Sunday, September 20, 2026

ad

Homeകവര്‍സ്റ്റോറിമൂന്നുമാസത്തെ ഭരണം ഒറ്റനോട്ടത്തിൽ

മൂന്നുമാസത്തെ ഭരണം ഒറ്റനോട്ടത്തിൽ

35 സീറ്റുകിട്ടിയാല്‍ ബിജെപി കേരളം ഭരിക്കും എന്ന് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അന്നത്തെ ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 2026 ല്‍ ബിജെപിയ്ക്കു മൂന്നു സീറ്റുകിട്ടിയപ്പോള്‍ ഭരണയന്ത്രം യുഡിഎഫില്‍ നിന്ന് ബിജെപിയിലേക്ക് തിരിയുന്നതും മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് സര്‍ക്കാരൊന്നാകെയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നതുമാണ് കാണുന്നത്. വി ഡി സതീശനെ മുന്നില്‍ നിര്‍ത്തി ബിജെപി, ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുകയാണ്. ആര്‍എഎസ് വേദികളില്‍ മാത്രം മുഴുവനായും പാടിയിരുന്ന വന്ദേമാതരം യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുൾ
പ്പെടെ സർക്കാർ പരിപാടികളിൽ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി മുഴുവനും പാടുന്ന സന്ദര്‍ഭമുണ്ടായി. സര്‍വകലാശാലകളില്‍ സെനറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ആര്‍എസ്എസുകാരനായ ഗവര്‍ണറെ കയറൂരിവിട്ടു. പിഎം ശ്രീയില്‍ ഒപ്പുവെക്കാന്‍ പരിപൂര്‍ണ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് ആർഎസ്എസ് തീട്ടൂരത്തിന് പൂർണമായും കീഴടങ്ങി. ഞങ്ങള്‍ വന്നാല്‍ പിഎംശ്രീ അറബിക്കടലില്‍ എന്നു പറഞ്ഞ മുസ്ലീം ലീഗ് മൗനം ഭജിച്ചു. പ്രധാനമന്ത്രി ആവാസ് യോജന വിഹിതം ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകളില്‍ മോദിയുടെ ചിത്രം പതിപ്പിച്ച ലോഗോ വയ്ക്കുന്നതിന് തങ്ങൾക്കൊരെതിര്‍പ്പുമില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു. സംഘപരിവാര്‍ ബന്ധമുള്ള അഭിഭാഷകനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. കാര്‍ഷിക സര്‍വകലാശാലാ വിസിയായി അധ്യാപക പരിഷത്ത് നേതാവിനെ നിയമിച്ചതും യുഡിഎഫ് സര്‍ക്കാര്‍ എതിര്‍ത്തില്ല. എംജി സര്‍വകലാശാല സെനറ്റില്‍ 19 ആര്‍എസ്എസുകാരെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തപ്പോള്‍ വി ഡി സതീശന്‍ മൗനസമ്മതം നല്‍കി. ആര്‍എസ്എസ് നേതാവായ ഡി മാവൂതിനെ എംജി സര്‍വകലാശാല വൈസ് ചാന്‍സലറാക്കാന്‍ ഗവര്‍ണര്‍ക്കൊപ്പം നിന്നു. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെയും അംഗങ്ങളാക്കണമെന്ന കേന്ദ്ര വഖഫ് നിയമ ഭേദഗതി പ്രകാരമുള്ള വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ഹൈക്കോടതിയില്‍ യുഡിഎഫ് അംഗീകരിച്ചു. ഒടുവില്‍, ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറായ കൊടും ക്രിമിനല്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ വേണ്ട സൗകര്യമൊരുക്കിക്കൊടുത്ത് കോര്‍പ്പറേഷന്‍ ഭരണം ബിജെപിയുടെ കൈകളില്‍ത്തന്നെ ഭദ്രമാക്കി. മോദിയുടെ ഉറ്റചങ്ങാതിയായ അദാനിക്ക് വിഴിഞ്ഞം തുറമുഖത്തില്‍ ഓഹരിക്കച്ചവടം നടത്താന്‍ രഹസ്യാനുമതി നല്‍കി കോര്‍പറേറ്റ് കൊള്ളയ്ക്ക് കേരളത്തെ അടിയറവച്ചു. ഇത്രയൊക്കെ ചെയ്തിട്ടും ആര്‍എസ്എസുമായി തങ്ങള്‍ക്ക് ഒരു രഹസ്യ ധാരണയുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബിജെപിയാണോ ബിജെപിയുടെ ബിനാമിയായി വി ഡി സതീശനാണോ കേരളം ഭരിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 2 =

Most Popular