Wednesday, March 4, 2026

ad

Homeആമുഖംആമുഖം

ആമുഖം

കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും വിജ്ഞാന സമൂഹമായും മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് എൽഡിഎഫ് സർക്കാർ. ആ ലക്ഷ്യം മുന്നിൽവച്ച് ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള പ്രവർത്തനത്തിലാണ് സംസ്ഥാന സർക്കാർ. ഒപ്പം വിജ്ഞാനാധിഷ്ഠിത തൊഴിൽ സാധ്യത വർധിപ്പിക്കാനുള്ള നീക്കങ്ങളും തിരക്കിട്ട് നടന്നുവരുന്നു. ‘നവകേരള നിർമിതിയിൽ നവസാങ്കേതികവിദ്യ’ എന്ന ഈ ലക്കത്തിലെ കവർസ്റ്റോറി ഈ വിഷയമാണ് കെെകാര്യം ചെയ്യുന്നത്. ഡോ. ടി എം തോമസ് ഐസക്, ഡോ. കെ പി അരവിന്ദൻ, സംഗീത ചേനംപുല്ലി, അപർണ മർക്കോസ്, വി പി ബാലഗംഗാധരൻ എന്നിവരാണ് ലേഖകർ.

ലോകം ഇന്ന് നാലാം വ്യവസായ വിപ്ലവം അഥവാ നാലാം തലമുറ വ്യവസായങ്ങളും പിന്നിട്ട് അഞ്ചാം വ്യവസായ വിപ്ലവത്തിലേക്ക് അഥവാ അഞ്ചാം തലമുറ വ്യവസായങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇതാണ് ഭാവിയിലെ വ്യാവസായിക വളർച്ചയുടെ സാധ്യത. അതിനുവേണ്ടിയാണ്, ലോകത്തിനൊപ്പം നമുക്ക് മുന്നേറുന്നതിനുവേണ്ടിയാണ് കേരള സർക്കാർ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഐ ടിയും ബി ടിയുമെല്ലാം പിന്നിട്ട് നിർമിതബുദ്ധിയുടെയും (എഐ) ജിനോമിക്സിന്റെയും മെറ്റീരിയൽ സയൻസിന്റെയും നാനോ ടെക്നോളജിയുടെയും സ്പേസ് സയൻസിന്റെയും റോബോട്ടിക്സിന്റെയും മറ്റുമെല്ലാം ലോകത്തിലാണ് നാമിപ്പോൾ. അവ തുറന്നുതരുന്ന അനന്തസാധ്യതകൾക്കൊത്ത് മുന്നേറിക്കൊണ്ടു മാത്രമേ കേരള സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. ആ വിഷയങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽകൊണ്ടുവരാനുള്ള ചെറിയൊരു പരിശ്രമമാണ് ഞങ്ങൾ ഈ ലക്കത്തിൽ നടത്തുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയും സ്പേസ് പാർക്കും ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കപ്പെട്ട കേരളം വലിയൊരു കുതിപ്പിലേക്കാണ് നീങ്ങുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയും സമൂഹവും അതനുസരിച്ചുള്ള പരിവർത്തനത്തിന്റെ പാതയിലാണ്.

1957 മുതൽ ഇടതുപക്ഷം അധികാരത്തിലെത്തുമ്പോഴെല്ലാം കേരള സമൂഹത്തെ പുരോഗതിയിലേക്ക് കെെപിടിച്ചുയർത്താനുള്ള ചിട്ടയോടുകൂടിയ നടപടികൾ ഉണ്ടായിട്ടുണ്ട്. ഭൂപരിഷ്കരണവും പൊതുവിദ്യാഭ്യാസ പരിഷ്കരണവും അതിന്റെ ആദ്യപടിയായിരുന്നെങ്കിൽ ക്ഷേമ പദ്ധതികളും സമ്പൂർണ സാക്ഷരതായജ്ഞവും ജനകീയാസൂത്രണവും പൊതുമേഖലയിലൂന്നിയ സാമ്പത്തികവളർച്ചയുമെല്ലാം ആ ദിശയിലുള്ള ചുവടുവയ്പുകളായിരുന്നു. 2016 മുതൽ എൽഡിഎഫ് സർക്കാർ ശ്രമിച്ചുവരുന്നത് കേരളത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ, വികസിപ്പിക്കുന്നതിനൊപ്പം ജനജീവിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം കെെവരിക്കുന്നതിനുകൂടിയാണ്. എല്ലാവർക്കും പാർപ്പിടം, എല്ലാവർക്കും തൊഴിൽ, അതിദരിദ്രരില്ലാത്ത സമൂഹം എന്നിവ അതിന്റെ ഭാഗമായാണ് നടപ്പാക്കപ്പെടുന്നത്. അതിന്റെ തുടർച്ചയാണ് വിജ്ഞാനകേരളം പദ്ധതിയും.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 1 =

Most Popular