2026 ജനുവരി 3, വെനസേ-്വലൻ സമയം പുലർച്ചെ രണ്ടുമണി. യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 2 ലംഘിച്ചുകൊണ്ട് വെനസേ-്വലയുടെ തലസ്ഥാനമായ കാരക്കാസിലും രാജ്യത്തെ മറ്റനേകം ഇടങ്ങളിലും അമേരിക്ക ആക്രമണമഴിച്ചുവിട്ടു. ഉച്ചത്തിലുള്ള ശബ്ദവും മിന്നലും ആകാശത്ത് നിറഞ്ഞു.
പറക്കുന്ന ഭീമൻ ഹെലികോപ്റ്ററുകളുംകണ്ടുകൊണ്ടാണ് ആ രാജ്യത്തെ ജനങ്ങൾ ഉണർന്നത്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി; പക്ഷേ അവയൊന്നും സാഹചര്യം അത്ര വ്യക്തമാക്കുന്നതായിരുന്നില്ല. ആശങ്കയും കിംവദന്തികളും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു.
ഒരു മണിക്കൂറിനകം ആകാശം ശാന്തമായി. തന്റെ സേനകൾ വെനസേ-്വലയിൽ ആക്രമണം നടത്തിയെന്നും പ്രസിഡന്റ് നിക്കോളസ് മദുറോയെയും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ സീലിയ ഫ്ളോറസിനെയും പിടിച്ചുകൊണ്ടുപോന്നു എന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കുറച്ചു സമയത്തിനകം, മദുറോയെയും ഫ്ളോറസിനെയും കുറിച്ചുള്ള വിവരമൊന്നും ലഭ്യമല്ലായെന്ന് വെനസേ-്വലൻ വെെസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചു. മദുറോയും ഫ്ളോറസും അമേരിക്കയിലുണ്ടെന്നും അവർക്കുമേൽ ‘‘മയക്കുമരുന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി’’യെന്ന കുറ്റം ചുമത്തിയെന്നും യുഎസ് അറ്റോർണി ജനറൽ പമീല ബോണ്ടി സ്ഥിരീകരിച്ചു.
ഈ ആക്രമണത്തിന്റെ വരുംവരായ്കകൾ അവ്യക്തമാണ്. പ്രസിഡന്റിനെ അമേരിക്ക തട്ടിക്കൊണ്ടുപോയെങ്കിലും രാജ്യത്തെ ഗവൺമെന്റ്, അവിടുത്തെ ഭരണസംവിധാനത്തിന്റെ നിയന്ത്രണത്തിൽതന്നെയാണ് ഇപ്പോഴുമുള്ളത്. രാജ്യത്തെ ജനങ്ങൾ ഭയപ്പാടിലാണെങ്കിലും ചെറുത്തുനിൽക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. അമേരിക്ക ഇനിയും ആക്രമിക്കുമോ അതോ ഇപ്പോഴത്തെ ആക്രമണത്തെ തുടർന്ന് നടപ്പാക്കാനുള്ള വ്യക്തമായ രാഷ്ട്രീയപദ്ധതി അമേരിക്കൻ ഗവൺമെന്റിനുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
വെനസ്വേലയെന്ന രാജ്യവുമായോ അവിടെ മുൻപ് നിലനിന്നിരുന്ന പ്രഭുവാഴ്ചയുമായോ അമേരിക്കയ്ക്ക് യാതൊരുവിധ പ്രശ്നവുമുണ്ടായിരുന്നില്ല. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഗവൺമെന്റ് വെനസേ-്വലയിൽ തുടക്കമിട്ട ഒരു പ്രവർത്തന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അമേരിക്കൻ ഗവൺമെന്റിനും കോർപറേറ്റ് വർഗത്തിനും ആ രാജ്യത്തോട് ശത്രുതയുണ്ടാവുന്നത്. 2001ൽ ഷാവേസിന്റെ ബൊളിവേറിയൻ പ്രവർത്തന പദ്ധതിയുടെ ഭാഗമായി അവിടുത്തെ ഗവൺമെന്റ് ഓർഗാനിക് ഹെെഡ്രോകാർബൺ നിയമം പാസാക്കി; രാജ്യത്താകമാനമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയുംമേൽ ഭരണകൂടത്തിന്റെ ഉടമസ്ഥത സ്ഥിരീകരിക്കുന്ന നിയമമായിരുന്നു അത്; പര്യവേക്ഷണവും ഖനനവുമടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ അവിടുത്തെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിൽ നിക്ഷിപ്തമാക്കുകയും, അതേസമയം എണ്ണസംസ്കരണവും വിൽപ്പനയും പോലെയുള്ള അന്തിമഘട്ടപ്രവർത്തനങ്ങൾ നടത്താൻ വിദേശ കമ്പനികളടക്കമുള്ള സ്വകാര്യകമ്പനികളെ അനുവദിക്കുകയും ചെയ്യുന്നതായിരുന്നു ആ നിയമം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം റിസർവുകളുള്ള വെനസേ-്വ ല 1943ൽ തന്നെ നിയമങ്ങൾ വഴി രാജ്യത്തെ എണ്ണ ദേശസാൽകരിക്കുകയും 1975ൽ അത് ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, 1990കളിൽ, ഐഎംഎഫും അമേരിക്കൻ ഉടമസ്ഥതയിലുള്ള വമ്പൻ ഓയിൽ കമ്പനികളും ചേർന്ന് സമ്മർദം ചെലുത്തി നടപ്പാക്കിയ നവലിബറൽ പരിഷ്കാരങ്ങളുടെ ഭാഗമായി, എണ്ണ വ്യവസായം ഫ-ലത്തിൽ സ്വകാര്യവത്കരിക്കപ്പെട്ടു.
2001ൽ ഷാവേസ് പുതിയ നിയമം നടപ്പാക്കിയപ്പോൾ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം തിരിച്ച് വീണ്ടും വെനസേ-്വലൻ സർക്കാരിന്റെ കയ്യിലായി (പുറത്തുനിന്ന് ആ രാജ്യത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനവും വിദേശ എണ്ണ വിൽപ്പനയിൽനിന്നാണ്). ഇത് അമേരിക്കൻ ഉടമസ്ഥതയിലുള്ള എണ്ണകമ്പനികൾക്ക്, പ്രത്യേകിച്ചും എക്സോൺ മൊബിലിനും ഷെവ്റോണിനും ആഴത്തിലുള്ള പകയുണ്ടാക്കി; ഷാവേസിനെതിരായി പ്രവർത്തിക്കാൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ ഗവൺമെന്റിനു മേൽ ഈ അമേരിക്കൻ എണ്ണ കമ്പനികൾ സമ്മർദം ചെലുത്തി. 2002ൽ ഷാവേസിനെ അധികാരത്തിൽ നിന്നിറക്കാൻ അമേരിക്ക ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന ഒരു അട്ടിമറി ശ്രമം നടപ്പാക്കി; കൂടാതെ, വെനസ്വേലൻ സമ്പദ്ഘടനയെ തകരാറിലാക്കുന്നതിനായി പണിമുടക്ക് നടത്തുവാൻ അഴിമതി നിറഞ്ഞ ഒരു വെനസേ-്വലൻ എണ്ണ കമ്പനി മാനേജ്മെന്റിലെ ഉദ്യോഗസ്ഥരെ ചട്ടംകെട്ടിവിടുകയും ചെയ്തു (ഈ ഘട്ടത്തിൽ കമ്പനിയെ ചെറുക്കുകയും മാനേജ്മെന്റിൽനിന്നും അത് തിരിച്ചുപിടിക്കുകയും ചെയ്തത് ആത്യന്തികമായി തൊഴിലാളികളായിരുന്നു). ഈ അട്ടിമറി ശ്രമത്തെയും പണിമുടക്കിനെയും ചെറുത്ത് ഷാവേസ് പിടിച്ചുനിന്നത് അദ്ദേഹത്തിന് ആ രാജ്യത്തെ ജനങ്ങളുടെ വിപുലമായ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണ്. 2025ൽ നൊബേൽ സമ്മാനം ലഭിച്ച മറിയ കൊറീന മച്ചാഡൊ, അക്കാലത്ത് ബാലറ്റിലെ ജനഹിതപരിശോധന വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘സുമാറ്റെ’(Join Up) എന്ന പേരിൽ ഒരു ഗ്രൂപ്പിന് തുടക്കമിട്ടു. രജിസ്റ്റർ ചെയ്യപ്പെട്ട വോട്ടർമാരിൽ ഏതാണ്ട് 70 ശതമാനവും 2004ലെ ആ പോളിങ്ങിൽ പങ്കെടുക്കുകയും അതിൽ വലിയൊരു ഭൂരിപക്ഷം (59%) ഷാവേസിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തുന്നതിനായി വോട്ടുചെയ്യുകയും ചെയ്തു. പക്ഷേ മച്ചാഡൊയോ എണ്ണ കമ്പനികളടക്കമുള്ള അവരുടെ അമേരിക്കൻ കൂട്ടാളികളോ വെറുതെയിരുന്നില്ല. 2001 മുതൽ ഇന്നുവരെ, ബൊളിവേറിയൻ പ്രവർത്തനപദ്ധതിയെ അട്ടിമറിക്കുന്നതിന്, അമേരിക്കൻ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികളെ അധികാരത്തിൽ ഫലപ്രദമായി തിരിച്ചുകൊണ്ടുവരുന്നതിന് അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോൾ പറഞ്ഞുവന്നത്, വെനസേ-്വ ലയുടെ പ്രശ്നം ‘ജനാധിപത്യം’ (അമിതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്ക്; ആ വാക്കിന്റെ അർഥത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന നിലയിലാണ് അത് ഇന്ന് ഉപയോഗിക്കുന്നത്) സംബന്ധിച്ചുള്ളതല്ല; മറിച്ച്, തങ്ങളുടെ രാജ്യത്തെ എണ്ണയും പ്രകൃതിവാതകവും സ്വതന്ത്രമായി നിയന്ത്രിക്കുവാനുള്ള വെന-സേ-്വ ലൻ ജനതയുടെ അവകാശവും വെന-സേ-്വലൻ പ്രകൃതി വിഭവങ്ങൾക്കുമേൽ മേധാവിത്വം സ്ഥാപിക്കുവാനുള്ള അമേരിക്കൻ എണ്ണ കമ്പനികളുടെ അവകാശവും തമ്മിലുള്ള അന്താരാഷ്ട്ര വർഗസമരം സംബന്ധിച്ചുള്ളതാണത്.
ബൊളിവേറിയൻ പ്രവർത്തനപദ്ധതി
1990കളിൽ ഹ്യൂഗോ ഷാവേസ് രാഷ്ട്രീയരംഗത്തെക്ക് വരുമ്പോൾ, അദ്ദേഹം വെനസേ-്വ
ലൻ ജനതയിൽ ഭൂരിഭാഗത്തിന്റെയും, പ്രത്യേകിച്ചും തൊഴിലാളിവർഗത്തിന്റെയും കർഷകജനസാമാന്യത്തിന്റെയുമാകെ, മനസ്സു കീഴടക്കിയിരുന്നു. ഐഎംഎഫ-് അടിച്ചേൽപ്പിക്കുന്ന ചെലവുചുരുക്കലിൽനിന്നും എണ്ണസമ്പന്നമായ ആ രാജ്യത്തെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറുകയും ശേഷം അതേ ഐഎംഎഫിന്റെ തീട്ടൂരങ്ങൾ മനസ്സാ വരിക്കുകയും ചെയ്ത പ്രസിഡന്റുമാർ നടത്തിയ നാടകീയമായ വഞ്ചനകളാൽ അടയാളപ്പെടുത്തപ്പെട്ട ദശകമായിരുന്നു അത്. അക്കാര്യത്തിൽ സോഷ്യൽ ഡെമോക്രാറ്റുകളോ (1989 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന ഡെമോക്രാറ്റിക് ആക്ഷന്റെ കാർലോസ് ആന്ദ്രേ പെരസിനെ പോലെ) കൺസർവേറ്റീവുകളോ (1994 മുതൽ 1999 വരെയുള്ള കാലത്ത് പ്രസിഡന്റായിരുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റ്സിന്റെ റഫേൽ കാൽഡൊറയെപോലെ) എന്ന വ്യത്യാസമുണ്ടായിരുന്നില്ല. കാപട്യവും വഞ്ചനയും രാഷ്ട്രീയലോകത്തെ നിർവചിച്ചപ്പോൾ, ഉയർന്ന തോതിലുള്ള അസമത്വം (ഗിനി സൂചികയനുസരിച്ച് ഇത് 48.0 ആണ്) സമൂഹത്തിൽ പിടിമുറുക്കി. ഷാവേസിന് ലഭിച്ച ജനസമ്മതി (പഴയ പാർട്ടികളുടെ സ്ഥാനാർഥിക്കു ലഭിച്ച 39 ശതമാനത്തിനെതിരെ 56 ശതമാനം വോട്ടുനേടിയാണ് ഷാവേസ് ആ തിരഞ്ഞെടുപ്പിൽ ജയിച്ചത്) ഈ കാപട്യത്തിനും വഞ്ചനയ്ക്കുമെതിരായ ജനങ്ങളുടെ മറുപടിയായിരുന്നു. 1999ൽ അധികാരത്തിലേറിയതുമുതൽ 2013 വരെ (തന്റെ 58–ാമത്തെ വയസ്സിൽ, വളരെ ചെറുപ്പത്തിൽ മരണമടയുന്നതുവരെ) എണ്ണവില ഉയർന്നുതന്നെ നിന്നത് ഷാവേസിനും ബൊളിവേറിയൻ പ്രവർത്തന പദ്ധതിക്കും സഹായകമായി. എണ്ണയിൽനിന്നുള്ള വരുമാനം വെനസേ-്വലൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലാക്കിയ ഷാവേസ്, രാജ്യത്ത് അത്ഭുതകരമായ സാമൂഹിക നേട്ടങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടി ആ വരുമാനത്തെ ഉപയോഗപ്പെടുത്തി. ഒന്നാമതായി, അദ്ദേഹം ബൃഹത്തായ ഒരു കൂട്ടം സാമൂഹിക പരിപാടികൾക്ക് (മിഷനുകൾ) രൂപം നൽകി; പ്രാഥമികാരോഗ്യസുരക്ഷ, തൊഴിലാളിവർഗത്തിനും കർഷകജനസാമാന്യത്തിനും സാക്ഷരതയും സെക്കൻഡറി വിദ്യാഭ്യാസവും, ഭക്ഷ്യപരമാധികാരം, പാർപ്പിടം എന്നിങ്ങനെ മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുവേണ്ടി എണ്ണയിൽനിന്നുള്ള വരുമാനത്തെ വിനിയോഗിക്കുന്നവയായിരുന്നു ആ പരിപാടികൾ. സാമൂഹിക നീതിയുടെ പതാകവാഹകർ എന്ന നിലയിലേക്ക് ഭരണകൂടം പുനരാവിഷ്കരിക്കപ്പെട്ടു; കമ്പോളത്തിന്റെ നേട്ടങ്ങളിൽനിന്നും തൊഴിലാളിവർഗത്തെയും കർഷകജനസാമാന്യത്തെയും പുറന്തള്ളുന്ന ഒരുപകരണം എന്നതിൽനിന്ന് ഭരണകൂടം പാടേ മാറി. ഈ പരിഷ്കരണങ്ങൾ മുന്നോട്ടുകൊണ്ടുപോകവെ തന്നെ, കമ്യൂണുകൾ (Comunas) പോലെയുള്ള പങ്കാളിത്ത ഉപകരണങ്ങളിലൂടെ ജനകീയാധികാരം കെട്ടിപ്പടുക്കുന്നതിലേക്ക് ഗവൺമെന്റ് നീങ്ങി. ജനകീയ കൂടിയാലോചനാ സഭകളിൽനിന്നാണ് ഈ കമ്യൂണുകൾ ആദ്യം ഉദയംകൊള്ളുന്നത്; പിന്നീട് അവ പൊതുഫണ്ടുകൾ നിയന്ത്രിക്കുന്നതിനും തദ്ദേശ വികസനത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനും, കമ്യൂണൽ ബാങ്കുകൾ രൂപീകരിക്കുന്നതിനും തദ്ദേശ, സഹകരണ സംരംഭങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള ജനകീയ സമിതികൾ എന്ന നിലയിലേക്ക് വികസിച്ചു. ബൊളിവേറിയൻ പ്രവർത്തന പദ്ധതിയുടെ ഏറ്റവും അഭികാമ്യമായ സംഭാവനകളിലൊന്നിനെയാണ് ഈ കമ്യൂണുകൾ പ്രതിനിധീകരിക്കുന്നത്: പ്രഭുസേ-്വച്ഛാധിപത്യവാഴ്ചയ്ക്ക് ശാശ്വതമായൊരു ബദൽ എന്ന നിലയിൽ ജനകീയാധികാരം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു കമ്യൂണുകൾ–ക്ലേശകരവും എന്നാൽ ചരിത്രപരമായി സുപ്രധാനവുമായ ഒരു ശ്രമം.
വെനസ്വേലയ്ക്കെതിരായി അമേരിക്ക നടത്തുന്ന
ഹെെബ്രിഡ് യുദ്ധം
ബൊളിവേറിയൻ പ്രവർത്തനപദ്ധതിക്ക് ആഴത്തിൽ മുറിവേൽപ്പിച്ച രണ്ട് സംഭവങ്ങൾ 2013–14 കാലത്ത് നടന്നു: ഒന്ന്, അവിടുത്തെ വിപ്ലവോർജത്തിന്റെ ചാലകശക്തിയെന്ന് നിസ്സംശയം പറയാവുന്ന ഹ്യൂഗോ ഷാവേസിന്റെ അകാലമരണമായിരുന്നു. രണ്ട്, ആദ്യം ക്രമാനുഗതമായും പിന്നീട് കുത്തനെയും എണ്ണവിലയിലുണ്ടായ തകർച്ചയായിരുന്നു. ഷാവേസിന്റെ മരണാനന്തരം മുൻ വിദേശകാര്യമന്ത്രിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന നിക്കോളസ് മദുറോ പ്രസിഡന്റായി അധികാരമേറ്റു; ആടിയുലയുന്ന കപ്പലിനെ നേരെ നിർത്താൻ മദുറോ അവിരാമം ശ്രമിച്ചുവെങ്കിലും, പക്ഷേ 2014 ജൂണിൽ ബാരലിന് ഏതാണ്ട് 108 ഡോളറിൽ നിന്നിരുന്ന എണ്ണവില 2015ൽ ബാരലിന് 50 ഡോളറിൽ താഴെയും 2016 ജനുവരിയിൽ 30 ഡോളറിൽ താഴെയുമായി നാടകീയമായി കൂപ്പുകുത്തിയപ്പോൾ അദ്ദേഹത്തിന് ശക്തമായ വെല്ലുവിളി നേരിടേണ്ടി വന്നു. വിദേശ ക്രൂഡോയിൽ വിൽപ്പനയെ ആശ്രയിച്ചുനിൽക്കുന്ന വെനസ്വേ
ലയെ സംബന്ധിച്ചിടത്തോളം, എണ്ണവിലയിലെ ഈ തകർച്ച വിനാശകരമായ ഫലങ്ങളുണ്ടാക്കുന്നവയായിരുന്നു. എണ്ണയെ ആശ്രയിച്ചുള്ള പുനർവിതരണത്തെ മാറ്റി പരിഷ്കരിക്കാൻ ബൊളിവേറിയൻ പ്രവർത്തനപദ്ധതിക്ക് കഴിഞ്ഞുമില്ല (ആ രാജ്യത്തു മാത്രമല്ല, പെട്രോ കരീബിയയിലുടനീളമുള്ള പ്രദേശത്താകെ തന്നെ); അത് എണ്ണയുടെ കയറ്റുമതിയെ ആശ്രയിക്കുന്നതിൽത്തന്നെ അകപ്പെട്ടുകിടന്നു; ആഭ്യന്തരമായ നികുതികളേക്കാളുപരി എണ്ണ, പ്രകൃതിവാതകം മുതലായവയുടെ കയറ്റുമതിയിൽനിന്നുണ്ടാകുന്ന ബാഹ്യവരുമാനത്തെ ശക്തമായി അവലംബിക്കുന്ന ഒരു രാഷ്ട്രത്തിന്റേതായ വെെരുദ്ധ്യങ്ങളിൽ അത് കുടുങ്ങിക്കിടന്നു. മാത്രമല്ല, ബൊളിവേറിയൻ പ്രവർത്തനപദ്ധതി, വെനസേ-്വലയുടെ സമ്പദ്ഘടനയെയും സമൂഹത്തെയും കാർന്നുതിന്നുന്ന ആധിപത്യവർഗങ്ങളുടെ സമ്പത്ത് പിടിച്ചെടുത്തിരുന്നുമില്ല; അതുകൊണ്ടുതന്നെ സോഷ്യലിസ്റ്റ് പദ്ധതിയിലേക്കുള്ള പൂർണമായ പരിവർത്തനത്തിന് അത് വിഘാതം സൃഷ്ടിക്കുകയും ചെയ്തു.
വെനസ്വേലയ്ക്കെതിരായ ഹെെബ്രിഡ് യുദ്ധത്തിന് 2013ന് മുൻപുതന്നെ അമേരിക്കയും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും ലാറ്റിനമേരിക്കയിലെ പ്രഭു സേ-്വച്ഛാധിപത്യ ശക്തികളും തങ്ങളുടെ ആയുധങ്ങൾക്ക് മൂർച്ചകൂട്ടിയിരുന്നു. 1998 ഡിസംബറിൽ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ ഷാവേസ് വിജയിച്ചതിനുശേഷവും അടുത്ത വർഷം ഷാവേസ് അധികാരത്തിലേറുന്നതിനുമുൻപുമുള്ള ഇടവേളയിൽ ദ്രുതഗതിയിലുള്ള മൂലധനക്കടത്ത് വെനസേ-്വലയിലുണ്ടായി; വെനസേ-്വലയിലെ പ്രഭുസേ-്വച്ഛാധിപത്യ ശക്തികൾ തങ്ങളുടെ സമ്പത്ത് മിയാമിയിലേക്ക് കടത്തുകയായിരുന്നു. അട്ടിമറിശ്രമങ്ങൾ നടന്ന ഘട്ടത്തിലും എണ്ണ സംസ്കരണശാലകളുടെ സ്തംഭനഘട്ടത്തിലും വൻതോതിൽ മൂലധനം രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോയതിന്റെ കൂടുതൽ തെളിവുകളുണ്ട്; അത് വെനസേ-്വലയുടെ ധനപരമായ സ്ഥിരതയെ ദുർബലപ്പെടുത്തി.
വെനസ്വേലയെ ഒറ്റപ്പെടുത്തുന്നതിനും അവിടുത്തെ ഗവൺമെന്റിനെ പ്രശ്നക്കാരായി ചിത്രീകരിക്കുന്നതിനും ആ രാജ്യത്തിനെതിരായ അന്താരാഷ്ട്ര സഖ്യമുണ്ടാക്കുന്നതിനും വേണ്ടിയുള്ള നയതന്ത്രപരമായ സംഘടിത പ്രവർത്തനത്തിന് അമേരിക്കൻ ഗവൺമെന്റ് തുടക്കമിട്ടു. ഇത് 2006 ആയപ്പോഴേക്കും, അന്താരാഷ്-ട്ര വായ്പാവിപണിയിലേക്ക് (International Credit Market) പ്രവേശിക്കുന്നതിന് വെനസേ-്വലയ്ക്ക് വിലക്കുകൾ ഏർപ്പെടുത്തുന്നതിനിടയാക്കി. ക്രഡിറ്റ് റേറ്റിങ് ഏജൻസികൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ, ബഹുമുഖ സ്-ഥാപനങ്ങൾ എന്നിവയെല്ലാം വെനസേ-്വലയ്ക്ക് കടമെടുക്കാൻ വേണ്ടിവരുന്ന ചെലവുകൾ (Borrowing Costs) കുത്തനെ വർധിപ്പിച്ചു; അമേരിക്ക വെനസേ-്വലയ്ക്ക് ഔദ്യോഗിക ഉപരോധം ഏർപ്പെടുത്തുന്നതിനും വളരെ മുൻപുതന്നെ ആ രാജ്യത്തിന് വായ്പയെടുക്കാനുള്ള സാധ്യതകളെ ഇതെല്ലാം ദുഷ്കരമാക്കി തീർത്തു.
ഷാവേസ് മരണമടയുകയും എണ്ണവില കൂപ്പുകുത്തുകയും ചെയ്തതിനുശേഷം, അമേരിക്ക വെനസേ-്വലയ‍്ക്കെതിരായ കേന്ദ്രീകൃത ഹെെബ്രിഡ് യുദ്ധം ആരംഭിച്ചു. ഒരു രാജ്യത്തേക്ക് പൂർണമായി കടന്നുകയറി അധിനിവേശം നടത്താതെ തന്നെ അവിടുത്തെ പരമാധികാര രാഷ്ട്രീയ പ്രോജക്ടുകളെ അസ്ഥിരീകരിക്കുന്നതിനും ദുർബലപ്പെടുത്തുന്നതിനുംവേണ്ടി സാമ്പത്തിക സമ്മർദ്ദം, ധനപരമായ ശ്വാസംമുട്ടിക്കൽ, നുണപ്രചാരണം, നിയമപരമായ ഗൂഢതന്ത്രങ്ങൾ, നയതന്ത്രപരമായ ഒറ്റപ്പെടുത്തൽ, ആസൂത്രിതമായ കലാപങ്ങൾ എന്നിവയെല്ലാം ഒന്നിച്ചുപയറ്റുന്നതിനെയാണ് ഹെെബ്രിഡ് യുദ്ധം എന്നതുകൊണ്ടർഥമാക്കുന്നത്. അതിന്റെ ലക്ഷ്യം അതിർത്തിപരമായ കീഴടക്കലല്ല, മറിച്ച് രാഷ്ട്രീയമായ അടിയറവ് പറയിക്കലാണ്– സമ്പത്തിന്റെ പുനർവിതരണം, ദേശസാത്കരണം അഥവാ സ്വതന്ത്ര വിദേശനയം എന്നിവയൊക്കെ നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളെ മുട്ടുകുത്തിപ്പിച്ച് അനുസരിപ്പിക്കലാണ്. ദെെനംദിന ജീവിതത്തെ ആയുധവത്കരിക്കുന്നതിലൂടെയാണ് ഹെെബ്രിഡ് യുദ്ധം പ്രവർത്തിക്കുന്നത്. ആ രാജ്യത്തെ സർക്കാരിന്റെ ശേഷിയെ ദുർബലപ്പെടുത്താനും ജനകീയ പിന്തുണ ഇല്ലാതാക്കാനും സാമൂഹികമായ ഒരുമയെ തകർക്കാനും വേണ്ടി കറൻസിയുടെ മൂല്യമിടിക്കൽ, ഉപരോധങ്ങൾ, കമ്മി, മാധ്യമ ആഖ്യാനങ്ങൾ, എൻജിഒ സമ്മർദ്ദം, ജുഡീഷ്യൽ ആക്രമണം (നിയമത്തെ ഉപയോഗിച്ചുള്ള ആക്രമണം), അസൂത്രിതമായ നെെതിക പ്രതിസന്ധി സൃഷ്ടിക്കൽ എന്നിവയെല്ലാം ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ഫലമായുണ്ടാകുന്ന ദുരിതത്തെ ആഭ്യന്തര തകർച്ചയുടെ തെളിവായി അവതരിപ്പിക്കുന്നു; സകലതലത്തിലുമുള്ള ബലപ്രയോഗത്തിന്റേതായ ബാഹ്യഇടപെടലുകൾ ഇവിടെ മറച്ചുവയ്ക്കപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ, 2017 ആഗസ്തിൽ വെനസേ-്വലയ്ക്കുമേൽ അമേരിക്ക നിയമവിരുദ്ധമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതുമുതൽ ആ രാജ്യം അനുഭവിക്കുന്ന യാഥാർഥ്യം ഇതാണ്; 2018ൽ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അമേരിക്ക അത് കടുപ്പിക്കുകയും എല്ലാവിധ പേയ്മെന്റ് സംവിധാനങ്ങളെയും (പണത്തിന്റെ കൊടുക്കൽവാങ്ങൽ ശൃംഖല) വ്യാപാര ചാനലുകളെയും തകരാറിലാക്കുകയും അമേരിക്കൻ ചട്ടങ്ങൾ അനുസരിക്കാൻ നിർബന്ധിതമാക്കുകയും ചെയ്തു; പാശ്ചാത്യ മാധ്യമ ആഖ്യാനങ്ങൾ ഈ ഉപരോധങ്ങളെ വ്യവസ്ഥാപിതമായി കുറച്ചുകാണിച്ചു; അതേസമയം വെനസ്വേലയിലെ നാണയപ്പെരുപ്പത്തെയും കമ്മിയെയും കുടിയേറ്റത്തെയും പൂർണമായ ആഭ്യന്തര സംഭവവികാസമെന്ന നിലയിൽ മാധ്യമങ്ങൾ പെരുപ്പിച്ചുകാണിച്ചു; അങ്ങനെ അധികാര മാറ്റത്തിനുള്ള ചർച്ചകൾ കൃത്രിമമായി സൃഷ്ടിച്ചെടുത്തു. 2014നും 2017നുമിടയ്ക്ക് വെനസേ-്വലയിൽ ജീവിതനിലവാരത്തിലുണ്ടായ തകർച്ചയെ, സാമ്പത്തികമായി ശ്വാസംമുട്ടിച്ചുകൊല്ലുന്ന ഈ ബഹുമുഖ തന്ത്രത്തിൽനിന്നും വേർതിരിച്ചു കാണാനാവില്ല.
കൂലിപട്ടാളത്തിന്റെ ആക്രമണം, വെനസേ-്വ ലയിലെ വെെദ്യുതി വിതരണ സംവിധാനം തകരാറിലാക്കിയത്, എക്സോൺമൊബിൽ എന്ന കോർപറേറ്റ് കമ്പനിക്ക് നേട്ടമുണ്ടാക്കുന്നതിനുവേണ്ടി ഗയാനയ്ക്കും വെനസേ-്വലയ്ക്കുമിടയിൽ സംഘർഷം സൃഷ്ടിച്ചത് , ഒരു പകരക്കാരൻ പ്രസിഡന്റിനെ അവരോധിച്ചത് (യുവാൻ ഗെ-്വ യ്ദൊ) സ്വന്തം രാജ്യത്തിനെതിരായ യുദ്ധത്തിന് ആഹ്വാനം ചെയ്ത ചിലർക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകിയത് (മറിയ കൊറീന മച്ചാഡൊ), ആ രാജ്യത്തെ പ്രസിഡന്റിനെ കൊല്ലുന്നതിനുവേണ്ടി നടത്തിയ ശ്രമം, വെനസേ-്വലൻ തീരത്തെ മത്സ്യബന്ധന ബോട്ടുകൾ ബോംബെറിഞ്ഞ് തകർക്കുന്നത്, വെനസേ-്വലയിൽനിന്ന് പുറപ്പെടുന്ന എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നത്, ആ രാജ്യത്തിന്റെ തീരത്ത് പടക്കപ്പൽക്കൂട്ടം നിർമിച്ചത് എന്നിവയെല്ലാം ആ രാജ്യത്തെ തകർക്കാൻ സാമ്രാജ്യത്വം നടത്തിയ കുതന്ത്രങ്ങളാണ്. വെനസേ-്വലയ്ക്കകത്ത് ഘടനാപരമായ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ഇവയിലോരൊന്നും രൂപകൽപ്പന ചെയ്തത്; അങ്ങനെ ബൊളിവേറിയൻ പ്രവർത്തനപദ്ധതി അടിയറവയ്ക്കാനും 1998 കാലത്തേക്ക് മടങ്ങിപ്പോകാനും രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കുന്ന ഹെെഡ്രോകാർബൺ നിയമം റദ്ദാക്കുവാനും ആ രാജ്യത്തെ നിർബന്ധിതമാക്കുകയാണ് ലക്ഷ്യം.
മറിയ കൊറീന മച്ചാഡൊ വാഗ്ദാനം ചെയ്തതുപോലെ രാജ്യം 1998 ലേക്ക് മടങ്ങിപ്പോയാൽ, മിഷനുകളും കമ്യൂണുകളും സാധ്യമാക്കിയ ജനാധിപത്യപരമായ എല്ലാവിധ നേട്ടങ്ങളും ഒപ്പംതന്നെ 1999ലെ ഭരണഘടനയും അസാധുവാക്കപ്പെടും. തന്റെ സ്വന്തം വെനസേ-്വലൻ ജനതയ്ക്കുനേരെ അമേരിക്ക നടത്തുന്ന ബോംബാക്രമണം ‘സ്നേഹപ്രകടനം’ ആണെന്നാണ് മച്ചാഡൊ പറയുന്നത്. അതിനാൽ, അവിടുത്തെ ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനുവേണ്ടി നിലകൊള്ളുന്നവരുടെ മുദ്രാവാക്യം ‘ഭൂതകാലത്തേക്കുള്ള മടക്ക’മാണ്.
2025 ഒക്ടോബറിൽ, കാരക്കാസിലെ ശ്രോതാക്കളോട് മദുറോ ഇംഗ്ലീഷ് ഭാഷയിൽ പറഞ്ഞു, ‘‘അമേരിക്കയിലെ ജനങ്ങളേ, നിങ്ങൾ എന്നെ കേൾക്കൂ, യുദ്ധം വേണ്ടേ വേണ്ട, വേണ്ടത് സമാധാനമാണ്!’’ ആ രാത്രിയിൽ തന്നെ നടത്തിയ ഒരു റേഡിയോ പ്രഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ താക്കീതു നൽകി, ‘‘അഫ്ഗാനിസ്താനും ഇറാഖും lലിബിയയും അടക്കമുള്ള രാജ്യങ്ങളിലെ അവസാനമില്ലാത്ത, പരാജയപ്പെട്ട യുദ്ധങ്ങളെ ഓർമിപ്പിക്കുന്ന ഭരണമാറ്റം നമുക്ക് വേണ്ട; സിഐഎ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പട്ടാള അട്ടിമറി നമുക്ക് വേണ്ട’’. യുദ്ധം വേണ്ടേ വേണ്ട, വേണ്ടത് സമാധാനമാണ് (No war, Yes peace) എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും പാട്ടുകളാക്കി മാറ്റുകയും ചെയ്തു. തുടർന്ന് അനേകം റാലികളിലും യോഗങ്ങളും മദുറോ പ്രത്യക്ഷപ്പെടുകയും വികാരഭരിതമായ അന്തരീക്ഷത്തിൽ No war, Yes peace എന്നുറക്കെപ്പാടുകയും ചെയ്തു– കുറഞ്ഞത് ഒരു വേദിയിലെങ്കിലും അദ്ദേഹം മഹത്തായ ഈ സന്ദേശമെഴുതിയ തൊപ്പി അണിയുകയും ചെയ്തു. l



