Saturday, December 6, 2025

ad

Homeആമുഖംആമുഖം

ആമുഖം

ണ്ടാം ലോകയുദ്ധാനന്തരം ഇന്ത്യയിലുണ്ടായ തൊഴിലാളി–കർഷക സമരങ്ങളുടെ വേലിയേറ്റമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വിജയത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. 1940 കളുടെ രണ്ടാം പകുതിയിൽ ശരിക്കുമൊരു വിപ്ലവ മുന്നേറ്റമായിരുന്നു സംഭവിച്ചത്. ആ സമര പരമ്പരയിൽ എന്തുകൊണ്ടും ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നുതന്നെയാണ് പുന്നപ്ര വയലാർ സമരം. ഐതിഹാസികമായ ആ വിപ്ലവ സ്മരണ 80–ാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ചിന്തയുടെ ഈ ലക്കത്തിന്റെ കവർസ്റ്റോറിയുടെ വിഷയം പുന്നപ്ര വയലാർ സമര സ്മരണയാണ്. എം വി ഗോവിന്ദൻ, ബിനോയ് വിശ്വം, ഡോ. ടി എം തോമസ് ഐസക്, ജി വിജയകുമാർ എന്നിവർ എഴുതുന്നു.

പുന്നപ്ര വയലാർ സമരം നിശ്ചയമായും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യഭാഗം തന്നെയാണ്. തൊഴിലാളികളുടെയും കർഷകരുടെയും മഹത്തായ വിപ്ലവ മുന്നേറ്റമായിരുന്നു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൽ സംഭവിച്ചത്.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിൽ നിന്ന ഇന്ത്യൻ ബൂർഷ്വാസി നാട്ടുരാജ്യങ്ങളിലെ രാജവാഴ്ചയ്ക്ക് അറുതിവരുത്താനോ ജനാധിപത്യവൽക്കരണത്തിനോ താൽപ്പര്യം പ്രകടിപ്പിച്ചില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനംപോലും ബ്രിട്ടീഷ് ഇന്ത്യയിൽ മാത്രം ഒതുക്കപ്പെട്ടിരുന്നു; നാട്ടുരാജ്യങ്ങളിൽ അതിന്റെ ഘടകം പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. ആ സ്ഥിതിയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും ആഗ്രഹിച്ച ജനങ്ങളുടെ സമര സംഘടനകൾ നാട്ടുരാജ്യങ്ങളിൽ ഉയർന്നുവരികയാണുണ്ടായത്. അതിനു പ്രചോദനമായത് ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനവും സമര നേതൃത്വവും തന്നെയായിരുന്നുവെന്നത് അവിതർക്കിതമായ വസ്തുതയാണ്. നാട്ടുരാജ്യങ്ങളിലെ ബൂർഷ്വാ നേതൃത്വമാകട്ടെ, ഒത്തുതീർപ്പിന്റെ പാതയാണ് സ്വീകരിച്ചത്. അതിന്- മാറ്റമുണ്ടാക്കിയത് തൊഴിലാളികളുടെയും കർഷകരുടെയും വർഗപ്രസ്ഥാനങ്ങളാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും തിരുവിതാംകൂർ – കൊച്ചി പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, നവോത്ഥാന പ്രസ്ഥാനങ്ങളുടെ പങ്കും വിസ്മരിക്കാനാവില്ല.

നാട്ടുരാജ്യങ്ങളിലെ ജനമുന്നേറ്റങ്ങളെ നേരിടാൻ ഭരണാധികാരികൾ സാമ്രാജ്യത്വ പിന്തുണയ്ക%8

ARTICLES

Most Popular