Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിമൂന്നാം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ 
അഞ്ചു വർഷങ്ങൾ

മൂന്നാം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ 
അഞ്ചു വർഷങ്ങൾ

ദേശീയവിദ്യാഭ്യാസനയം 2020 വളരെ അപകടകരമാംവിധം താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു.

1. അമിത കേന്ദ്രീകരണം -ഫെഡറല്‍ തത്ത്വങ്ങളെയാകെ അപ്രസക്തമാക്കിയിരിക്കുന്നു.
2. സ്വകാര്യവത്ക്കരണം- കോര്‍പ്പറേറ്റുവത്ക്കരണത്തിനുള്ള പൂര്‍ണ്ണാവസരങ്ങള്‍ ഒരുക്കി യിരിക്കുന്നു
3. വര്‍ഗ്ഗീയവത്ക്കരണം – എല്ലാ തലങ്ങളിലും ഉള്ളടക്കത്തില്‍ പ്രസരിപ്പിക്കുന്നു.
4. ആത്യന്തികമായി വിദ്യാഭ്യാസ കാര്യങ്ങളില്‍ നിന്നും സ്റ്റേറ്റിന്റെ (ഭരണകൂടത്തിന്റെ) പിന്‍മാറ്റം വിഭാവനം ചെയ്യുന്നു.

ഫെഡറൽ സംവിധാനത്തിനുമേലുള്ള കൈയേറ്റം
ഒന്നും രണ്ടും ദേശീയ വിദ്യാഭ്യാസ നയരേഖകളുടെ സ്വഭാവം പിന്തുടരുന്നതും നേരത്തേ ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ പൊതുഭാഷ പങ്കിടുന്നതുമായ ഒരു രേഖയോ പദ്ധതിയോ അല്ല ദേശീയ വിദ്യാഭ്യാസ നയം 2020. നവലിബറല്‍ നയങ്ങള്‍ ലോകവ്യാപകമായി ആധിപത്യം നേടിയതിന്റെ പിന്‍ബലത്തില്‍ ജനക്ഷേമകരമായ സങ്കല്‍പ്പങ്ങളേയും അവകാശവാദങ്ങളേയും ഒട്ടും സങ്കോചമില്ലാതെ അത് പൂര്‍ണമായി കയ്യൊഴിയുന്നു.

സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് എല്ലാവിധത്തിലും കടന്നുകയറാനും കേന്ദ്രസർക്കാറിന്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനും എൻഇപി 2020നെ ഇപ്പോൾ യൂണിയൻ സർക്കാർ ഉപയോഗപ്പെടുത്തുന്നു.

വർഗീയവൽക്കരണം
ഉള്ളടക്കമാറ്റങ്ങളുടെയും ഘടനാപരമായ പുനഃക്രമീകരണങ്ങളുടെയും സൂക്ഷ്മമായ സംയോജനത്തിലൂടെയാണ് “ഹിന്ദുത്വ” ആശയങ്ങളെ വിദ്യാഭ്യാസത്തിലേക്ക് നുഴഞ്ഞുകയറ്റുകയാണ്.

നാനാത്വത്തെ ശൈഥില്യവും അതുകൊണ്ടുതന്നെ ഒരു ബാധ്യതയുമായി കാണുന്ന യൂണിയന്‍ സര്‍ക്കാര്‍ വളരെ കൃത്രിമവും അസമത്വം സൃഷ്ടിക്കുന്നതുമായ ഒരു സാംസ്കാരിക ഏകീകരണം ആണ് ഇതുവഴി ലക്ഷ്യമിടുന്നത് എന്ന് ചുരുക്കം.
2020 ജൂലൈ മാസം ദേശീയവിദ്യാഭ്യാസനയം പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ ഒക്ടോബര്‍ മാസം തന്നെ “ഇന്ത്യന്‍ നോളജ് സിസ്റ്റംസ്” വകുപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം സ്ഥാപിക്കപ്പെട്ടു.

സ്വകാര്യവൽക്കരണം
വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വകാര്യ-കോർപ്പറേറ്റ് മൂലധനത്തിന്റെ പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നു എന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതുണ്ട്. സർവകലാശാലകൾ സാമൂഹിക വിമർശനത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ഇടങ്ങൾ ആയി മാറേണ്ടതിനു പകരം, “റാങ്കിംഗ്”, “അക്രഡിറ്റേഷൻ”, “പെർഫോമൻസ് ഇൻഡെക്സുകൾ” എന്നിവയിലൂടെ അളക്കപ്പെടുന്ന ഉൽപ്പാദന യൂണിറ്റുകളായി പരിവർത്തനം ചെയ്യപ്പെടുന്നു.

കേരളത്തിന്റെ ബദൽ
NEP 2020 പോലുള്ള കൃത്യവും ജനവിരുദ്ധവും ആയ സാമ്പത്തിക രാഷ്ട്രീയ ഉള്ളടക്കമുള്ളതും അതോടൊപ്പം മതവര്‍ഗീയതയ്ക്ക് അനുസൃതമായ സാമൂഹ്യ സാംസ്കാരിക ലക്ഷ്യങ്ങള്‍ അടങ്ങിയതും ആയ നയരൂപരേഖ ഒട്ടേറെ ഘടനാപരമായ പരിഷ്കാരങ്ങളുടെ അകമ്പടിയോടെ ആണ് വരുന്നത്. ഈ ഘടനാപരമായ പരിഷ്കാരങ്ങളില്‍ ചിലതിനെ പൂർണ്ണമായി ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് പ്രായോഗികമായി സുസാധ്യമായ കാര്യമല്ല. അത് വിദ്യാര്‍ഥികളുടെ ഉപരിപഠന അവസരങ്ങളെയും അവര്‍ നേടിയ അക്കാദമിക് ബിരുദങ്ങളുടെ രാജ്യവ്യാപകമായ അംഗീകാരത്തെ പോലും ചിലപ്പോള്‍ ബാധിച്ചു എന്ന് വരും.

പൊതുവിദ്യാഭ്യാസ സംരക്ഷണം
സുപ്രധാനമായ കാര്യം, എൽഡിഎഫ് സർക്കാരുകൾ തുടർച്ചയായി ചെയ്തുവരുന്ന പോലെ പൊതുവിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ പ്രതിരോധം. സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെ പൊതുസ്ഥാപനങ്ങളിൽ സ്ഥിരമായ പൊതുധനസഹായം ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അധ്യാപക നിയമനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയിലൂടെ സ്വകാര്യവൽക്കരണ സമ്മർദ്ദങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കും.

വിദ്യാഭ്യാസത്തിന്റെ ആധുനികവൽക്കരണം അനിവാര്യമാണ്. എന്നാൽ അത് കോർപ്പറേറ്റ് എഡ്‌ടെക് കമ്പനികളുടെ ആശ്രിതത്വത്തിലൂടെയല്ല, മറിച്ച് പൊതുമേഖലാ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലൂടെയും അധ്യാപക–വിദ്യാർത്ഥി പങ്കാളിത്തത്തിലൂടെയും ആയിരിക്കണം.

പുതിയ വിദ്യാഭ്യാസ നയത്തിനെതിരായിട്ടുള്ള പ്രക്ഷോഭ പ്രചാരണങ്ങൾ ശക്തിപ്പെടുതണം. കേരളത്തിലെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണം. ഗുണനിലവാരം ഉയർത്തണം. ദേശീയ റാങ്കിൽ കേരളം ഏറ്റവും മികച്ചതാണ്. അന്തർദേശീയ വിദ്യാഭ്യാസ ഹബ്ബാകണം. അങ്ങനെ കേരളത്തിലെ ബദൽ വിദ്യാഭ്യാസ പദ്ധതി എല്ലാ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ ശ്രദ്ധയും പ്രചോദനവും ആകണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + eleven =

Most Popular