കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പ് എല്ലാ ഒത്താശയും ചെയ്തു. സത്യപ്രതിജ്ഞാലംഘനം നടത്തിയ കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സുഗതനെക്കൂടി സത്യപ്രതിജ്ഞ ചെയ്യിച്ച് ഭരണം നിലനിര്‍ത്തുന്നതിന് സുഗതന്റെ അവധി അപേക്ഷയിൻമേല്‍ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി തയ്യാറാക്കിയ കത്ത് ആഭ്യന്തരവകുപ്പ് രഹസ്യമായി നഗരസഭാ സെക്രട്ടറിയ്ക്ക് കൈമാറി. അങ്ങനെ പരോളിന് അനുമതിയില്ലാത്തയാള്‍ക്ക് അവധി നല്‍കി കൗണ്‍സില്‍ അയോഗ്യത കല്‍പ്പിക്കുന്ന സാഹചര്യം ഒഴിവാക്കിക്കൊടുത്തു. തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമൊരുക്കി. ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ വിവാദമായപ്പോള്‍ കത്ത് തയ്യാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്കെതിരെ മാത്രം നടപടിയെടുത്ത് ആഭ്യന്തരവകുപ്പ് ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരി. l
പാലത്തായി പോക്-സോ കേസ് പ്രതിയെ രക്ഷിക്കാന്‍ യു ഡി എഫ് ഒത്താശ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവിതാവസാനം വരെ തടവിന് ശിക്ഷിക്കപ്പെട്ട ബി ജെ പി നേതാവ് പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം ലഭിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ കളമൊരുക്കിക്കൊടുത്തു. പ്രതിയുടെ ജാമ്യ ഹര്‍ജി എതിര്‍ക്കുന്നതിലും വിചാരണക്കോടതിയ്ക്കു മുമ്പാകെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഒക്ടോബറിലേക്ക് മാറ്റിവെച്ച കേസ് ഉടന്‍ പരിഗണിക്കണമെന്ന പ്രതിഭാഗം വക്കീലിന്റെ ആവശ്യം ഫലത്തില്‍ അംഗീകരിക്കും വിധം ദുര്‍ബലമായ എതിർ സത്യവാങ്മൂലം നല്‍കി. അതാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കിയത്.
നാലാം ക്ലാസുകാരിയെ അതേ സ്കൂളിലെ തന്നെ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ച സംഭവത്തിൽ യു ഡി എഫിനൊപ്പം ചേര്‍ന്ന് എല്‍ ഡി എഫിനെതിരെ അപവാദ പ്രചരണം നടത്തിയ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്നു. മുസ്ലീംലീഗ് നേതാവ് മുഹമ്മദ് ഷാ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി ഉണ്ടായിരുന്നിട്ടും ജാമ്യ ഹര്‍ജിയെ എതിര്‍ക്കുന്നതില്‍ പരാജയപ്പെട്ടു. എല്‍ ഡി എഫ് ഭരണത്തില്‍ പരമാവധി ശിക്ഷ വാങ്ങിക്കൊടുത്ത് ജീവിതാവസാനം വരെ ജയില്‍ ശിക്ഷ ലഭിച്ച കുറ്റവാളിയ്ക്കാണ് യു ഡി എഫ് സര്‍ക്കാരിന്റെ ഒത്താശയോടെ ജാമ്യം ലഭിച്ചത്. l



