Monday, September 21, 2026

ad

Homeകവര്‍സ്റ്റോറിമുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കി

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കി

ബംഗാളിൽ ബിജെപി സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് മുന്നോട്ടു വന്നപ്പോൾ കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കറെ സ്വന്തം സെക്രട്ടറിയായി നിയമിച്ച നടപടി വി ഡി സതീശന്റെ ബിജെപി പ്രീണനത്തെ തുറന്നു കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുകയും ചെയ്ത രത്തൻ ഖേൽക്കറെ തന്നെയാണ് വി ഡി സതീശൻ സെക്രട്ടറിയാക്കിയത്.

‘‘മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണ്” എന്ന് ബംഗാളിൽ ചീഫ് ഇലക്ഷൻ കമ്മീഷണറെ ചീഫ് സെക്രട്ടറിയായി നിയമിച്ച ബിജെപി നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞതിനെ ശരിവെക്കുകയാണ്. ഇവിടെ സതീശനും. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കയ്യയച്ച് സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് രത്തന്‍ ഖേല്‍ക്കര്‍ക്ക് ലഭിച്ച സ്ഥാനം. ഒപ്പം ആര്‍എസ്എസിനോടുള്ള വിധേയത്വവുമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + seventeen =

Most Popular