സ്ത്രീകളുടെ സാമൂഹ്യനില ഉയർത്തുന്നതിൽ സാമ്പത്തിക നില പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് വേതനം ലഭിക്കുന്ന തൊഴിൽ ലഭ്യമാക്കേണ്ടതുണ്ട്. ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യവുമാണ്. നോളജ് ഇക്കണോമി മിഷൻ നടത്തിയ സർവെയിൽ കണ്ടെത്തിയത് കേരളത്തിലെ 53 ലക്ഷം തൊഴിലനേ-്വഷകരിൽ 58 ശതമാനവും സ്ത്രീകളാണെന്നാണ്. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ വലിയ വർധനയുണ്ടായി. 2020–21ൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 32.3 ശതമാനമായിരുന്നത് മൂന്നുവർഷത്തിനുള്ളിൽ 36.4 ശതമാനമായി. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് 20–50 വയസ്സിനിടയിലുള്ള, തൊഴിലെടുക്കാൻ പ്രാപ്തിയുള്ള സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിനായി വിജ്ഞാനകേരളം കുടുംബശ്രീ തൊഴിൽ കാമ്പെയ്ൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തൊഴിൽദായകരെയും തൊഴിലനേ-്വഷകരെയും ഉൾപ്പെടുത്തി പ്രാദേശിക തൊഴിൽമേളകൾ നടത്തി തൊഴിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
വിജ്ഞാനകേരളം കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടത്തിൽ നാളിതുവരെ 1,67,284 പുതിയ തൊഴിലുകൾ കണ്ടെത്താനും 75,312 പേർക്ക് തൊഴിലുകൾ നല്കുന്നതിനും സാധിച്ചിട്ടുണ്ട്. കണ്ടെത്തിയ തൊഴിലുകളിൽ അനുയോജ്യരായവരെ നിയോഗിക്കുന്നതിനും പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തി കൂടുതൽ പേർക്ക് തൊഴിൽ നല്കുന്നതിനുള്ള പ്രവർത്തനവും ജില്ലകളിൽ തീവ്രമായി നടന്നുവരുന്നു.
കുടുംബശ്രീയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ മുഖ്യം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണമാണ്. ഈ ലക്ഷ്യം നേടുന്നതിന് ഇതുവരെ കൂടുതൽ ഊന്നൽ നൽകിയിരുന്നത് സൂക്ഷ്മസംരംഭങ്ങളും കാർഷിക – കാർഷികാനുബന്ധ മേഖലകളും ആയിരുന്നു. എന്നാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞത് 50 ശതമാനമായി ഉയർത്തുന്നതിന് വേതന തൊഴിൽ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തേണ്ടതുണ്ട് . അതിനുള്ള ശ്രമമാണ് വിജ്ഞാന കേരളം – കുടുംബശ്രീ തൊഴിൽ ക്യാമ്പയിനിലൂടെ ആരംഭിച്ചിരിക്കുന്നത്. അയൽക്കൂട്ട കുടുംബാംഗങ്ങളുടെ പ്രത്യേകിച്ച് വനിതകളുടെ കഴിവിനും അഭിരുചിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും പരിചയ സമ്പത്തിനും അനുയോജ്യമായതും പ്രായോഗികമായി പങ്കെടുക്കാൻ കഴിയുന്നതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതും കണ്ടെത്തി ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. കുടുംബശ്രീയുടെ നാളിതുവരെയുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിലെ ആവശ്യങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാവുന്നതാണ്.
1) സ്വയം തൊഴിൽ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർ
2) വേതനാധിഷ്ഠിത മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർ
3) സ്വയം തൊഴിൽ മേഖലയും വേതനാധിഷ്ഠിത തൊഴിൽ മേഖലയും സംയോജിപ്പിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ.
അതിനാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യം നേടണമെങ്കിൽ മുകളിൽ പ്രതിപാദിച്ച മുഴുവൻ താല്പര്യങ്ങളെയും ഉൾക്കൊണ്ട് ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത് കുടുംബശ്രീ മിഷന്റെ ചുമതലയാണ്. കൂടാതെ തൊഴിലെടുക്കാൻ സന്നദ്ധരായ മുഴുവൻ സ്ത്രീകളുടെയും താല്പര്യങ്ങൾ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട് . കുടുംബശ്രീയുടെ നിലവിലെ എല്ലാ പരിപാടികളിലും പ്രവർത്തനങ്ങളിലും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം എങ്ങനെ വർദ്ധിപ്പിക്കാം, ഇതിനായി ഓരോ മേഖലയിലും/പദ്ധതികളിലും എന്തെല്ലാം മാറ്റങ്ങൾ/കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്, ഹ്രസ്വകാല/ദീർഘകാല പ്രവർത്തനങ്ങളിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് എന്നു തീരുമാനിക്കേണ്ടതും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതും അത്യാവശ്യമാണ്.
നൈപുണ്യ വികസനവും
തൊഴിലും
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തി ഓരോ അയല്‍ക്കൂട്ട കുടുംബങ്ങളുടേയും വരുമാനം വര്‍ധിപ്പിക്കുകയും പുത്തന്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രാപ്തി നൈപുണ്യ പരിശീലനത്തിലൂടെ കുടുംബശ്രീ കുടുംബങ്ങളിലെ തൊഴിൽ സന്നദ്ധരായവർക്ക് നൽകാനാണ് വിജ്ഞാന കേരളം ക്യാമ്പയിനിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓരോ സി.ഡി.എസ് പരിധിയിലും വിവിധ മേഖലയികളിലായി ലഭ്യമാക്കാന്‍ കഴിയുന്ന തൊഴിലുകള്‍ കണ്ടെത്തുന്നതിനും ഇത്തരം തൊഴിലുകള്‍ തൊഴിലന്വേഷകരുമായി ബന്ധപ്പെടുത്തുന്നതിനും ആവശ്യമെങ്കില്‍ വിവിധ നൈപുണ്യ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും കുടുംബശ്രീ ഉദ്ദേശിക്കുന്നു. ഒന്നാംഘട്ട ക്യാമ്പയിനിലൂടെ ചുരുങ്ങിയത് ഒരു ലക്ഷം പേര്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കാനാണ് വിജ്ഞാനകേരളം പ്രസ്ഥാനത്തിന്റെ ഭാഗമായി കുടുംബശ്രീ തീരുമാനിച്ചിട്ടുള്ളത്.
പ്രവർത്തനങ്ങൾ
• സി. ഡി. എസ് തലത്തിൽ തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കൽ പുരോഗമിച്ചു വരുന്നു. 669 എണ്ണം ഇതിനോടകം പൂർത്തീകരിച്ചു
• സംസ്ഥാന ജില്ലാ തലങ്ങളിൽ പരമാവധി തൊഴിലവസരങ്ങൾ കണ്ടെത്തുന്ന പ്രവർത്തനം നടന്നുവരുന്നു. നാളിതുവരെ 1,67,284 പുതിയ തൊഴിലുകൾ കണ്ടെത്താനും 75,312 തൊഴിലുകൾ നല്കുന്നതിനും സാധിച്ചിട്ടുണ്ട്.
തുടർ പ്രവർത്തനങ്ങൾ
• തൊഴിലുകൾ പ്രാദേശികമായി മാപ്പുചെയ്യൽ പുരോഗമിച്ചു വരുന്നു
• ജോലി തരംതിരിക്കൽ (നൈപുണ്യം ആവശ്യമുള്ളത്, ഉടനെ ആവശ്യമുള്ളത്, നേരിട്ട് പ്ലേസ് ചെയ്യേണ്ടത്)
• അയൽക്കൂട്ട യോഗങ്ങളിൽ കണ്ടെത്തിയ തൊഴിലുകൾ, തൊഴിൽ പങ്കാളിത്തം ഉയർത്തേണ്ടതിന്റെ ആവശ്യകത എന്നിവയപ്പറ്റി പ്രത്യേക ചർച്ച
• കണ്ടുപിടിച്ച ഓരോ തൊഴിലിനും താല്പര്യമുള്ളവരുടെ രജിസ്ട്രേഷൻ നടന്നുവരുന്നു.
• ലഭ്യമായ തൊഴിലുകൾക്ക് ആവശ്യക്കാർ കൂടുതലുള്ള പക്ഷം മുൻഗണനാ ലിസ്റ്റ് തയ്യാറാക്കൽ.
• മൈക്രോ, മെഗാ, സ്ഥാപനതല തൊഴിൽ മേളകൾ നടന്നു വരുന്നു.
• നേരിട്ട് നിയമിക്കാവുന്നവ -നിലവിലെ ലഭ്യമായ ലിസ്റ്റിൽനിന്നും നിയമിക്കുക
• സാന്ത്വനമിത്രം പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികളെ പരിചരിക്കുന്നതിന് ടീമിനെ തയ്യാറാക്കുന്നതിനാവശ്യമായ രജിസ്ട്രേഷൻ നടപടികളും തുടർന്ന് ആവശ്യമായ നൈപുണി പരിശീലനവും നൽകുക.
• Skill @ Call പദ്ധതിയുടെ ഭാഗമായി സ്കില്ലിങ്ങും, രജിസ്ട്രേഷനും നടത്തി നൈപുണി നേടിയ ഒരു ചെറു സംഘത്തെ പ്രാദേശികമായി വീടുകളിലെ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴിലുകൾക്കായി മൾട്ടി ടാസ്ക് ഫോഴ്സ് എന്ന രീതിയിൽ ലഭ്യമാക്കുക.
• Shop @ Door രീതിയിൽ ഒരു വാർഡിൽ നിന്ന് രണ്ടുപേർ എന്ന നിലയിൽ അവശ്യസാധനങ്ങൾ, ഭക്ഷണം, മുതലായവയെല്ലാം വീടുകളിൽ എത്തിക്കുന്ന സംവിധാനം നടപ്പിലാക്കുക.
അനുബന്ധ പ്രവർത്തനങ്ങൾ/
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ
• കിടപ്പ് രോഗികൾ ,പ്രായമായ ആളുകൾ എന്നിവരുടെ കണക്ക് തദ്ദേശ സ്വയം ഭരണ തലത്തിൽ ശേഖരിക്കുക.
• സാധ്യതയ്ക്കനുസരിച്ച് പ്രാദേശികമായി പ്രസ്തുത മേഖലയിൽ തൊഴിൽ ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കുക.
• സാധ്യമായ മുഴുവൻ തദ്ദേശ സ്വയം ഭരണ പ്രദേശത്തും multy purpose job club കൾ സ്ഥാപിക്കുക.
• ഇടുക്കി, വയനാട് ജില്ലകളിൽ ടൂറിസം സർക്യൂട്ട്/റൂറൽ ടൂറിസം എന്നിവയിലൂടെ തൊഴിൽ സൃഷ്ടിക്കുക.l
| വിജ്ഞാനകേരളം – കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ സ്റ്റാറ്റസ് | ||||||
| ക്രമ നമ്പർ | ജില്ല | ജില്ലാതലത്തിൽ കണ്ടെത്തിയ തൊഴിലുകളുടെ എണ്ണം |
ബ്ലോക്ക് തലത്തിൽ കണ്ടെത്തിയ എണ്ണം | തദ്ദേശ സ്വയം ഭരണ തലത്തിൽ കണ്ടെത്തിയ എണ്ണം | ആകെ കണ്ടെത്തിയ തൊഴിലുകൾ | ഇതിനോടകം (തൊഴിൽ മേളകളിലുടെ ഉൾപ്പെടെ ആകെ ലഭ്യമാക്കിയ തൊഴിലുകൾ |
| 1 | തിരുവനന്തപുരം | 2814 | 0 | 9580 | 12394 | 6562 |
| 2 | കൊല്ലം | 3365 | 2396 | 4706 | 10467 | 5131 |
| 3 | പത്തനംതിട്ട | 5217 | 314 | 2518 | 8049 | 5286 |
| 4 | ഇടുക്കി | 811 | 4817 | 5628 | 2129 | |
| 5 | കോട്ടയം | 1160 | 0 | 14734 | 16888 | 6388 |
| 6 | ആലപ്പുഴ | 2123 | 9878 | 12001 | 6122 | |
| 7 | എറണാകുളം | 7559 | 8933 | 16522 | 6793 | |
| 8 | തൃശ്ശൂർ | 3870 | 5021 | 5669 | 14560 | 4758 |
| 9 | പാലക്കാട് | 1880 | 1187 | 12196 | 15263 | 4599 |
| 10 | മലപ്പുറം | 2647 | 363 | 8592 | 11602 | 7887 |
| 11 | കോഴിക്കോട് | 8830 | 1577 | 4968 | 15375 | 6227 |
| 12 | വയനാട് | 1370 | 426 | 2219 | 4532 | 862 |
| 13 | കണ്ണൂർ | 1958 | 15483 | 17441 | 7556 | |
| 14 | കാസർകോട് | 3160 | 207 | 4736 | 8203 | 5012 |
| 46764 | 11491 | 109029 | 167284 | 75312 | ||



