ജനവികാരം പ്രകടമാക്കുന്ന കിസാന്‍മഹാപഞ്ചായത്തുകള്‍

സാജന്‍ എവുജിന്‍

ഹിന്ദി ഹൃദയഭൂമിയുടെ രാഷ്ട്രീയഭാഗധേയം മാറ്റിയെഴുതാന്‍ വഴിയൊരുക്കുന്ന വിധത്തില്‍ കിസാന്‍മഹാപഞ്ചായത്തുകള്‍ വിപുലമായി നടക്കുന്നു. ദേശഭക്തിഗാനങ്ങളും വിപ്ലവഗീതങ്ങളും ആലപിച്ചും കേന്ദ്രത്തിന്‍റെ കാര്‍ഷികനിയമങ്ങളുടെ അപകടം വിശദീകരിച്ചും വിജയം വരെ പോരാട്ടം തുടരാനുള്ള പ്രതിജ്ഞയെടുത്തും മഹാപഞ്ചായത്തുകള്‍ മുന്നേറുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന,  രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഗ്രാമതലത്തില്‍ ഇത്തരം കര്‍ഷകസമ്മേളനങ്ങള്‍ ചേരുന്നത്. ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന പ്രക്ഷോഭത്തിനു സമാന്തരമായാണ് ഈ പഞ്ചായത്തുകള്‍.  സമരസന്ദേശം സര്‍വജനങ്ങളിലും എത്തിക്കാനും പോരാട്ടം ശക്തിപ്പെടുത്താനുമുള്ള ഊര്‍ജം സംഭരിക്കാനും പഞ്ചായത്തുകള്‍ ഉപകരിക്കുന്നതായി കര്‍ഷക നേതാക്കള്‍ പറഞ്ഞു.

റിപ്പബ്ലിക്ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരും യുപി, ഹരിയാന സര്‍ക്കാരുകളും കര്‍ഷകപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നീക്കം ശക്തമാക്കിയതോടെയാണ് ഗ്രാമതലത്തില്‍ സമ്മേളനങ്ങള്‍ ചേര്‍ന്ന് കരുത്തു സംഭരിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്. ഖാപ്പുകളും കൗണ്‍സിലുകളും വിളിച്ചുചേര്‍ക്കുന്ന  യോഗങ്ങളില്‍ ചൗധരിമാര്‍ (പ്രമുഖ വ്യക്തികള്‍) കര്‍ഷകരോട് സംസാരിക്കുകയും കേന്ദ്രം കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഐക്യത്തോടെ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ ബിജെപി കര്‍ഷകരെ  കബളിപ്പിച്ചതായി നേതാക്കള്‍ സമ്മേളനങ്ങളില്‍ വിശദീകരിക്കുന്നു. കര്‍ഷകരാണ് രാജ്യത്തെ തീറ്റിപ്പോറ്റുന്നത്. എന്നാല്‍ മോഡി സര്‍ക്കാര്‍ കര്‍ഷകരെ ഖലിസ്ഥാനികളെന്നും ഭീകരരെന്നും ആക്ഷേപിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ആരാണെന്ന് തങ്ങള്‍ക്കറിയില്ലڊഎന്ന് നേതാക്കള്‍ പറയുന്നു. 

  സര്‍ക്കാര്‍ കര്‍ഷകരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഈ തന്ത്രം തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. "18 മാസത്തേയ്ക്ക് നിയമങ്ങള്‍ നിര്‍ത്തിവയ്ക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം കര്‍ഷകര്‍ പട്ടിണി കിടന്ന് മരിക്കുകയും എല്ലാം അംബാനിയും അദാനിയും കയ്യടക്കുകയും ചെയ്യും. കര്‍ഷകര്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിക്കരുത്. കാരണം എല്ലാവര്‍ക്കും വേണ്ടതാണ് കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്നത്, കൃഷി തന്നെ ഒരു മതമാണ്". മീററ്റിലെ ഫലൗദയില്‍ ചേര്‍ന്ന പഞ്ചായത്തില്‍ 82കാരനായ കര്‍ഷകനേതാവ് ഗുലാം  മുഹമ്മദ് ജൗല പറഞ്ഞു. 

 10 - 12 ഗ്രാമങ്ങളിലെ കര്‍ഷകര്‍ ഒത്തുചേരുന്നതാണ് മഹാപഞ്ചായത്ത്.  ജാട്ട് സമുദായത്തിലെ ഏതെങ്കിലും ഉപജാതിയിലെ കര്‍ഷകരുടെ സംഗമമാണ് ഖാപ്പ്. ഹരിയാനയിലും  പശ്ചിമ ഉത്തര്‍പ്രദേശിലുമായി   18 ഖാപ്പുണ്ട്. ഇതിന്‍റെ തലവനാണ് ചൗധരി. യോഗം വിളിച്ചുചേര്‍ക്കുന്നത് സചിവ്(സെക്രട്ടറി) ആണ്. ഖാപ്പുകളുടെ  ആസ്ഥാനം പശ്ചിമ യുപിയിലെ മുസഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ്.
 ഉത്തര്‍പ്രദേശിലെ ജനസംഖ്യയില്‍ 17 ശതമാനം ജാട്ടുകളാണ്. 19 ജില്ലയില്‍ ഇവര്‍ക്ക് ഗണ്യമായ സ്വാധീനമുണ്ട്.

പഞ്ചാബില്‍ ബിജെപി നേതാക്കള്‍ നേരിടേണ്ടിവരുന്നതിനു തുല്യമായ സാമൂഹികബഹിഷ്കരണമാണ് ഇപ്പോള്‍ പശ്ചിമ യുപിയിലും പ്രകടമാകുന്നത്. മുസഫര്‍നഗറിലെ ബിജെപി എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യനുനേരെ കര്‍ഷകര്‍ പ്രകടിപ്പിച്ച രോഷം ഇതിനുദാഹരണം മാത്രം. സോറം ഗ്രാമത്തില്‍ മരിച്ച രജ്വീര്‍ സിങ്ങിന്‍റെ വസതിയില്‍ അനുശോചനം അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു മന്ത്രി.  ക്ഷണിക്കാതെ എത്തിയതാണെങ്കിലും ഗ്രാമത്തലവന്‍റെ വസതിയില്‍ എംപിയെ സ്വീകരിച്ചിരുത്തി ചായ നല്‍കി. ഇതിനിടെ കര്‍ഷകര്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിഷ്ടപ്പെടാതെ എംപിയുടെ അകമ്പടിക്കാരില്‍ ഒരാള്‍ വടികൊണ്ട് കര്‍ഷകരെ ആക്രമിച്ചു. കര്‍ഷകര്‍ ആക്രമണം പ്രതിരോധിച്ചതോടെ കൂട്ടത്തല്ലായി. പ്രതിപക്ഷം കര്‍ഷകരെ ഇളക്കിവിട്ടുവെന്നാണ് എംപിയുടെ ആരോപണം.  നേരത്തെ ഷാമിലി ജില്ലയില്‍ ബല്യനും സംഘവും എത്തിയപ്പോഴും സ്വീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. മുദ്രാവാക്യം മുഴക്കി കര്‍ഷകര്‍ പ്രതിഷേധിച്ചു. ഭിന്നിപ്പും സംഘര്‍ഷവും സൃഷ്ടിക്കാന്‍ അവസരം കാത്ത് ബല്യന്‍ നടക്കുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി രാജു അഹ്ലാവത്ത് പറഞ്ഞു. സോറം സംഭവത്തിനുശേഷം കര്‍ഷകര്‍ ഒന്നടങ്കം ബല്യനെതിരായി തിരിഞ്ഞിരിക്കയാണെന്നും അഹ്ലാവത്ത് പറഞ്ഞു. ബല്യന്‍റെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനു കര്‍ഷകര്‍ ഷാപുര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന രോഷം ജനപ്രതിനിധികള്‍ മനസ്സിലാക്കണമെന്ന് ബികെയു വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
   
പ്രക്ഷോഭത്തിന്‍റെ ഭാഗമായി  കഴിഞ്ഞ 18നു കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍  രാജ്യവ്യാപകമായി ട്രെയിനുകള്‍ തടഞ്ഞു.  പകല്‍ 12 മുതല്‍ നാലുവരെ രാജ്യത്ത് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കാളികളായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ച് കര്‍ഷകരെ തടയാന്‍  നടത്തിയ ശ്രമം വിഫലമായി.  റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനും ഫെബ്രുവരി ആറിന്‍റെ വഴിതടയല്‍ സമരത്തിനും ശേഷം കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയായിരുന്നു ട്രെയിന്‍ തടയല്‍. പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തൂത്തെറിഞ്ഞതിന്‍റെ ആവേശം ട്രെയിന്‍ തടയല്‍ സമരത്തില്‍  പ്രകടമായി.  പഞ്ചാബില്‍ ഡല്‍ഹിڊ ലുധിയാനڊ അമൃത്സര്‍ റെയില്‍പ്പാത കര്‍ഷകര്‍ പൂര്‍ണമായും ഉപരോധിച്ചു. ജലന്ദര്‍, ജമ്മു, ലുധിയാന, ഫിറോസ്പുര്‍ റൂട്ടിലും നിരവധി കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. ഹരിയാനയില്‍ റോത്തക്ക്, അംബാല, കുരുക്ഷേത്ര, പാനിപ്പത്ത്, സൊനെപ്പത്ത്, ഹിസാര്‍, ഫത്തേഹാബാദ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ പാളങ്ങളിലിരുന്ന് ട്രെയിനുകള്‍ ഉപരോധിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ യുപിയില്‍ അടുത്തുനടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അഞ്ച് സംസ്ഥാനങ്ങളില്‍ ആസന്നഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി രാജു അഹ്ലാവത്ത് പറഞ്ഞു. സോറം സംഭവത്തിനുശേഷം കര്‍ഷകര്‍ ഒന്നടങ്കം ബല്യനെതിരായി തിരിഞ്ഞിരിക്കയാണെന്നും അഹ്ലാവത്ത് പറഞ്ഞു. ബല്യന്‍റെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനു കര്‍ഷകര്‍ ഷാപുര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന രോഷം ജനപ്രതിനിധികള്‍ മനസ്സിലാക്കണമെന്ന് ബികെയു വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.    

പ്രക്ഷോഭത്തിന്‍റെ ഭാഗമായി  കഴിഞ്ഞ 18നു കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍  രാജ്യവ്യാപകമായി ട്രെയിനുകള്‍ തടഞ്ഞു.  പകല്‍ 12 മുതല്‍ നാലുവരെ രാജ്യത്ത് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കാളികളായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ച് കര്‍ഷകരെ തടയാന്‍  നടത്തിയ ശ്രമം വിഫലമായി.  റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനും ഫെബ്രുവരി ആറിന്‍റെ വഴിതടയല്‍ സമരത്തിനും ശേഷം കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയായിരുന്നു ട്രെയിന്‍ തടയല്‍. പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തൂത്തെറിഞ്ഞതിന്‍റെ ആവേശം ട്രെയിന്‍ തടയല്‍ സമരത്തില്‍  പ്രകടമായി.  പഞ്ചാബില്‍ ഡല്‍ഹിڊ ലുധിയാനڊ അമൃത്സര്‍ റെയില്‍പ്പാത കര്‍ഷകര്‍ പൂര്‍ണമായും ഉപരോധിച്ചു. ജലന്ദര്‍, ജമ്മു, ലുധിയാന, ഫിറോസ്പുര്‍ റൂട്ടിലും നിരവധി കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. ഹരിയാനയില്‍ റോത്തക്ക്, അംബാല, കുരുക്ഷേത്ര, പാനിപ്പത്ത്, സൊനെപ്പത്ത്, ഹിസാര്‍, ഫത്തേഹാബാദ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ പാളങ്ങളിലിരുന്ന് ട്രെയിനുകള്‍ ഉപരോധിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ യുപിയില്‍ അടുത്തുനടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അഞ്ച് സംസ്ഥാനങ്ങളില്‍ ആസന്നമായ  നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടി നല്‍കുമെന്ന്  കര്‍ഷകസംഘടനകള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. 

ബിജെപി ഭരിക്കുന്ന യുപി, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടകം, ഗുജറാത്ത്, ഹിമാചല്‍, ഉത്തരാഖണ്ഡ്, എന്‍ഡിഎ ഭരിക്കുന്ന ബീഹാര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരത്തോടുള്ള ജനങ്ങളുടെ  പ്രതികരണം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ഞെട്ടലായി. യുപിയിലും ഹരിയാനയിലും മധ്യപ്രദേശിലും പതിനായിരങ്ങള്‍  സമരത്തില്‍ പങ്കെടുത്തു. 

പഞ്ചാബിലും ഹരിയാനയിലും മറ്റും  പല ട്രെയിനുകളും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കിസാന്‍സഭ ജോയിന്‍റ്  സെക്രട്ടറി ബാദല്‍ സരോജ്, ജില്ലാ സെക്രട്ടറി അഖിലേഷ് യാദവ് എന്നിവരടക്കം അഞ്ഞൂറോളം പേരെ  പൊലീസ് അറസ്റ്റുചെയ്തു നീക്കി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ ജന്മനാട് കൂടിയായ ഗ്വാളിയോറില്‍ ആയിരക്കണക്കിനാളുകള്‍ ട്രെയിന്‍ തടയലില്‍ പങ്കെടുത്തു. കര്‍ണാടക, ബീഹാര്‍, തെലങ്കാന എന്നിവിടങ്ങളിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞ് അറസ്റ്റുവരിച്ചു.  ത്രിപുരയും അസമും ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കര്‍ഷകസംഘടനകള്‍ ട്രെയിനുകള്‍ തടഞ്ഞു. ബംഗാളില്‍ 77 സ്റ്റേഷനിലും  ജാര്‍ഖണ്ഡില്‍ 65 സ്റ്റേഷനിലും തെലങ്കാനയില്‍ 55 സ്റ്റേഷനിലും ഒഡീഷയില്‍ 30 സ്റ്റേഷനിലും ആന്ധ്രയില്‍ 23 ഇടത്തും രാജസ്ഥാനില്‍ 21 സ്റ്റേഷനിലും മധ്യപ്രദേശില്‍ 11 സ്റ്റേഷനിലും കര്‍ണാടകയില്‍ ഒന്‍പത് ഇടത്തും  കിസാന്‍സഭ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. മറ്റ് കര്‍ഷകസംഘടന പ്രവര്‍ത്തകരും വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ തടഞ്ഞു.  ബീഹാറിലെ ബെട്ടിയ, കര്‍ണാടകയിലെ ബംഗാര്‍പ്പെട്ട് എന്നിവിടങ്ങളില്‍ കിസാന്‍സഭ പ്രവര്‍ത്തകര്‍ അറസ്റ്റുവരിച്ചു. . പല ട്രെയിനുകളും നാലുമണിക്കൂര്‍ ഉപരോധം പൂര്‍ണമാകും വരെ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടു. •