Wednesday, October 7, 2026

ad

Homeകവര്‍സ്റ്റോറിലാവ്‌ലിൻ മുതൽ എക്സാലോജിക് വരെ

ലാവ്‌ലിൻ മുതൽ എക്സാലോജിക് വരെ

ജി വിജയകുമാർ

പിണറായി വിജയൻ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായ 1998 മുതൽ ആരംഭിച്ചതാണ് അദ്ദേഹത്തിനെതിരായ ആസൂത്രിതമായ രാഷ്ട്രീയ ആക്രമണങ്ങൾ. അതിനുമുൻപ് സിപിഐ എമ്മിന്റെ പ്രവർത്തകനെന്ന നിലയിൽ രാഷ്ട്രീയ എതിരാളികളുടെയും പ്രതേ-്യകിച്ചും ആർഎസ്എസിന്റെയും പൊലീസിന്റെയും ശാരീരികമായ ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്.

വെെദ്യുതി, സഹകരണവകുപ്പുകളുടെ മന്ത്രിയായിരിക്കെ തൽസ്ഥാനം രാജിവച്ചാണ് അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. മന്ത്രിസ്ഥാനം രാജിവച്ച സന്ദർഭത്തിൽ, മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവിനെ വാനോളം പുകഴ്-ത്തിക്കൊണ്ട് മലയാള മനോരമയും മാതൃഭൂമിയും എഴുതിയ മുഖപ്രസംഗങ്ങൾ ഇവയുടെ പഴയപത്രത്താളുകൾ പരിശോധിച്ചാൽ കാണാനാവും.

എന്നാൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായതിനെതുടർന്ന് ഇതേ പത്രങ്ങൾ തന്നെയാണ് അദ്ദേഹത്തിനെതിരായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങൾ ആരംഭിച്ചത്. കേരളത്തിലെ രൂക്ഷമായ വെെദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ട മികച്ച മന്ത്രിയെന്ന് പുകഴ്-ത്തിയ പത്രങ്ങൾ തന്നെ, അതിനായി അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികളുടെ കരാറിന്റെ പേരിൽ അദ്ദേഹത്തെ ആക്രമിക്കുകയാണുണ്ടായത്. എൽഡിഎഫ് അധികാരമേൽക്കുംമുൻപ് എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാർത്തികേയൻ വെെദ്യുതിമന്ത്രിയായിരിക്കെ ലാവ്-ലിൻ കമ്പനിയുമായി ഒപ്പുവച്ച ധാരണാപത്രത്തിന്മേൽ വീണ്ടും ചർച്ച നടത്തി കരാർ തുകയിലും വ്യവസ്ഥകളിലും സംസ്ഥാനത്തിനനുകൂലമായ മാറ്റംവരുത്തിയാണ് പിണറായി വിജയൻ അത് നടപ്പാക്കിയത്. എന്നാൽ, അതിന്റെ പേരിൽ അദ്ദേഹത്തെ അഴിമതിക്കാരനെന്ന് മുദ്രകുത്തി വേട്ടയാടാനാണ് വർഷങ്ങളോളം കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും നിരന്തരം ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ അവർ കഥകൾ മെനഞ്ഞുകൊണ്ടേയിരുന്നു.

ഉമ്മൻചാണ്ടി ഗവൺമെന്റ് അതിന്മേൽ വിജിലൻസ് അനേ-്വഷണം നടത്തി. ലാവ്-ലിൻ ഇടപാടിൽ പിണറായി അഴിമതി നടത്തിയതായി കണ്ടെത്താനായില്ല. അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിക്കുന്ന റിപ്പോർട്ടാണ് ഉമ്മൻചാണ്ടിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന വിജിലൻസ് ഡിപ്പാർട്ട്മെന്റ് സർക്കാരിന് നൽകിയത്. എന്നാൽ, ആ റിപ്പോർട്ട് അംഗീകരിക്കാതെ, 2006ൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം രാവിലെ ചേർന്ന മന്ത്രിസഭായോഗം അജൻഡയ്ക്ക് പുറത്തുള്ള തീരുമാനമായി ലാവ്ലിൻ കേസ് സിബിഐക്ക് വിട്ടു. അങ്ങനെ പിണറായിക്കെതിരായ രാഷ്ട്രീയ വേട്ടയാടൽ പരമ്പര തുടരാനുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ തീരുമാനം ആവർത്തിച്ചുറപ്പിച്ചു.

ആ കേസ് ഏറ്റെടുക്കാൻ സിബിഐ ആദ്യം വിസമ്മതിക്കുകയാണുണ്ടായത്. അന്ന് കേന്ദ്രത്തിൽ സിബിഐയുടെ ചുമതലയുള്ള ആഭ്യന്തരവകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. കോൺഗ്രസിൽനിന്നും ബിജെപിയിൽനിന്നും മാധ്യമങ്ങളിൽനിന്നും ഉയർന്ന നിരന്തര സമ്മർദവും ആവർത്തിച്ചുള്ള സർക്കാർ ഇടപെടലുംമൂലം ഒടുവിൽ സിബിഐ അതേറ്റെടുക്കാൻ നിർബന്ധിതമാവുകയാണുണ്ടായത്.

പ്രതേ-്യക വിജിലൻസ് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ലാവ്-ലിൻ കരാറിന്റെ മുഖ്യ സൂത്രധാരൻ ജി കാർത്തികേയൻ ആണ് എന്നു പരാമർശമുണ്ടായിരുന്നു. എന്നാൽ, അതു സംബന്ധിച്ച കൂടുതൽ തെളിവുകൾ കണ്ടെത്താൻ സമയം ആവശ്യപ്പെടുകയായിരുന്നു സിബിഐ. പിണറായിക്കും ഉദേ-്യാഗസ്ഥർക്കുമെതിരെ മാത്രം കുറ്റപത്രം സമർപ്പിച്ചതിനെ വിമർശിച്ച കോടതി ‘മുഖ്യ സൂത്രധാരനെ’തിരായ തെളിവുകൾ കൂടി കണ്ടെത്തി അന്തിമകുറ്റപത്രം സമർപ്പിക്കാൻ നിർദേശിച്ചു. ഈ ഘട്ടത്തിലെല്ലാം പിണറായിക്കെതിരായി മാധ്യമ മുറവിളി ഉയരുന്നുണ്ടായിരുന്നു. ഒടുവിൽ സിബിഐ അന്തിമകുറ്റപത്രം കാർത്തികേയനെതിരായ പരാമർശങ്ങൾ ഒഴിവാക്കി സമർപ്പിക്കുകയാണുണ്ടായത്. ആ കുറ്റപത്രം തള്ളിക്കളയണമെന്ന ആവശ്യത്തിന്മേൽ വിജിലൻസ് സ്പെഷ്യൽ കോടതിയിൽ നടന്ന നീണ്ട വാദങ്ങൾക്കും പരിശോധനയ്ക്കും ഒടുവിൽ പിണറായിക്കെതിരായ കുറ്റപത്രം വിചാരണാർഹമല്ലെന്ന് കോടതി വിധിക്കുകയാണുണ്ടായത്.

അതിന്മേൽ കേരള ഹെെക്കോടതിയിൽ സിബിഐ നൽകിയ അപ്പീൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി ഗവൺമെന്റ് ഹെെക്കോടതിയിൽ പ്രത്യേക ഇടപെടൽതന്നെ നടത്തി. അതിന്റെ അടിസ്ഥാനത്തിൽ കേസിൽ വാദം കേട്ട ഹെെക്കോടതി, വിജിലൻസ് സ്പെഷ്യൽ ജഡ്ജിയുടെ പിണറായിക്കനുകൂലമായ വിധി ശരിവയ്ക്കുകയാണുണ്ടായത്. മാത്രമല്ല, ജി കാർത്തികേയന്റെ കാലത്തെ വെെദ്യുതി ബോർഡിലെയും ഗവൺമെന്റിലെയും ബന്ധപ്പെട്ട ഉദേ-്യാഗസ്ഥർക്കെതിരെ വിചാരണ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. പിണറായിയെ കുറ്റവിമുക്തനാക്കിയ കേരള ഹെെക്കോടതി അദ്ദേഹത്തിന്റെ കാലത്തെ ഉദേ-്യാഗസ്ഥരെയും വിചാരണയിൽനിന്ന് ഒഴിവാക്കി.

എന്നാൽ, അതിൽ പ്രകോപിതരായ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പിണറായി വേട്ടയ്ക്ക് കച്ചകെട്ടിയിറങ്ങിയ സംഘവും പിണറായിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാനായി മുറവിളി തുടർന്നു. രാഷ്ട്രീയ സമ്മർദംമൂലം സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ അന്ന് നിർബന്ധിതമായി. എന്നാൽ, വിചാരണക്കോടതിയിൽ സമർപ്പിക്കപ്പെട്ടതിനുപുറമെ പിണറായിയെ കുറ്റക്കാരനെന്ന് വിധിക്കാൻ എന്ത് അധിക തെളിവാണുള്ളത് എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനുമുന്നിൽ മറുപടിയില്ലാതെ സിബിഐ സുപ്രീംകോടതിയിൽനിന്ന് ഒളിച്ചോടുകയാണുണ്ടായത്. അതുകൊണ്ടുമരിശം തീരാത്ത വേട്ടസംഘം ഒത്തുകളി ആരോപിച്ച് മണ്ടിനടക്കുകയായിരുന്നു. തങ്ങൾ പറയുന്നതുകേട്ട് പിണറായിക്കെതിരെ വിധിയെഴുതണം. അല്ലെങ്കിൽ തങ്ങൾ അതംഗീകരിക്കില്ലെന്നതാണ് ഈ രാഷ്ട്രീയ വേട്ടസംഘത്തിന്റെ നിർബന്ധബുദ്ധി. എന്തിന് തെളിവ്, തങ്ങൾ പറയുന്നത് കേട്ടാൽ പോരെ എന്ന മട്ടായിരുന്നു ഈ വേട്ടമൃഗങ്ങൾക്ക്.

പിന്നീടിതാ വരുന്നു പിണറായി മുഖ്യമന്ത്രിയായ കാലത്തെ സ്വർണക്കള്ളക്കടത്ത്. കേന്ദ്ര വിദേശകാര്യ വകുപ്പിന് നിയന്ത്രണാധികാരമുള്ള നയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരും നയതന്ത്ര പ്രതിനിധികളും ചേർന്ന് നടത്തിയിരുന്ന സ്വർണക്കള്ളക്കടത്ത് ഒരുനാൾ കസ്റ്റംസിന്റെ പിടിയിലായി. ദിവസങ്ങൾ കഴിയുമ്പോൾ, ബിജെപി നേതാവ് പ്രസ്താവിക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കേസൊതുക്കാൻ ഇടപെടലുണ്ടായിയെന്ന്. എന്നാൽ ഉടൻതന്നെ കസ്റ്റംസ് ഉ-ദേ-്യാഗസ്ഥൻ അത് നിഷേധിച്ചു. ആ ഉദേ-്യാഗസ്ഥനെ (ഇദ്ദേഹമാണ് കള്ളക്കടത്ത് പിടിച്ചതും) ഉടൻതന്നെ കേന്ദ്ര ധനവകുപ്പ് സ്ഥലംമാറ്റുന്നു. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ കേസ് എൻഐഎ പോലെയുള്ള ദേശീയ അനേ-്വഷണ ഏജൻസി അനേ-്വഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. എൻഐഎ അനേ-്വഷണത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിടുന്നു. എൻഐഎ അനേ-്വഷണത്തിൽ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയുടെ ഓ-ഫീസിനെയോ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചില്ല.

എന്നിട്ടും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനും കേസിലെ മുഖ്യപ്രതിയും തമ്മിൽ ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ആ ഉദേ-്യാഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ഉടൻതന്നെ പുറത്താക്കുകയും സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ഈ ഉദേ-്യാഗസ്ഥനെ അറസ്റ്റുചെയ്തു. കേന്ദ്ര അനേ-്വഷണ ഏജൻസി പിണറായി വിജയൻ നിർദ്ദേശിച്ചതനുസരിച്ച് താൻ കേസിൽ ഇടപെട്ടു എന്നുപറയാൻ അന്വേഷണ ഏജൻസി വലിയ സമ്മർദം ചെലുത്തിയതായി ആ ഉദ്യോഗസ്ഥൻതന്നെ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.

നയതന്ത്ര കാര്യാലയത്തിലെ ഉന്നതരെ കസ്റ്റഡിയിലെടുത്താൽ മാത്രമേ കേസനേ-്വഷണം തുടരാനാകൂവെന്ന് കണ്ട എൻഐഎ അതിന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ലെന്നു മാത്രമല്ല, ബന്ധപ്പെട്ട നയതന്ത്ര പ്രതിനിധികൾക്ക് രാജ്യംവിടാൻ അവസരമൊരുക്കുകയും ചെയ്തു. അങ്ങനെ എൻഐഎയുടെ കേസ് എങ്ങുമെത്താതെ ഒടുങ്ങി. കസ്റ്റംസ് കേസും തഥെെവ. പിന്നീടാണ് സിബിഐയും ഇ ഡിയുമെത്തുന്നത്.

ഇതിനൊപ്പം മാധ്യമങ്ങളിൽ കഥകളുടെ മലവെള്ളപ്പാച്ചിലായിരുന്നു. ലെെഫ് മിഷൻ, ബിരിയാണി ചെമ്പ്, ഖുറാനിൽ സ്വർണം, ഈന്തപ്പഴത്തിന്റെ കുരു ഇങ്ങനെ കഥകൾ പലതായി. എൻഐഎ കോടതി ജാമ്യം നൽകി വിട്ട മുൻ ഐഎഎസ് ഉദേ-്യാഗസ്ഥനെ ഇ ഡി വീണ്ടും അറസ്റ്റുചെയ്യുകയും കടുത്ത മർദന നടപടികൾക്ക് അദ്ദേഹത്തെയും കുടുംബത്തെയും വിധേയരാക്കുകയും ചെയ്തു. അവർക്കുവേണ്ടത് പിണറായി വിജയന്റെ പേര് ആ ഐഎഎസ് ഉദേ–്യാഗസ്ഥനെക്കൊണ്ട് പറയിക്കലായിരുന്നു. അത് നടക്കാത്തതുകൊണ്ട് അദ്ദേഹത്തെ ജയിലിലടച്ചു. കള്ളക്കടത്തു സംഘത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന മുഖ്യപ്രതിയും, ഇത്തരമൊരു വെളിപ്പെടുത്തലിനായി തന്നോടും ഈ അനേ-്വഷണ ഏജൻസികൾ ആവശ്യപ്പെട്ടുവെന്ന് ചില ജയിൽ 
ഉദേ-്യാഗസ്ഥരോട് പറഞ്ഞ വാർത്തയും അക്കാലത്ത് പുറത്തുവന്നിരുന്നു. ഒടുവിൽ നയതന്ത്ര സ്വർണക്കടത്ത് കേസ് എന്തായി? ഇഡിതന്നെ കേസ് തേച്ചുമായ്ച്ചു കളഞ്ഞു; മുഖ്യപ്രതിയെ നാം പിന്നീടു കാണുന്നത് ആർഎസ്എസ് – ബിജെപി സംഘത്തോടൊപ്പമാണ്.

ആ കേസിൽ പിണറായിയെയോ മന്ത്രിസഭാംഗമായിരുന്ന കെ ടി ജലീലിനെയോ കുടുക്കാൻ തെളിവോ മൊഴിയോ കിട്ടാതെ നിരാശരായി പത്തിമടക്കിയ അനേ-്വഷണ ഏജൻസികളും വലതുപക്ഷ രാഷ്ട്രീയക്കാരും അവരുടെ മാധ്യമങ്ങളും അടുത്ത പിടിവള്ളിയായി ആഘോഷിക്കുകയാണ് സിഎംആർഎൽ കേസിനെ. ഇവിടെയും അവർക്ക് നിരാശപ്പെടേണ്ടതായിത്തന്നെ വരും. കാരണം ഈ കേസുമായി പിണറായി വിജയനോ മുഹമ്മദ് റിയാസിനോ യാതൊരു ബന്ധവുമില്ല; അതുകൊണ്ടുതന്നെ തെളിവുമില്ല എന്നതുതന്നെ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular