Friday, July 31, 2026

ad

Homeകവര്‍സ്റ്റോറിഭരണ സംവിധാനം

ഭരണ സംവിധാനം

നകീയാസൂത്രണം ആരംഭിച്ചതിനു ശേഷം ഒട്ടേറെ മാറ്റങ്ങൾക്കാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സംവിധാനം സാക്ഷ്യംവഹിച്ചത്. എന്നാൽ അതിനു ശേഷം അടിസ്ഥാനപരമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ തദ്ദേശ സ്വയംഭരണ സംവിധാനത്തിൽ ഉണ്ടായത്. അത്തരം മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചിതറിക്കിടന്നിരുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സംയോജിത തദ്ദേശ സ്വയംഭരണ ഡയറക്ടറേറ്റ്. അതോടൊപ്പം തന്നെ മറ്റ് നിരവധി മാറ്റങ്ങളും ഏര്‍പ്പെടുത്തുകയുണ്ടായി. ഗ്രാമ, ബ്ലോക്ക് തലത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടുന്ന ഓഫീസ് സംവിധാനമാക്കി മാറ്റിയെടുത്തത് ഈ കഴിഞ്ഞ വർഷങ്ങളിലാണ്. അതുപോലെതന്നെയാണ് സേവനപ്രദാന രംഗങ്ങളിൽ ഓൺലൈൻ സേവനങ്ങൾ ശക്തിപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ പ്രാദേശിക തലത്തിൽ ജനകീയമായ ഒട്ടേറെ മാറ്റങ്ങളും ഏർപ്പെടുത്തുകയുണ്ടായി. ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ സാമ്പത്തിക രംഗവും പ്രധാനപ്പെട്ടതാണ്. ഇതിലെല്ലാം കഴിഞ്ഞ 10 വർഷങ്ങളില്‍ വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യംവഹിച്ചത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രസിദ്ധീകരിച്ച പ്രകടനപത്രിക പരിശോധിച്ചാൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്ന നിർദ്ദേശങ്ങളാണ് മുന്നോട്ടു വെച്ചിട്ടുള്ളത് എന്നു കാണാം. ഏറ്റവും പ്രധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കും എന്നതാണ്. കൂടുതൽ വായ്പകൾ വരുമാനദായകമായ പ്രോജക്ടുകൾക്കും പുതിയ പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കുന്നതിനും മുനിസിപ്പൽ ബോണ്ടുകൾ അഥവാ കടപത്രങ്ങൾ വഴി വിഭവസമാഹരണം നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം.

പ്രകടനപത്രിക സൂചിപ്പിച്ചതുപോലെതന്നെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ ഇതിനകം തന്നെ ഐഎസ് ഒ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളതാണെങ്കിൽ അത് ഓഫീസ് സംവിധാനങ്ങൾക്ക് മാത്രമായുള്ളതായിരുന്നു. വരുന്ന വർഷങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും മാനദണ്ഡം ഏർപ്പെടുത്തി അതിനനുസൃതമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും. അതും മറ്റൊരു ദേശീയ മാതൃകയാവും. കെ- സ്മാര്‍ട്ടിലൂടെയുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും വാതിൽപ്പടി സേവനങ്ങളും ഓൺലൈൻ സേവനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടെ നവകേരളത്തിനു ചേര്‍ന്ന ഭരണ സംവിധാനമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാറും.

മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണ മാർഗ്ഗരേഖ ലളിതമാക്കി, ജനപങ്കാളിത്തം ഉറപ്പുവരുത്തി, കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കും എന്നതാണ്. ഇത് തദ്ദേശഭരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ലക്ഷ്യാധിഷ്ഠിതമാക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിനായി ആവിഷ്കരിച്ച ചട്ടക്കൂട് കേരളത്തിനായി ചിട്ടപ്പെടുത്തി ഉപയോഗിക്കും.

സംസ്ഥാന സർക്കാർ ഇതിനകം തന്നെ എല്ലാവർഷവും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്. അത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഭരണരംഗത്തുണ്ടാക്കിയ മാറ്റമാണ്. അതേപോലെ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
അധികാര വികേന്ദ്രീകരണം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തിൽ തദ്ദേശ ഭരണം കൂടുതൽ ജനകീയമാക്കി വികേന്ദ്രീകരിച്ച് പുതിയൊരു ഭരണ സംസ്കാരത്തിന് നേതൃത്വം നൽകുമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രിക പ്രഖ്യാപിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 7 =

Most Popular