1. 2015 മാർച്ച് 20 : ജമ്മുവിൽ നടന്ന ഭീകരാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്കേറ്റു.
2. 2015 ജൂലെെ 27: പഞ്ചാബിലെ ഗുരുദാസ്-പൂർ ജില്ലയിലെ ദിന നഗറിലുണ്ടായ ആക്രമണത്തിൽ 10 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
3. 2016 ജനുവരി 2 : പഞ്ചാബിലെ പത്താൻകോട്ട് വേ-്യാമസേനാ താവളത്തിനുനേരെ നടന്ന ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. അതിർത്തി കടന്ന് വളരെ ദൂരം ഉള്ളിലേക്കെത്തിയാണ് ഭീകരവാദികൾ പത്താൻകോട്ട് ആക്രമണം നടത്തുകയും പിടിക്കപ്പെടാതെ മടങ്ങുകയും ചെയ്തത്.
4. 2016 ജൂൺ 25: പാംപോർ ആക്രമണത്തിൽ 8 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
5. 2016 സെപ്തംബർ 18 : ഉറിയിലെ ആക്രമണം. ഉറി, ജമ്മു–കാശ്മീർ പ്രദേശങ്ങളിൽ നടന്ന ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു. നിയന്ത്രണാതിർത്തിയിലെ ഭീകര ക്യാമ്പുകൾക്കുനേരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി ഇന്ത്യ അവകാശപ്പെടുകയും അതിർത്തിയിൽ അങ്ങനെയൊരു സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടില്ല എന്ന് പാകിസ്താൻ നിഷേധിക്കുകയും ചെയ്തു.
6. 2016 ഒക്ടോബർ 3: ബരാമുള്ള ആക്രമണം 5 പേർ കൊല്ലപ്പെട്ടു.
7. 2016 ഒക്ടോബർ 6 : രാഷ്ട്രീയ റൈഫിൾസ് ക്യാമ്പ് 30നു നേരെ ഹിന്ദ്-വാര ആക്രമണം.
8. 2016 നവംബർ 29 : നഗ്രോട്ട സെെനികത്താവളത്തിനുനേരെ നടന്ന ആക്രമണം. 10 പേർ കൊല്ലപ്പെട്ടു.
9. 2017 മാർച്ച് 7 : മധ്യപ്രദേശിൽ ഭോപ്പാൽ – ഉജ്ജയിനി പാസഞ്ചർ ട്രെയിനിനുനേരെ ബോംബാക്രമണം. 10 പേർക്ക് പരിക്ക്.
10. 2017 ഏപ്രിൽ 24 : ചണ്ഡീഗഢിലെ സുക്-മ ആക്രമണം. 26 പേർ കൊല്ലപ്പെട്ടു.
11. 2017 ജൂലെെ : അമർനാഥ് യാത്രക്കാർക്കുനേരെ ആക്രമണം. അനന്തനാഗ്, ജമ്മു – കാശ്മീർ ഉൾപ്പെട്ട പ്രദേശത്തിലാണ് ആക്രമണം നടന്നത്. 8 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്ക്.
12. 2018 ഫെബ്രുവരി 10 : സൻജുവാൻ ആക്രമണം. സൻജുവാൻ, ജമ്മു – കാശ്മീർ ഉൾപ്പെടുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. 11 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്ക്.
13. 2019 ഫെബ്രുവരി 14 : പുൽവാമ ആക്രമണം. അവന്തിപൊര, ജമ്മു – കാശ്മീർ ഉൾപ്പെട്ട പ്രദേശത്താണ് ആക്രമണം നടന്നത്. 46 പേർ കൊല്ലപ്പെട്ടു.
14. 2019 മാർച്ച് 17 : ജമ്മുവിലെ ബസ്- സ്-റ്റാൻഡിൽ ഗ്രനേഡ് ആക്രമണം. 3 പേർ കൊല്ലപ്പെട്ടു. 28നും 35നുമിടയ്ക്ക് ആളുകൾക്ക് പരിക്കേറ്റു.
15. 2019 ജൂൺ 12: കാശ്മീരിൽ ആക്രമണം. 6 പേർ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്ക്.
16. 2023 ഏപ്രിൽ 20: പൂഞ്ച് – രജൗറി ആക്രമണം. 5 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്ക്.
17. 2024 ജൂൺ 9 : ജമ്മു കാശ്മീരിലെ റിയാസി ആക്രമണം. 9 പേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്ക്.
18. 2025 ഏപ്രിൽ 22 : ജമ്മു കാശ്മീരിലെ പഹൽഗാം ആക്രമണം. 26 പേർ കൊല്ലപ്പെട്ടു. l



