Wednesday, September 30, 2026

ad

Homeകവര്‍സ്റ്റോറിഭരണപക്ഷ ആരോപണങ്ങൾ; വസ്തുതകൾ

ഭരണപക്ഷ ആരോപണങ്ങൾ; വസ്തുതകൾ

അവർ പറയുന്നു
രാജ്യമാകെ 
പ്രതിസന്ധിയാണ്, വൈദ്യുതി 
വാങ്ങാൻപോലും കിട്ടുന്നില്ല. 
യൂണിറ്റിന് 
മുപ്പതുരൂപ 
കൊടുത്തും 
വൈദ്യുതി 
വാങ്ങേണ്ടിവരും. 
മറ്റെന്തു 
വഴിയാണുള്ളത്?

വസ്തുത

രാജ്യത്ത് എൽ നിനോ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. മഴക്കുറവുമൂലം ജലവൈദ്യുതി ഉൽപ്പാദനത്തിൽ വലിയ കുറവ് വന്നിരിക്കുന്നു. ചൂട് കൂടിയതിനാൽ വൈദ്യുതി ഉപയോഗം കൂടുകയും ചെയ്തു. ദേശീയ വൈദ്യുതിക്കമ്പോളത്തിൽ വൈദ്യുതി കിട്ടാനില്ല. കൽക്കരി പ്രതിസന്ധി മൂലം 12,000 മുതൽ 20,000 മെഗാവാട്ട് വരെ ഉൽപ്പാദനക്കുറവ് കൽക്കരി നിലയങ്ങളിൽ ഉണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി. ഇതൊക്കെ വസ്തുത തന്നെയാണ്.

ഈ പ്രതിസന്ധിയിൽ വൈദ്യുതി മിച്ചം വർദ്ധിച്ച ചില സംസ്ഥാനങ്ങളുമുണ്ട്. ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൊക്കെ ഹിമാലയത്തിൽ നിന്നും മഞ്ഞുരുകി വരുന്ന വെള്ളം എൽ നിനോ സാഹചര്യത്തിൽ കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടങ്ങളിൽ വൈദ്യുതി ഉൽപ്പാദനം കൂടുകയാണ് ചെയ്തത്. ഈ മിച്ച വൈദ്യുതി ദേശീയക്കമ്പോളത്തിൽ വിറ്റ് ലാഭമുണ്ടാക്കാൻ അവർക്ക് കഴിയുന്നുമുണ്ട്. എൽ നിനോ സാഹചര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ ബന്ധപ്പെടുകയും ഉഭയകക്ഷിക്കരാറിന് ശ്രമിക്കുകയും ചെയ്തിരുന്നെങ്കിൽ ഇവിടങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കേരളത്തിന് കഴിയുമായിരുന്നു. കേരളത്തെപ്പോലെ മറ്റു സംസ്ഥാനങ്ങളും ഇതിന് ശ്രമിക്കില്ലേ, അപ്പോൾ നമുക്ക് കിട്ടുമായിരുന്നോ എന്നൊക്കെ ചോദ്യം ഉയരാം. എന്നാൽ വൈദ്യുതി വാങ്ങിയ വകയിൽ കുടിശ്ശികയൊന്നും കൊടുക്കാനില്ലാത്ത വൈദ്യുതി യൂട്ടിലിറ്റി എന്ന നിലയിൽ കെഎസ്ഇബിക്ക് മറ്റു സ്ഥാപനങ്ങളേക്കാൾ വിശ്വാസ്യത ഉണ്ട്. ഇത് നമുക്ക് ഉപയോഗപ്പെടുത്താമായിരുന്നു. മുൻകാലങ്ങളിൽ ഇത്തരത്തിൽ ഇടപെട്ടാണ് കേരളം പ്രതിസന്ധി ഒഴിവാക്കിയിരുന്നത്. അല്ലാതെ അക്കാലത്തൊക്കെ ദേശീയകമ്പോളത്തിൽ ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ളതുകൊണ്ടായിരുന്നില്ല.

ദേശീയ കമ്പോളത്തിൽ വൈദ്യുതി കിട്ടാനില്ലാത്തതിൽ കേന്ദ്ര നയത്തിന്റെ പ്രശ്നവും ഉണ്ട്. 1990കൾ മുതൽ യുപിഎ, എൻഡിഎ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുകൾ മൽസരിച്ച് സ്വകാര്യ ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അങ്ങനെ ഇപ്പോൾ രാജ്യത്തെ വൈദ്യുതി ഉൽപ്പാദന ശേഷിയിൽ 60%വും സ്വകാര്യമേഖലയുടെ കൈവശമാണ്. മാത്രമല്ല ഇതിൽത്തന്നെ ഭൂരിഭാഗവും അദാനി, അംബാനി, ടാറ്റ ഗ്രൂപ്പുകളുടെ കൈവശമാണ്. ഈ കമ്പനികളാണ് ദേശീയ വൈദ്യുതിക്കമ്പോളം നിയന്ത്രിക്കുന്നത്. രാജ്യത്ത് അഞ്ചേകാൽ ലക്ഷത്തിലധികം മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന നിലയങ്ങളുണ്ട്. ഇന്ത്യയുടെ പരമാവധി വൈദ്യുതി ഡിമാനൻഡ് 2,70, 000 മെഗാവാട്ടിലപ്പുറം പോയിട്ടില്ല. അതായത് വൈദ്യുതി ഉൽപ്പാദന ശേഷി ഇല്ലാത്തതല്ല, അതിന്റെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പുവരുത്താൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്വകാര്യ കമ്പനികൾക്ക് അവരുടെ നിലയങ്ങളെല്ലാം പൂർണതോതിൽ പ്രവർത്തിക്കണമെന്നില്ല. ഡിമാൻഡിനേക്കാൾ സപ്ലൈ കുറഞ്ഞാൽ വിൽക്കുന്ന വൈദ്യുതിക്ക് വില കൂടുതൽ കിട്ടും. ഉൽപ്പാദിപ്പിച്ച് വിൽക്കുന്നതിനേക്കാൾ ലാഭം ഉൽപ്പാദിപ്പിക്കാതിരുന്ന് വില കൂട്ടി വിൽക്കുന്നതാണ് എന്ന് ഈ കുത്തകകൾക്ക് നന്നായറിയാം. അതുകൊണ്ടാണ് ദേശീയ വൈദ്യുതി കമ്പോളം ഒരു കരിഞ്ചന്തയാണ് എന്ന് പറയേണ്ടിവരുന്നത്.

ഇതോടൊപ്പം നിലയങ്ങളിൽ കൽക്കരി എത്തിക്കുന്നതിന് ഫലപ്രദമായി ഇടപെടേണ്ട കേന്ദ്ര മന്ത്രാലയങ്ങൾ ഒരിടപെടലും നടത്താത്തത് കൽക്കരി പ്രതിസന്ധിയിലേക്കും ഉൽപ്പാദനക്കുറവിലേക്കും നയിക്കുകകൂടി ചെയ്യുന്നു. ഇങ്ങനെ കേന്ദ്ര നയങ്ങൾക്ക് ഈ പ്രതിസന്ധിയിൽ വലിയ ഉത്തരവാദിത്തമുണ്ട്. പ്രതിസന്ധി സ്വാഭാവികമായി രൂപപ്പെട്ടതല്ല, സൃഷ്ടിക്കപ്പെട്ടതാണ്. അതിൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പങ്കുണ്ട്.

ഈ നയങ്ങളെ തുറന്നുകാണിക്കാനോ നിലപാട് വ്യക്തമാക്കാനോ കേരളത്തിലെ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ല. അവർക്ക് ഇപ്പോഴും എൽഡിഎഫിന്റെ തലയിൽ കുറ്റം ചാരാനാണ് താൽപര്യം. l

ചില പ്രതികരണങ്ങൾ
ഞാനൊരു കിടപ്പുരോഗിയാണ്. അടിക്കടിയുണ്ടാകുന്ന ഈ കറണ്ടുപോക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം വെളുപ്പിന് 4 മണിക്കും അഞ്ചുമണിക്കും കറണ്ടുപോയി. ചൂടുകാരണം ജനൽ തുറന്നിടാമെന്നുവച്ചാൽ കൊതുകിന്റെ ശല്യവും.

കനകലത

 

അവർ പറയുന്നു
കേരളം പവർകട്ടും 
ലോഡ് ഷെഡ്ഡിങ്ങും 
ഇല്ലാത്ത സംസ്ഥാനമായത് വൺ നേഷൻ വൺ 
ഗ്രിഡ് വന്നതിനാലാണ്. അതോടൊപ്പം കേന്ദ്ര 
പൂളിൽ നിന്ന് യഥേഷ്ടം വൈദ്യുതിയും ലഭ്യമാക്കി. ഈ മുന്നേറ്റം എൻഡിഎ സർക്കാരിന്റെയും 
മോദിയുടെയും ദാനമാണ്. അതിൽ എൽഡിഎഫിന് അഭിമാനിക്കാൻ 
ഒന്നുമില്ല.

വസ്തുത 
പ്രചരണം ബിജെപിയുടേതാണെങ്കിലും യുഡിഎഫും ഇതിന്റെ ഭാഗമാണ്. എൽഡിഎഫിനെതിരാണെങ്കിൽ അവർക്കിടയിൽ തർക്കമൊന്നുമില്ല. എന്നാൽ ഏക ഗ്രിഡ് ആയി രാജ്യം മാറിയത് 2013ൽ യുപിഎ സർക്കാരിന്റെ കാലത്തായിരുന്നുവെന്നും അതിൽ എൻഡിഎക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്നെങ്കിലും പറയാൻ യുഡിഎഫ് തയ്യാറാകേണ്ടതായിരുന്നു. പക്ഷേ അതിനുപോലും അവർക്ക് കഴിയുന്നില്ല. വൺ നേഷൻ വൺ ഗ്രിഡ് 2013ൽ വന്നു എന്നുപറഞ്ഞാൽ അതുകൊണ്ടാണ് പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതായതെന്നും അതിൽ എൽഡിഎഫിന് റോളില്ല എന്നും പറയാനാകില്ല എന്നതുമാണ് ഇക്കാര്യം തങ്ങളുടേതാണ് എന്നു പറയുന്നതിൽ നിന്നും യുഡിഎഫിനെ പിന്തിരിപ്പിക്കുന്നത്.

വൺ ഗ്രിഡ് ഉണ്ടായിരുന്നിട്ടും യുഡിഎഫ് കാലത്ത് കേരളത്തിൽ മൂന്ന് മണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്ങുണ്ടായിരുന്നു എന്നതിൽ നിന്നും അതല്ല കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഇല്ലാതാക്കിയതെന്ന് വ്യക്തമാകും.

ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളിലും ഗ്രാമങ്ങൾ ഇപ്പോഴും മണിക്കൂറുകളോളം ഇരുട്ടിലാണ്. പക്ഷേ, കേരളത്തിന്റെ നേട്ടങ്ങളെല്ലാം വടക്കുനിന്ന് ഇറക്കുമതി ചെയ്തതെന്ന് പറയാൻ ഇവർക്ക് ഒരുളുപ്പും ഇല്ല. രാജ്യത്ത് പകുതിയിലേറെയും സ്വകാര്യ നിലയങ്ങളായതോടെ കേന്ദ്ര പൂൾ എന്നതിന് വലിയ അർത്ഥമൊന്നുമില്ല. ടെൻഡറുകളിൽ നിരക്ക് ക്വോട്ട് ചെയ്തും കേന്ദ്ര റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ പദ്ധതി രൂപീകരണ ഘട്ടത്തിൽത്തന്നെ കരാറാക്കിയുമൊക്കെ ഓരോ സംസ്ഥാനവും കമ്പോളത്തിൽ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി മാത്രമാണ് ഓരോ സംസ്ഥാനത്തിനും വൈദ്യുതി കിട്ടുന്നത്. അല്ലാതെ കേന്ദ്രം സൗജന്യം നൽകിയിട്ടല്ല. അത്തരം ഇടപെടലുകളിൽ കാര്യക്ഷമമായി ഇടപെട്ടാണ് കേരളം 2122 മെഗാവാട്ട് ദീർഘകാലക്കരാറുകൾ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഉണ്ടാക്കിയത്. ഇതോടൊപ്പം ഉൽപ്പാദന–പ്രസരണ–വിതരണ മേഖലകളിൽ വലിയ വികസനം കൈവരിക്കാനും കേരളത്തിന് കഴിഞ്ഞു.അങ്ങനെയാണ് ലോഡ് ഷെഡ്ഡിങ്, പവർകട്ട് എന്നീ വാക്കുകൾ കഴിഞ്ഞ പത്ത് വർഷം മലയാളിക്ക് അന്യമായത്. l

അവർ പറയുന്നു 
പുറത്തുനിന്ന് 
വൈദ്യുതി 
വാങ്ങി വിതരണം ചെയ്യുക 
എന്നതിനപ്പുറം 
കഴിഞ്ഞ 
എൽഡിഎഫ് 
കാലത്ത് 
സംസ്ഥാനത്ത് 
വൈദ്യുതി 
മേഖലയിൽ 
ഒരു വികസനവും 
നടന്നിട്ടില്ല.

വസ്തുത 
കേരളം വൈദ്യുതി മേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്തിയ പത്തു വർഷമാണ് കടന്നുപോയത്. സമ്പൂർണ വൈദ്യുതീകരണം പൂർണരൂപത്തിൽ നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. ഊർജവികസനത്തിനായി ഈ കാലയളവിൽ വൈദ്യുതിവകുപ്പ് 26,102.5 കോടി രൂപയുടെ വലിയ നിക്ഷേപം നടത്തി. ദശകങ്ങളായി നിയമക്കുരുക്കിലും സാങ്കേതികപ്രശ്‌നങ്ങളിലും മുടങ്ങിക്കിടന്ന തോട്ടിയാർ, പള്ളിവാസൽ വിപുലീകരണ പദ്ധതികൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. ജലവൈദ്യുത പദ്ധതികളിലൂടെ മാത്രം 179.65 മെഗാവാട്ട് അധികവൈദ്യുതി ഗ്രിഡിലെത്തിച്ചു. വെള്ളത്തൂവൽ, പെരുന്തേനരുവി, കക്കയം, ചാത്തൻകോട്ടുനട, മാങ്കുളം, ചിന്നാർ, ലക്ഷ്മി, ശബരിഗിരി വിപുലീകരണം എന്നീ പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 690 മെഗാവാട്ട് കൂടി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

പുനരുപയോഗ ഊർജത്തിൽ ഇന്ത്യയിൽ മുൻപന്തിയിലാണ് കേരളം. പത്ത് വർഷംകൊണ്ട് 16 മെഗാവാട്ടിൽ നിന്ന് 2,335 മെഗാവാട്ടിലേക്കുള്ള കുതിപ്പ് നേടി. സൗരപദ്ധതിയിലൂടെ സാധാരണക്കാരുടെ വീടുകൾപോലും ഉൽപ്പാദനകേന്ദ്രങ്ങളായി. 33 ലക്ഷത്തിലധികം പുരപ്പുറങ്ങൾ നവകേരളനിർമിതിയുടെ ഭാഗമായി. അത്യാധുനിക ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം നടപ്പാക്കുന്നതിൽ കേരളം മുന്നിലാണ്. നാല് മണിക്കൂർ വൈദ്യുതി നൽകാൻ കഴിയുന്ന കാസർഗോഡ് മൈലാട്ടിയിലെ രാജ്യത്തെ ആദ്യ പദ്ധതിക്ക് പുറമേ കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലായി 500 മെഗാവാട്ട് സംഭരണശേഷിയുള്ള പദ്ധതികൾ 2026-ഓടെ കമ്മീഷൻ ചെയ്യും. പവർ സിസ്റ്റം ഡെവലപ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 250 മെഗാവാട്ട് സ്റ്റോറേജ് ഗ്രിഡ് സുരക്ഷയെ ലോകനിലവാരത്തിലെത്തിക്കും. 6,580 മെഗാവാട്ട് ശേഷിയുള്ള 14 പംപ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാധ്യതാപഠനം നടക്കുകയാണ്. പ്രസരണ–-വിതരണ ശൃംഖല പരിഷ്‌കരിക്കുന്നതിലും വലിയ പുരോഗതി നേടാനായി. 34 ലക്ഷം പുതിയ കണക്ഷനുകൾ നൽകി. 101 പുതിയ സബ്‌സ്റ്റേഷനുകളും 3,218 കിലോമീറ്റർ പ്രസരണലൈനുകളും സ്ഥാപിച്ചു.
ചുരുക്കത്തിൽ, ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം, ഗ്രിഡ് നവീകരണം, സൗരോർജത്തിന് നൽകിയ മുൻഗണന എന്നിവയിലൂടെ കേരളം പവർഫുൾ ആയി. ഇരുട്ടകന്നതോടെ വികസനവും വന്നു. വ്യവസായങ്ങൾക്ക് പ്രിയപ്പെട്ട നാടായി. സേവനം പടിവാതിക്കൽ എത്തിക്കാൻ ജീവനക്കാരും കൂടെനിന്നു. l

.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − 2 =

Most Popular