Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിഭിന്നശേഷിക്കാര്‍

ഭിന്നശേഷിക്കാര്‍

കേരളത്തിലെ മുഖ്യധാരാ വികസനത്തിന്റെ നേട്ടങ്ങളുടെ ഗുണഫലം വേണ്ടത്ര ലഭിക്കാത്ത വിഭാഗങ്ങളിൽ ഭിന്നശേഷിക്കാരും ഉൾപ്പെടും. ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികള്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായൊരു അവസ്ഥയാണ് ഭിന്നശേഷി എന്നത്.

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ 2015 ല്‍ നടത്തിയ ഒരു സർവേ പ്രകാരം ഇവർ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 2.32 ശതമാനം അഥവാ 7.9 ലക്ഷം പേർ വരും. ഇവരില്‍ 48 ശതമാനത്തിനേ സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുള്ളൂ എന്നതിനാല്‍ ഭിന്നശേഷിയുടെ ആഴവും പരപ്പും അറിയാന്‍ കഴിയുന്നില്ല എന്നുമാത്രമല്ല, സര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും എല്ലാവര്‍ക്കും ലഭിക്കുന്നുമില്ല.

സാമൂഹ്യ സ്ഥിതി
ഇവരിലേറെയും സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങളിലെ അംഗങ്ങളാണ്. പകുതിയിലധികംപേരും പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്നും 32,090 പേരാണ് ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ജോലിചെയ്യാവുന്ന പ്രായത്തിലുള്ള ഭിന്നശേഷിക്കാരിൽ വളരെകുറച്ചുപേർ മാത്രമേ ജോലിചെയ്യുന്നുള്ളൂ, അവരിൽ ഭൂരിഭാഗവും താൽക്കാലിക അല്ലെങ്കിൽ ദിവസ വേതന ജോലികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 68,590 ഭിന്നശേഷിക്കാര്‍ക്ക് ജോബ് കാര്‍ഡുണ്ട്. ഈ തിരിച്ചറിവുകളുടെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ വിശേഷാൽ ചർച്ച ചെയ്യേണ്ടതുണ്ട്.

അവകാശാധിഷ്ഠിതം
2016 മുതൽ 2026 വരെയുള്ള കഴിഞ്ഞ പത്ത് വർഷം കേരളത്തിലെ ഭിന്നശേഷി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു. കേവലം “ക്ഷേമം’ എന്നതിലുപരി അവർക്ക് “അവകാശങ്ങൾ’ ഉറപ്പാക്കുന്ന രീതിയിലേക്ക് സർക്കാർ നയങ്ങൾ മാറി. ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശ നിയമം– 2016 കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കി. ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനും നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി കമ്മീഷണറേറ്റിനെ വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗങ്ങളുടെ സംവരണം 3 ശതമാനത്തിൽ നിന്ന് 4 ശതമാനമായി വർദ്ധിപ്പിച്ചു.

സാമൂഹ്യ നീതി വകുപ്പ്
സാമൂഹ്യ നീതി വകുപ്പിനു പുറമെ ആരോഗ്യം, വിദ്യാഭ്യാസം, കായികം, വനിതാ-ശിശു വികസനം, തൊഴിൽ നൈപുണി, ആഭ്യന്തരം, തദ്ദേശഭരണം എന്നീ വകുപ്പുകളും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGIs) ഭിന്നശേഷിക്കാർക്കായി ഏറെ സേവനങ്ങൾ നൽകുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങൾ
ഭിന്നശേഷി ജനവിഭാഗത്തിന്റെ ജീവിത സാഹചര്യം, കുടുംബ സാഹചര്യം, ആവാസപ്രദേശത്തിന്റെ പ്രത്യേകത തുടങ്ങി സാമൂഹ്യവും ഭൗതികവുമായ പശ്ചാത്തലങ്ങൾക്കനുസരിച്ചും സാമൂഹ്യാധിഷ്ഠിതമായും സേവനം ഉറപ്പാക്കാൻ കഴിയുന്നത് തദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.

ഓരോ വ്യക്തിക്കും അനുസരിച്ച് കെയർ പ്ലാൻ തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടത്. ഓരോ പഞ്ചായത്ത് – നഗരസഭകൾക്കും അവരുടെ പരിധിയിൽ വരുന്നതും എല്ലാ വിഭാഗത്തിലുള്ളതുമായ മുഴുവൻ ഭിന്ന ശേഷിക്കാർക്കും സേവനം നൽകുന്ന തരത്തിൽ പദ്ധതി തയ്യാറാക്കി നടപ്പാക്കാൻ ആവശ്യമായ വിദഗ്ധ സേവനം നൽകുക എന്നതാകണം മുഖ്യ ഊന്നൽ. ഇതിനനുസരിച്ച് സോഷ്യൽ സെക്യൂരിറ്റി മിഷൻ ഉൾപ്പെടെ എല്ലാ ഏജൻസികളുടേയും പ്രവർത്തനം നവീകരിക്കണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 3 =

Most Popular