(മെയ് 22– 24 തീയതികളിൽ ചേർന്ന സിപിഐ എം
കേന്ദ്ര കമ്മിറ്റിയോഗം അംഗീകരിച്ച റിപ്പോർട്ടിൽനിന്ന്)
‘‘അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനുനേരെ നടത്തിയ ആക്രമണങ്ങൾ സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെ പുതിയൊരു ദശയാണ് അടയാളപ്പെടുത്തുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി തരണംചെയ്യാനും അധീശാധിപത്യം പ്രകടിപ്പിക്കാനും, ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും, സാമ്രാജ്യത്വം ഏതറ്റംവരെയും പോകുമെന്നാണ് ഇത് കാണിക്കുന്നത്.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള രണ്ടാം ലോകയുദ്ധാനന്തര ലോകക്രമത്തെയാകെ അട്ടിമറിക്കുന്നതിന് സാമ്രാജ്യത്വം വെറിപിടിച്ചപോലെ നീങ്ങുകയാണ്; അതിനായി അവർ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യവും പരമാധികാരവും ചവിട്ടിമെതിക്കുകയാണ്’’.



