ചോര ചിന്തരുത് ലക്ഷദ്വീപില്‍

ഐ ബി സതീഷ്

ക്ഷദ്വീപിലേക്കുള്ള യാത്ര നടക്കാതെ പോയ ആഗ്രഹങ്ങളിലൊന്നാണ്. വിദ്യാര്‍ഥിڊയുവജനസംഘടനാ പ്രവര്‍ത്തനകാലത്ത് ലക്ഷദ്വീപ് സംഘടനാ ചുമതലയുണ്ടായിരുന്ന സഖാക്കളിലൂടെ പവിഴ ദ്വീപ് മനസ്സില്‍ തിളക്കമുള്ള ഒരു ചിത്രമായി വളര്‍ന്നു. തിരക്കുകള്‍ക്കിടയില്‍ മാറ്റിവയ്ക്കപ്പെട്ടുപോയ ഒരാഗ്രഹം. വായിച്ചും കേട്ടും അതങ്ങനെ വളര്‍ന്നു വന്നു. ഇപ്പോള്‍ അശാന്തി പുകയുന്ന ഒരിടമായി ലക്ഷദ്വീപും മാറുകയാണോ. സ്നേഹ സമ്പന്നരായ ദ്വീപു നിവാസികളും തിരയടിക്കാത്ത സമുദ്രം പോലെ സംഘര്‍ഷങ്ങളില്ലാത്ത ആ തീരവുമിപ്പോള്‍ കലാപത്തീയിലേക്ക് നീങ്ങുകയാണോ?

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  നടപടികള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. വിദ്യാര്‍ത്ഥികളെയടക്കം കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇതുവരെ സംഘര്‍ഷങ്ങളില്ലാതെ ശാന്തമായി ജീവിക്കുകയായിരുന്നു ലക്ഷദ്വീപുകാര്‍. അവിടെയാണ് വിഷംകലക്കാന്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിന്‍റെ ജീവിതത്തെയും സംസ്കാരത്തെയും അവഹേളിക്കുന്ന പരിഷ്കാരങ്ങളാണ് അതിനു കണ്ടെത്തിയ വഴി. 

ലക്ഷദ്വീപിലെ  അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് 2020 ഡിസംബറില്‍ മരിച്ചതോടെയാണ് ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. തുടക്കം മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. ആദ്യ നിയമപരിഷ്കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. പൊതുവേ കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ഇടത്ത് ഗുണ്ടാ ആക്ട് പാസാക്കി.

കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കോവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കോവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയില്‍ ക്വാറന്‍റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ചുപോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.  ഇപ്പോള്‍ രോഗികളെ വിദഗ്ധ ചികിത്സക്കെത്തിക്കുന്നതിന് ഭരണകൂടം പുതിയ ഉത്തരവിറക്കി. എയര്‍ ആംബുലന്‍സ് സംവിധാനത്തിനു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
അഡ്മിനിസ്ട്രേറ്റര്‍ പദവി രാഷ്ട്രീയനിയമനമാക്കിയശേഷം പട്ടേലിനെ നിയോഗിച്ചുള്ള ആദ്യപരീക്ഷണം ദാമന്‍ ദിയുവിലായിരുന്നു. 2020 ഡിസംബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധികച്ചുമതല  പട്ടേല്‍ ഏറ്റെടുത്തതോടെ അതിന്‍റെ തുടര്‍ച്ച ഇവിടെയും നടപ്പാക്കുകയാണ്.

കോര്‍പറേറ്റ് കച്ചവടം
സംഘികള്‍ മുന്നോട്ടുവെയ്ക്കുന്ന വാദം ലക്ഷദ്വീപ് തീരത്തു നിന്ന് കോസ്റ്റ്ഗാര്‍ഡ് വന്‍ ലഹരി മരുന്നുവേട്ട നടത്തി എന്നതാണെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ഗോവധ നിരോധനവും ബീഫ് നിരോധനവും എന്തിനാണ്? സ്കൂളില്‍ മാംസാഹാരം നിരോധിക്കുന്നതും തൊഴിലാളികളുടെ കൂട്ട പിരിച്ചു വിടലും സര്‍ക്കാര്‍ ഡയറി ഫാം പൂട്ടിക്കുന്നതും മത്സ്യ ഷെഡ്ഡുകള്‍ പൊളിക്കുന്നതും എന്തിനാണ്? എത്രയോ കാലമായി മദ്യ നിരോധനം നിലവിലുള്ള ദ്വീപിലേക്ക് ടൂറിസം സാധ്യതകളുടെ മറവില്‍ ബാറുകള്‍ തുറന്ന് മദ്യം എത്തിക്കുന്നത് എന്തിനാണെന്ന് സാമാന്യ വിവരമുള്ളവര്‍ക്ക് മനസിലാകും. 

ഗുണ്ടായിസമില്ലാത്ത നാട്ടില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. സിഎഎ-എന്‍ആര്‍സിവിരുദ്ധ പോസ്റ്ററുകള്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. 

 ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിച്ച് മംഗലാപുരത്തേക്കു മാറ്റിയാല്‍ തങ്ങളുടെ അജന്‍ഡകള്‍ എളുപ്പത്തില്‍ നടപ്പാക്കാം എന്ന് മോഡി സര്‍ക്കാര്‍  കണക്കു കൂട്ടുന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ നിന്നും ലക്ഷദ്വീപിലെ ജനതയ്ക്ക് കാര്യമായ പിന്തുണ കിട്ടില്ല. മാത്രമല്ല കേരളവുമായുള്ള ബന്ധം തടഞ്ഞാല്‍ ബഹുജന പ്രക്ഷോഭം വളരുന്നതില്‍ നിന്നും ശ്രദ്ധ തിരിക്കാനും കഴിയും. ഇപ്പോള്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത് കേരളത്തിലാണ്. കേരളത്തിന്‍റെ പിന്തുണ ദ്വീപു നിവാസികള്‍ക്ക് ലഭിക്കുന്നത് തടയാനും കഴിയും. ലക്ഷദ്വീപിലെ ബിജെപി  ചുമതലയുള്ള എ പി അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരുടെ പ്രതികരണത്തില്‍ നിന്നും ഇക്കാര്യം തികച്ചും വ്യക്തമാണ്. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാനവും ആദ്യം ഇല്ലാതാക്കണം. അതിന് അവരുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കണം. അതാണ് മോഡി സര്‍ക്കാരിന്‍റെ ലക്ഷ്യം.

സര്‍ക്കാര്‍ ഓഫീസുകളിലെ തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38 ഓളം അങ്കണവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. കോവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ ഒരുക്കിയ ക്വാറന്‍റീന്‍ സംവിധാനത്തില്‍ ഇളവ് വരുത്തിയതായിരുന്നു ആദ്യം ചെയ്ത നടപടി. ഇതുമൂലം ലക്ഷദ്വീപില്‍  ജനുവരി മുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ക്രൈം റേറ്റ് ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത ലക്ഷദ്വീപില്‍ ജനപ്രതിനിധികളോടോ ജനാധിപത്യ സംവിധാനങ്ങളോടോ ആലോചിക്കാതെ ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. നാഷണല്‍ റെക്കോഡ്സ് ക്രൈം ബ്യൂറോയില്‍ തട്ടിക്കൊണ്ടു പോകലോ തീവ്രവാദ ആക്രമണമോ നിശ്ശേഷം ഇല്ലാത്ത സ്ഥലത്താണ് ഇത്തരത്തിലുള്ള നിയമ നിര്‍മാണം നടത്താന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചത്. 

വ്യാജപ്രചാരണത്തിന്‍റെ 
തുടക്കം

ലക്ഷദ്വീപില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തിയാണ് ബിജെപി-സംഘപരിവാര സംഘങ്ങള്‍ ആദ്യം രംഗത്തുവന്നത്.   ലക്ഷദ്വീപില്‍ ലഹരി കടത്ത് കൂടുന്നെന്നും ബോട്ടുകള്‍ പിടിച്ചെടുത്തുവെന്നും തീവ്രവാദം അവിടെ ശക്തമായി വരുന്നുവെന്നും തുടങ്ങിയ പ്രചാരണങ്ങളും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ എടുത്തിട്ടു. കൊറോണ നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അവര്‍ മയക്കുമരുന്ന് വിഷയം ഉയര്‍ത്തുന്നത്.  അതിനായി കഴിഞ്ഞ മാര്‍ച്ച് 18 ന് ഇന്ത്യന്‍ നാവിക സേന ലക്ഷദ്വീപിനു സമീപം മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ തടഞ്ഞിരുന്നതിന്‍റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളുമാണ് ഉപയോഗിച്ചത്. ഹവായ് തീരത്തിനും ഫിലിപ്പിന്‍ തീരത്തിനുമിടയിലെ മധ്യ പസഫിക് സമുദ്രത്തില്‍ വെച്ച് മാര്‍ഷല്‍ ദ്വീപ് പൊലീസ് പിടികൂടിയ മയക്കുമരുന്നുകളുടെ ചിത്രമാണ് വ്യാജപ്രചരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത്. പാകിസ്ഥാനില്‍ നിന്നെത്തിയ ബോട്ടില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയശേഷം ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന മൂന്ന് മത്സ്യബന്ധന ബോട്ടുകളെയാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയിരുന്നത്. ശ്രീലങ്കന്‍ സ്വദേശികളുടെ ആകര്‍ഷാ ദുവാ, ചതുറാണി 03, ചതുറാണി 08 എന്നീ ബോട്ടുകളെയാണ് മിനിക്കോയ് ദ്വീപിനു സമീപം തെക്കുപടിഞ്ഞാറ് ഏഴ് മൈല്‍ ഉള്ളില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടി വിഴിഞ്ഞത്തെത്തിച്ചത്. ഇന്ത്യന്‍ നാവികസേനതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് ലക്ഷദ്വീപിലേക്ക് വന്‍തോതില്‍ മയക്കു മരുന്ന് കടത്തുകയായിരുന്ന ബോട്ട് പിടിച്ചെടുത്തു എന്ന തരത്തിലുള്ള പ്രചാരണം. മാത്രമല്ല നമ്മുടെ രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ സൈനിക മേഖലയായ ലക്ഷദ്വീപില്‍ തീവ്രവാദം വേരൂന്നുകയാണെന്നും അതിനെ ചെറുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നുമുള്ള വ്യാജപ്രചാരണവും ചില കേന്ദ്രങ്ങള്‍ തുടങ്ങി. പതിവുപോലെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നിയന്ത്രണം കൊണ്ടു വരുന്നതിനേ നമ്മള്‍ മലയാളികള്‍ എതിര്‍ക്കുന്നതെന്തിന് എന്ന തരത്തില്‍ നിഷ്പക്ഷത നടിച്ചുള്ള പ്രചാരണവും സേവ് ലക്ഷദ്വീപ് ഹാഷ് ടാഗിനൊപ്പം  സജീവമായിട്ടുണ്ട്. 

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജിയും നടന്നു. ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടി ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം തന്നെ പറഞ്ഞു.

ദ്വീപി

ലക്ഷദ്വീപിലേക്കുള്ള യാത്ര നടക്കാതെ പോയ ആഗ്രഹങ്ങളിലൊന്നാണ്. വിദ്യാര്‍ഥിڊയുവജനസംഘടനാ പ്രവര്‍ത്തനകാലത്ത് ലക്ഷദ്വീപ് സംഘടനാ ചുമതലയുണ്ടായിരുന്ന സഖാക്കളിലൂടെ പവിഴ ദ്വീപ് മനസ്സില്‍ തിളക്കമുള്ള ഒരു ചിത്രമായി വളര്‍ന്നു. തിരക്കുകള്‍ക്കിടയില്‍ മാറ്റിവയ്ക്കപ്പെട്ടുപോയ ഒരാഗ്രഹം. വായിച്ചും കേട്ടും അതങ്ങനെ വളര്‍ന്നു വന്നു. ഇപ്പോള്‍ അശാന്തി പുകയുന്ന ഒരിടമായി ലക്ഷദ്വീപും മാറുകയാണോ. സ്നേഹ സമ്പന്നരായ ദ്വീപു നിവാസികളും തിരയടിക്കാത്ത സമുദ്രം പോലെ സംഘര്‍ഷങ്ങളില്ലാത്ത ആ തീരവുമിപ്പോള്‍ കലാപത്തീയിലേക്ക് നീങ്ങുകയാണോ?

ദ്വീപിന്‍റെ ചരിത്രം
കേരളത്തിന്‍റെ പടിഞ്ഞാറ് അറബിക്കടലില്‍ ചിതറിക്കിടക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപ്. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതി. ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം. ആകെയുള്ള 36 ല്‍ 11 ദ്വീപില്‍ മാത്രമേ ആള്‍ താമസമുള്ളൂ. 1973 നവംബര്‍ 1 മുതല്‍ ലക്ഷദ്വീപ് എന്ന പേരിലറിയപ്പെട്ടു. ഏറ്റവും വലിയ ദ്വീപ് ആന്ദ്രോത്തും ചെറുത് ബിത്രയുമാണ്. അറബിക്കടലിനടിത്തട്ടില്‍ തെക്കുവടക്കായി ഉയര്‍ന്നു നില്‍ക്കുന്ന ആരവല്ലി പര്‍വത ശിഖരങ്ങളിലാണ് ഈ ദ്വീപുകള്‍ രൂപം കൊണ്ടിട്ടുള്ളതെന്ന് ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ പറയുന്നു.

പുരാതന കാലം മുതല്‍ അറബികളും മറ്റും യാത്രകളില്‍ ലക്ഷദ്വീപിനെ ഇടത്താവളമാക്കി. കടമത്ത്, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ നിന്നും ലഭിച്ച നാണയങ്ങള്‍ അതിനുദാഹരണമാണ്. ആദ്യമായി ദ്വീപുകളെ കുറിച്ച് ചരിത്രകൃതികളില്‍ പ്രതിപാദിച്ചത് പെരിപ്ലസ് എന്ന കൃതിയിലാണ്. 

അറബി സഞ്ചാരികള്‍ ഈ ദ്വീപിനെ പലപേരുകളില്‍ വിളിച്ചിരുന്നു. ദ്വീപില്‍ കുടിയേറ്റം ആരംഭിച്ചതിനെക്കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. പക്ഷേ അതിനു ചരിത്രപരമായ പിന്തുണയില്ല. പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ തെക്കേ മുനമ്പായ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് കടന്ന് മലബാര്‍ തീരത്തേയ്ക്ക് വരുന്നതോടുകൂടി ഇന്ത്യയ്ക്കും  ലക്ഷദ്വീപിനും പുതിയൊരു ചരിത്രം പിറന്നു.   ആ കാലത്ത് ദ്വീപുകള്‍ കോലത്തിരി രാജാക്കന്മാരുടെ അധീനതയിലായിരുന്നു. മമ്മാലികള്‍ എന്ന  രാജപ്രതിനിധികളായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. പോര്‍ച്ചുഗീസുകാര്‍  ആമേനി ദ്വീപില്‍  കോട്ട സ്ഥാപിക്കുകയും നാട്ടുകാരെ വളരെയധികം ബുദ്ധിമുട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ജനങ്ങളുമായി സംഘര്‍ഷത്തില്‍ ആയതുമെല്ലാം ആധുനികകാലത്ത് ചരിത്രമാണ്. പറഞ്ഞു വരുന്നത് ലക്ഷദ്വീപിന്‍റെ പ്രാധാന്യം പണ്ടു മുതലേ കച്ചവടക്കാര്‍ തിരിച്ചറിഞ്ഞു എന്നതാണ്. ഇന്നത്തെ ആധുനിക കോര്‍പ്പറേറ്റ് കച്ചവടക്കാര്‍ക്കും ഈ ദ്വീപിന്‍റെ ലാഭ സാധ്യത മനസ്സിലായിരിക്കുന്നു. കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് സ്വസ്ഥമായി താമസിക്കാന്‍ ആഗ്രഹിക്കുന്ന ധനാഡ്യര്‍ ദ്വീപുകള്‍ തേടി അലയും. ജൈവ വൈവിധ്യം നിറഞ്ഞ ശാന്തമായ കടല്‍ത്തീരങ്ങള്‍ ലോകത്തു തന്നെ കുറഞ്ഞു വരികയാണല്ലോ. 

ദ്വീപുകള്‍ കയ്യടക്കാനുള്ള  കുത്തകകളുടെയും റിയല്‍എസ്റ്റേറ്റ് ലോബിയുടെയും വ്യവസായ കുത്തകകളുടെയും താല്പര്യങ്ങളാണ് ഇവിടെ പ്രകടമാവുന്നത്. 

കാശ്മീരിലെ ജനതയുടെ ഭൂമി സംരക്ഷിക്കുന്നതിനുള്ള അവകാശങ്ങളെയെല്ലാം എടുത്തുകളഞ്ഞ് ടൂറിസം കുത്തകകള്‍ക്ക് കാശ്മീരിനെ വിട്ടു കൊടുത്ത അതേ മാതൃകയാണ് മോഡിസര്‍ക്കാര്‍ ഇവിടെ പരീക്ഷിക്കുന്നത്. നിലവില്‍ ലക്ഷദ്വീപിലുള്ളവര്‍ക്ക് മാത്രമാണ് അവിടെ അവകാശം. നിയമഭേദഗതി വരുന്നതോടെ ഭൂമിക്കുമേല്‍ പൂര്‍ണാവകാശം അവര്‍ക്ക് നഷ്ടമാകും. പകരം മൂന്നു വര്‍ഷം കൂടുമ്പോള്‍ ഭൂവുടമസ്ഥാവകാശം സംബന്ധിച്ച് എന്‍ഒസിയെടുക്കണം. ഇല്ലെങ്കില്‍ രണ്ട് ലക്ഷം രൂപ പിഴയീടാക്കും. മത്സ്യത്തൊഴിലാളികളായതിനാല്‍ പലരും ദീര്‍ഘനാള്‍ കടലില്‍ കഴിയേണ്ടി വരും. അവര്‍ക്ക് യഥാസമയം ഉടമസ്ഥാവകാശം പുതുക്കാനായെന്നു വരില്ല. സാധാരണക്കാര്‍ക്ക് ഇത്രവലിയ പിഴ അടയ്ക്കാനുമാവില്ല. അതോടെ ദ്വീപ് നിവാസികളുടെ കൂട്ടപ്പലായനത്തിന് വഴിയൊരുങ്ങും. അവര്‍ നേരെ മംഗളൂരുവിലേക്കു കപ്പല്‍ കയറേണ്ടി വരും. കേരളത്തിലേക്ക് വരാനുള്ള പാത കൂടി അടയ്ക്കുമ്പോള്‍ അവര്‍ ഒറ്റപ്പെടും. ഫലത്തില്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി, ടൂറിസം കുത്തകകളുടെ റിസോര്‍ട്ടുകളിലെ അടിമ ജോലിക്കാരായി ഭാവിയില്‍ ആ ജനത മാറും. അതിജിവനവും ഉപജീവനവും നഷ്ടമായി സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയുന്ന അനേകം ജനസമൂഹങ്ങള്‍ ലോകത്തുണ്ട്. ആ പട്ടികയിലേക്കാണോ ലക്ഷദ്വീപിനെയും കേന്ദ്രസര്‍ക്കാര്‍ നയിക്കുന്നത്? •