Thursday, September 10, 2026

ad

Homeആമുഖംആമുഖം

ആമുഖം

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള നാനാവിധ ഇടപെടലുകളിലൂടെ സ്ത്രീകളെ സ്വാധീനിക്കുന്നതിനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യാ ചരിത്രത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇതുപോലെ ആയുധമാക്കിയിട്ടുള്ള ഒരുകൂട്ടം വേറെയുണ്ടാവില്ല. ഓരോ വർഗീയലഹളയുടെയും ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണ്. എന്നാൽ, മറിച്ചുള്ള പ്രതീതി സൃഷ്ടിക്കാനാണ് കേരളത്തിൽ ശ്രമം. എങ്കിലും ചില സന്ദർഭങ്ങളിൽ ആർഎസ്എസിന്റെ തനിസ്വഭാവം വെളിപ്പെടും. അങ്ങനെയൊരു വെളിപ്പെടുത്തലായിരുന്നു ടി.ജി. മോഹൻദാസ് സമീപകാലത്ത് നടത്തിയത്.

ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം നടത്തിയ പെൺകുട്ടികളെ കൂട്ടബലാൽസംഗം ചെയ്യണമെന്നും അവർ അത് ആഗ്രഹിക്കുന്നവരാണെന്നുമുള്ള അത്യന്തം ഹീനവും മനുഷ്യത്വവിരുദ്ധവുമായ പ്രസ്താവനയാണ് ടി ജി മോഹൻദാസ് നടത്തിയത്. കേരളത്തിലെ ആർഎസ്എസ് സെെദ്ധാന്തികനായി അവരോധിക്കപ്പെട്ടിട്ടുള്ള ടി ജി മോഹൻദാസിന്റെ ഇൗ പ്രതികരണം അയാളുടെ വ്യക്തിപരമായ അഭിപ്രായം മാത്രമായി കാണാനാവില്ല, അത് ആർഎസ്എസിന്റെ സ്ത്രീവിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണ്. എന്നാൽ, കേന്ദ്രസർക്കാരിന് സ്തുതിപാടുന്ന കേരളത്തിലെ യുഡിഎഫ് ഗവൺമെന്റ് മോഹൻദാസിനെതിരെ ഫലപ്രദമായ നടപടി കെെക്കൊള്ളാൻ തയ്യാറായിട്ടില്ല, പേരിനൊരു അറസ്റ്റ് നടത്തിയതാഴിച്ച്. അതേസമയം കേരളത്തിലെ പൊതുസമൂഹം ശക്തമായിത്തന്നെ വിഷം വമിക്കുന്ന ഈ പ്രസ്താവനയോട് പ്രതികരിച്ചു.

ആർഎസ്എസിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും മുഖമുദ്രയാണ് സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും. ബിജെപിയെ അധികാരത്തിലേറ്റുന്നതിന് വഴിയൊരുക്കിയ വർഗീയ കലാപങ്ങളും അവർ അധികാരത്തിൽ വന്നശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടന്ന ആക്രമണങ്ങളും ഇതിനു സാക്ഷ്യം വഹിക്കുന്നു. തങ്ങൾക്കെതിരായി ശബ്ദമുയർത്തുന്നവരെ കൂട്ടക്കൊല ചെയ്യുമെന്നും അവരിലെ സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്യുമെന്നുമുള്ള മോഹൻദാസിന്റെ ഈ പ്രസ്താവന യഥാർത്ഥത്തിൽ തികഞ്ഞ ഫ–ാസിസമാണ്. തങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷലിപ്തമായ ഇത്തരം ആശയങ്ങൾ യാതൊരു മടിയും കൂടാതെ പച്ചയ്ക്ക് വിളിച്ചുപറയുകയാണ് ആർഎസ്എസുകാർ. രാജ്യം നേരിടുന്ന അത്യന്തം അപകടകരായ സാഹചര്യത്തെയാണ് കാണിക്കുന്നത്. ആർഎസ്എസിന്റെ സ്ത്രീവിരുദ്ധതയെ തുറന്നുകാണിക്കേണ്ടത് ഇത്തരമൊരു പശ്ചാത്തലത്തിൽ അനിവാര്യതയാണ്. ഈ ലക്കം ചിന്ത കെെകാര്യം ചെയ്യുന്നത് ഈ വിഷയമാണ്.

ഇവയിലേക്കെല്ലാം വെളിച്ചംവീശുന്ന ലേഖനങ്ങളും കുറിപ്പുകളുമാണ് ഈ ലക്കത്തിലെ ഉള്ളടക്കം. പി ജയരാജൻ, കെ എൻ ഗണേശ്, എം പ്രശാന്ത്, എം അഖിൽ, റിതിൻ പൗലോസ്, അക്ഷയ് കെ പി, ആര്യ ജിനദേവൻ എന്നിവരുടെ ലേഖനങ്ങൾക്കുപുറമേ പി കെ ശ്രീമതി, സി എസ് സുജാത, എസ് ശാരദക്കുട്ടി, കെ കെ ഷാഹിന, കെ ജെ ജേക്കബ്, സുധ മേനോൻ, ഷിബു ഗോപാലകൃഷ്ണൻ, ഷെർളി കുമാർ പാങ്ങോട് എന്നിവരുടെ കുറിപ്പുകളും ചേർത്തിട്ടുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 2 =

Most Popular