Monday, October 19, 2026

ad

Homeകവര്‍സ്റ്റോറിചട്ടങ്ങൾ കാറ്റിൽപറത്തി സ്ഥലം മാറ്റങ്ങളും കൂട്ടപ്പിരിച്ചുവിടലും

ചട്ടങ്ങൾ കാറ്റിൽപറത്തി സ്ഥലം മാറ്റങ്ങളും കൂട്ടപ്പിരിച്ചുവിടലും

യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടവര്‍
കുടുംബശ്രീ 134
കില 20
കെ–ഡിസ്ക് 19
ഡിജിറ്റല്‍ സര്‍വകലാശാല 3305
അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ 405
ബിആര്‍സി 1500

തിരഞ്ഞെടുപ്പ് -ഫലം പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ എൻജിഒ അസോസിയേഷൻ നേതാക്കളുടെ നിർദേശപ്രകാരം ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റാൻ തുടങ്ങി. രോഗികളായവരെയും ഭിന്നശേഷിയുള്ളവരെയും ഗർഭിണികളെ പോലും വെറുതെ വിട്ടില്ല. വെെര നിര്യാതനബുദ്ധിയോടെ നടത്തിയ സ്ഥലം മാറ്റത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമായി. സിവിൽ സർവീസിനെയാകെ സ്തംഭിപ്പിക്കും വിധത്തിൽ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഭരണകക്ഷി സംഘടനകളെ കയറൂരി വിട്ടു. പിഎസ്-സി വഴി നിയമനം ലഭിച്ചവരെയുൾപ്പെടെ പോലും പിരിച്ചുവിട്ടു. ഡിജിറ്റൽ സർവെക്കായി പ്രവർത്തിച്ചിരുന്ന 2800 ജീവനക്കാരെ കുടിശ്ശിക ശമ്പളം പോലും നൽകാതെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ എണ്ണം 5000 കടന്നു. കേരളത്തിന്റെ അഭിമാനപദ്ധതിയായ വിജ്ഞാനകേരളം പദ്ധതിയിലെ ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ടുകൊണ്ട് പദ്ധതിയെത്തന്നെ തകർത്തു. അധികാരത്തിലേറി വെറും മൂന്നുമാസത്തിനുള്ളിൽ ഇരുപതിനായിരത്തിലേറെ ജീവനക്കാരെയാണ് പകപോക്കലിന്റെ ഭാഗമായി സ്ഥലം മാറ്റിയത്. നിലവിലെ നിയമങ്ങൾ കാറ്റിൽപറത്തി വിരമിക്കാൻ 8 മാസം മാത്രമുള്ളവരെയും സർവീസിൽ കയറി ഒന്നരവർഷം കഴിഞ്ഞവരെയും സ്ഥലം മാറ്റി. വനംവകുപ്പിൽ 53 റേഞ്ച് ഫോറസ്റ്റ് ഒാഫീസർമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ജംബോ ലിസ്റ്റ് പുറത്തിറക്കി.

സർക്കാർ സ്കൂളുകളിൽ 4,224 തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും പിഎസ്-സി മുഖേന നിയമനം ലഭിച്ചവരെ പോലും പിരിച്ചുവിട്ടു. അധ്യയനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഒഴിവുകൾ നികത്താതെ നിലവിലുള്ളവരെ കൂടി പിരിച്ചുവിടുകയാണ്. വിരമിച്ച തസ്തികകളിലടക്കം അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടായിട്ടും നിയമനം നടത്താതെ കുട്ടികളുടെ ഭാവി ഇരുട്ടിലാക്കുകയാണ് യുഡിഎഫ് സർക്കാർ.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമ്മേളനത്തില്‍ “സ്ഥലംമാറ്റം ഇനിയും നടക്കും, തയ്യാറായി ഇരുന്നോളൂ” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥംമാറ്റം നടത്തി ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുന്നതിനു പകരം അതിന് ശക്തി പകരുന്നതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ കൊണ്ടുവന്ന സുതാര്യതയാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

എക്കാലവും ജീവനക്കാരുടെ താല്‍പ്പര്യത്തിനെതിരായിരുന്നിട്ടുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ പാതയിലാണ് സതീശന്‍ സര്‍ക്കാരും. ബജറ്റില്‍ ഏതാനും പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴികെ ഒന്നിനും പണം വകയിരുത്തിയില്ല. ഓണക്കാലത്തിനു മുമ്പ് 2 ശതമാനം ഡിഎ കുടിശ്ശിക നല്‍കുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + seventeen =

Most Popular