Monday, October 19, 2026

ad

Homeകവര്‍സ്റ്റോറിപൊതുമുതല്‍ വില്‍പ്പനയ്ക്ക്

പൊതുമുതല്‍ വില്‍പ്പനയ്ക്ക്

നവലിബറൽ നയങ്ങളുടെ ഉപാസകരാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയസമീപനങ്ങളും നടപടികളും. അവര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ ഉള്ളടക്കം നവലിബറൽ അജൻഡയുടെ നാന്ദികുറിക്കലായിരുന്നു. തുടര്‍ന്നവതരിപ്പിച്ച ബജറ്റും ആ നിലയില്‍ തന്നെ. ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുകയോ, അടച്ചുപൂട്ടുകയോ ചെയ്യണമെന്നാണ് ധവളപത്രം നിര്‍ദ്ദേശിക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഭൂപരിഷ്കരണം 2.0 കോർപ്പറേറ്റുകൾക്ക് ഭൂമി തട്ടിയെടുക്കാനുള്ള അവസരമൊരുക്കുന്നു. സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭൂമി വാണിജ്യാവശ്യത്തിന് വിട്ടുകൊടുക്കാനും നീക്കമുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ അദാനിയുടെ ഓഹരികളിലെ 49 ശതമാനം എം.എസ്.സി കമ്പനിക്ക് കൈമാറാനുള്ള ശ്രമത്തിന് മൗനാനുവാദം നല്‍കുന്നത് സര്‍ക്കാര്‍ കോർപ്പറേറ്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ്. മിഷൻ സമുദ്ര പദ്ധതി തുറമുഖങ്ങൾ സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കാനും സതേൺ കേരള ഇക്കണോമിക് ആൻഡ് റെയർ എർത്ത് കോറിഡോർ എന്ന പദ്ധതി കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കാനുള്ള തുടക്കമാണ്. ഇത്തരത്തില്‍ ബജറ്റും അതിനു മുന്നോടിയായി അവതരിപ്പിച്ച ധവളപത്രവും സര്‍ക്കാരിന്റെ മറ്റു നടപടികളും പൊതുമുതല്‍ വില്‍പ്പനയുടെ പ്രഖ്യാപനങ്ങളാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × three =

Most Popular