Thursday, May 2, 2024

ad

Homeനാടകംചാന്ദ്രയാൻ (കാർട്ടൂൺ നാടകം)

ചാന്ദ്രയാൻ (കാർട്ടൂൺ നാടകം)

ബഷീർ മണക്കാട്‌

ദൃശ്യം ഒന്ന്:
യു പിയിലെ ഒരു സ്കൂളിനുള്ളിലെ ക്ലാസ് റൂം.
ഭീകര രാക്ഷസിയായ ഒരു അധ്യാപിക സഹപാഠികളായ കുട്ടികളെ കൊണ്ട് ഒരു മുസ്ലീം ബാലൻ്റെ മുഖത്തടിപ്പിക്കുന്ന നടുക്കം സൃഷ്ടിക്കുന്ന ദൃശ്യത്തിൽ നിന്ന് തുടക്കം.

അടിയേറ്റ ബാലൻ്റെ നിലവിളി.
സഹപാഠികളായ കുട്ടികളുടെ അടിയേറ്റ് നിലവിളിക്കുന്ന കുട്ടിയുടെ അടുത്തേക്ക്
വെറുപ്പ് നിറയുന്ന മുഖഭാവത്തോടെ ,
ക്രൂരമായ നോട്ടത്തോടെ അടുക്കുന്ന
അധ്യാപിക ശക്തിയോടെ കുട്ടിയുടെ
മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നു.
” മുസ്ലീം ….. ഭ് ഫാ….!!”
സഹപാഠികളായ കുട്ടികളുടെ മുറിപ്പെടുത്തുന്ന ചിരിമുഴക്കം.

ദൃശ്യം രണ്ട്:
കേരളത്തിലെ സെലിബ്രിറ്റികളുടെ മുദ്ര
വെച്ച നാവുകൾ.
അരിക്കൊമ്പന് വേണ്ടി ഹൃദയംനൊന്ത് കരയുന്ന ഒരു ചാനൽ അവതാരക .
നുണകൾ തുടർച്ചയായി വിളമ്പുന്ന ഒരു
ചാനലിലൂടെ തെളിയുന്ന കാവി പുതച്ച
കറുത്ത രൂപത്തിൻ്റെ ശബ്ദം:
“മാധ്യമപ്രിയരെ, കരണത്തടികളെ നുണകൾ കൊണ്ട് മറയ്ക്കുവിൻ.
രാക്ഷസരാജ്യം പിറക്കട്ടെ.”

പത്രവാർത്ത:
“വെറുപ്പിനൊപ്പം നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപികയ്ക്ക് പത്മശ്രീ ”
സ്ക്രീനിൽ അപകട സൂചന പോലെ കാണപ്പെടുന്ന വെറുപ്പിൻ്റെ തീജ്വാലകൾ .
ആയുധങ്ങളുടെ അലർച്ചകൾ……..
ഒരു ശാസ്ത്രജ്ഞൻ്റെ പ്രതികരണം:
“മതം ഭരിച്ചാൽ ഇതായിരിക്കും അനുഭവം.”
അടിയേറ്റ് നിലവിളിക്കുന്ന കുട്ടികളുടെ കൂട്ട നിലവിളികൾ ………..
രാക്ഷസിയായ അധ്യാപികയുടെ ഭീകരമുഖം.
മുഴക്കം സൃഷ്ടിക്കുന്ന ഒരു ശബ്ദം:
“കരുതലോടെ ഇരിക്കുവിൻ. മതത്തിൻ്റെയും ജാതിയുടെയും നിറത്തിൻ്റെയും പേരിൽ മനുഷ്യരെ കൊന്നൊടുക്കുന്ന സംഘി ഫാസിസം നമ്മുടെ കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടില്ല. ”
വീണ്ടും കരണത്തടിയേറ്റ് കരയുന്ന കുട്ടികളുടെ ദൃശ്യങ്ങൾ. അവരുടെ കരണത്തേൽക്കുന്ന ഓരോ അടിയും നമ്മുടെ ഹൃദയത്തെ മുറിവേല്പിക്കുമ്പോൾ ഇരുൾ നിറയുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular