കേന്ദ്ര ആഭ്യന്തരമന്ത്രി സഹകരണമന്ത്രിയാകുമ്പോള്‍

ഡോ. ടി എം തോമസ് ഐസക്

ന്ത്യയിലെ പ്രഥമ സഹകരണമന്ത്രിയായുള്ള അമിത് ഷായുടെ സ്ഥാനാരോഹണം ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സഹകരണമേഖല സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിനു കീഴില്‍ നേരിട്ടുവരുന്നത് അന്തര്‍സംസ്ഥാന സഹകരണ സംഘങ്ങളാണ്. സഹകരണ നിയമത്തില്‍ 2002ല്‍ വരുത്തിയ ഭേദഗതിയിലൂടെ സ്ഥാപിതമായ ഇത്തരം സംഘങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഒരു കേന്ദ്രമന്ത്രാലയത്തിന്‍റെ ആവശ്യമില്ല. സാധാരണഗതിയില്‍ കാര്‍ഷിക മേഖലയുടെ അനുബന്ധമായാണ് സഹകരണമേഖല കണക്കാക്കപ്പെടുന്നത്. എന്നാല്‍ കൃഷിമന്ത്രിക്ക് അതിന്‍റെ അധികച്ചുമതല നല്‍കുന്നതിനുപകരം അഭ്യന്തരമന്ത്രിക്ക് പുതിയ സഹകരണമന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയിരിക്കുകയാണ്. 

എന്തുകൊണ്ട് അമിത് ഷാ?
അമിത് ഷായെത്തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണമന്ത്രിയാക്കിയത് യാദൃച്ഛികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കിയതിന്‍റെ സൂത്രധാരന്‍. അമൂല്‍ കുര്യനെ പാല്‍ സഹകരണ മേഖലയില്‍ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്‍റെയും പിന്നില്‍ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവര്‍ത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്‍റെ നായകന് മരണത്തിനുശേഷം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തൊട്ടടുത്തൊരു പട്ടണത്തില്‍ ഉണ്ടായിട്ടുപോലും മോഡി തയ്യാറായില്ല എന്നതില്‍ നിന്നും എത്രമാത്രമായിരുന്നു അദ്ദേഹത്തോടുള്ള വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്.
 
ഇതുപോലെ ഇന്ത്യയിലെ സഹകരണ മേഖലയെ തങ്ങളുടെ വരുതിയിലാക്കാനുള്ള വലിയൊരു അജന്‍ഡയിലെ നിര്‍ണ്ണായക കണ്ണിയാണ് പുതിയ മന്ത്രാലയത്തിന്‍റെ രൂപീകരണം. 2002ല്‍ വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് അന്തര്‍സംസ്ഥാന സഹകരണ സംഘങ്ങള്‍ക്കുള്ള നിയമം പാസ്സാക്കിയത്. അതോടെ സംസ്ഥാന സഹകരണ രജിസ്ട്രാര്‍മാരുടെ അധികാരപരിധിക്കുപുറത്ത് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാമെന്നായി. 2014ല്‍ കമ്പനി ആക്ടു പ്രകാരമുള്ള നിധി ചട്ടങ്ങള്‍ക്കു രൂപം നല്‍കി. ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നു കേരളത്തില്‍ 'ഹിന്ദു ബാങ്ക്' എന്ന വിളിപ്പേരില്‍ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. ഇന്നിപ്പോള്‍ കേന്ദ്ര സഹകരണമന്ത്രാലയവും ആരംഭിച്ചിരിക്കുന്നു. ഇവയൊക്കെ കൂട്ടിവായിക്കേണ്ടതുണ്ട്. 

എന്താണ് അജന്‍ഡ?
കേന്ദ്രസഹകരണ മന്ത്രാലയത്തിനു കേരളത്തിലെ സഹകരണ സംഘങ്ങളെ പിടിച്ചെടുക്കാനൊന്നും കഴിയില്ല. കേരളത്തിലെ സഹകരണ സംഘങ്ങള്‍ നിയമസഭ പാസ്സാക്കിയ നിയമമനുസരിച്ച് സഹകരണ രജിസ്ട്രാറുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലിരുന്ന് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ഉത്തരവു കൊടുക്കാനാവില്ല. അപ്പോള്‍ ബിജെപിയുടെ ഗെയിം പ്ലാന്‍ എന്താണ്? ഇപ്പോള്‍ നമുക്ക് ഊഹിക്കാനേ കഴിയൂ.

ഹിന്ദുനിധി കമ്പനികളെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വലയത്തില്‍ കൊണ്ടുവരുന്നതിനോ പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിനോ ആയിരിക്കും പുതിയ കേന്ദ്രമന്ത്രാലയം ശ്രമിക്കുക. അതല്ലെങ്കില്‍ 'ഹിന്ദു ബാങ്കു'കള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഒരു കേന്ദ്ര മള്‍ട്ടിസ്റ്റേറ്റ് സഹകരണ ബാങ്കു തന്നെ ആരംഭിച്ചുകൂടായ്കയുമില്ല. ഇത്തരനാം വിജ്ഞാനസമ്പദ്ഘടനയിലേയ്ക്കു സാമ്പത്തിക അടിത്തറയെ പുനഃപ്രതിഷ്ഠിക്കുന്നതിനുള്ള പ്രയാണത്തിലാണ്. ഈ ഘട്ടത്തില്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഉല്‍പ്പാദന മേഖലകളിലെ കുതിപ്പിനു ഫിനാന്‍സ് ചെയ്യുന്നതിന് അത്രയേറെ സുപ്രധാനമായ സ്ഥാനമാണ് വികസനതന്ത്രത്തില്‍ നല്‍കിയിട്ടുള്ളത്. കിഫ്ബി പശ്ചാത്തലസൗകര്യ നിക്ഷേപത്തിനുള്ള പണമാണ് ലഭ്യമാക്കുന്നതെങ്കില്‍ ഈ പശ്ചാത്തലസൗകര്യങ്ങളെ അടിസ്ഥാനമാക്കി ഉയര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്കുള്ള മൂലധനം ലഭ്യമാക്കുന്നതില്‍ കേരള ബാങ്കിനും സഹകരണ ബാങ്കുകള്‍ക്കും സുപ്രധാനസ്ഥാനമാണുള്ളത്. ത്തില്‍ 870 നിധി കമ്പനികള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അതിന്‍റെ മുഖ്യസംഘാടകരില്‍ ഒരാള്‍ അവകാശപ്പെട്ടത്. ഇവയില്‍ കുറേയെണ്ണം കേന്ദ്രസഹകരണ നിയമപ്രകാരമുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ അഥവാ അന്തര്‍സംസ്ഥാന സഹകരണ സംഘങ്ങളുമാണ്. 870 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടും വലിയ ചലനമൊന്നും ഇതുവഴി സൃഷ്ടിച്ചു കണ്ടില്ല. ഏകകോളിളക്കം ചെര്‍പ്പുളശ്ശേരി 'ഹിന്ദു ബാങ്ക്' നിക്ഷേപകരുടെ പണവും തട്ടി മുങ്ങിയതു മാത്രമാണ്. എന്നാല്‍ പുതിയ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ഇവയെ വളര്‍ത്തിയെടുക്കാനായിരിക്കും ബിജെപി ശ്രമിക്കുക.

റിസര്‍വ് ബാങ്കിന്‍റെ ഇടങ്കോല്‍
ഇതുകൊണ്ടു മാത്രം നൂറ്റാണ്ടിന്‍റെ പഴക്കമുള്ള കേരളത്തിലെ ജനകീയ സഹകരണ സംഘങ്ങളെ തകര്‍ക്കാനാവില്ല. അതിന് കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത് റിസര്‍വ് ബാങ്കിനെയാണ്. സഹകരണ ബാങ്കുകളുടെ പൂര്‍ണ്ണ നിയന്ത്രണം റിസര്‍വ് ബാങ്കിനു കീഴിലാക്കി ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 2020ല്‍ ഭേദഗതി ചെയ്യുകയുണ്ടായി. ഈ ഭേദഗതി ഇപ്പോള്‍ അര്‍ബന്‍ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനുമാണ് ബാധകം. പക്ഷേ റിസര്‍വ് ബാങ്കിന് ഏതൊക്കെയാണ് ബാങ്ക് അല്ലെങ്കില്‍ ബാങ്ക് അല്ലാത്ത ധനകാര്യസ്ഥാപനങ്ങള്‍ എന്നു തീരുമാനിക്കാനാവും. റിസര്‍വ് ബാങ്കിന് തങ്ങളുടെ കീഴിലല്ലാത്ത സഹകരണ സംഘംപോലുള്ള സ്ഥാപനങ്ങള്‍ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നതിനെ എപ്പോള്‍ വേണമെങ്കിലും നിരോധിക്കാം.

ആ നിരോധനം വന്നുകഴിഞ്ഞാല്‍ പിന്നെ നമ്മുടെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്ക് പേരുമാത്രമല്ല നഷ്ടപ്പെടുക. ചെക്കുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്താനും കഴിയില്ല. വിത്ഡ്രോവല്‍ സ്ലിപ്പേ പറ്റൂ. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ കഴിയില്ല. വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളില്‍ നിന്നുമാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ കഴിയൂ. ഏതാണ്ട് 60,000 കോടി രൂപ ഇത്തരത്തില്‍ ഡെപ്പോസിറ്റുകളായി ഇപ്പോഴുണ്ടെന്നാണു കണക്ക്. കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. ഇങ്ങനെ കേരളത്തിലെ സഹകരണ വായ്പാ മേഖലയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

അതോടെ അമിത്ഷായുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും മുന്‍പന്തിയിലേയ്ക്കു വരാനാകും. വായ്പാ സഹകരണ സംഘങ്ങള്‍ തങ്ങളുടെ വരുതിയിലായാല്‍ പിന്നെ ബാക്കിയുള്ളവയെ കീഴ്പ്പെടുത്താന്‍ പ്രയാസമുണ്ടാവില്ലായെന്നായിരിക്കും ബിജെപിയുടെ കണക്കുകൂട്ടല്‍. അങ്ങനെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒരു ദുഷ്ടപദ്ധതിക്കാണ് അവര്‍ രൂപം നല്‍കിയിരിക്കുന്നതെന്നുവേണം കരുതാന്‍.

നവകേരളവും സഹകരണ 
ബാങ്കുകളും

കേരളത്തിന്‍റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇതു വിനാശകരമായിരിക്കും. നാം വിജ്ഞാനസമ്പദ്ഘടനയിലേയ്ക്കു സാമ്പത്തിക അടിത്തറയെ പുനഃപ്രതിഷ്ഠിക്കുന്നതിനുള്ള പ്രയാണത്തിലാണ്. ഈ ഘട്ടത്തില്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഉല്‍പ്പാദന മേഖലകളിലെ കുതിപ്പിനു ഫിനാന്‍സ് ചെയ്യുന്നതിന് അത്രയേറെ സുപ്രധാനമായ സ്ഥാനമാണ് വികസനതന്ത്രത്തില്‍ നല്‍കിയിട്ടുള്ളത്. കിഫ്ബി പശ്ചാത്തലസൗകര്യ നിക്ഷേപത്തിനുള്ള പണമാണ് ലഭ്യമാക്കുന്നതെങ്കില്‍ ഈ പശ്ചാത്തലസൗകര്യങ്ങളെ അടിസ്ഥാനമാക്കി ഉയര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്കുള്ള മൂലധനം ലഭ്യമാക്കുന്നതില്‍ കേരള ബാങ്കിനും സഹകരണ ബാങ്കുകള്‍ക്കും സുപ്രധാനസ്ഥാനമാണുള്ളത്. 

കേരള ബാങ്ക് ഇന്ന് യാഥാര്‍ഥ്യമാണ്. 61,000 കോടി രൂപയുടെ നിക്ഷേപമുള്ള ഈ ബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണ്. എന്‍ആര്‍ഐ ഡെപ്പോസിറ്റിനുള്ള അംഗീകാരം ആര്‍ബിഐയില്‍ നിന്ന് ലഭിച്ചു കഴിഞ്ഞാല്‍ ബാങ്കിന്‍റെ നിക്ഷേപ അടിത്തറ ഇരട്ടിയായി ഉയര്‍ത്തുന്നതിന് പ്രയാസമുണ്ടാകില്ല. ഏതു പ്രവാസിക്കും ഈ ബാങ്കില്‍ ഡെപ്പോസിറ്റു ചെയ്യുന്നതിന്‍റെ ഭാഗമായി കേരള വികസനത്തില്‍ പങ്കാളിയാകാം. കാര്‍ഷിക വികസന വായ്പകള്‍ക്കു മാത്രമല്ല, കൃഷിക്കാരുടെ സംരംഭങ്ങളിലൂടെ മൂല്യവര്‍ദ്ധിത ഉല്‍പന്ന വ്യവസായങ്ങള്‍ വളര്‍ത്തുന്നതിനും ഈ ഡെപ്പോസിറ്റുകള്‍ ഉപയോഗപ്പെടുത്താം. ഈ ബജറ്റിന്‍റെ ആദ്യഭാഗത്ത് ചര്‍ച്ച ചെയ്ത സംരംഭകത്വ വികസനം ഫിനാന്‍സ് ചെയ്യുന്നതില്‍ കേരള ബാങ്കിന് നിര്‍ണായക പങ്കു വഹിക്കാനാകും.

ഇതിനോട് ചേര്‍ത്തു കണക്കിലെടുക്കേണ്ടതാണ് പ്രാഥമിക സഹകരണ ബാങ്കുകളിലെ 1.6 ലക്ഷം കോടി രൂപയുടെ ഡെപ്പോസിറ്റുകള്‍. ഇവര്‍ക്ക് അപ്പെക്സ് ബാങ്കുവഴി കോര്‍ബാങ്കിംഗ് സംവിധാനത്തില്‍ പങ്കാളിയാകുന്നതിനും എല്ലാവിധ ആധുനിക സാങ്കേതിക സേവനങ്ങളും ജനങ്ങള്‍ക്കു നല്‍കുന്നതിനും കഴിയും. ഇത് അവരുടെ നിക്ഷേപാടിത്തറ വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. കോര്‍ ബാങ്കിങ്ങിന്‍റെ ഭാഗമാകുന്നതോടെ സഹകരണ ബാങ്കുകളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാങ്കറാക്കി മാറ്റാന്‍ കഴിയും.

കേരള ബാങ്ക്   പൂര്‍ണമായും സഹകരണ തത്ത്വങ്ങളിലും മൂല്യങ്ങളിലും ഉറച്ചു നില്‍ക്കുമ്പോഴും റിസര്‍വ് ബാങ്കിന്‍റെ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്യും. അതുകൊണ്ട് നേരിട്ട് ബാങ്കിങ്ങിതര സേവനങ്ങള്‍ ഏറ്റെടുക്കാനാവില്ല. എന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക ഉല്‍പന്ന സംസ്കരണമടക്കമുള്ള സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയും. ഇത്തരമൊരു വികസനതന്ത്രം നടപ്പാക്കിത്തുടങ്ങുന്ന വേളയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കങ്ങള്‍. 

കേരളത്തെ മാത്രമല്ല മോഡിസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയില്‍ പവാറിനെ തളര്‍ത്താന്‍ അവിടുത്തെ സഹകരണ അടിത്തറ പൊളിക്കണം. അതുപോലെ മറ്റു ചില സംസ്ഥാനങ്ങളുടേയും. സഹകരണ പ്രസ്ഥാനം അത്ര സുശക്തമല്ലാത്ത ബിജെപിയിതര സംസ്ഥാനങ്ങളില്‍ ബിജെപിക്കു കടന്നുകയറാന്‍ കേന്ദ്ര സഹായത്തോടെയുള്ള സഹകരണ മേഖല ഉപയോഗപ്രദമാകും. അമിത് ഷായുടെ കേന്ദ്രസഹകരണ മന്ത്രിയായുള്ള സ്ഥാനാരോഹണം യാദൃച്ഛികമല്ല.  ആസൂത്രിതമായ ഒരു പദ്ധതി തന്നെയാണ്. ഇതിനെതിരെ കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും ബഹുജനങ്ങളും യോജിച്ചൊരു നിലപാട് സ്വീകരിച്ചേതീരൂ.  •