Sunday, May 19, 2024

ad

Homeമുഖപ്രസംഗംകോൺഗ്രസിന്റെ കാപട്യം

കോൺഗ്രസിന്റെ കാപട്യം

ന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനശിലകളായ ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും അപകടത്തിലായിരിക്കുന്നുവെന്നതാണ്. 2014ൽ രാജ്യത്ത് വർഗീയ കോർപറേറ്റ് സഖ്യം അധികാരത്തിലെത്തിയതോടെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഗളച്ഛേദം ഇഞ്ചിഞ്ചായി നടന്നുകൊണ്ടിരിക്കുകയാണ്. 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനുമുന്നിലുള്ള ഏറ്റവും വലിയ ചർച്ചാ വിഷയം ഇന്ത്യ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യമായി തുടരണമോ അതോ മതാധിഷ്ഠിത സേ-്വച്ഛാധിപത്യ രാജ്യമായി അധഃപതിക്കണമോ എന്നതാണ്.

ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഭരണം വെല്ലുവിളി ഉയർത്തുന്നത് ഇന്ത്യ എന്ന ആശയത്തിനുനേരെ തന്നെയാണ്; രാജ്യത്തിന്റെ മതനിരപേക്ഷ–ജനാധിപത്യ ഭരണഘടന തന്നെ സമ്പൂർണമായും അപകടത്തിന്റെ വക്കത്താണ്. ഈ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് എന്ന, ബിജെപിയും മോദിയും മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിൽ തന്നെ ഈ ഭീഷണി മുഴങ്ങുന്നുണ്ട്. ജനാധിപത്യ–മതനിരപേക്ഷ രാജ്യമായി, സാമൂഹിക നീതി പൗരർക്കാകെ ഉറപ്പാക്കുന്ന രാജ്യമായി ഇന്ത്യയെ നിലനിർത്തണമോ വേണ്ടയോ എന്നതാണ് 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനു മുന്നിലുള്ള മുഖ്യ അജൻഡ എന്ന കാര്യത്തിൽ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരാൾക്കും സംശയമുണ്ടാകാൻ ഇടയില്ല.

ഈ അടിസ്ഥാനത്തിലാണ് ഇതിനകം പുറത്തുവന്നിട്ടുള്ള തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളെ പരിശോധിക്കേണ്ടത്. ഓരോ തിരഞ്ഞെടുപ്പിനും മുന്നിലുള്ള മൗലികമായ രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന രാഷ്ട്രീയ രേഖയാവണം ജനാധിപത്യസംവിധാനത്തിൽ ഓരോ പാർട്ടിയുടെയും തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ. അല്ലാതെ വാഗ്ദാനങ്ങളുടെ പെരുമഴയോ ഘോഷയാത്രയോ മാത്രമാകരുത് ഏതു പാർട്ടിയുടെയും മാനിഫെസ്റ്റോ. നിശ്ചയമായും ജനങ്ങൾക്കുമുന്നിൽ അവർ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരമായി എന്തെല്ലാം ചെയ്യുമെന്നുള്ള വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കേണ്ടതുണ്ട്. അധികാരത്തിലെത്തിയാൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾക്കപ്പുറം, പ്രതിപക്ഷത്തായാലും ഉയർത്തിപ്പിടിച്ച് പൊരുതേണ്ടത് എന്തെല്ലാം വിഷയങ്ങളിന്മേലാണെന്ന പ്രഖ്യാപനമായിരിക്കണം മാനിഫെസ്റ്റോകൾ. അതാണ് സിപിഐ എം മാനിഫെസ്റ്റോയെ വേറിട്ടതാക്കുന്നത്.

ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും കടയ്ക്കൽ കത്തിവയ്ക്കുന്ന സിഎഎ, യുഎപിഎ, പിഎംഎൽഎ എന്നിങ്ങനെയുള്ള ജനദ്രോഹ നിയമങ്ങൾ റദ്ദുചെയ്യുമെന്ന സിപിഐ എം മാനിഫെസ്റ്റോയിലെ പ്രഖ്യാപനത്തിന്റെ അന്തഃസത്ത, തിരഞ്ഞെടുക്കപ്പെടുന്ന സിപിഐ എമ്മിന്റെ ഓരോ ജനപ്രതിനിധിയും പാർലമെന്റിനകത്തും പുറത്തും അതിനായി ഉറച്ചുനിന്ന് പൊരുതുമെന്നാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും, ഇഡിയുടെ വേട്ടയ്ക്ക് അറുതി വരുത്തും, വിദേ-്വഷ പ്രചരണം ചെറുക്കാൻ നിയമം നഇർമിക്കും, ഭരണത്തെ മതത്തിൽനിന്ന് വേറിട്ടുനിർത്തും എന്നിവയ്ക്ക് പുറമെ തൊഴിൽ അവകാശമാക്കും, സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തും, മൊത്തം നികുതി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകും, തൊഴിലുറപ്പ് പദ്ധതി നഗരമേഖലകളിലേക്കു കൂടി വ്യാപിപ്പിക്കും, വിദ്യാഭ്യാസ മേഖലയ്ക്ക് ജിഡിപിയുടെ 6 ശതമാനം ഉറപ്പാക്കും എന്നിങ്ങനെ ജനജീവിതത്തിന്റെ നാനാമേഖലകളെ ബാധിക്കുന്ന മൗലികമായ വിഷയങ്ങളെല്ലാം സിപിഐ എമ്മിന്റെ മാനിഫെസ്റ്റോ ഉറപ്പാക്കുന്നുണ്ട്.

ഇതിൽ നിന്നു വ്യത്യസ്തമാണ് കോൺഗ്രസ്സിന്റെ മാനിഫെസ്റ്റോ. രാജ്യം നേരിടുന്ന മൗലികമായ രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നും തന്നെ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറുകയോ ഒളിച്ചോടുകയോ ആണ് കോൺഗ്രസ്. മറിച്ച് വാഗ്ദാനങ്ങളുടെ പെരുമഴയാണ് കോൺഗ്രസ് മാനിഫെസ്റ്റോയിലുടനീളം കാണുന്നത്. സാമ്പത്തികമായ വാഗ്ദാനങ്ങൾ മുന്നോട്ടുവയ്ക്കുമ്പോൾ അവ നടപ്പാക്കാനുള്ള വിഭവങ്ങൾ എങ്ങനെ കണ്ടെത്തുമെന്നും നികുതി ഘടനയിൽ എന്തു പരിഷ്-കരണം വരുത്തുമെന്നും കൂടി പറയാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഇങ്ങനെയാകുമ്പോൾ ബിജെപിക്ക് ഇതിനെ ചെറുക്കാൻ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന തുകയുടെ ഇരട്ടി നൽകുമെന്ന് പ്രഖ്യാപിക്കാൻ അനായാസം കഴിയും. രണ്ടുകൂട്ടർക്കും വാഗ്ദാനങ്ങൾ നടപ്പാക്കപ്പെടേണ്ടവയല്ല എന്ന ധാരണയാണല്ലോ ഉള്ളത്.

എന്നാൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും രാജ്യത്തിന്റെ ഫെഡറൽ ഘടന നിലനിർത്താനുമെല്ലാം തങ്ങളെന്തു ചെയ്യുമെന്ന് വ്യക്തമാക്കാൻ മാത്രം കോൺഗ്രസ് സന്നദ്ധമാവുന്നില്ല. പൗരത്വ ഭേദഗതി നിയമം (സിഎഎ) റദ്ദുചെയ്യുമെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാകുമോ? ഇല്ല. ഇത് കേവലം മതന്യൂനപക്ഷങ്ങളുടെ സംരക്ഷണ പ്രശ്നത്തിനപ്പുറം രാജ്യത്തിന്റെ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇക്കാര്യത്തിലാണ് തുടക്കംമുതൽ കോൺഗ്രസിന്റെ നിലപാടില്ലായ്മ വ്യക്തമാക്കപ്പെട്ടത്. മാനിഫെസ്റ്റോയുടെ 8–ാം പേജിൽ സിഎഎ റദ്ദാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞ് മതന്യൂനപക്ഷ വിഭാഗങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും അവരെ പറ്റിക്കാനുമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. എന്നാൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലാരും ഇതു സംബന്ധിച്ച് മറുപടി പറയാൻ തയ്യാറാകുന്നില്ല.

യുഎപിഎ, പിഎംഎൽഎ എന്നീ നിയമങ്ങളെക്കുറിച്ചും കോൺഗ്രസിനു മൗനം തന്നെയാണ്. ഇഡിയെ വേട്ടപ്പട്ടിയായി ഉപയോഗിക്കുന്നത് തുടരുമോയെന്ന പ്രശ്നത്തിലും മൗനത്തിലാണ് കോൺഗ്രസ്. ഇതിൽ നിന്നെല്ലാം കോൺഗ്രസ് നിലപാടുകളെക്കുറിച്ച് ജനങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്? കോൺഗ്രസിന്റെ നിലപാടില്ലായ്മ മാത്രമല്ല, ബിജെപിയുടെ ലെെനിൽ തന്നെയാണ് തങ്ങളുമെന്നാണ് കോൺഗ്രസ് പറയാതെ പറയുന്നത്. കോൺഗ്രസിന്റെ മാനിഫെസ്റ്റോ ശ്രദ്ധിച്ചുനോക്കുന്ന ആർക്കും കാണാനാവുന്ന വസ്തുത കോർപറേറ്റുകളെയും ആർഎസ്എസ്/ബിജെപിയെയും പിണക്കാൻ അവർ തയ്യാറല്ലയെന്നാണ്. അതാണ് കോൺഗ്രസ് പല രാഷ്ട്രീയ പ്രശ്നങ്ങളിലും നിലപാടുപറയാതെ തടിതപ്പുന്നത്. രാജ്യത്ത് ആധിപത്യം സ്ഥാപിച്ചിട്ടുള്ള കോർപറേറ്റ്–വർഗീയ അവിശുദ്ധ സഖ്യത്തെ തുറന്നെതിർക്കാനും അതിനെതിരെ പോരാടാനും കോൺഗ്രസ് ഉണ്ടാവില്ലയെന്നാണ് ഇത് കാണിക്കുന്നത്.

ബിജെപിയെയും ആർഎസ്എസിനെയും ഭയന്ന് കോൺഗ്രസ് ഒളിച്ചോടുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ അവരുമായി മുഖാമുഖം ഏറ്റുമുട്ടാൻ തയ്യാറാകാതെ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം ഒളിച്ചോടുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസ്സിന്റെ ഏതെങ്കിലുമൊരു പ്രമുഖ നേതാവ് ബിജെപിക്കെതിരെ മത്സരിക്കാൻ തയ്യാറാകാത്തതുതന്നെ അവരുടെ ബിജെപി പേടിയാണ് കാണിക്കുന്നത്. അവർ ഇടതുപക്ഷത്തോട് കൊമ്പുകോർക്കാൻ അത്യുൽസാഹം പ്രകടിപ്പിക്കുന്നത് തങ്ങളുടെ അന്നദാതാക്കളായ കോർപറേറ്റുകളെ പ്രീതിപ്പെടുത്താനാണ്.

സിപിഐ എമ്മിനും മറ്റ് ഇടതുപക്ഷ കക്ഷികൾക്കും മാത്രമേ ബിജെപിക്കും കോർപറേറ്റുകൾക്കുമെതിരായ ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കാനുള്ളൂ. രാജ്യം നേരിടുന്ന മഹാവിപത്തിനെ, കോർപറേറ്റ്–വർഗീയ കൂട്ടുകെട്ടിനെ പൊളിച്ചടുക്കണമെങ്കിൽ, ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണമെങ്കിൽ ഇടതുപക്ഷത്തിന്റെ പാർലമെന്ററി പ്രാതിനിധ്യം പരമാവധി വർധിക്കേണ്ടത് അനിവാര്യമാണ്. അതിനെ ഭയക്കുന്നത് രാജ്യത്തെ കോർപറേറ്റുകളും വർഗീയശക്തികളുമാണ്. അതിനൊപ്പമാണ് കോൺഗ്രസ്സിന്റെയും നിൽപ്പ് എന്നുപറയാതെ വയ്യ. അതുകൊണ്ട് ജനങ്ങളോട് ഈ തിരഞ്ഞെടുപ്പ് വേളയിൽ ഞങ്ങൾക്ക് പറയാനുള്ളത് ഇടതുപക്ഷ സ്ഥാനാർഥികളെയാകെ വിജയിപ്പിച്ച് 2004ൽ എന്ന പോലെ ബിജെപിയിതര ഭരണത്തിനു കളമൊരുക്കണമെന്നാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular