Wednesday, March 11, 2026

ad

Homeകവര്‍സ്റ്റോറിവയോജന സൗഹൃദ കേരളം

വയോജന സൗഹൃദ കേരളം

ഡോ. കെ വിജയകുമാർ

യോജനങ്ങളിൽ ഏകദേശം 70% പേരും സജീവ ആരോഗ്യ സ്ഥിതിയിൽ ഉള്ളവരാണ്. 10-–15% പേർ വീടിനുള്ളിൽ ചലനം പരിമിതപ്പെട്ടവരും 2-3% പേർ കിടപ്പുരോഗികളുമായിരിക്കാം. സജീവമായുള്ള ഈ മനുഷ്യശക്തിയുടെ കായികശേഷിയും അറിവും അനുഭവങ്ങളും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന തരത്തിലായിരിക്കണം ക്ഷേമ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. ഇത് മുതിർന്ന പൗരരുടെ ആരോഗ്യക്ഷമത നിലനിർത്താനും സന്തോഷകരമായ ജീവിതത്തിനും സഹായിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് 60 വയസ്സിനുമുകളിലുള്ള എല്ലാ പൗരർക്കും സാമൂഹികവും സാമ്പത്തികവും ആരോഗ്യകരവുമായ മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യുന്നതിന് എൽഡിഎഫ് സർക്കാർ വയോജന നയം കൊണ്ടുവന്നത്.

വയോജനങ്ങളുടെ ജീവിത സൗഖ്യം ഉറപ്പാക്കേണ്ടത് സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമൂഹവും ചേർന്നുള്ള മുഖ്യ സാമൂഹ്യ വികസനപ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമ്പോൾ കൃത്യമായ സമീപനം ഓരോ പഞ്ചായത്തിനും സംസ്ഥാനാടിസ്ഥാനത്തിൽ വേണ്ടതാണ്.

ഇതിൽ കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനായി സർക്കാർ മുൻ കെെയിൽ കുടുംബശ്രീ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ആശ്രയ പരിപാടിയിലുടെ പാർശ്വവൽക്കരിക്കപ്പെട്ട പ്രായമായ വ്യക്തികൾക്ക് ആരോഗ്യസംരക്ഷണവും ഭക്ഷണവും പാർപ്പിടവും നൽകുന്നു. ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായവരെ സന്നദ്ധ പ്രവർത്തകർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുന്ന ‘സ്നേഹിത കോളിങ് ബെൽ പദ്ധതി’യും എൽഡിഎഫ് സർക്കാർ നടപ്പാക്കി. വയോജന അയൽപക്ക ഗ്രൂപ്പുകൾ വഴി മുതിർന്ന പൗരർക്കിടയിൽ സാമൂഹിക ഇടപെടലും പരസ്പര പിന്തുണയും വളർത്തിയെടുക്കുകയും സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ വർധിച്ചുവരുന്ന വയോജനസംഖ്യയുടെ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കുടുംബശ്രീയെ കൂടുതൽ വയോജനസൗഹൃദമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വയോമെെത്രി പരിപാടിയും നടപ്പാക്കിവരുന്നു. കുടുംബശ്രീ നെെപുണി വികസനവും മെെക്രോ എന്റർപ്രൈസ് അവസരങ്ങളും പ്രദാനം ചെയ്തുകൊണ്ട് പ്രായമായവരെ സജീവമായും സാമ്പത്തികമായും സ്വതന്ത്രരായി തുടരാൻ പ്രാപ്തരാക്കുന്നു.

വയോജന ക്ഷേമ പരിപാടികൾ സായംപ്രഭ പദ്ധതിയിലെ പരിപാടികൾ
വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വയോജനങ്ങൾ നേരിടുന്ന വെല്ലവിളികളെ അതിജീവി ക്കുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യം സുസ്ഥിരമായി കെെവരിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന സമഗ്രമായ പാക്കേജാണിത്.

വയോമിത്രം –  കേരളത്തിലെ കോർപ്പറേഷൻ/ മുനിസിപ്പൽ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും പിന്തുണയും നൽകുന്നപദ്ധതിയാണ് വയോമിത്രം. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആണ് ഇത് നടപ്പാക്കുന്നത്. നിലവിൽ, 95 വയോമിത്രം യൂണിറ്റുകൾ സംസ്ഥാനത്ത് ഫലപ്രദമായി പ്രവർത്തിക്കുന്നു.

നവജീവൻ 50-65 വയസ്സിനിടയിലുള്ള മുതിർന്ന പൗരരുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സ്വയം തൊഴിൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനായി നവജീവൻ പദ്ധതി തൊഴിൽ വകുപ്പ് നടപ്പിലാക്കിവരുന്നു. മൊത്തം വായ്പ തുകയുടെ 25 ശതമാനം സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്നു. മുതിർന്ന പൗരർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 50,000 രൂപ വരെയുള്ള ബാങ്ക് വായ്പകൾക്ക് ഈ പദ്ധതി സൗകര്യമൊരുക്കുന്നു.

ഈ പരിപാടികളെല്ലാം വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും അന്തസ്സും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + 14 =

Most Popular