Monday, May 6, 2024

ad

Homeരാജ്യങ്ങളിലൂടെഉക്രൈനിൽ കമ്മ്യൂണിസ്റ്റുവേട്ട

ഉക്രൈനിൽ കമ്മ്യൂണിസ്റ്റുവേട്ട

പത്മരാജൻ

മുതിർന്ന കമ്മ്യൂണിസ്റ്റുകാരനും ഉക്രൈനിയൻ ഫാസിസ്റ്റ് വിരുദ്ധ സമിതിയുടെ നേതാവുമായ ജോർജി ബ്യൂക്കോയെ ആഗസ്റ്റ് 16ന് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യവിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തുവെന്നും കമ്മ്യൂണിസ്റ്റനുകൂല – റഷ്യൻ അനുകൂല പ്രസിദ്ധീകരണങ്ങൾ തന്റെ വീട്ടിൽ സൂക്ഷിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്തെ ഇടതുപക്ഷ പുരോഗമന വിഭാഗങ്ങൾ ഒന്നടങ്കം ജോർജി ബ്യൂക്കോവിന്റെ അറസ്റ്റിനെ അപലപിച്ചു. രാജ്യത്തകെ നടമാടുന്ന അപകമ്മ്യൂണിസ്റ്റുവത്കരണ ശ്രമങ്ങളുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അതിന്റെ പ്രസിദ്ധീകരണങ്ങളേയും നിരോധിച്ചതിന്റെയും ഭാഗമാണ് ഈ അറസ്റ്റ്.

ഉക്രൈനിലെ രാഷ്ട്രീയ പരിസരം അനുദിനം കലുഷിതമായി ക്കൊണ്ടിരിക്കുകയാണ്. റഷ്യയുമായുള്ള യുദ്ധത്തിന്റെ മറവിൽ രാജ്യത്തെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് അനുകൂല സംഘടനകളെയാകെ നിരോധിക്കുകയും അതിന്റെ പ്രവർത്തകർക്കനേരെ നിരന്തരമായ കടന്നാക്രമണങ്ങൾ നടത്തുകയുമാണ് ഉക്രൈനിയൻ ഗവൺമെന്റ്. അതിന്റെ ഒടുവിലത്തെ ഇരയാണ് 77 വയസ്സുള്ള, ഉക്രൈനിയൻ രാഷ്ട്രീയത്തിന്റെ സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട വ്യക്തിയായ ജോർജി ബ്യൂക്കോ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന സംഘടനയായ കോമോസമോളിലൂടെ ഉയർന്നുവന്ന ബ്യൂക്കോ 1967ൽ സിപിഎസ്‌യുവിൽ അംഗമായി. സോവിയറ്റനന്തര കാലഘട്ടത്തിൽ ഉക്രൈൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുഖ്യമുഖമായി മാറിയ അദ്ദേഹം കമ്മ്യൂണിസ്റ്റ് ഡോൻബാസ് എന്ന പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായും പ്രവർത്തിച്ചു. 1998ലും 2006 ലും ഉക്രൈനിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2007 മുതൽ അദ്ദേഹം ഉക്രൈനിലെ ആൻറി ഫാസിസ്റ്റ് കമ്മിറ്റിയുടെ ചെയർമാനും 2008 മുതൽ ഉക്രൈൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറിയുമാണ്. ജേണലിസ്റ്റുകളുടെ യൂണിയനിലെ സജീവ പ്രവർത്തകനും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റസിൽ അംഗവുമാണ് അദ്ദേഹം. ഫെബ്രുവരി 2022ൽ റഷ്യ ഉക്രൈൻ യുദ്ധം ആരംഭിച്ചതു മുതൽ സെലൻസ്കി ഭരണം രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർക്കും തന്റെ വാഴ്ചയെ വിമർശിക്കുന്നവർക്കും നേരെ റഷ്യൻ ചാരന്മാർ എന്ന് ആരോപിച്ചുകൊണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + seven =

Most Popular