പം ബിജെപി സഖ്യത്തിലെത്തിയ മുതിർന്ന എൻസിപി നേതാവാണ് പ്രഫുൽ പട്ടേൽ. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് പ്രഫുൽ പട്ടേലിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ബിജെപിയിലേക്കുള്ള കൂടുമാറ്റത്തോടെ അദ്ദേഹത്തിനെതിരായ കേസുകൾ അവസാനിച്ച നിലയിലാണ്.
7) അശോക് ചവാൻ
ആദർശ് ഭവന പദ്ധതി കുംഭകോണത്തിൽ ആരോപണവിധേയനായി മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കോൺഗ്രസ് നേതാവ്. 2014ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണായുധമായിരുന്നു ആദർശ് ഭവന അഴിമതി. യുപിഎ കാലത്ത് ആരംഭിച്ച സിബിഐ അന്വേഷണം ഒന്നര പതിറ്റാണ്ടായി തുടരുന്നു. പിന്നീട് ഇഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. അശോക് ചവാൻ ഈ അടുത്ത കാലത്ത് ബിജെപിയിൽ എത്തി. ജയിലിൽ പോകാൻ ഭയമാണ് എന്നുപറഞ്ഞ് സോണിയാഗന്ധിയുടെ മുന്നിൽ കരഞ്ഞ് മാപ്പ് പറഞ്ഞതായി ചില കോൺഗ്രസ് നേതാക്കൾ തന്നെ വെളിപ്പെടുത്തി.
8) ഛഗൻ ഭുജ്ബൽ
ഡൽഹിയിലെ മഹാരാഷ്ട്ര സദൻ നിർമാണക്രമക്കേടുകേസിൽ ഇഡി സ്വത്തുക്കൾ കണ്ടുകെട്ടിയ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ഇപ്പോൾ ബി ജെ പി സഖ്യത്തിലായ ശേഷം കേസന്വേഷണം ഏതാണ്ട് അവസാനിച്ച മട്ടാണ്.

9) പേമ ഖണ്ഡു
ഹിമാചൽ പ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്ന പേമ ഖണ്ഡുവിനെതിരെ അഴിമതി കേസുകളും ഗൂഢാലോചന കേസുകളും ഉയരുകയും കേന്ദ്ര ബിജെപി സർക്കാർ അന്വേഷണമാരംഭിക്കുകയും ചെയ്തു. ആകെ കോൺഗ്രസിനുണ്ടായിരുന്ന 45 എംഎൽഎമാരിൽ 44 അംഗങ്ങളെയും കൂട്ടി ബിജെപി പാളയത്തിലേക്കു നീങ്ങി. 2016ൽ അരുണാചൽ പ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായി മാറി. അതോടെ പേമ ഖണ്ഡുവിനെതിരായ എല്ലാ കേസന്വേഷണങ്ങളും എന്നെന്നേക്കുമായി അവസാനിച്ചു.
10) അമരീന്ദർ സിങ്
പഞ്ചാബിലെ ശക്തനായ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയും ആയിരുന്നു അമരീന്ദർ സിങ്. അമരീന്ദർ സിങ്ങും മകനും മരുമകനും ഇഡി കേസുകളുടെ ഭീഷണിയിലായിരുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് വിട്ട് ബിജെപിയുമായി സഹകരിച്ചുതുടങ്ങിയതോടെ ഇഡി അന്വേഷണങ്ങൾ നിർജ്ജീവമായി.
11) ഭാവന ഗാവ്ലി
ശിവസേന നേതാവായിരുന്നു ഭാവന ഗാവ്ലി. കള്ളപ്പണകേസിൽ പ്രതിയായി ഇഡി അന്വേഷണം നേരിടുകയായിരുന്നു. ഇപ്പോൾ ശിവസേന ഷിൻഡെ വിഭാഗത്തിന്റെ ലോക്-സഭാ വിപ്പ് ആണ്. അടുത്തകാലത്ത് ബി ജെ പി സഖ്യത്തിലെത്തിയതോടെ അവർക്കെതിരായ എല്ലാ കേസുകളും അന്വേഷണങ്ങളും അവസാനിച്ചു. l



