Sunday, September 20, 2026

ad

Homeകവര്‍സ്റ്റോറിപുതിയതില്ല, ഉള്ളതുവെട്ടിക്കുറച്ചു

പുതിയതില്ല, ഉള്ളതുവെട്ടിക്കുറച്ചു

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പദ്ധതി വിഹിതം കൂടുന്നില്ല എന്നു പറഞ്ഞയാള്‍ മുഖ്യമന്ത്രിയായ ആദ്യവര്‍ഷംതന്നെ പദ്ധതി വെട്ടിച്ചുരുക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയിരുന്ന 35,570 കോടി രൂപയുടെ സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 15 ശതമാനം (5,380 കോടി രൂപ) വെട്ടിക്കുറച്ച് 30,370 കോടിരൂപയുടേതാക്കി. പട്ടികജാതി ഉപപദ്ധതിയുടെ (SCSP) അടങ്കലില്‍ 236.70 കോടി രൂപയുടെയും പട്ടികവര്‍ഗ ഉപപദ്ധതിയുടെ (TSP) അടങ്കലില്‍ 35.45 കോടി രൂപയുടെയും കുറവ് വരുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രണ്ടു ഉപപദ്ധതികള്‍ക്കും മൊത്തം ജനസംഖ്യയിലെ ആ വിഭാഗങ്ങളുടെ അനുപാതത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പ്ലാനിന്റെ കാര്യത്തിലെന്നപോലെ ബജറ്റിലും കുറവുകള്‍ വരുത്തി. എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച 2.18 ലക്ഷം കോടി രൂപയുടെ ബജറ്റ് യുഡിഎഫ് സർക്കാർ പുതുക്കിയപ്പോൾ 2.05 കോടി രൂപയായി കുറച്ചു.
മലയാള മനോരമയുടെ ജൂണ്‍ 20 ലെ തലക്കെട്ട് “പദ്ധതിയുണ്ട്, പണമെവിടെ?” എന്നായിരുന്നു. മുഖപ്രസംഗം അവസാനിക്കുന്നതാകട്ടെ “ബജറ്റിലെ പദ്ധതികളൊക്കെ നടപ്പാക്കാന്‍ എവിടെനിന്നും പണംകണ്ടെത്തുമെന്ന ചോദ്യം അതീവഗൗരവത്തോടെ ബാക്കിയാവുകയും ചെയ്യുന്നു” എന്നാണ്. മനോരമയുടെ ഈ വാക്കുകളില്‍ നിന്നുമാത്രം ബജറ്റ് പ്രഖ്യാപനങ്ങള്‍ പാഴ്-വാക്കുകളാകുമെന്ന് ഉറപ്പാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ‘സ്വപ്നപദ്ധതികള്‍’ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ട പണം വകയിരുത്തിക്കാണുന്നില്ല. ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. ഇതൊരു ഉദാഹരണം മാത്രം. ●

സ്ത്രീ സുരക്ഷാപദ്ധതിയും തകര്‍ക്കുന്നു

എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് നാമമാത്രമായ വകയിരുത്തല്‍ നടത്തി. 31 ലക്ഷം സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി വിഭാവനം ചെയ്തതും 20 ലക്ഷത്തോളം സ്ത്രീകള്‍ക്ക് 1000 രൂപ വീതം സഹായം നൽകിയതുമായ പദ്ധതി യുഡിഎഫ് തകർക്കുകയാണ്. ഇത് 35-–60 പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രയോജനപ്പെടുന്നതായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽ 3720 കോടി രൂപ നീക്കിവെച്ച പദ്ധതിക്ക് പുതുക്കിയ ബജറ്റിൽ വിലയിരുത്തിയത് 1950 കോടി രൂപ മാത്രം. യുവാക്കൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് വിഹിതം 400 കോടിയിൽ നിന്ന് 142 കോടി രൂപയാക്കി കുറച്ചു. സര്‍ക്കാര്‍, എയിഡഡ് കോളേജുകളിലെ ഡിഗ്രി പഠനം സൗജന്യമാക്കിയിരുന്നത് യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ●

തദ്ദേശഭരണവും അവതാളത്തിലാകും

പ്ലാന്‍ ഫണ്ട് തിരിച്ചുപിടിക്കുന്ന എല്‍ഡിഎഫ് നടപടികള്‍ അവസാനിപ്പിക്കും, പ്ലാന്‍ ഫണ്ട് തടസ്സമില്ലാതെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും എന്ന തിരഞ്ഞെടുപ്പിനു മുമ്പുള്ള വാക്ക് നിഷ്പ്രഭമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ 1533.55 കോടി രൂപയുടെ കുറവു വരുത്തിയതാണ് ഏറെ ശ്രദ്ധേയം. അധികാര വികേന്ദ്രീകരണത്തെ തകർക്കുന്ന തരത്തില്‍ എൽഡിഎഫ് സർക്കാർ ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവെച്ച 17,901 കോടിയാണ് യുഡിഎഫ് സർക്കാർ 16,369 കോടി രൂപയായി കുറച്ചത്. ഇത് അവയുടെ വികസന പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കും. ●

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − nine =

Most Popular