സാധാരണക്കാരന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സേവനങ്ങള്‍ നല്‍കുന്ന സർക്കാർ സ്ഥാപനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ ആവശ്യമായി വരുന്ന സേവനങ്ങളിൽ ഭൂരിഭാഗവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളാണ് നൽകുന്നത്.
പൊതുജനങ്ങൾ ഓഫീസുകളിൽ നേരിട്ട് ചെല്ലാതെ തന്നെ എല്ലാ സേവനങ്ങളും അവരുടെ മൊബൈലിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ നല്കുന്ന സേവനങ്ങൾ എല്ലാം K-–SMART എന്ന ഏകീകൃത സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റി, 2024 ജനുവരി 1 ന് എല്ലാ നഗരസഭകളിലും , 2025 ഏപ്രിൽ 1 ന് 941 പഞ്ചായത്തുകളിലും , 152 ബ്ലോക്ക് പഞ്ചായത്തുകളിലും, 14 ജില്ലാ പഞ്ചായത്തുകളിലും കെ – സ്മാർട്ട് വിന്യസിച്ചു.
സേവനങ്ങൾ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് ഏകീകൃത പ്ലാറ്റ്ഫോമൊരുക്കുകയാണ് K–SMART അഥവ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ.
K-SMART വിന്യസിപ്പിച്ചതു വഴിയുണ്ടായ
എടുത്തു പറയാവുന്ന നേട്ടങ്ങൾ
1. കടലാസ് രഹിതമായി സമർപ്പിക്കുന്ന അപേക്ഷകളും ഫയലുകളും.
2. വിവിധ സർക്കാർ വകുപ്പുകളുടെ വിവരങ്ങളുടെ സംയോജനം.
3. വ്യക്തികേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങളും ലഭ്യമാക്കിയ വിവരങ്ങളും എളുപ്പം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കപ്പെടുന്നു.
4. വാട്ട്സാപ്പ്, ഇ മെയിൽ എന്നിവ വഴി രശീതികളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കുന്നു.
5. ആധാർ / പാൻകാർഡ് ഇ മെയിൽ ID വഴി ലോഗിൻ സൗകര്യങ്ങൾ.
6. സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനുള്ള സൗകര്യം.
7. ഏതൊരാൾക്കും സാക്ഷ്യപത്രങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കാനുള്ള സൗകര്യം.
8. ഡിജിറ്റൽ ഫയൽ ഏതു സമയത്തും സ്ഥലത്തും പരിശോധിച്ച് തീർപ്പാക്കാനുള്ള സൗകര്യം.
9. തുല്യനീതിയും സുതാര്യതയും ഉറപ്പാക്കുന്നു.
10. സദ്ഭരണം യാഥാർഥ്യമാകുന്നു.
ജനങ്ങൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ
1. പൂർണമായും പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി സേവനം പ്രദാനം ചെയ്യുന്നു. സേവനങ്ങൾക്കായുള്ള അപേക്ഷകൾ, പരാതികൾ എന്നിവ ഓഫീസുകളിൽ നേരിട്ട് വരാതെ ഓൺലൈൻ ആയി നല്കാൻ ജനങ്ങൾക്ക് സാധിക്കുന്നു. അക്ഷയ കേന്ദ്രങ്ങൾ, കുടുംബശ്രീ ഹെൽപ് ഡെസ്കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നല്കാൻ കഴിയുന്നു.
2. അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് സ്വന്തം ലോഗിനിലും വാട്സാപ്പിലും ഇ മെയിലിലും ലഭ്യമാകുന്നു.
3. അപേക്ഷകളുടെയും പരാതികളുടെയും സ്റ്റാറ്റസ് ഓൺലൈൻ ആയി അപേക്ഷകന് അപ്പപ്പോൾ അറിയാൻ കഴിയുന്നു.
4. ഇടനിലക്കാരില്ലാതെ സേവനം ലഭ്യമാകുന്നു.
5. സേവനാവകാശ നിയമത്തിലും, പൗരാവകാശ രേഖയിലും വ്യവസ്ഥ ചെയ്തിട്ടുള്ളതിലും നേരത്തേതന്നെ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാകുന്നു.
6. സേവനങ്ങൾ ഓൺലൈൻ ആയി സ്വന്തം ലോഗിനിലും വാട്സാപ്പിലും ഇ മെയിലിലും ലഭ്യമാകുന്നു. എല്ലാ അറിയിപ്പുകളും മെസേജുകൾ വഴി ലഭ്യമാകുന്നു.
7. ഓഫീസുകളിൽ കയറിയിറങ്ങാതെ സേവനങ്ങൾ ലഭിക്കുന്നു.
8. അപേക്ഷാ ഫീസുകൾ നികുതികൾ മറ്റ് ഫീസുകൾ എന്നിവ ഓൺലൈൻ ആയി അടയ്ക്കാൻ സാധിക്കുന്നു.
9. ഒരിക്കൽ നല്കിയ രേഖകൾ സ്വന്തം ലോഗിനിൽ സൂക്ഷിക്കപ്പെടുമെന്നതിനാൽ തന്നെ അവ മറ്റാവശ്യങ്ങൾക്കായി തുടർന്നും ഉപയോഗിക്കാൻ സാധിക്കുന്നു.
10. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നു.
11. സേവനങ്ങൾ സ്ഥലകാല പരിമിതികൾ ഇല്ലാതെ ലഭ്യമാകുന്നു.
12. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നു.
13. മൊബൈൽ ആപ്പിലൂടെ സേവനങ്ങൾ ലഭ്യമാകുന്നു.
K-SMART വിന്യസിച്ചതിലൂടെ തദ്ദേശ സ്ഥാപനങ്ങളിൽ വന്ന ചില ഗുണപരമായ മാറ്റങ്ങൾ
i. ജനന സർട്ടിഫിക്കറ്റ് /മരണ സർട്ടിഫിക്കറ്റ് – 10 മിനിറ്റിൽ താഴെ (നേരത്തെ ദിവസങ്ങളെടുക്കുമായിരുന്നു) സമയംകൊണ്ട് ലഭിക്കുന്നു.
ii. വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ 30 മിനിറ്റ് മതി Video e-KYC ചെയ്ത് അപേക്ഷിച്ചാൽ (നേരത്തെ വധൂ വരൻ മാർ ഓഫീസിൽ വന്ന് അപേക്ഷ സമർപ്പിക്കണം സർട്ടിഫിക്കറ്റ് കിട്ടാൻ ദിവസങ്ങൾ വേണം.)
iii. കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷിച്ച ഉടൻ തന്നെ ലഭിക്കും. (നേരത്തെ 15 ദിവസം)
iv. പരാതി പരിഹാരം മാസ് പെറ്റിഷൻ അടക്കം എല്ലാ തരം പരാതികളും ഫോട്ടോ സഹിതം സമർപ്പിക്കാനും പരിഹാര നടപടികൾ ജീവനക്കാർക്ക് ഉടനടി സ്വീകരിക്കാനും കഴിയുന്നു (നേരത്തെ ഇത്തരം സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല)
v. വസ്തുനികുതി സംബന്ധിച്ച സേവനങ്ങൾ
Building Certificate – കെട്ടിടം ലിങ്ക് ചെയ്ത്, നികുതി അടച്ച ഉടനെ ഡൗൺലോഡ് ചെയ്തെടുക്കാം (നേരത്തെ ഇതിൽ ഉൾപ്പെട്ട കാര്യങ്ങൾക്കുവേണ്ടി 7 സർട്ടിഫിക്കറ്റുകൾക്ക് പ്രത്യേകം അപേക്ഷിച്ച് അത് അനുവദിക്കാൻ ദിവസങ്ങൾ ആവശ്യമായിരുന്നു)
| അതിവേഗ സേവനങ്ങൾ | ||||
| സേവനത്തിന്റെ സ്വഭാവം | ഒരു മിനിറ്റി നുള്ളിൽ | 15 മിനിറ്റി നുള്ളിൽ |
ഒരു മണിക്കൂറി നുള്ളിൽ |
24 മണിക്കൂറി ള്ളിൽ |
| ജനന സർട്ടിഫിക്കറ്റ് | 8,386 | 13,429 | 41,500 | 88,333 |
| മരണ സർട്ടിഫിക്കറ്റ് | 3,268 | 4,908 | 15,287 | 37,815 |
| വിവാഹ സർട്ടിഫിക്കറ്റ് | 0 | 35 | 5,150 | 13,911 |
സ്ഥിതി വിവരക്കണക്ക് 1/08/2025
| കെ സ്മാർട്ടിലൂടെ ലഭിച്ച മൊത്തം തുക Rs. 58,204,363,292 (5820 കോടി) |
| മൊത്തം നടന്ന പണം കെെമാറ്റത്തിന്റെ എണ്ണം 8,649,514 (86.49 ലക്ഷം) |
| കെ സ്മാർട്ടിലെ ഫയലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എണ്ണം |
കെ സ്മാർട്ട് വഴി നിർമിക്കപ്പെട്ട മൊത്തം കെട്ടിടങ്ങൾ 137,412
ഒരൊറ്റ അപേക്ഷയിലെ പരമാവധി ഡോർ നമ്പറുകൾ 340
മൊത്തം തയ്യാറാക്കിയ ബിൽഡിംഗ് സർട്ടിഫിക്കറ്റുകൾ 3,699,261
സ്ഥിതി വിവരക്കണക്ക് 1/08/2025 വരെ
| കെ സ്മാർട്ടിലെ ഫയലുകളുടെ വിശദാംശങ്ങൾ | എണ്ണം |
| അവധി ദിവസം അംഗീകരിച്ച ഫയലുകളുടെ എണ്ണം | 2,57,807 |
| ഓഫീസ് സമയത്തിനുശേഷം അംഗീകരിച്ച ഫയലുകളുടെ എണ്ണം | 4,61,899 |
| ഒരു മണിക്കൂറിനുള്ളിൽ ക്ലോസ് ചെയ്ത ഫയലുകളുടെ എണ്ണം | 4,38,784 |
| 24 മണിക്കൂറിനുള്ളിൽ ക്ലോസ് ചെയ്ത ഫയലുകളുടെ എണ്ണം | 9,93,541 |
| ഒരൊറ്റ ഇടപാടിൽ ലഭിച്ച ഏറ്റവും ഉയർന്ന തുക | 3,96,95,718 |
| സിറ്റിസൺ കെ –സ്മാർട്ട് യൂസർ അക്കൗണ്ടുകളുടെ മൊത്തം എണ്ണം | 23,95,952 |
| ഓർഗനെെസേഷൻ രജിസ്ട്രേഷനുകളുടെ മൊത്തം എണ്ണം | 57,505 |
| സിറ്റിസൺ കെ–സ്മാർട്ട് യൂസർ അക്കൗണ്ടുകളുടെ മൊത്തം എണ്ണം | 23,95,952 |
| ഓർഗനെെസേഷൻ അക്കൗണ്ടിന്റെ മൊത്തം എണ്ണം | 26,394 |



