മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് തീരുമാനിക്കുന്നതിനു മുൻപുതന്നെ വി ഡി സതീശൻ അദാനി കമ്പനി പ്രസിഡന്റിനെ കാണാൻ ചാർട്ടേഡ് ഫ്ളെെറ്റിൽ മംഗലാപുരത്തേക്ക് നടത്തിയ രഹസ്യ യാത്രയുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തിന്, ‘ആര്യാടന്റെ ബന്ധുവിനെ കാണാനാണ് പോയത്’ എന്നതിൽ തുടങ്ങി ദിനംപ്രതിയെന്നോണം നുണകൾ ആവർത്തിക്കുകയാണ് വി ഡി സതീശൻ. അവയ്ക്കെല്ലാം അൽപ്പായുസേ ഉണ്ടായുള്ളൂ. എന്നിട്ടും നുണകളുടെ പരമ്പര തുടരുകയാണ് വി ഡി സതീശൻ. നൂറുദിവസത്തിനുള്ളിൽ നൂറിലേറെ നുണകൾ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി. അവയിൽ ചില നുണകളും അവയുടെ വസ്തുതകളുമാണ് ചുവടെ.
നുണ
പി എം ശ്രീ : എൽഡിഎഫ് ഒപ്പിട്ടതിനാൽ യുഡിഎഫിന് തുടരുകയല്ലാതെ മറ്റു വഴിയില്ല. മുൻ സർക്കാരിന് 90 കോടിയിലധികം ലഭിച്ചു.
സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിൽ പോയത് നിക്ഷേപകരെ കാണാൻ.
സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്.
ഹുണ്ടായി 3,700 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും.
ടാറ്റ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും.
കെഎസ്ആർടിസി ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര.
എംഡിഎംഎ കേസിലെ പ്രതിയുമായി പരിചയപ്പെടുന്നത് നവകേരള യാത്രയ്ക്കുനേരെയുള്ള പ്രതിഷേധത്തിനിടെ പൊലീസ് മർദ്ദനത്തിൽ അയാൾക്ക് പരിക്കേറ്റ സമയത്ത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അദാനിയും മെഡിറ്ററേനിയൻ കമ്പനിയുമായുള്ള ഓഹരിക്കെെമാറ്റത്തിലുള്ള അതൃപ്തി രേഖാമൂലം അദാനി ഗ്രൂപ്പിനെ അറിയിച്ചു.
യാഥാർഥ്യം
കേരളം ഒപ്പിട്ടിട്ടില്ല. ഒരു രൂപപോലും വാങ്ങിയിട്ടില്ല. പാർലമെന്റിൽ കോൺഗ്രസ് എംപി ജെബി മേത്തർക്ക് ലഭിച്ച മറുപടി.
സ്വകാര്യ ആവശ്യത്തിനാണ് പോയതെന്ന് തെളിവുകൾ പുറത്തുവന്നു. ആശുപത്രിയിൽ കഴിയുന്ന ഭാര്യാ പിതാവിനെ സന്ദർശിക്കാൻ പോയതിന്റെയും തെളിവുകൾ പുറത്തുവന്നു.
എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5,429.01 കോടി രൂപ ബാക്കിയുണ്ടെന്ന് ധനവകുപ്പു തന്നെ സമ്മതിക്കുന്നതായി വിവരാവകാശരേഖ.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2025 ജൂലെെയിൽ അന്നത്തെ വ്യവസായ മന്ത്രി പി രാജീവ് ഒപ്പിട്ട കരാർ പ്രകാരമാണിത്.
കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ 10,000 കോടിയുടെ പദ്ധതി തുടങ്ങാൻ തങ്ങൾക്കുദ്ദേശമില്ലെന്ന് ടാറ്റയുടെ തന്നെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സൗജന്യയാത്ര ഓർഡിനറി ബസിൽ മാത്രം. ഓർഡിനറി ബസുകളിൽ അധികവും ഇപ്പോൾ സിറ്റി ഫാസ്റ്റ്. ഫലത്തിൽ മറ്റു യാത്രക്കാർക്ക് ചാർജ് വർധന.
2021 സെപ്തംബറിലും 2022 ഡിസംബറിലും വി ഡി സതീശനുമൊത്തുള്ള ഫോട്ടോ പ്രതി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. നവകേരള യാത്രയ്ക്കിടെ പൊലീസ് മർദനത്തിൽ പ്രതിക്ക് പരിക്കേറ്റിട്ടുമില്ല.
അങ്ങനെയൊരു അതൃപ്തി അറിയിച്ച് ഒരു കത്തും സംസ്ഥാന സർക്കാർ അയച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ.
നുണ
വ്യവസായ ലെെസൻസിന് കേരളത്തിൽ സിംഗിൾ വിൻഡോ സംവിധാനം ഉണ്ടായിരുന്നില്ല. ഞങ്ങൾ അത് കൊണ്ടുവരും.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ബക്കാഡി കമ്പനിയെ സഹായിക്കാനല്ല. അതു ചെയ്തത് മുൻ സർക്കാർ.
അദാനിയും മെഡിറ്ററേനിയൻ കമ്പനിയുമായി ഓഹരി കച്ചവടം നടന്നു എന്ന വാർത്ത ദേശാഭിമാനിക്ക് മുമ്പേ കിട്ടി.
സെക്രട്ടറിയറ്റ് സമരഗേറ്റ് അടയ്ക്കില്ല.
സ്ത്രീകൾക്ക് സൗജന്യ യാത്രയിൽ ബസുകളുടെ എണ്ണം കുറച്ചിട്ടില്ല
വഖഫ് ബോർഡിൽ ആർഎസ്എസ് അജൻഡ നടപ്പാക്കിയിട്ടില്ല.
സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കിയതിൽ സർക്കാർ ഇടപെടലില്ല. സംസ്ഥാനത്തെ വിമർശിക്കുന്ന പോസ്റ്റുകൾ ഒന്നും നീക്കം ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല.
യാഥാർഥ്യം
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായ ലെെസൻസിന് സിംഗിൾ വിൻഡോ സംവിധാനം ആരംഭിച്ചിരുന്നു.
എൽഡിഎഫിന്റെ കാലത്ത് കർഷകരെ സഹായിക്കുന്നതിനായി പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുന്നതിന് അനുമതി നൽകുകയാണുണ്ടായത്. ബക്കാഡി കമ്പനിയുടെ നികുതിയിളവ് അപേക്ഷയിൽ നടപടിയെടുത്തില്ല. സതീശൻ സർക്കാർ അധികാരത്തിലെത്തി ഒറ്റ ദിവസം കൊണ്ട് നികുതി ഇളവ് ആവശ്യപ്പെട്ടുള്ള ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ ഒപ്പുവെച്ചു.
ഈ വാർത്ത ജൂൺ 1ന് ഇക്കണോമിക് ടെെംസിലും ജൂൺ 3ന് മാതൃഭൂമിയിലും വന്നിരുന്നു. ദേശാഭിമാനി ജൂൺ 5നാണ് ഈ വാർത്ത നൽകിയത്.
ആദ്യം സമരഗേറ്റ് അടച്ചു. ഇപ്പോൾ പൊതുജന പ്രവേശനം ആഴ്ചയിൽ വെറും മൂന്നുദിവസം മാത്രം. അതും വെെകുന്നേരം 3 മുതൽ 5.30 വരെ. മുൻപ് എല്ലാ ദിവസവും മൂന്നുമുതൽ പ്രവേശനമുണ്ടായിരുന്നു.
ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റാക്കി സൗജന്യയാത്രാ ബസുകളുടെ എണ്ണം പരിമിതപ്പെടുത്തി.
വഖഫ് ബോർഡിൽ അമുസ്ലീങ്ങളെയും അംഗങ്ങളാക്കണമെന്ന കേന്ദ്ര വഖഫ് നിയമഭേദഗതി പ്രകാരം വഖഫ് ബോർഡ് പുനഃസംഘടനയിലുള്ള കേന്ദ്രത്തിന്റെ നിലപാട് ഹെെക്കോടതിയിൽ യുഡിഎഫ് അംഗീകരിച്ചു.
പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് സർക്കാർ ഒൗദ്യോഗികമായി ആവശ്യപ്പെട്ടതായി മെറ്റ. ഇന്ത്യൻ ഐടി നിയമപ്രകാരം ലഭിച്ച ലോക്കൽ ലീഗൽ റിക്വസ്റ്റ് അനുസരിച്ചാണ് നീക്കിയത്. ഈ റിക്വസ്റ്റ് സർക്കാരിനോ കോടതിക്കോ മാത്രമേ നൽകാനാവൂ.
നുണ
പ്രളയകാലത്ത് ഭരണസംവിധാനം പൂർണ സജ്ജമായിരുന്നു.
വാഹന മോഡിഫിക്കേഷൻ അനുവദിക്കും.
സംസ്ഥാനത്ത് വിലക്കയറ്റമില്ല.
ക്ഷേമപെൻഷൻ 3000 രൂപയാക്കും.
ഉന്നത വിദ്യാഭ്യാസ മേഖല സംഘപരിവാറിന് അടിയറ വയ്ക്കില്ല.
വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ മൂന്നുവർഷം ജയിൽ ശിക്ഷ കിട്ടും. രാജ്യത്ത് നിയമം വന്നുകഴിഞ്ഞു. പ്രസിഡന്റ് ഒപ്പുവച്ചു.
യാഥാർഥ്യം
മഴ മുന്നറിയിപ്പുണ്ടായിരുന്നിട്ടും പ്രളയകാല മുന്നനുഭവമുണ്ടായിരുന്നിട്ടും മുന്നൊരുക്കങ്ങൾ നടത്തിയില്ല. ഭരണസംവിധാനത്തെ ഏകോപിപ്പിച്ചില്ല. ദുരിതാശ്വാസ ക്യാമ്പിൽ ജനങ്ങൾക്ക് നരകയാതന അനുഭവിക്കേണ്ടി വന്നു.
വാഹന മോഡിഫിക്കേഷൻ കേന്ദ്ര നിയമം; കേരളത്തിന് അതിൽ മാറ്റം വരുത്താനാകില്ലെന്ന് ഹെെക്കോടതി. ഓരോ നിയമലംഘനത്തിനും 5000 രൂപ പിഴ.
നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില വർധിച്ചു. 10.50 രൂപയ്ക്കു നൽകിയിരുന്ന ഓണം സ്പെഷ്യൽ അരിയുടെ വില 26 രൂപയായി. പിങ്ക് കാർഡിന് നൽകിയിരുന്ന അരി അളവ് വെട്ടിക്കുറച്ചു.
3000 രൂപയാക്കിയില്ലെന്നു മാത്രമല്ല ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചിരുന്നത് അവസാനിപ്പിച്ച് നേരിട്ട് ബാങ്കുവഴി കെെമാറുന്ന രീതി നടപ്പാക്കുന്നത് പെൻഷൻ സമ്പ്രദായത്തെ തന്നെ തകർക്കും.
ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന, ഗവർണറുടെ അമിതാധികാര പ്രയോഗത്തിന് തടയിടുന്ന, എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതിയുടെ പക്കൽ നിന്നും തിരിച്ചുവാങ്ങി. പുതിയ ഏകീകൃത സർവകലാശാലാ ബിൽ കൊണ്ടുവരാൻ നീക്കം.
അങ്ങനെയൊരു നിയമം പാസാക്കിയിട്ടില്ല. പാസാക്കിയത് വന്ദേമാതരം പാടുന്നത് തടയുന്നതും പാടുമ്പോൾ ശല്യമുണ്ടാക്കുന്നതും കുറ്റകരമാക്കുന്ന നിയമം.
നുണ
ലക്ഷത്തിൽ താഴെയുള്ളവയ്ക്കും ഞങ്ങൾ നികുതി കുറച്ചു.
ഉമ്മൻചാണ്ടി സർക്കാർ 25 വർഷക്കാലത്തേക്ക് ഒരു യൂണിറ്റ് വെെദ്യുതിക്ക് 4.29 പെെസ നിരക്കിൽ കരാർ ഒപ്പിട്ടു. അതുകൊണ്ട് കുറഞ്ഞ ചെലവിൽ വെെദ്യുതി കിട്ടി. പിണറായി സർക്കാർ അത് മൂന്നുവർഷം മുമ്പ് ക്യാൻസൽ ചെയ്തു.
മഞ്ഞക്കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 6 ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ ആഗസ്ത് 10 മുതൽ നൽകും.
വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ എൽഡിഎഫ് ഗവൺമെന്റ് സമ്മതമറിയിച്ചു.
കടലിൽ അകപ്പെട്ടുപോയ ആളുകളെ കിട്ടിയില്ലെങ്കിൽ മരണപ്പെട്ടതായി കണക്കാക്കണമെങ്കിലോ മറ്റു സഹായങ്ങൾ നൽകണമെങ്കിലോ ഏഴ് വർഷം വേണ്ടിവരും എന്ന നിയമം യുഡിഎഫ് തിരുത്തും.
യാഥാർഥ്യം
ധനസഹായം പ്രഖ്യാപിച്ചതല്ലാതെ ഒരാനുകൂല്യവും ഇതുവരെ ദുരിതബാധിതർക്ക് നൽകിയിട്ടില്ല.
ഒന്നിന്റെയും നികുതി നിരക്ക് കുറച്ചില്ല. എന്നു മാത്രമല്ല 40 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിൽ 10% ത്തിൽ നിന്ന് 15% ആയി വർദ്ധിപ്പിക്കുകയും ചെയ്തു.
വെെദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ആ കരാർ റദ്ദു ചെയ്തത്.
എന്നാൽ ഓണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഓണക്കിറ്റ് അർഹതപ്പെട്ട എല്ലാവർക്കും നൽകിയില്ല.
വഖഫ് നിയമത്തിലെ എല്ലാ ഭേദഗതികളോടും എൽഡിഎഫ് സർക്കാർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മെയ് 20ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സുപ്രീംകോടതിയിൽ ഇടപെടൽ അപേക്ഷ നൽകുകയും ചെയ്തു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഓഖി ദുരന്തമുണ്ടായപ്പോൾ ഈ നിയമം മാറ്റി കടലിൽ കാണാതായവരുടെ ഉറ്റവർക്ക് ധനസഹായം നൽകി.
നുണ
ഞങ്ങൾ വന്നാൽ ഇതുപോലെ കടമെടുക്കില്ല.
എംഡിഎംഎ കേസ് പ്രതി മുഹമ്മദ് ഹുസെെന്റെ ഫോൺ ഫോറൻസിക് പരിശോധനയിലാണ്.
കോളേജ് വിദ്യാർഥികൾക്ക് മാസം 1000 രൂപ നൽകും.
എംഡിഎംഎ കടത്തുകേസ് പ്രതി സോഷ്യൽ മീഡിയാ പേജ് കോർഡിനേറ്റർ അല്ല.
തന്നെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ അറിയില്ല.
സിഎംഡിആർഎഫിലേക്ക് പൈസ നൽകരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല.
ഞാൻ വിദേശരാജ്യത്തുനിന്ന് പുനർജനി പദ്ധതിക്കുവേണ്ടി പണം പിരിച്ചിട്ടില്ല.
പഴയ മുഖ്യമന്ത്രി പിണറായി വിജയൻ 29 വകുപ്പുകളാണ് കൈകാര്യം ചെയ്‌തിരുന്നത്. ഞാനാകട്ടെ ഏതാനും വകുപ്പുകളാണ് കൈവശം വെയ്‌ക്കുന്നത്.
യാഥാർഥ്യം
മുഖ്യമന്ത്രിയായതിനുശേഷമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ മുന്നോട്ടുവച്ച ആദ്യത്തെ ആവശ്യം വായ്പാ പരിധി സംസ്ഥാന ആഭ്യന്തര ധനസഹായം പ്രഖ്യാപിച്ചതല്ലാതെ ഒരാനുകൂല്യവും ഇതുവരെ ദുരിതബാധിതർക്ക് നൽകിയിട്ടില്ല.
ഫോൺ ഫോറൻസിക് പരിശോധനയ്ക്കയക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ പോലും നൽകിയിട്ടില്ല.
അങ്ങനെയൊരു പദ്ധതി ആരംഭിച്ചിട്ടില്ല. അതിനായി ബജറ്റിൽ തുകയുമില്ല.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ തന്നെ വി ഡി സതീശന്റെ സോഷ്യൽ മീഡിയാ പേജ് മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹുസെെൻ കെെകാര്യം ചെയ്തിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്.
ശ്രീനാരായണഗുരു ജയന്തി പരിപാടിയിലേക്ക് ക്ഷണിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതിന്റെയും വി ഡി സതീശനുമൊത്ത് ഫോട്ടോ എടുത്തതിന്റെയും തെളിവുകൾ പുറത്തുവന്നു.
ഇടതുപക്ഷത്തിന്റെ കയ്യിൽ പണം കൊടുക്കേണ്ടതില്ല (പ്രളയകാലത്ത് കെ സുധാകരൻ).
പുനർജനിയുടെ പേരിൽ പണം പിരിക്കാൻ പോയതിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നു.
വി ഡി സതീശൻ 35 വകുപ്പുകളാണ് ഭരിക്കുന്നതെന്ന് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
നുണ
വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത് ലോക്‌ഭവൻ.
വഖഫ് വിഷയത്തിൽ സെൻട്രൽ ആക്ടിനെതിരായിട്ട് സുപ്രീംകോടതിയിൽ പോയപ്പോൾ സുപ്രീം കോടതി അത് തള്ളി.
പ്ലീഡർ നിയമനങ്ങളിൽ ക്രമക്കേടില്ല.
ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നിങ്ങളുടെ വിളിപ്പുറത്തുണ്ടാകും (വെള്ളപ്പൊക്ക സമയത്ത് പറഞ്ഞത്)
ഭക്ഷണം കിട്ടിയില്ലെന്ന് ഒരു സ്ഥലത്തുനിന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. എല്ലാ ക്യാമ്പുകളിലും ഞങ്ങൾ ഭക്ഷണം കൊടുത്തു.
കെഎസ്‌ആർടിസിക്ക് ഓണക്കാലത്ത് റെക്കോർഡ് കളക്ഷൻ.
ഞങ്ങൾ വന്നാൽ കടമെടുക്കില്ല. ഞങ്ങൾ വന്നാൽ ഒരു ഓൾട്ടർനേറ്റീവുണ്ട്.
യാഥാർഥ്യം
അങ്ങനെയൊരു നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ലെന്ന് വ്യക്തത വരുത്തി ലോക്‌ഭവൻ.
ഹർജികളിപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിൽതന്നെ. വഖഫ് ഹർജികളിൽ സുപ്രീം കോടതി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ആർഎസ്‌എസ് ബന്ധമുള്ള അഭിഭാഷകനെ ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറാക്കിയതിൽ കെഎസ്‌യുവിന്റെ പരസ്യ വിമർശം.
‘‘മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല’’‐ യുഡിഎഫ് എംഎൽഎ റെജി ചെറിയാൻ
ക്യാമ്പുകളിലൊന്നും ഭക്ഷണമെത്തിച്ചില്ലെന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവർ.
കണക്ക് പെരുപ്പിച്ചുകാട്ടാൻ സൗജന്യയാത്രയുടെ സീറോ ടിക്കറ്റും ചേർത്ത് കണക്കുകൂട്ടിയത്. മാത്രമല്ല, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റാക്കിയതിലൂടെയുള്ള അധികവരുമാനവും.
അധികാരത്തിലേറി മൂന്നു മാസത്തിനുള്ളിൽ 6 തവണയായി കടമെടുത്തത് 32,262 കോടി രൂപ. ഇനി ഡിസംബറിനകത്ത് 202 കോടി രൂപയേ കടമെടുക്കാനാവൂ.



