Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിഅതിദാരിദ്ര്യമുക്ത പായം ഗ്രാമപഞ്ചായത്ത്

അതിദാരിദ്ര്യമുക്ത പായം ഗ്രാമപഞ്ചായത്ത്

ണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമപഞ്ചായത്ത് കൃത്യമായ മാനദണ്ഡ പ്രകാരം, സുതാര്യമായ പ്രക്രിയയിലൂടെ 64 കുടുംബങ്ങളെ യാണ് അതിദരിദ്രരായി കണ്ടെത്തിയത്. അതിനായി കിലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് കൃത്യമായ പരിശീലനം ലഭിച്ചിരുന്നു. തുടര്‍ന്ന് ബ്ലോക്ക് തലത്തില്‍ പരിശീലനം ലഭിച്ച കുടുംബശ്രീ ആര്‍.പി മാരുടെ നേതൃത്വത്തില്‍ ഒരു വാര്‍ഡില്‍ നിന്നും നാല് കുടുംബശ്രീ വൊളന്റീയര്‍മാരെ വീതം തെരഞ്ഞെടുത്ത് പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കി. അവരുടെ നേതൃത്വത്തിലാണ് വിശദമായ വിവരശേഖരണം നടത്തിയത്. പ്രാഥമിക വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 125 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. വിവര ക്രോഡീകരണം നടത്തിയ ശേഷം വിവരശേഖരണത്തിനു പോയവരുമായി ചര്‍ച്ച നടത്തുകയും, അതിന്റെ തുടര്‍ച്ചയായി VEO, 125 വീടുകള്‍ സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തി. ഇതിന്റെ വെളിച്ചത്തിലാണ് ഞങ്ങള്‍ 64 പേരുടെ ലിസ്റ്റില്‍ എത്തിയത്. ഈ ലിസ്റ്റ് അന്തിമമാക്കുന്നതിനു മുന്നോടിയായി ഗ്രാമസഭായോഗങ്ങള്‍ ചേര്‍ന്ന് അവിടെ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍, മാനദണ്ഡങ്ങള്‍, ഗുണഭോക്താക്കളുടെ ലിസ്റ്റ് എന്നിവ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തശേഷം ലിസ്റ്റ് ഭരണസമിതി അംഗീകരിച്ച് അന്തിമരൂപം നല്‍കി.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റിസോഴ്സ് പേഴ്സണ്‍മാരും അടങ്ങുന്ന ടീം 64 കുടുംബങ്ങളും സന്ദര്‍ശിക്കുകയും അവരുമായി അഭിമുഖം നടത്തുകയും അവരുടെ യോഗങ്ങള്‍ ചേര്‍ന്ന് അവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ കൃത്യത വരുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ റിസോഴ്സ് പേഴ്സണ്‍സ് മൈക്രോ പ്ലാനിന് രൂപം നല്‍കി. അതിന്റെ വെളിച്ചത്തില്‍ ഓരോ കുടുംബത്തിനും, വ്യക്തികള്‍ക്കും എന്താണ് വേണ്ടത് എന്നതിന്റെ അടിസ്ഥാനത്തില്‍ വെവ്വേറെ തരംതിരിച്ച് കര്‍മ്മപരിപാടികള്‍ തയ്യാറാക്കി നിര്‍വ്വഹണം ആരംഭിച്ചു.

• ആദ്യഘട്ടത്തില്‍ ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങി അവകാശ രേഖകള്‍ ഇല്ലാത്തവര്‍ക്ക് അത് തയ്യാറാക്കിക്കൊടുത്തു. ഇത്തരം രേഖകള്‍ ഇല്ലാത്തതിനാല്‍ ഒരുതരത്തിലുളള ആനുകൂല്യങ്ങളും, സേവനങ്ങളും ഇവര്‍ക്ക് നല്‍കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

• ഇവരില്‍ വീട് ഇല്ലാത്ത 25 പേരും, വീട് റിപ്പയര്‍ ആവശ്യമുളള 19 പേരൂം ഉണ്ടായിരുന്നു. പഞ്ചായത്ത് പ്ലാന്‍ ഫണ്ട്, ലൈഫ് ഭവന നിര്‍മാണ പദ്ധതി, എന്നിവയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും ഇല്ലാത്ത 5 കുടുംബത്തിനു വീടും സ്ഥലവുംനൽകി 20 കുടുംബങ്ങൾക്ക് വീടുംനൽകി. വീട് റിപ്പയിറിംഗ് ആവശ്യമുളള 19 കുടുംബത്തിനു വീട് റിപ്പയർ നൽകി.

• ഭക്ഷണം ലഭിക്കാത്ത 12 കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് തുടര്‍ച്ചയായി ഭക്ഷണ കിറ്റ് നല്‍കി വരുന്നു.

• വിവിധ രോഗങ്ങളാല്‍ ഉഴറുന്ന, മരുന്നു പോലും വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത 6 കുടുംബങ്ങളുണ്ടായിരുന്നു. അവര്‍ക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ വഴി ആവശ്യാനുസരണം മരുന്ന് വീടുകളില്‍ എത്തിച്ച് കൊടുക്കുകയും കൃത്യമായ ഇടവേളകളില്‍ വൈദ്യ പരിശോധന നടത്തുകയും ചെയ്തുവരുന്നു.

• തൊഴില്‍ ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയുന്നതും, തൊഴിൽ ആവശ്യവുമായ 2 കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് കുടുംബശ്രീ ഉപജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെട്ടിക്കട, അച്ചാര്‍ യൂണിറ്റ് എന്നിവ നല്‍കാന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കുകയും അവ ആരംഭിക്കുന്നതിനും നടത്തുന്നതിനുമുളള മറ്റു സഹായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. ഇന്ന് ഇതു വളരെ വിജയകരമായി നടന്നുവരുന്നു.

ഇത്തരത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും കുടുംബശ്രീയുടേയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി ജനപങ്കാളിത്തത്തോടെ പായം പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − four =

Most Popular