ബീഹാറിൽ 65 ലക്ഷത്തിലേറെ വോട്ടർമാരെ നിയമസഭാ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സമഗ്രമായി വിശകലനം ചെയ്യുമ്പോൾ നിരവധി അപാകതകൾ വെളിവാകുന്നുണ്ട്. കൂടുതൽ ആഴത്തിലുള്ള അനേ-്വഷണം ആവശ്യപ്പെടുന്നതാണ് പ്രശ്ന സങ്കീർണമായ അതിന്റെ പാറ്റേണുകൾ. ഒഴിവാക്കപ്പെട്ട വോട്ടേഴ്സ് ഡാറ്റയെക്കുറിച്ചുള്ള ഞങ്ങളുടെ വിശകലനം എട്ട് വ്യത്യസ്ത വിഭാഗങ്ങളിലെ അപാകതകൾ വെളിപ്പെടുത്തുന്നു.
ഓരോ നിയമസഭാ മണ്ഡലത്തിലെയും വിവിധ ഭാഗങ്ങളിൽനിന്നും ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. നൽകപ്പെട്ട സെഗ്-മെന്റുകൾ നിർദ്ദിഷ്ട പോളിങ് സ്റ്റേഷനുകളുമായി യോജിക്കുന്നുണ്ട്. താഴെ നൽകപ്പെട്ടിരിക്കുന്ന പട്ടികയിൽ പോളിങ് സ്റ്റേഷനുകളുടെ പേരുകൾ, നിയമസഭാ മണ്ഡലത്തിന്റെ പേര്, ജില്ലയുടെ പേര് എന്നിവ ക്രമത്തിൽ പരാമർശിച്ചിരിക്കുന്നു.
പ്രധാനപ്പെട്ട കണ്ടെത്തലുകൾ
♦ അസാധാരണമാംവിധം ഉയർന്ന തോതിൽ യുവാക്കളുടെ മരണനിരക്ക് 80 സെഗ്-മെന്റുകളിൽ കാണിക്കുന്നു.
♦ ഒഴിവാക്കപ്പെട്ട ലിസ്റ്റിൽ ഉയർന്ന തോതിൽ ലിംഗഭേദം 127 സെഗ്-മെന്റുകളിൽ കാണിക്കുന്നു.
♦ 1985 സെഗ്-മെന്റുകളിൽ അസാധാരണമാംവിധം ഉയർന്ന തോതിലുള്ള ഒഴിവാക്കൽ നിരക്കുകൾളുണ്ട്.
♦ 412 സെഗ്-മെന്റുകളിൽ അമിതമായ തോതിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
♦ 7216 സെഗ്‌മെന്റുകളിൽ ഉയർന്ന മരണനിരക്ക് കാണിക്കുന്നു.
♦ 973 സെഗ്-മെന്റുകളിൽ 100 ശതമാനം, മരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒഴിവാക്കലുകൾ കാണിക്കുന്നു.
♦ 5084 സെഗ്-മെന്റുകളിൽ ‘‘ഹാജരാകാത്ത’’ വോട്ടർമാരുടെ എണ്ണം വളരെ കൂടുതലാണ്.
♦ 663 സെഗ്-മെന്റുകളിൽ ‘‘സ്ഥിരമായി സ്ഥലം മാറ്റം ലഭിച്ച’’ സ്ത്രീകളുടെ എണ്ണം കാണിക്കുന്നു; സംശയാസ്പദമായ പാറ്റേണുകളാണ് ഇക്കാര്യത്തിൽ കാണിക്കുന്നത്.
യുവജനങ്ങളുടെ മരണം
50ലധികം ആളുകൾ മരിച്ചതായി രേഖപ്പെടുത്തപ്പെട്ട അസംബ്ലി സെഗ്-മെന്റുകളിൽ, മരണപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്ന പകുതിപ്പേർക്കും 50 വയസ്സിൽ താഴെ മാത്രമേ പ്രായമുള്ളൂവെന്നാണ് ഡാറ്റ വെളിപ്പെടുത്തുന്നത്. ബീഹാറിലുടനീളമുള്ള നിയമസഭാസെഗ്‌മെന്റുകളിൽ/പോളിങ് സ്റ്റേഷനുകളിൽ മരണത്തിന്റെ പാറ്റേണുകൾ ജനസംഖ്യാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവയാണെന്നാണ് ഡാറ്റ വെളിപ്പെടുത്തുന്നത്. സാധാരണയായി മരണനിരക്ക് പ്രായമായവരിലാണല്ലോ കൂടുതലായി സംഭവിക്കുക. എന്നാൽ ഇവിടെ യുവാക്കളുടെ മരണനിരക്ക് വളരെ ഉയർന്നു നിൽക്കുന്നതായാണ് കാണിക്കുന്നത്. അത് സ്ഥിതി വിവരക്കണക്കനുസരിച്ച് അപാകതകൾ നിറഞ്ഞതാണ്.
തെരഞ്ഞെടുത്ത അഞ്ച്
നിയമസഭാ സെഗ്‌മെന്റുകൾ
1. ഉറുദു മധ്യവിദ്യാലയ്, ചാകദരിയ, കൽഗാവ്, ഭഗൽപ്പൂർ.
ആകെ മരണം 58 പേർ. അതിൽ 50 വയസ്സിൽ താഴെയുള്ളവർ 50 പേർ (86.2%).
2. സെന്റ് തെരേസ കന്യ മധ്യവിദ്യാലയ്, ബഗാഹ, പശ്ചിമ ചമ്പാരൻ. ആകെ മരണം 70. അതിൽ 50 വയസ്സിൽ താഴെയുള്ളവർ 45 പേർ (84.3%).
3. മദാരസ ബിഷൻപൂർ, ബെെസി, പൂർണിയ.
ആകെ മരണം: 61. അതിൽ 50 വയസ്സിൽ താഴെയുള്ളവർ 48 (78.7%).
4. ഉച്ച് വിദ്യാലയ് ഹരാരി, രാജ്നഗർ, മധുബനി.
ആകെ മരണം 58. അതിൽ 50 വയസ്സിൽ താഴെയുള്ളവർ 45 (77.6%).
5. പ്രാഥമിക് വിദ്യാലയ് കനൂനിയ, റക്സോൾ, പൂർവ്വ ചമ്പാരൻ.
ആകെ മരണം 59. അതിൽ 50 വയസ്സിൽ താഴെയുള്ളവർ 45 (76.3%).
ചമ്പാരൻപോലെയുള്ള അതിർത്തി ജില്ലകളിലാണ് ഇത്തരം അപാകതകൾ കൂടുതലായുള്ളത്, രാജ്യാന്തര അതിർത്തികളിലും.
വർധിച്ച ലിംഗ വിവേചന പാറ്റേൺ
കുറഞ്ഞത് 50 സ്ത്രീകളെയെങ്കിലും ഒഴിവാക്കിയ നിയമസഭാ സെഗ്-മെന്റുകൾ/സ്റ്റേഷനുകൾ ഉണ്ട്. അങ്ങനെ ഒഴിവാക്കപ്പെട്ടവയിൽ 80 ശതമാനത്തിലേറെയും സ്ത്രീകളാണ്. 127 സെഗ്-മെന്റുകളിൽ ഉയർന്ന തോതിൽ ലിംഗ വിവേചനം പ്രകടമാകുന്നത് അസ്വസ്ഥതപ്പെടുത്തുന്ന, കുഴപ്പം പിടിച്ച അപാകത തന്നെയാണ്.
തെരഞ്ഞെടുത്ത
അഞ്ച് സെഗ്‌മെന്റുകൾ
1. അപ്പ് ഗ്രേഡഡ് മിഡിൽ സ്കൂൾ രാമാനിയ, പോഖർ, കിഷൻഗഞ്ച്.
ആകെ ഒഴിവാക്കപ്പെട്ടവർ 105. അതിൽ സ്ത്രീകൾ 97 (92.4%).
2. ഉച്ച് വിദ്യാലയ്, ദിഭിയാൻ, കർഗഹാർ, റോഹ്തസ്.
ആകെ ഒഴിവാക്കപ്പെട്ടവർ 85. അതിൽ സ്ത്രീകൾ 78 (91.8%)
3. ഉത്ക്രാമിത് മധ്യവിദ്യാലയ്, ബാസാഹി, രാജ്പൂർ, ബക്സാർ.
ആകെ ഒഴിവാക്കപ്പെട്ടവർ 57. അതിൽ സ്ത്രീകൾ 52 (91.2%).
4. ബബൻ മാധവ് മിഡിൽ സ്കൂൾ, ചപ്ര, സരൺ.
ആകെ ഒഴിവാക്കപ്പെട്ടവർ 64.
അതിൽ സ്ത്രീകൾ 58 (90.6%)
5. ഉറുദു മധ്യവിദ്യാലയ്, കുഴറി, ഭാബുവ, കെെമൂർ.
ആകെ ഒഴിവാക്കപ്പെട്ടവർ 64. അതിൽ സ്ത്രീകൾ 57 (89.1%).
ന്യൂനപക്ഷ വിഭാഗങ്ങൾ നിർണായകമായ മണ്ഡലങ്ങളിലാണ് ഇപ്രകാരം സ്ത്രീ വോട്ടർമാരെ ഒഴിവാക്കിയിരിക്കുന്നത് എന്നത് അവരോടുള്ള തികഞ്ഞ വിവേചനമാണ്; അവരുടെ അവകാശങ്ങളെ നിഷേധിക്കലാണ്.
അസാധാരണമാംവിധം
ഉയർന്ന ഒഴിവാക്കൽ പാറ്റേൺ
200ലധികം പേരെ ഒഴിവാക്കിയ സെഗ്‌മെന്റുകൾ/പോൾ സ്റ്റേഷനുകൾ സാധാരണയുള്ള നിരക്കിനേക്കാൾ വളരെ വർധിച്ച തോതിലുള്ളവയാണ്. 1985 സെഗ്‌മെന്റുകളിൽ ഈ അപാകതകൾ ഉള്ളതിനാൽ,അത് വലിയ തോതിൽ വോട്ടർമാരെ ഒഴിവാക്കുന്നതിനെയാണ് പ്രതിനിധീകരിക്കുന്നത്.
തെരഞ്ഞെടുത്ത
മൂന്ന് സെഗ്മെന്റുകൾ
1. നവ് ശ്രീജിത്ത് പ്രാഥമിക് വിദ്യാലയ്, നിരഞ്ജന, ഗോപാൽ ഗഞ്ച്
ആകെ ഒഴിവാക്കപ്പെട്ടവർ 641
(മണ്ഡലം മാറ്റപ്പെട്ടവർ 59, മരണപ്പെട്ടവർ 39, ഹാജരാകാത്തവർ 3).
2. അംഗവൻവാടി കേന്ദ്ര, ജംഗി റായ് കെ ടോല, ഗോപാൽ ഗഞ്ച്.
ആകെ ഒഴിവാക്കപ്പെട്ടവർ 6.27
(എല്ലാവരും മണ്ഡലം മാറ്റപ്പെട്ടവർ).
3. ഉത്ക്രമിന് മധ്യവിദ്യാലയ്, ബാഹുദരി, സാഹ്പൂർ, ഭോജ്പൂർ.
ആകെ ഒഴിവാക്കപ്പെട്ടവർ 605
(മണ്ഡലം മാറ്റപ്പെട്ടവർ 539, മരണപ്പെട്ടവർ 46).
ഗോപാൽഗഞ്ച് നിയോജകമണ്ഡലത്തിൽ വ്യാപകമായി നടന്ന ഈ ഒഴിവാക്കൽ ശ്രദ്ധേയമാണ്.
അമിത മരണറിപ്പോർട്ടുകളുടെ പാറ്റേൺ
ഓരോ സെഗ്-മെന്റിലും 100ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 412 സെഗ്-മെന്റുകൾ/പോൾ സ്റ്റേഷനുകൾ ഇത്രയും ഉയർന്ന മരണസംഖ്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുത്ത
മൂന്ന് സെഗ്‌മെന്റുകൾ
1. ആദർശ് മധ്യവിദ്യാലയ്, ബുധിയ, ബൻമാൻഖി, പൂർണിയ
ആകെ മരണം 181
(പുരുഷന്മാർ 97, സ്ത്രീകൾ 84. ശരാശരി പ്രായം 54.9).
2. രാജകീയ പോളിടെക്നിക് ടെക് സ്റ്റെെൽ ടെക്നോളജി, ഭഗൽപ്പൂർ
ആകെ മരണം 165 (പുരുഷന്മാർ 82, സ്ത്രീകൾ 83. ശരാശരി പ്രായം 48.5)
3. ഉത്ക്രമിത് മധ്യവിദ്യാലയ്, പോഖർഭിന്ദ, മാഞ്ചി, സരൺ.
ആകെ മരണം 162 (പുരുഷന്മാർ78, സ്ത്രീകൾ 84. ശരാശരി പ്രായം 68.4)
ഉയർന്ന മരണ അനുപാത പാറ്റേൺ
ഒഴിവാക്കപ്പെട്ട സെഗ്-മെന്റുകളിൽ 75 ശതമാനത്തിലധികവും മരണങ്ങളുമായി ബന്ധപ്പെട്ടവയാണ്. 7216 സെഗ്-മെന്റുകളിൽ/പോളിങ് സ്റ്റേഷനുകളിൽ ഈ പാറ്റേൺ കാണിക്കുന്നു. അവിടങ്ങളിൽ മരണം മൂലമുള്ള ഒഴിവാക്കലുകൾ സാധാരണയായുള്ള ഡെമോഗ്രാഫിക് പാറ്റേണുകളേക്കാൾ വളരെ കൂടുതലാണ്.
തെരഞ്ഞെടുത്ത
മൂന്ന് സെഗ്‌മെന്റുകൾ
1. രാജകീയ പോളിടെക്നിക് ടെക് സ്റ്റെെൽ ടെക്നോളജി, ഭഗൽപ്പൂർ.
ആകെ ഒഴിവാക്കപ്പെട്ടവർ 166
മരണം മൂലം ഒഴിവാക്കപ്പെട്ടവർ 165, (99.4%).
2. ഉത്ക്രമിത് മധ്യവിദ്യാലയ്, പോഖർ ഭിന്ദ്ര, മാഞ്ചി, സരൺ.
ആകെ ഒഴിവാക്കപ്പെട്ടവർ 191
മരണം മൂലം ഒഴിവാക്കപ്പെട്ടവർ 162, (84.8%).
3. അപ്പ്ഗ്രേഡ്സ് മിഡിൽ സ്കൂൾ, ഡോഭിനിയ, കിഷൻ ഗഞ്ച്.
ആകെ ഒഴിവാക്കപ്പെട്ടവർ, 171
മരണംമൂലം ഒഴിവാക്കപ്പെട്ടവർ 158, (92.4%).
മരണംമൂലമുള്ള എല്ലാ
ഒഴിവാക്കലുകളുടെയും പാറ്റേൺ
ഏകദേശം 973 സെഗ്-മെന്റുകളിൽ/പോളിങ് സ്റ്റേഷനുകളിൽ വളരെ അസാധാരണമായ, സ്റ്റാറ്റിസ്റ്റിക്കലായി അസാധ്യമായ ഒഴിവാക്കലുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവിടങ്ങളിലെ ഓരോ ഒഴിവാക്കലും മരണം മൂലം മാത്രമുള്ളവയാണ്. മറ്റൊരു കാരണം മൂലവും ഒഴിവാക്കലുകൾ ഉണ്ടായിട്ടില്ല എന്നത് അത്യസാധാരണമാണ്.
തെരഞ്ഞെടുത്ത
മൂന്ന് സെഗ്‌മെന്റുകൾ
1. ബാലക് പ്രാഥമിക് വിദ്യാലയ്, നാരായൺപൂർ, ബർഹാര, ഭോജ്പ്പൂർ.
ആകെ ഒഴിവാക്കപ്പെട്ടവർ, 126
എല്ലാം മരണം മൂലം (ശരാശരി പ്രായം 66).
2. ഉത്ക്രമിത് മധ്യവിദ്യാലയ്, നവകട്ടോള, ഭോറേ, ഗോപാൽ ഗഞ്ച്.
ഒഴിവാക്കപ്പെട്ടവർ 124. എല്ലാം മരണം മൂലം (ശരാശരി പ്രായം 56.9).
3. ഉത്ക്രമിത് മധ്യവിദ്യാലയ്, ഫുൽഹാര, ഹാജിപ്പൂർ, വെെശാലി.
ഒഴിവാക്കപ്പെട്ടവർ, 118. എല്ലാം മരണം മൂലം (ശരാശരി പ്രായം 66.8).
കൂട്ട ‘‘ആബ്സന്റ്’’
വർഗീകരണ പാറ്റേൺ
ഓരോ സെഗ്-മെന്റിലും/സ്റ്റേഷനിലും 50ലേറെ വോട്ടർമാർ ആബ്സന്റ് എന്ന് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള 5,084 സെഗ്-മെന്റുകൾ /സ്റ്റേഷനുകൾ ഇതേ പാറ്റേൺ കാണിക്കുന്നു.
തെരഞ്ഞെടുത്ത മൂന്നു ഭാഗങ്ങൾ
1. കമല റായ് മഹാവിദ്യാലയ, ഗോപാൽ ഗഞ്ച്.
ആബ്സന്റായവർ ആകെ 457 പേർ
(പുരുഷന്മാർ 215, സ്ത്രീകൾ 242. ശരാശരി പ്രായം 42.2)
2. മധ്യവിദ്യാലയ് പ്രാൺപട്ടി, കസ്ബ, പൂർണിയ
ആകെ ആബ്സന്റായവർ 351
(പുരുഷന്മാർ 208, സ്ത്രീകൾ 143. ശരാശരി പ്രായം 26.3)
3. സാമുദായിക് ഭവൻ, ചൗത, ഹാജിപ്പൂർ, വെെശാലി
ആകെ ആബ്സന്റായവർ 339
(പുരുഷന്മാർ 177, സ്ത്രീകൾ 162. ശരാശരി പ്രായം 41.9)
സംശയാസ്പദമായ
സ്ത്രീ മണ്ഡലമാറ്റ പാറ്റേൺ
മണ്ഡലം മാറ്റിയതായി രേഖപ്പെടുത്തപ്പെട്ട കുറഞ്ഞത് 60 വോട്ടർമാരിൽ 75 ശതമാനവും സ്ത്രീകളാണ്. ഏകദേശം 663 സെഗ്-മെന്റുകളോ സ്റ്റേഷനുകളോ ഇത്തരം പാറ്റേണുകൾ കാണിക്കുന്നു. അവിടങ്ങളിൽ സ്ത്രീകളുടെ മണ്ഡലം മാറ്റം ആനുപാതികമല്ലാത്ത രീതിയിലാണ്. താമസസ്ഥലം ‘‘മാറിയതായി’’ ട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മൂന്ന് തെരഞ്ഞെടുക്കപ്പെട്ട സെഗ്‌മെന്റുകൾ
1. പഞ്ചായത്ത് ഭവൻ, സിക്കാത്തിയ, കുച്ചെെക്കോട്ട്, ഗോപാൽ ഗഞ്ച്.
80 വോട്ടർമാർ മണ്ഡലം മാറിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാവരും സ്ത്രീകൾ (100% . ശരാശരി പ്രായം 29.9)
2. ഉത്ക്രമിത് മധ്യവിദ്യാലയ്, ചതുർ ബഗാഹ, ഗോപാൽ ഗഞ്ച്.
63 വോട്ടർമാർ മണ്ഡലം മാറിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാവരും സ്ത്രീകൾ (100% ശരാശരി പ്രായം 30)
3. രാംരത്തൻ ഷാഹി ഉച്ചാർ മധ്യമിക് വിദ്യാലയ്, ഗോപാൽ ഗഞ്ച്. ആകെ 71 വോട്ടർമാർ മണ്ഡലം മാറിയതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ 70 ഉം സ്ത്രീകളാണ്. (98.6%. ശരാശരി പ്രായം 30.5)
ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ
പാറ്റേണുകൾ
അതിർത്തി ജില്ലകൾ:
പൂർണിയ, കിഷൻഗഞ്ച്, ചമ്പാരൻ എന്നീ ജില്ലകൾ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നവയാണ്.
ഗോപാൽഗഞ്ച് മണ്ഡലം: നിരവധി അപാകതകള്ള ഇവിടെ ക്രമക്കേടുകൾക്ക് വലിയ സാധ്യതകളാണുള്ളത്.
ന്യൂനപക്ഷങ്ങൾ
അധികമായുള്ള പ്രദേശങ്ങൾ
മുസ്ലീം ജനസംഖ്യ നിർണായകമായ മണ്ഡലങ്ങളിലെ സെഗ്മെന്റുകളിൽ അപാകത കൂടുതലായുണ്ട്.
യുവതികൾ
18നും 29നും ഇടയിൽ പ്രായമുള്ള യുവതികളെ പല മണ്ഡലങ്ങളിലും ഒഴിവാക്കപ്പെട്ടിട്ടുള്ളതായി കാണാം.
സ്റ്റാറ്റിസ്റ്റിക്കൽ സാധ്യതയെ
നിരാകരിക്കുന്ന നിരവധി
പാറ്റേണുകൾ
♦ 100 ശതമനം മരണം മൂലം ഒഴിവാക്കപ്പെട്ട ബൂത്തുകൾ ജനസംഖ്യാപരമായി പ്രശ്ന സങ്കീർണമാണ്.
♦ ഒഴിവാക്കപ്പെടുന്നവരിൽ 90 ശതമാനത്തിലേറെയും സ്ത്രീകൾ വരിക എന്നത് സ്വാഭാവിക ലിംഗാനുപാതത്തിന് കടകവിരുദ്ധമാണ്.
♦ യുവജനങ്ങളുടെ മരണം 75 ശതമാനത്തിൽ കൂടുതലാകുന്നത് മരണനിരക്കുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾക്ക് വിരുദ്ധമാണ്.
♦ പ്രത്യേക ബൂത്തുകളിൽ കൂട്ട ‘ആബ്സന്റ്’’ എന്ന വർഗീകരണം പുനഃപരിശോധന ആവശ്യപ്പെടുന്നതാണ്.
ചില ചോദ്യങ്ങൾ
ഉന്നയിക്കപ്പെടേണ്ടതുണ്ട്
വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുമുൻപ് എന്ത് സൂക്ഷ്മ പരിശോധനയാണ് നടത്തിയിട്ടുള്ളത്? ചില മണ്ഡലങ്ങളിൽ വളരെ ഉയർന്ന തോതിലുള്ള അപാകതകൾ ഉണ്ടായത് എങ്ങനെയാണ്? സ്ത്രീകളെ അധികമായി ഒഴിവാക്കിയതായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്? പല സെഗ്-മെന്റുകളിലും മരണപ്പെട്ടവർ എന്ന വിഭാഗത്തിൽ ഇത്രയുമേറെ യുവജനങ്ങൾ വന്നത് എന്തുകൊണ്ടാണ്?
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ആവശ്യമായ പരിശോധനകൾ നടത്തി, വോട്ടർ പട്ടികയിൽ തെറ്റായ മാർഗത്തിലൂടെ ഒഴിവാക്കപ്പെട്ടവരെ വീണ്ടും പട്ടികയിൽ ഉൾച്ചേർക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണം. ഇതിനായി അവകാശവാദങ്ങളും എതിർപ്പുകളും പ്രകടിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കൊടുക്കണം. (കടപ്പാട് ദി ഹിന്ദു) l



