Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിപരിസ്ഥിതിയും 
വളർച്ചയും

പരിസ്ഥിതിയും 
വളർച്ചയും

പ്രകൃതിദുരന്തങ്ങളും അവ കേരളത്തിൽ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും, ഈ നാടും ഇവിടുത്തെ ജനങ്ങളും നേരിടുന്ന കാലാവസ്ഥാ ദൗർബല്യത്തെ ഓർമ്മിപ്പിക്കുന്നവയാണ്. അനുകൂലനത്തിനും (adaptation) പ്രതിരോധ ശേഷി വർധിപ്പിക്കലിനും (resilience) മതിയായ പ്രാധാന്യം നൽകിയില്ലെങ്കിൽ, തുടരുന്ന ആഗോള താപനത്തിന്റെ പശ്ചാത്തലത്തിൽ ഈ ദൗർബല്യം കൂടുതൽ രൂക്ഷമാകും. അതേസമയം, ഇത്തരം ദുരന്തങ്ങൾ മറ്റൊരു ശക്തമായ മുന്നറിയിപ്പും നൽകുന്നു: മനുഷ്യൻ ആസൂത്രണമില്ലാതെ നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങളാണ് പലപ്പോഴും അപകടസാധ്യതകൾ വിളിച്ചുവരുത്തുന്നത്.

ആഗോള താപനം
ആഗോളതലത്തിൽ, മനുഷ്യരാശി വ്യവസായപൂർവ കാലഘട്ടത്തേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിലോ 2 ഡിഗ്രി സെൽഷ്യസിലോ താപനവർധന നിയന്ത്രിക്കാൻ ശ്രമിക്കണമെങ്കിൽ, ലോകമാകെ കാർബൺ ഡൈഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ ആകെ (cumulative) ഉത്സർജനത്തിന് ഒരു പരിധി ഉണ്ടാകണം എന്ന കാര്യം ശാസ്ത്രീയമായി കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. കാർബൺ ഡൈഓക്സൈഡിന്റെ ആകെ ഉത്സർജനത്തിന് നിശ്ചയിക്കുന്ന ഈ പരിധിയെയാണ് “ആഗോള കാർബൺ ബജറ്റ്” എന്ന് വിളിക്കുന്നത്.

കാലാവസ്ഥാ നീതി
എന്നാൽ മനുഷ്യരാശിയുടെ പൊതുസമ്പത്തായ ഈ ആഗോള കാർബൺ ബജറ്റിന്റെ വലിയൊരു പങ്ക് ഇതിനകം തന്നെ വികസിത ലോകം ഉപയോഗിച്ചുതീർത്തിട്ടുണ്ട്. വികസ്വര രാജ്യങ്ങളുടെ വളർച്ചയ്ക്ക് കൂടുതൽ കാർബൺ അനിവാര്യവുമാണ്‌. കൂടുതൽ ചെലവേറിയ രീതികൾ ഉപയോഗപ്പെടുത്തണമെങ്കിൽ അതിനായി ന്യായമായ സഹായം വികസിത രാജ്യങ്ങൾ നൽകണം അതിനവർ തയ്യാറല്ല.

കേരളം ഒരു കാർബൺ സിങ്ക്
മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിന്റെ ഒരു പ്രധാന പ്രത്യേകത, നിരവധി അടിസ്ഥാന മേഖലകളിൽ അത് കാർബൺ ഉത്സർജകനെന്ന നിലയിൽ അല്ല, മറിച്ച് കാർബൺ ആഗിരണകേന്ദ്രം (carbon sink) എന്ന നിലയിലാണ് നിലകൊള്ളുന്നത് എന്നതാണ്.

കാലാവസ്ഥാ വ്യതിയാനങ്ങളോട് പൊരുത്തപ്പെടുകയും അവയെ നേരിടാൻ പ്രതിരോധ ശേഷി കൈവരിക്കുകയും ചെയ്യുന്ന അനുകൂലന തന്ത്രങ്ങൾ നാം സ്വീകരിക്കണം. ഇതിനായി കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, പ്രളയ നിയന്ത്രണ പദ്ധതികൾ തുടങ്ങിയ നിരവധി നടപടികൾ ആവശ്യമാണ്.

അനുകൂല നയം
കാലാവസ്ഥാ മാറ്റം ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ല; അത് സമത്വം, നീതി, വികസനാവകാശം എന്നീ ചർച്ചകളിൽ ആഴത്തിൽ വേരൂന്നിയ ഒരു വിഷയമാണ്. ആഗോള കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ആഖ്യാനം ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങൾ വഹിക്കുന്ന ഭാരത്തെ പലപ്പോഴും അവഗണിക്കുന്നു. വികസിത രാജ്യങ്ങളിലെ “ആഡംബര ഉത്സർജനങ്ങൾ” നിയന്ത്രണമില്ലാതെ തുടരുമ്പോൾ, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെയും കേരളം പോലുള്ള സംസ്ഥാനങ്ങളെയും അവരുടെ “ജീവിതോപാധി ഉത്സർജനങ്ങൾ” ഉപേക്ഷിക്കാൻ ആർക്കും നിർബന്ധിക്കാനാവില്ല.

ഇതിനർത്ഥം കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള നടപടികൾ ഉപേക്ഷിക്കണം എന്നല്ല. മണ്ണിന്റെ ആഗിരണ ശേഷി ഉയർത്തുന്നതും, വൃക്ഷാവരണം വർധിപ്പിക്കുന്നതും, മലിനീകരണം കുറയ്ക്കുന്നതും, വൈദ്യുതിദുർവ്യയം ഒഴിവാക്കുന്നതും മറ്റും മേൽപ്പറഞ്ഞ സാമ്പത്തിക ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയല്ലല്ലോ? എന്നാൽ ഇന്നുള്ള കാർബൺ ബഹിർഗമനം കുറയ്ക്കുകയും സാമ്പത്തികവും സാമൂഹികവും ആയ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − 1 =

Most Popular