Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിവ്യവസായയ മേഖല

വ്യവസായയ മേഖല

എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷങ്ങളിൽ തീർത്തും പുതിയ ഒരു വ്യവസായ ഭൂമിക ഇവിടെ ഉദയം ചെയ്തിരിക്കുന്നു. നാലാം വ്യവസായ വിപ്ലവത്തിന്റെ ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഇതിന്റെ വിളംബരമാണ് തുടർച്ചയായി കേരളത്തിലേക്കെത്തിയ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ. കേരളം വ്യവസായത്തിന് അനുയോജ്യമല്ല എന്ന മുൻവിധിയോടെയുള്ള പ്രചാരണം ശക്തമായി സംഘടിപ്പിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് മാറി. രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റി എന്നതാണ് നമ്മുടെ നേട്ടം.

2021-ലെ മാനിഫെസ്റ്റോ
കേരളത്തിന്റെ വ്യവസായ പിന്നോക്കാവസ്ഥയുടെ തെളിവായി നാലാം കേരള പഠന കോൺഗ്രസ് എടുത്തു പറഞ്ഞത് സംസ്ഥാന ആഭ്യന്തര വരുമാനത്തില്‍ വ്യവസായത്തിന്റെ താഴ്ന്ന വിഹിതവും മന്ദഗതിയിലുള്ള വ്യവസായ വളര്‍ച്ചയുടെയും കാര്യമാണ്.

ഈയൊരു സ്ഥിതിവിശേഷത്തിന് ഇന്ന് അറുതിവരുത്തിയിരിക്കുകയാണ്. 2016-–2021 കാലത്തെ വ്യവസായ പുരോഗതിയുടെ പശ്ചാത്തലത്തിൽ 2021-ലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഇങ്ങനെ പ്രഖ്യാപിച്ചു:”അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പംതന്നെ നവകേരള നിർമ്മിതിക്കായി വ്യവസായ സംരംഭകർ അടക്കമുള്ളവരോട് പൂർണ്ണ സഹകരണം ഉറപ്പുവരുത്തും. സർക്കാരിന്റെ ആദ്യ വർഷത്തിൽ തന്നെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളിൽ ഒന്നാക്കും. അഞ്ചു വർഷത്തിനുള്ളിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തും’. മാനിഫെസ്റ്റോയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പൂർണ്ണമായി നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞു. 28-–ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മുൻ നിരയിലുള്ള സംസ്ഥാനമായി മാറി.

വ്യവസായ മേഖലയിലെ കുതിപ്പ്
അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടുന്ന പദ്ധതിയായി കേരളത്തിന്റെ സംരംഭക വർഷം തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സൊസൈറ്റിയുടെ 87 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി ഈ അംഗീകാരം നേടുന്നത് ഇതാദ്യമായാണ്. ദാവോസിലെ വേൾഡ് എക്കണോമിക് ഫോറത്തിലും കേരളത്തിന് പ്രശംസ ലഭിച്ചു.

രണ്ട് തവണ തുടർച്ചയായി പത്ത് വർഷത്തോളം ഒരേ സർക്കാർ അധികാരത്തിലിരുന്നതിന്റെ ഗുണഫലം കൂടിയാണ് വ്യവസായ രംഗത്തെ മാറ്റം എന്ന് കാണാൻ കഴിയും. നയങ്ങൾക്ക് തുടർച്ചയുണ്ടായി. തീരുമാനങ്ങളും നടപടികളും കൂടുതൽ അർത്ഥപൂർണ്ണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിച്ചു. തത്ഫലമായി ലോകോത്തര ബ്രാന്റുകളുടേയും ആഗോള കമ്പനികളുടേയും ലക്ഷ്യ സ്ഥാനമായി കേരളം മാറി. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ഇന്നവർ കേരളത്തെ പരിഗണിക്കുന്നു. നമ്മുടെ ശുദ്ധവായുവിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം മുതൽ അത്യധികം മികവുറ്റ മനുഷ്യശേഷി വരെ കേരളത്തെ തെരഞ്ഞെടുക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നു. റിവേഴ്സ് മൈഗ്രേഷൻ എന്ന പ്രതിഭാസം യാഥാർത്ഥ്യമായിരിക്കുന്നു. ആധുനിക വ്യവസായ രംഗത്ത് വലിയ നിക്ഷേപങ്ങളെ ആകർഷിക്കുമ്പോൾ തന്നെ കേരളത്തിന്റെ മാത്രം പ്രത്യേകതയായ പൊതുമേഖലയെ ശക്തിപ്പെടുത്തി മത്സരക്ഷമമാക്കാനും പരമ്പരാഗത മേഖലയെ സംരക്ഷിക്കാനും കഴിയുന്നു എന്നിടത്താണ് കേരളത്തിന്റെ പാത വ്യത്യസ്തമാകുന്നത്.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി ഏകീകൃത സംവിധാനം. വിവിധ വകുപ്പുകളുടെ പരിശോധനകൾ ക്രമപ്പെടുത്തി. അതേവർഷം തന്നെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ശിക്ഷാ വ്യവസ്ഥകൾ പരിഹരിക്കുന്നതിനുമായി കെ. സണ്ണി കമ്മിറ്റിയെ നിയോഗിക്കുകയും കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുകയും ചെയ്തു.

50 കോടി രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 7 ദിവസത്തിനുള്ള കോമ്പോസിറ്റ് ലൈസൻസ് നൽകാൻ ഇൻവെസ്റ്റ്മെന്റ്- ഫെസിലിറ്റേഷൻ ബ്യൂറോയും ഇതോടൊപ്പം നിലവിൽ വന്നു. സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിന് സംസ്ഥാന- ജില്ലാ തലങ്ങളിൽ സ്റ്റാറ്റ്യൂട്ടറി സംവിധാനം 2022 ൽ സ്ഥാപിതമായി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴശിക്ഷ ഉൾപ്പെടെ ഇതിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ടു. കാലഹരണപ്പെട്ട 105 നിയമങ്ങളും 211 ചട്ടങ്ങളും റദ്ദാക്കി.

സമർപ്പിത കോറിഡോറുകൾ, ഇന്നവേഷൻ ഹബ്ബുകൾ, സുസ്ഥിര വികസന മാതൃകകൾ എന്നിവയിലൂടെ ഈ ലക്ഷ്യത്തിലേക്ക് എത്തണം.

നൈപുണി വികസനത്തിനും സംരംഭകത്വ പരിശീലനത്തിനുമായി പിപിപി മാതൃകയിൽ ഒരു സർവകലാശാല സ്ഥാപിക്കും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് ഒരു ആഗോള ധനകാര്യ ഹബ്ബ് സ്ഥാപിക്കുന്നതിന് ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ പദ്ധതിയിലൂടെ ശ്രമിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + eight =

Most Popular