മയക്കുമരുന്നു കേസിലെ പ്രതി മുഖ്യമന്ത്രിയുടെ സ്വന്തം ആളോ?
രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികളിലൊരാളും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഹുസെെന് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമുള്ളതിന്റെ തെളിവുകളാണ് പുറത്തുവന്നത്. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററായിരുന്ന ഹുസെെൻ 40ലേറെ തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായി അനേ-്വഷണ സംഘത്തിനു വിവരം ലഭിച്ചു. സതീശൻ പ്രതിപക്ഷനേതാവായിരിക്കെ പറവൂരിലെ അദ്ദേഹത്തിന്റെ ഓഫീസിലിരുന്ന് ഹുസെെൻ സോഷ്യൽ മീഡിയ കെെകാര്യം ചെയ്തതിന്റെ നിരവധി ഫോട്ടോകൾ ഹുസെെൻ തന്നെ ഫെയ്സ് ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. എം എൽ എ ഹോസ്റ്റലിൽ വച്ചും ആലുവ ദേശത്തെ സതീശന്റെ വീട്ടിൽവച്ചും പല തവണ ഹുസെെനും സതീശനും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നതും തെളിഞ്ഞു.

രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികളിലൊരാളായ ഹുസെെൻ, മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് പൊലീസ് പരിശോധനകളിൽ നിന്ന് പല തവണ രക്ഷപ്പെട്ടിട്ടുണ്ട്. ഹുസെെനും മറ്റൊരു യൂത്തു കോൺഗ്രസ് നേതാവ് അബ്ദുൾ സലാമിനും ബംഗളൂരുവിലെ മയക്കുമരുന്ന് ഗലികൾ നിയന്ത്രിക്കുന്ന ലോബിയുമായി നേരിട്ടുബന്ധമുള്ളതായാണ് ബംഗളൂരു പൊലീസ്, കേരള പൊലീസിന് നൽകിയ വിവരം.
‘‘2023 ഡിസംബറിൽ നവകേരള സദസുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ കുറുപ്പുംപടിയിൽ വച്ച് ഹുസെെന് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റപ്പോഴാണ് ഹുസെെനെ ആദ്യമായി കണ്ടത്’’ എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ അവകാശപ്പെട്ടത്. എന്നാൽ ഈ അവകാശവാദവും നുണയാണെന്ന് തെളിഞ്ഞു. 2021 സെപ്തംബർ 4, 2022 നവംബർ 20, 2023 ഒക്ടോബർ 21 എന്നീ ദിവസങ്ങളിൽ സതീശനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഹുസെെൻ പങ്കുവച്ചത് അവർ തമ്മിൽ കാലാകാലങ്ങളായുള്ള ബന്ധത്തിന്റെ അനിഷേധ്യ തെളിവായി മാറി.
വയനാട് –നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ സോഷ്യൽ മീഡിയ സംഘത്തിലെ പ്രധാനിയായിരുന്നു ഹുസെെൻ. ഹുസെെന്റെ അക്കൗണ്ടുകളിൽ നിന്ന് ലക്ഷക്കണക്കിനു രൂപയാണ് മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരിയായ റിയയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക അനേ-്വഷണത്തിൽ തന്നെ വെളിവാകുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലേക്കൊന്നും അന്വേഷണം നീളുകയോ മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ടയാളുടെ ഫേണ്‍ പരിശോധനയ്ക്കു വിധേയമാക്കുകയോ ചെയ്യാതെ പ്രതിയെ സംരക്ഷിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനുമുള്ള പഴുതുകളൊരുക്കിക്കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. l



