കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേയായ സ്വച്ഛ് സർവ്വേക്ഷൻ–2024ൽ കേരളത്തിലെ നഗരസഭകൾ മികവു പുലർത്തി രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ മിന്നും പ്രകടനം നടത്തിക്കൊണ്ട് കേരളം ഏറെ മുന്നിലെത്തി. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ ( കൊച്ചി, മട്ടന്നൂർ, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ തിരുവനന്തപുരം, കൊല്ലം എന്നീ കോർപ്പറേഷനുകൾ ) രാജ്യത്തെ മികച്ച 100 നഗരസഭകൾക്കുള്ളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്-ക–രണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്. ഇത്തവണ 82 നഗരസഭകൾ ആയിരത്തിലിടം പിടിച്ചു എന്നത് സർക്കാരിന്റെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.നാലായിരത്തോളം നഗരസഭകൾ പങ്കെടുത്ത റാങ്കിങ്ങിൽ കേരളത്തിലെ എല്ലാ നഗരസഭകൾക്കും റാങ്ക് നേടാൻ സാധിച്ചു. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണവകുപ്പ്, കില എന്നിവയുടെ മേൽനോട്ടത്തിലും ഏകോപനത്തിലും നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കുവാൻ സാധിച്ചത് .ജനപ്രതിനിധികൾ, ഉദ്യോഗസ്‌ഥരുടെയും കഠിനാധ്വാനവും അർപ്പണ മനോഭാവവും വിസ്മരിക്കാനാവാത്തതാണ്.
2023 ലെ സ്വച്ഛ് സർവേക്ഷനിൽ സംസ്ഥാനത്തെ ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരസഭകളുടെ വിഭാഗത്തിൽ ആലപ്പുഴയ്ക്കും, ഒരു ലക്ഷത്തിനു താഴെ ജനസംഖ്യയുള്ള നഗരസഭകളുടെ വിഭാഗത്തിൽ വർക്കലയ്ക്കും അവാർഡ് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം 1000 ത്തിനു താഴെ റാങ്കിലേയ്ക്ക് ഒരു നഗരസഭയും എത്തിയിരുന്നില്ല.
എന്നാൽ ഈ വർഷം മികച്ച മുന്നേറ്റം കൈവരിക്കാൻ സംസ്ഥാനത്തെ എല്ലാ നഗരസഭകൾക്കും സാധിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി, മാലിന്യ സംസ്കരണത്തിൽ വലിയ ചുവടുവെയ്പുകൾ നടത്തി സംസ്ഥാനം 2023 മുതൽക്കേ മുന്നേറ്റം സൃഷ്ടിച്ചുവരികയായിരുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ സംവിധാനങ്ങൾ സ്ഥാപിക്കൽ, പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ നീക്കംചെയ്ത് അവിടെ ഉദ്യാനങ്ങൾ, വണ്ടർ പാർക്കുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ നിർമിക്കൽ, ഡംബ്സൈറ്റ് റെമഡിയേഷൻ പദ്ധതികൾ നടപ്പാക്കൽ, ശുചിത്വമാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കുന്നതിന് ശുചിത്വ സന്ദേശങ്ങൾ ആലേഖനം ചെയ്തുകൊണ്ട് ചുമരുകൾ പെയിന്റ് ചെയ്യൽ, പൊതു ശൗചാലയങ്ങൾ കൂടുതൽ മെച്ചപ്പെടുത്തൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി.
സ്വച്ഛ് സർവേക്ഷനിൽ മുൻപും സംസ്ഥാനം പങ്കെടുത്തിരുന്നെങ്കിലും, ഇതാദ്യമായാണ് സർവ്വേക്ഷനിലെ ഘടകമായ ഗാർബേജ് ഫ്രീ സിറ്റീസ് സ്റ്റാർ റേറ്റിംഗ് സർട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിന്, എല്ലാ നഗരസഭകളും അർഹത നേടുന്നതും, 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതും. 20 നഗരസഭകൾക്ക് 1 സ്റ്റാറും 3 നഗരസഭകൾക്ക് 3 സ്റ്റാറും സർട്ടിഫിക്കേഷനുമാണ് ലഭിച്ചിരിക്കുന്നത്.
GFC യ്ക്ക് പുറമെ ശുചിത്വ നിലവാരം ഉയർത്തുന്നതിനു സ്വച്ഛ് സർട്ടിഫിക്കേഷനുകളും നേടേണ്ടതായിട്ടുണ്ട്. 2016 ൽ കേരളം സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത പദവി നേടിയിരുന്നു. ശുചിത്വ നിലവാരം ഉയർത്തുന്നതിന് സ്വച്ഛ് ഭാരത് മിഷൻ, ODF+, ODF++, Water+ തുടങ്ങിയ സർട്ടിഫിക്കേഷൻ പദവികൾ നിശ്ചയിച്ചിട്ടുണ്ട്. പൊതുഇടങ്ങളിൽ വൃത്തിയുള്ളതും, മതിയായ എണ്ണം പബ്ലിക്/കമ്മ്യൂണിറ്റി ടോയിലെറ്റ് സൗകര്യവും ഉണ്ടെങ്കിൽ ആ നഗരത്തിനു ODF+ സർട്ടിഫിക്കേഷനും, ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകളായ STP/ FSTP എന്നിവ പ്രവർത്തനക്ഷമമാണെങ്കിൽ ODF++ സർട്ടിഫിക്കേഷനും, മലിനജല സംസ്കരണത്തിനു ശേഷം സംസ്കരിച്ച ജലത്തിന്റെ 20% എങ്കിലും പുനരുപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിൽ Water+ സർട്ടിഫിക്കേഷനും ലഭിക്കും. 2023 വരെയുള്ള കണക്കുകൾ പ്രകാരം കൽപ്പറ്റയ്ക്ക് മാത്രമാണ് ഉയർന്ന സർട്ടിഫിക്കേഷനായ ODF++ ലഭിച്ചത്.
ഇത്തവണ, തിരുവനന്തപുരം കോർപ്പറേഷൻ Water + ഉം, കൊച്ചി ,ഗുരുവായൂർ ,കൽപ്പറ്റ മുൻസിപ്പാലിറ്റികൾ നഗരസഭകൾക്ക് ODF++ ഉം, 77 നഗരസഭകൾക്ക് ODF+ സർട്ടിഫിക്കേഷനും ലഭിച്ചു, ഒരു വർഷമാണ് സർട്ടിഫിക്കേഷൻ കാലാവധി.
സർവ്വേയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി 2023ൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ നഗരസഭകളിലും വൈ പി (യങ് പ്രൊഫഷണൽസ്) മാരെ നിയമിക്കുകയും, പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കുകയും ചെയ്തിരുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർക്കായി സ്വച്ഛ് സർവ്വേക്ഷൻ 2024 ടൂൾ കിറ്റിന്റെ മലയാളം പരിഭാഷ നടത്തി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയും, കില , ASCI യുടെ സഹായത്തോടെ പ്രത്യേക പരിശീലനങ്ങളും, കേന്ദ്ര സംഘത്തിന്റെ ഫീൽഡ് മൂല്യനിർണയത്തിനായി ആവശ്യമായ സാമ്പിൾ ഡോക്യുമെന്റ് ടെംപ്ലേറ്റുകൾ വികസിപ്പിച്ചുനൽകുകയും ചെയ്തിരുന്നു.
എന്താണ്
സ്വച്ഛ് സർട്ടിഫിക്കേഷൻ (ODF)?
നഗരസഭയിലെ എല്ലാ വീടുകൾക്കും ശുചിയായ ഗാർഹിക ശൗചാലയങ്ങളുള്ളതും, തുറസ്സായ ഇടങ്ങൾ മലമൂത്ര വിസർജ്ജന രഹിതവുമായി സംരക്ഷിക്കുന്നതിന് നൽകുന്ന സർട്ടിഫിക്കേഷനാണ് ODF സർട്ടിഫിക്കേഷന്‍. 2016 ൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളം സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത പദവി നേയിരുന്നു. l



