Monday, October 19, 2026

ad

Homeകവര്‍സ്റ്റോറിനഷ്ടമാകുന്ന ക്ഷേമപെൻഷൻ

നഷ്ടമാകുന്ന ക്ഷേമപെൻഷൻ

പാവപ്പെട്ട വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും കാഴ്ച പരിമിതിയുള്ളവരുടെയും വീട്ടുവാതിൽക്കൽ എത്തിച്ചിരുന്ന ക്ഷേമപെൻഷന് അന്ത്യംകുറിക്കുകയാണ് യുഡിഎഫ് സർക്കാർ. സാമൂഹ്യ ക്ഷേമപെൻഷൻ വിതരണത്തിൽ നിന്നും സഹകരണബാങ്കുകളെ ഒഴിവാക്കി ബന്ധപ്പെട്ട വകുപ്പുപോലുമറിയാതെ മുഖ്യമന്ത്രി നേരിട്ടു നടത്തിയ മനുഷ്യത്വവിരുദ്ധമായ ഈ ഇടപെടൽ അവശരും കിടപ്പുരോഗികളുമുൾപ്പെടെ പെൻഷൻ നേരിട്ടു കൈകളിൽ ലഭിക്കുന്ന ലക്ഷക്കണക്കിന് പെൻഷൻകാരുടെ കൈത്താങ്ങ് ഇല്ലാതാക്കും. എൽഡിഎഫ് സർക്കാർ സഹകരണബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം കണ്ടെത്തിയായിരുന്നു പെൻഷൻ വിതരണം നടത്തിയത്. ഇതിനായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് രൂപീകരിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലേറിയതോടെ അത് പിരിച്ചുവിട്ടു. ക്ഷേമപെൻഷൻ സഹകരണസംഘങ്ങൾ വഴി നേരിട്ട് വിതരണം ചെയ്തിരുന്നത് ഇനി ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി ബാങ്കിൽ എത്തിക്കാനാണ് തീരുമാനം. അതായത് അവശരായ വൃദ്ധരെ ബാങ്കിലേക്ക് എത്തിക്കുമെന്ന്. ഇതുവരെ പെൻഷൻ വീട്ടിലേക്ക്, സ്വന്തം കൈകളിലേക്ക് എത്തിയിരുന്നു. ഒരു മാസം അത് മുടങ്ങിയാൽ, പെൻഷൻ കൊണ്ടുവരുന്നയാൾ വന്നില്ലെങ്കിൽ ചോദിക്കാം, പെൻഷൻ എന്തുകൊണ്ട് വന്നില്ല എന്ന്. ഇനി പണം ബാങ്കിലേക്കാക്കിയാലോ ആധാർ ലിങ്ക്, കെ.വൈ.സി അങ്ങനെ നിരവധി സാങ്കേതികമായ കടമ്പകൾ കടക്കണം. ചുരുക്കത്തിൽ യുഡിഎഫ് സർക്കാർ വൃദ്ധജനങ്ങളുടെ തുച്ഛമായ പെൻഷൻ പോലും നിഷേധിക്കുകയാണ്.

പ്രവാസി ക്ഷേമ പെൻഷൻ
ഈ സർക്കാർ പ്രവാസി പെൻഷൻ നൽകിയിട്ടില്ല, ബജറ്റിൽ തുക വകയിരുത്തിയിട്ടുമില്ല. കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗത്വമുള്ള 60 വയസ്സുകഴിഞ്ഞവർക്ക് 2016 മുതൽ എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. 2009 ൽ രൂപീകൃതമായ ബോർഡിന് യുഡിഎഫ് സർക്കാർ നയാപൈസ കൊടുത്തിട്ടില്ല. സതീശൻ സർക്കാരും ഉമ്മൻചാണ്ടി സർക്കാരിന്റെ അതേ പാത തന്നെ തുടരുന്നു. ആ സാഹചര്യത്തില്‍ പ്രവാസികള്‍ തിരുവോണനാളില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ 32 കോടി രൂപ അനുവദിച്ചു. കുടിശ്ശിക 112 കോടി രൂപ ഉണ്ടായിരിക്കെയാണ് ഈ ചെറിയതുക അനുവദിച്ചിരിക്കുന്നത്. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 5 =

Most Popular