മൂന്നുമാസത്തിനുള്ളിൽ തന്നെ പൂർണമായും ആർഎസ്എസിന് കീഴടങ്ങിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിവെച്ച കാവിവൽക്കരണം മറ്റു മന്ത്രിമാരും ഏറ്റെടുത്തു.
● സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു.
● മോദി സർക്കാരിന് വഴങ്ങിക്കൊണ്ട് പിഎം ശ്രീ നടപ്പാക്കാൻ തീരുമാനമെടുത്തു.
● പ്രധാനമന്ത്രി ആവാസ് യോജന വിഹിതം ഉപയോഗിച്ച് നിർമിക്കുന്ന വീടുകളിൽ മോദിയുടെ ചിത്രം പതിപ്പിച്ച ലോഗോ വയ്ക്കുന്നതിന് എതിർപ്പില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു.
● തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പിൽ ബിജെപി ലോഗോ പതിപ്പിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
● സംഘപരിവാർ ബന്ധമുള്ള അഭിഭാഷകനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു.
● എം ജി സർവകലാശാല സെനറ്റിൽ ആർഎസ്എസുകാരെ ഗവർണർ നാമനിർദ്ദേശം ചെയ്തപ്പോൾ സർക്കാർ മൗനസമ്മതം നൽകി.
● കാർഷിക സർവകലാശാല വി.സി.യായി അധ്യാപക പരിഷത്ത് നേതാവിനെ നിയമിച്ചതും യുഡിഎഫ് സർക്കാർ എതിർത്തില്ല.
● ആർഎസ്എസ് നേതാവായ ഡോ: മാവൂതിനെ എംജി സർവകലാശാല വൈസ് ചാൻസലർ ആക്കാൻ ഗവർണർക്കൊപ്പം നിന്നു.
● നിരന്തരം ബിജെപിയെ സ്തുതിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോകിനെ സസ്പെൻഷൻ പിൻവലിച്ച് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാക്കി.
● ആർ എസ് എസിന്റെ നിർദ്ദേശത്തെതുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറായി മെയ് 20ന് നിയമിച്ച ആസിഫ് കെ യൂസഫിനെ പത്തൊമ്പതാം ദിവസം സ്ഥലംമാറ്റി.
● വഖഫ് ബോർഡിൽ അമുസ്ലീങ്ങളെയും അംഗങ്ങൾ ആക്കണമെന്ന കേന്ദ്ര വഖഫ് നിയമഭേദഗതി പ്രകാരം വഖഫ് ബോർഡ് പുന:സംഘടനയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഹൈക്കോടതിയിൽ യുഡിഎഫ് അംഗീകരിച്ചു.
● തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കി.
● ജന്തര്‍മന്തര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ അപമാനിച്ച ടിജി മോഹന്‍ദാസിനെതിരെ അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ക്കാതെ ജാമ്യത്തിനു വഴിയൊരുക്കി.
● പാലത്തായി പോക്സോ കേസ് പ്രതിയായ ബിജെപി നേതാവിന് ജാമ്യംനല്‍കി.l



