Sunday, September 20, 2026

ad

Homeകവര്‍സ്റ്റോറിവി ഡി–ബക്കാഡി ഡീൽ

വി ഡി–ബക്കാഡി ഡീൽ

കുത്തക മദ്യകമ്പനിയായ ബക്കാഡിയുമായുള്ള രഹസ്യഡീലിന്റെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നതായി പ്രഖ്യാപിച്ചു. അതുമായി ബന്ധപ്പെട്ട് വിവാദമുയർന്നപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് എൽഡിഎഫ് സർക്കാരാണെന്ന് പച്ചക്കള്ളം പറഞ്ഞു. തെളിവുകൾ കള്ളം പറയില്ലല്ലോ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കർഷകരെ സഹായിക്കുന്നതിനായി പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകുകയാണ് ചെയ്തത്. എന്നാൽ ബക്കാഡി കമ്പനി വീര്യം കുറഞ്ഞ മദ്യത്തിന് ഇളവ് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് 2023 ൽ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ എൽഡിഎഫ് സർക്കാർ മാറ്റിവെച്ചു. ആ ഫയലിലാണ് ബക്കാഡി കമ്പനിക്കനുകൂലമായി തീരുമാനമെടുത്ത് വിഡി സതീശന്‍ ഒറ്റരാത്രികൊണ്ട് ഒപ്പുവെച്ചത്. ഒപ്പുവെച്ച അഞ്ചാം നാൾ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവും പ്രഖ്യാപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നത‍്. അഴിമതിയാണെന്ന് പ്രതിപക്ഷനേതാവായിരിക്കെ പറഞ്ഞ വി ഡി സതീശൻ സ്വന്തം മന്ത്രിസഭയിലെ വകുപ്പ് മന്ത്രി പോലുമറിയാതെയാണ് ബക്കാഡി കമ്പനിയുമായി ഡീൽ ഉറപ്പിച്ചത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 2 =

Most Popular