ഇന്ദിരാ ഗ്യാരന്റി എന്ന നിലയില്‍ വാഗ്ദാനം ചെയ്തതില്‍ നാലും നടപ്പാക്കിയില്ല.
‘‘യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്-ആർടിസിയിൽ സൗജന്യ യാത്ര. തീർത്ഥാടനത്തിനു പോകാം അങ്ങനെ എവിടെ വേണമെങ്കിലും പോകാം,’’ പ്രകടന പത്രികയിൽ യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികളിൽ ഏറെ കൊട്ടിഘോഷിച്ച, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെക്കുറിച്ച് സതീശൻ പറഞ്ഞതിങ്ങനെയാണ്. എന്നാൽ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചത്. ഇപ്പോൾ ഓർഡിനറി ബസിൽ മാത്രമായി ഒതുക്കി.
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയ്ക്ക് മാത്രമായി 800 കോടി രൂപ മാറ്റിവെക്കും എന്നു പറഞ്ഞിട്ട് ബജറ്റില്‍ കെഎസ്ആര്‍ടിസി ക്ക് മൊത്തത്തില്‍ 600 കോടിരൂപമാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നു പറഞ്ഞതും പാഴായി. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചെങ്കിലും വകയിരുത്തല്‍ 10 കോടി രൂപ മാത്രം. കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപവീതം നല്‍കുമെന്ന വാഗ്ദാനവും യുവാക്കള്‍ക്ക് ബിസിനസ്സ് തുടങ്ങാന്‍ 5 ലക്ഷം രൂപ പലിശ ഇല്ലാതെ നല്‍കുമെന്നു പറഞ്ഞതും നടപ്പിലാക്കിയില്ല. l
ഗ്യാരന്റിയില്ലാത്ത ഇന്ദിരാ ഗ്യാരന്റി
ARTICLES



