കോവിഡ് കൂടുതല്‍ ജാഗ്രത വേണം

ഡോ. സോമസുന്ദരന്‍

 കോവിഡിന്‍റെ കാര്യത്തില്‍ തീവ്രവ്യാപന ശേഷിയുള്ള ഇന്ത്യന്‍ വകഭേദമാണ് ഇന്ത്യയില്‍ കൂടുതലെന്നതും വ്യാപനശേഷി കൂടുതലുണ്ടെന്നും നാം മനസ്സിലാക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റഡ് ബയോളജി മാര്‍ച്ചില്‍ നടത്തിയ ജനിതകശ്രേണീകരണ പഠനത്തില്‍ കേരളത്തില്‍ യുകെ വകഭേദം പ്രബലമാണെന്ന് തെളിയിക്കുന്നു. എങ്കിലും ദക്ഷിണാഫ്രിക്കന്‍ - ബ്രസീല്‍ വകഭേദങ്ങള്‍ വിരളമാണ്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡിസംബര്‍ 17നും ജനുവരി 8 നുമിടയില്‍ നടത്തിയ മൂന്നാം ദേശീയ സീറോളജിക്കല്‍ സര്‍വ്വേ 21% സീറോ പോസിറ്റീവിറ്റി കണ്ടെത്തി. ജനുവരി 21ന് പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മാസിക രോഗത്തിന്‍റെ തിരിച്ചുവരവ്, അപ്രത്യക്ഷമാകുന്ന പ്രതിരോധ ആന്‍റിബോഡി മൂലമാണെന്ന് വിശദീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നു. ച501ഥ 10 മടങ്ങ് വ്യാപനശേഷി കൂടാമെന്നിരിക്കേ ജാഗ്രതയും ഇരട്ട മാസ്കും നേരത്തെയുള്ള വാക്സിനേഷനും പ്രാധാന്യം നല്‍കുന്നുണ്ട്. വാക്സിനേഷന്‍റെ പേരില്‍ ആശുപത്രികളില്‍ കൂട്ടംകൂടുന്നത് 100% തെറ്റാണ്. വാക്സിനേഷന്‍ വൈകിയാലും സാമൂഹ്യഅകലം പാലിക്കലും സോപ്പിട്ട് കൈകഴുകലും സാനിട്ടൈസറുകളുടെ ഉപയോഗവും തികച്ചും ഫലപ്രദമാണ്. വീടിനകത്തും മാസ്കിന്‍റെ ഉപയോഗം പ്രധാനമാണ്. കടകളില്‍ അഞ്ചുമിനിട്ട് വ്യത്യാസത്തില്‍ ക്യൂനിന്ന് സാമൂഹ്യ അകലം പാലിച്ച് അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്ന രീതി വേണം.

അടച്ചിട്ട മുറികളില്‍, ബാത്ത്റൂമില്‍ വ്യാപന സാധ്യത കൂടുമെന്നിരിക്കേ ജനാലകള്‍  തുറന്നിടണം. പ്രമേഹരോഗികള്‍ മുറയ്ക്ക് മരുന്ന് കഴിക്കുന്നതോടൊപ്പം വ്യായാമവും ഭക്ഷണനിയന്ത്രണവും തുടരണം. പ്രമേഹരോഗ സങ്കീര്‍ണതകള്‍ ഉള്ളവര്‍ക്കും, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ക്കും അര്‍ബുദ രോഗികള്‍ക്കും ട്രാന്‍സ്പ്ലാന്‍റേഷന്‍ കഴിഞ്ഞവര്‍ക്കും വൃക്കസംബന്ധമായ രോഗമുള്ളവര്‍ക്കും രോഗസാധ്യത കൂടുതലാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ 'റിവേഴ്സ് ക്വാറന്‍റീനി'ലൂടെ ഇവരെ രക്ഷിക്കാന്‍ വീട്ടിലുള്ള  ചെറുപ്പക്കാര്‍ ശ്രദ്ധിക്കണം. നന്നേ ചെറിയ കുഞ്ഞുങ്ങള്‍ക്ക് രോഗം വന്നുപോകുന്നത് മനസ്സിലാക്കാന്‍ പ്രയാസമാണ്. കുഞ്ഞുങ്ങളില്‍ കോവിഡിനോട് സമാനമായ രോഗങ്ങളും ന്യൂമോണിയയും  കൂടുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവില്‍ വാക്സിന്‍ എടുക്കുന്നവരില്‍ രോഗം വരാനുള്ള സാധ്യത തീരെ കുറവല്ല. പക്ഷേ ഇന്ത്യന്‍ വാക്സിനുകള്‍ പലരും പല വകഭേദങ്ങള്‍ക്കും ഫലപ്രദമാണെന്നതും രോഗം സ്ഥിരീകരിച്ചാല്‍ രോഗസങ്കീര്‍ണതയും മരണവും തടയുന്നതില്‍ 95% അധികവും ഫലപ്രദമാണെന്ന് കണ്ടെത്തുകയുണ്ടായി. എങ്കിലും ഒരു വര്‍ഷത്തിനുശേഷം വീണ്ടും വാക്സിന്‍ വേണ്ടി വന്നേക്കാം. 2022 വരെ മാസ്ക് ഉപയോഗം വേണ്ടി വരുമെന്നും ഇടയ്ക്കിടയ്ക്ക് കോവിഡ് കൂടാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2020 മെയ് 20 ഓടെ പ്രത്യക്ഷപ്പെട്ട ജനിതകവകഭേദങ്ങള്‍ 2021 ജനുവരി 29 ഓടെ 50 ശതമാനത്തിലെത്തി. ഈ വകഭേദങ്ങള്‍ക്ക് 19 മുതല്‍ 24 ശതമാനം വരെ പടരാനുള്ള കഴിവുണ്ട് എന്ന് ഗവേഷകര്‍ കരുതുന്നു. എല്ലാ വാക്സിനുകളും എല്ലാ വകഭേദങ്ങള്‍ക്കും എതിരെ ഫലപ്രദമല്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കേ പുതുതായി കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നിടങ്ങളില്‍ നിന്നുള്ള ജനിതകശ്രേണീകരണമാണ് ഇപ്പോഴത്തെ ആവശ്യം. ഇനിയും വാക്സിനുകള്‍ നിര്‍മിക്കപ്പെടുമ്പോള്‍ ഇതിന്‍റെ എല്ലാ തലങ്ങളും വിദഗ്ധര്‍ വിലയിരുത്തും. വാക്സിനുകള്‍ ലഭിക്കുംവരെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഓറഞ്ച്, ബീറ്റ്റൂട്ട്, കാബേജ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ പ്രതിരോധശക്തി വര്‍ധിപ്പിക്കുമെങ്കിലും പ്രതിരോധശക്തി വര്‍ധിപ്പിച്ചാല്‍ മാത്രം പോരാ. പ്രമേഹരോഗമുള്ളവര്‍ ബ്ലൂബറി, ഓറഞ്ച്, ആപ്പിള്‍, ചെറി, കക്കിരി, വെള്ളരി എന്നിവ കൂടാതെ ചപ്പാത്തി, ഓട്സ് എന്നിവയും കഴിക്കാം. മട്ട അരി വച്ചുള്ള കുറച്ച് ചോറും കൂടുതല്‍ മത്തന്‍, കുമ്പളം എന്നിവ കറിയായും ഉപ്പേരിയായും ഉപയോഗിക്കാം. എങ്കിലും പ്രമേഹ രോഗികള്‍ മുന്തിരി, മാങ്ങ, വാഴപ്പഴം, വരനക്ക എന്നിവ ഒഴിവാക്കണം.
കോവിഡ് ചികിത്സയില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരാണ് ബഹുഭൂരിപക്ഷവും. സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ സ്റ്റിറോയിഡ് മരുന്നുകള്‍ നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ആവശ്യമില്ല. (ദോഷകരമാണുതാനും) ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍സ് എന്നിവ ഉള്‍പ്പെടെ അംഗീകരിച്ച പല മരുന്നുകളും പിന്നീട് ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചിട്ടില്ല. ഐവര്‍ മെക്റ്റിന്‍ പോലുള്ള മരുന്നുകള്‍ ഫലപ്രദമല്ലെങ്കിലും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ സ്റ്റിറോയിഡിന്‍റെ ഉപയോഗം കൃത്യമായ നിര്‍ദേശമുള്ള തീവ്രരോഗികളില്‍ മാത്രം മതി. പ്രമേഹ രോഗികള്‍ക്ക് സ്റ്റിറോയ്ഡ് പാടില്ല. (രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു). തീവ്രഘട്ടത്തില്‍ കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സയാകയാല്‍ വെന്‍റിലേറ്ററുകള്‍ ഓക്സിജന്‍ ലഭ്യത എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. യുകെയില്‍ വാക്സിനെടുത്ത 60,000 പേര്‍ എത്തിച്ചേര്‍ന്നതില്‍ ചടങ്ങില്‍ 15 പേര്‍ക്ക് മാത്രമാണ് കോവിഡ് പിടിപെട്ടത്. 

ബ്ലാക്ക് ഫംഗസിന്‍റെ ഭീഷണി
പ്രമേഹം കൂടുമ്പോള്‍ ചിലര്‍ക്ക് ഉണ്ടായേക്കാവുന്ന ബ്ലാക്ക് ഫംഗസ് അഥവാ ാൗരീൃ ാ്യരീീെെ (ാൗരീെ ാ്യരീശെെ) നേരത്തെ കണ്ടെത്തേണ്ടതും കൃത്യമായ ചികിത്സ ഉറപ്പുവരുത്തേണ്ടതും അതീവപ്രധാനമാണ് . മൂക്കിനു ചുറ്റുഭാഗത്തും കറുത്ത നിറത്തോടെ പ്രത്യക്ഷപ്പെടുന്ന ഈ രോഗത്തിന്‍റെ ലക്ഷണങ്ങളില്‍ ശക്തമായ തലവേദനയും നാസാരന്ഥ്രത്തിലൂടെയുള്ള രക്തം കലര്‍ന്ന സ്രവവുംപെടുന്നു. കണ്ണിനു ചുറ്റും നീരുവരാനും കണ്ണ് അല്‍പ്പം മുന്നോട്ടുതള്ളിവന്നതുപോലെ ഉണ്ടാവുന്നതിനും മസ്തിഷകത്തെ ബാധിക്കുന്നതിനും സാധ്യതയുണ്ട്. അണ്ണാക്കിലെ വ്യത്യാസം പ്രധാനമാണ്.

കോവിഡ് രോഗത്തിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ പ്രമേഹരോഗികളില്‍ ഇത് കൂടുതലായി കാണപ്പെടാമെങ്കിലും ആശങ്കപ്പെടേണ്ടതില്ല. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍, അവയവ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍, അര്‍ബുദരോഗത്തിന് കീമൊതെറാപ്പി എടുക്കുന്നവര്‍, വൃക്കരോഗികള്‍ (രവൃീിശര സശറില്യ റശലെമലെ), രക്തജന്യ ക്യാന്‍സര്‍ ഉള്ളവര്‍, കൊറോണ പോലെയുള്ള രോഗങ്ങള്‍ മൂര്‍ച്ഛിച്ച് നിര്‍ബന്ധമായും സ്റ്റിറോയിഡ് എടുക്കേണ്ടിവരുന്ന രോഗികള്‍ എന്നിവര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗസാധ്യതയുണ്ട്. ചികിത്സയുടെ ഭാഗമായി കൊറോണ രോഗികള്‍ക്ക് തീവ്രഘട്ടത്തില്‍ (ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്ക്) നല്‍കുന്ന മരുന്നുകളില്‍ സ്റ്റിറോയിഡ് ഉണ്ടാവാം. വിദഗ്ധ ഡോക്ടര്‍മാര്‍ കൃത്യമായ അളവില്‍ മാത്രമാണ് നല്‍കുക. മ്യൂക്കോര്‍ മൈക്കോസിസ് രോഗികള്‍ക്ക് നല്‍കുന്ന ഹൈപ്പോസോമല്‍ ആംഫോടെറസില്‍ ബി എന്ന ഇന്‍ജക്ഷന്‍ മരുന്നിന്‍റെ ലഭ്യത വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും ആരംഭിച്ചിട്ടുണ്ട്. വളരെ വില കൂടിയ ഈ മരുന്ന് മൂന്ന് മുതല്‍ 6 ആഴ്ച വരെ വേണ്ടി വന്നേക്കാം. രോഗാവസ്ഥ നിരീക്ഷിച്ചിട്ട് പോസക്കണസോള്‍ (ജഛടഅഇഛചഅദഛഘഋ) എന്ന മരുന്നിലേക്ക് മാറ്റാനും കഴിയും. കാഴ്ചയെ കാര്യമായി ബാധിച്ചാല്‍ കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഒഴിവാക്കേണ്ടി വരുമെന്ന യാഥാര്‍ഥ്യം രോഗിക്കും ബന്ധുക്കള്‍ക്കും അംഗീകരിക്കാന്‍ പ്രയാസകരമായിരിക്കും. എങ്കിലും 6 മാസത്തിനു ശേഷം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂ. അതുവരെ രോഗിക്ക് ഭക്ഷണം കഴിക്കുമ്പോള്‍ മൂക്കിലോട്ട് പോകുമോ എന്ന ആശങ്ക ഒഴിവാക്കാന്‍ പ്രോസ്തസിസ് ഉപകരണം (ജഞഛടഠഒഋടകട) ഉണ്ട്. ഇതോടൊപ്പം മുഖത്തെ വൈകല്യം കാണാതിരിക്കാന്‍ കണ്ണടയും ഉപയോഗിക്കാം. നേത്രരോഗ വിദഗ്ധന്‍റെയും ഇഎന്‍ടി ഡോക്ടറുടെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ചികിത്സ തുടരുന്നത്. എന്‍ഡോസ്കോപ്പി, എംആര്‍ഐ പരിശോധനകള്‍ വേണ്ടി വന്നേക്കാം. നേരത്തെ കണ്ടെത്തിയാല്‍ മരുന്നുകളിലൂടെ ഭേദമാക്കാന്‍ കഴിയും. സര്‍ക്കാരിന്‍റെ സത്വരപരിഗണന ഇക്കാര്യത്തിലും മരുന്ന് ലഭ്യമാക്കാനും ഉണ്ടെന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

മൂന്നാം തരംഗം ഒക്ടോബറോടെ ആരംഭിക്കാമെന്നതും രോഗ സ്ഥിരീകരണനിരക്ക് കേരളത്തില്‍ 15ല്‍ താഴെയാവുന്നതുവരെ ലോക്ഡൗണ്‍ തുടരേണ്ടിവരുമെന്നതും വസ്തുതയാണ്. മറ്റു രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണം സാധ്യമാക്കിയ രീതി മനസ്സിലാക്കുന്നതോടൊപ്പം ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. സമൂഹത്തില്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ ലഭിച്ചാല്‍ മാത്രമെ കോവിഡ് പ്രതിരോധയജ്ഞം വിജയത്തിലെത്തിക്കാന്‍ കഴിയു എന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഹോങ്കോങ്ങില്‍ സാര്‍വത്രിക മുഖാവരണവും നാസാരന്ധ്രത്തിലൂടെയുള്ള ശ്രവപരിശോധനയും രോഗികളുമായി ഇടപഴകിയവരെ കണ്ടെത്തുന്ന രീതിയും ഏറെ വിജയം കണ്ടെത്തിയതോടെ കേസുകള്‍ ഇല്ലാതായി . ബ്രിട്ടനില്‍ വാക്സിനേഷന്‍ തീവ്രഗതിയിലാക്കിയെന്നതും ഇത്  ബഹുഭൂരിപക്ഷത്തിനും നല്‍കിയെന്നതും കേസുകള്‍ കുറയുന്നതിനിടയാക്കി. ലോക്ടൗണ്‍ മാത്രമാണ് രക്ഷ എന്ന ധാരണ ജനങ്ങളില്‍ പരത്തുന്നതിന് ആരും ശ്രമിക്കുന്നില്ല. എങ്കിലും രോഗ സ്ഥിരീകരണനിരക്ക് 10ല്‍ കൂടുതലുള്ള ഇന്ത്യയിലെ ജില്ലകളില്‍ ലോക്ഡൗണ്‍ 6 മുതല്‍ 8 ആഴ്ചക്കാലം നിര്‍ബന്ധമായും വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ മെയ് രണ്ടാമത്തെ ആഴ്ചയില്‍തന്നെ വെളിപ്പെടുത്തിയിരുന്നു. എങ്കിലും സാര്‍വത്രിക മുഖാവരണവും ജനങ്ങളില്‍ കൂട്ടംകൂടല്‍ ഒഴിവാക്കല്‍ രീതി ബിഹേവിയര്‍ തെറാപ്പിയിലൂടെ മാറ്റിയെടുക്കുന്നതിലൂടെയും കുറയുന്ന കേസുകള്‍ക്ക് സത്വര വാക്സിനേഷന്‍ ഫലപ്രദമാകുമെന്നാശിക്കാം.  വേഗത്തില്‍ വാക്സിന്‍ നല്‍കുന്നതിനും ഓക്സിജന്‍ കോണ്‍സ്ട്രെക്ടുകള്‍ ഉള്‍പെടെയുള്ള ആശുപത്രി സൗകര്യം ഏര്‍പ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധ പ്രശംസനീയമാണ്. •
(പനമരം സിഎച്ച്സിയിലെ 
ജനറല്‍ മെഡിസിന്‍ 
വിഭാഗം ഡോക്ടറാണ് ലേഖകന്‍)