Wednesday, September 30, 2026

ad

Homeകവര്‍സ്റ്റോറിഭരണപക്ഷ ആരോപണങ്ങൾ; വസ്തുതകൾ

ഭരണപക്ഷ ആരോപണങ്ങൾ; വസ്തുതകൾ

അവർ പറയുന്നു
കഴിഞ്ഞ 
തിരഞ്ഞെടുപ്പിൽ 
എൽഡിഎഫ് തന്നെ 
തുടർന്നിരുന്നെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നു. 
അപ്പോൾ നിങ്ങൾ 
എന്തുചെയ്യുമായിരുന്നുവെന്ന് പറയാമോ?

വസ്തുത 
കേരളത്തിൽ എൽഡിഎഫ് ഭരണത്തിൽ തുടർന്നിരുന്നുവെങ്കിലും എൽ നിനോ വരുമായിരുന്നു. ചൂടു കൂടുമായിരുന്നു. മഴ കുറയുമായിരുന്നു. ഉപഭോഗം കൂടുമായിരുന്നു. പ്രതിസന്ധിക്ക് കാരണമായ സംഗതികളിൽ ഒന്നിനും മാറ്റം ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇത് കൈകാര്യം ചെയ്യുന്നതിലുള്ള സമീപനം ഇപ്പോഴത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമാകുമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിസന്ധി ജനങ്ങളെ ബാധിക്കാതെ മാനേജ് ചെയ്യാൻ എൽഡിഎഫിന് കഴിയുമായിരുന്നു. അത് എൽഡിഎഫിന്റെ കയ്യിൽ എന്തെങ്കിലും മാന്ത്രിക വടി ഉള്ളതുകൊണ്ടല്ല. ജനതാൽപര്യത്തിനപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നും ഇല്ലാ എന്നുള്ളതുകൊണ്ടാണ്.

എൽഡിഎഫ് എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. പക്ഷേ ചോദ്യം ഉന്നയിക്കപ്പെടുന്നു എന്നതിനാൽ മാത്രം ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. ഈ മഴക്കാലത്ത് പ്രതീക്ഷിച്ച 4000-–4300 മെഗാവാട്ടിന് പകരം 5000 മെഗാവാട്ടിനപ്പുറം ഉപഭോഗം പോകുമെന്ന് മെയ് അവസാന വാരത്തോടെ തന്നെ വ്യക്തമായിരുന്നു. കാലവർഷം വൈകുമെന്നും വ്യക്തമായിരുന്നു. സ്വാഭാവികമായും അപ്പോൾത്തന്നെ വൈദ്യുതി മിച്ച സംസ്ഥാനങ്ങളെ കണ്ടെത്താനും ഉഭയകക്ഷിക്കരാറുകളിൽ ഏർപ്പെടാനുമുള്ള ഇടപെടൽ ഉണ്ടാകേണ്ടിയിരുന്നു. എൽഡിഎഫ് ആയിരുന്നെങ്കിൽ അതുണ്ടാകുമായിരുന്നു. മെയ്, ജൂൺ മാസങ്ങളിലെ പൊതുസ്ഥിതിയിൽ കേരളത്തിന് അത്തരത്തിലുള്ള കരാറുകളിൽ ഏർപ്പെടാൻ കഴിയുന്ന സാഹചര്യവും ഉണ്ടായിരുന്നു. കെഎസ്ഇബി നേതൃത്വത്തിലും ഉദ്യോഗസ്ഥതലത്തിലുമൊക്കെ തുടർച്ച ഉറപ്പുള്ളതിനാൽ മുൻകാല ഇടപെടലുകളുടെ മാതൃക തുടരാനും പ്രയാസം ഉണ്ടാകുമായിരുന്നില്ല.

വൈദ്യുതി ബോർഡിലെ സംഘടനകളുടേയും സാമൂഹ്യ സംഘടനകളുടേയും സഹായത്തോടെ വിപുലമായൊരു ഊർജ്ജ സംരക്ഷണ കാമ്പയിന് രൂപംകൊടുക്കുകയും കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹചര്യവും അത്ര അനിവാര്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പകലിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇത്തരമൊരു കാമ്പയിൻ സഹായകമാകും. കുറഞ്ഞത് 200–-300 മെഗാവാട്ടിന്റെ പീക്ക് ലോഡ് കുറവ് ഇത്തരമൊരു കാമ്പയിനിലൂടെ സാധ്യമാകും. ഇത് മുൻകാലങ്ങളിലും ഫലപ്രദമായി നടന്നിട്ടുള്ളതാണ്.

പണി നടന്നുവരുന്ന ബാറ്ററി സ്റ്റോറേജ് പദ്ധതികൾ നേരത്തേ പൂർത്തിയാക്കാൻ കഴിയുന്നത് പീക്ക് സമയത്തെ വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കുമായിരുന്നു. 2026 ഒക്ടോബറിൽ പൂർത്തിയാക്കാനാണ് കരാർ ലക്ഷ്യമിട്ടിരുന്നത്. എങ്കിലും ആഗസ്തോടെ പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിൽ പദ്ധതി പുരോഗമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വേഗത കുറയുകയും ഒക്ടോബറിൽപ്പോലും പൂർത്തീകരിക്കപ്പെടില്ല എന്ന അവസ്ഥയിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. അത് സർക്കാർ ഫലപ്രദമായി ഇടപെടാത്തതിനാൽ സംഭവിച്ചതാണ്.

ഇപ്പോൾ നേരിടുന്ന പ്രതിസന്ധി മാത്രമല്ല, വരുന്ന വേനൽക്കാലം മറികടക്കുകയും കേരളത്തിന് പ്രധാനമാണ്. സ്വാപ്പ് കരാറുകൾ സംബന്ധിച്ച നടപടികൾ ആരംഭിക്കേണ്ട കാലം ആയിട്ടുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധക്കുറവുണ്ടോ എന്ന സംശയമുണ്ട്. ഇതിലൊക്കെ തികച്ചും ആസൂത്രിതവും സമയബന്ധിതവുമായ ഇടപെടലുകൾ ഉണ്ടായതാണ് കഴിഞ്ഞ പത്തുകൊല്ലം കേരളം കണ്ടത്. ഇപ്പോൾ കാണാത്തതും അതുതന്നെയാണ്. l

അവർ പറയുന്നു 
വൈദ്യുതി നിയന്ത്രണങ്ങൾ ജനങ്ങൾക്ക് ചില 
അസൗകര്യങ്ങൾ 
ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവർ അതിനോട് 
പൊരുത്തപ്പെട്ടിട്ടുണ്ട്. 
അതിനപ്പുറം വലിയ 
പ്രശ്നങ്ങളൊന്നും 
കേരളത്തിന്റെ 
പൊതുവികസനത്തിൽ 
ഈ പ്രതിസന്ധി 
സൃഷ്ടിച്ചിട്ടില്ല.

വസ്തുത 
വൈദ്യുതി പ്രതിസന്ധി സാധാരണ ഗാർഹിക ഉപഭോക്താക്കളെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇത് എല്ലാ സാമൂഹ്യ വികസനത്തുറകളേയും ബാധിക്കുന്ന ഒന്നാണ്. ഈ ജൂൺ മുതൽ സെപ്തംബർ വരെ ഉണ്ടായിട്ടുള്ള വൈദ്യുതി ലഭ്യതക്കുറവ് മാത്രം കണക്കാക്കിയാൽ അത് ഏകദേശം 250–-300 ദശലക്ഷം യൂണിറ്റ് വരും. ഇതിന്റെ ഭാഗമായി നേരിട്ടുള്ള സർവീസ് നഷ്ടം 800 കോടിയോളം രൂപയുടേതാണ്. ഇതോടൊപ്പം ഈ പ്രതിസന്ധി ദോഷകരമായി ബാധിച്ചിട്ടുള്ള എംഎസ്എംഇ മത്സ്യബന്ധനം, കോൾഡ് സ്റ്റോറേജ്, ഐടി ബിപിഒ തുടങ്ങിയ മേഖലകളെക്കൂടി ഉൾപ്പെടുത്തി മൾട്ടിപ്ലയർ ഘടകങ്ങൾകൂടി ചേർത്തു പരിശോധിച്ചാൽ വന്നിട്ടുള്ള നഷ്ടം 3500-–4000 കോടിയോളം രൂപയുടെതാണ്. ഇത് കേരളത്തിന്റെ ജിഡിപിയുടെ കാൽ ശതമാനത്തോളം വരും.

കെഎസ്ഇബി കണക്കാക്കിയിട്ടുള്ള ലോഡ് ജനറേഷൻ ബാലൻസ് കണക്കുകൾ പ്രകാരം ഈ വർഷം മൊത്തം 747 ദശലക്ഷം യൂണിറ്റിന്റെ വൈദ്യുതിക്കുറവ് കാണുന്നുണ്ട്. ഇത് ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ്. ഇതിന്റെ ജിഎസ്ഡിപി ഇലാസ്തികത വെച്ച് കണക്കാക്കിയാൽ ഉണ്ടാകാവുന്ന നഷ്ടം ഏകദേശം ഒരു ശതമാനത്തിനടുത്ത് വന്നേക്കാം.

യഥാർത്ഥത്തിൽ ദേശീയ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന നഷ്ടത്തേക്കാൾ കേരളത്തെ ഗുരുതരമായി ബാധിക്കുക നിക്ഷേപകർക്കുണ്ടായിരുന്ന ആത്മവിശ്വാസത്തിന്റെ തകർച്ചയാണ്. കഴിഞ്ഞ പത്തുവർഷം വൈദ്യുതി പ്രതിസന്ധിയുണ്ടാവില്ല എന്നൊരു ബോധ്യം നിക്ഷേപകർക്കുണ്ടാകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിന് വലിയ കുറവുണ്ടായി എന്നത് കേരളത്തിന്റെ പൊതുവികസനത്തെ പുറകോട്ടടിപ്പിക്കും എന്നതിൽ സംശയമില്ല. l

ചില പ്രതികരണങ്ങൾ
കേരളത്തിൽ കറണ്ട് കട്ട് തുടങ്ങിയതിനുശേഷം വ്യാപാരമേഖലയും വ്യവസായ മേഖലയുമൊക്കെത്തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. വ്യവസായ മേഖലയിൽ പ്രതേ-്യകിച്ച്, ഫറൂഖ് മേഖലയിൽ ഫുട്-വെയർ വ്യവസായമാണ് ഏറ്റവും കൂടുതലുള്ളത്. ഈ ഫുട്-വെയർ വ്യവസായത്തിൽ പലേടത്തും ജനറേറ്ററുകളില്ല. ഫുട്-വെയർ പ്രൊഡക്ഷൻ ഒരു കണ്ടിന്യൂസ് പ്രോസസ് ആണ്. മെഷീൻ നിർത്തുന്ന സംവിധാനമില്ല. മെറ്റീരിയൽ മെഷീനിലിട്ടുകൊടുത്താൽ അത് ഉരുകിയാണ് മോൾഡു ചെയ്യുന്നത്. ഈ പ്രോസസിനിടയിൽ കറണ്ട് കട്ടായാൽ പ്രോസസ് അവിടെ നിൽക്കും. എന്നു മാത്രമല്ല പിന്നെയതു ക്ലീൻ ചെയ്തെടുക്കാൻ ഒരുപാടു സമയം വേണ്ടി വരും. കല്ല് ഉറച്ചുപോകും; ഇതുനിന്നു കഴിഞ്ഞാൽ പ്രവർത്തനമാകെത്തന്നെ നിന്നുപോകും. അതുമൂലം, ഈ പ്രൊഫഷനുണ്ടാകുന്ന നഷ്ടം, തൊഴിലാളികൾക്ക് തൊഴിൽ സമയം നഷ്ടപ്പെടുന്നത്; അതുപോലെ സ്ഥാപനങ്ങളിൽ നിന്ന് ഓർഡറെടുത്തത് സമയത്തിന് കൊടുക്കാൻ കഴിയാത്തത് അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടാകുന്നു. ഇങ്ങനെ വ്യാപാരികളും വ്യവസായികളും ഈ കറണ്ടുപോക്കുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കണമെങ്കിൽ കറണ്ട് കട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ ഗവൺമെന്റ് അടിയന്തരമായി സ്വീകരിക്കണം.വി കെ സി മമ്മദ് കോയ
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 14 =

Most Popular