വ്യവസായമേഖലയ്ക്ക് പുതിയ വേഗതയും കരുത്തും
തിരഞ്ഞെടുപ്പ് കാമ്പെയ്ന്
⇒ 10 കോടി രൂപവരെയുള്ള വ്യവസായ നിക്ഷേപത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം എന്ന വ്യവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തുമാറ്റി; 100 കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി ലഭിക്കുന്നു.
⇒ വ്യവസായ നിക്ഷേപത്തിനുള്ള ലൈസന്‍സുകളും അനുമതികളും വേഗത്തിലാക്കാന്‍ കെ-സ്വിഫ്റ്റ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. നിലവിലെ ലൈസന്‍സ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പുതുക്കാനും സാധിക്കുന്നു.
⇒ കോവിഡ് 19 പ്രതിസന്ധി നേരിടാന്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് 3434 കോടി രൂപയുടെ വ്യവസായ ഭദ്രതാ പാക്കേജ്.
⇒ സംരംഭങ്ങള്‍ക്കുള്ള ലൈസന്‍സ് കാലാവധി 5 വര്‍ഷമാക്കി.
⇒ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്കി. അവയുടെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 5 കോടി രൂപവരെ സര്‍ക്കാര്‍ മുടക്കും.
⇒ സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മികച്ച വിപണന സൗകര്യം ലഭ്യമാക്കാന്‍ കേരള ഇ-മാര്‍ക്കറ്റ് വെബ് പോര്‍ട്ടല്‍.
⇒ 65,000ല്‍ ഏറെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ഈ സര്‍ക്കാരിന്റെകാലത്ത് ആരംഭിച്ചു. 2,30,000 തൊഴിലവസരങ്ങളാണ് അതിലൂടെ സൃഷ്ടിക്കപ്പെട്ടത്. 6082 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി.
⇒ ചെന്നൈ-ബംഗ്ലുരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍വഴി കൊച്ചിയിലേക്ക് ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. പാലക്കാട്ടും എറണാകുളത്തുമായി 2278 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
⇒ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് കെഎഎല്‍ ഓട്ടോകാസ്റ്റ്, കെഎസ്ഡിപി എന്നിവ. കെഎഎല്‍ ഓട്ടോറിക്ഷകള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുകയാണിപ്പോള്‍. ഓട്ടോകാസ്റ്റാകട്ടെ റെയില്‍വെയ്ക്ക് ആവശ്യമായ ട്രെയിന്‍ ബോഗികള്‍ നിര്‍മിക്കുന്നു. കെഎസ്ഡിപി 20 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ കോവിഡ്കാലത്ത് നിര്‍മിച്ച് വിതരണംചെയ്തു. ക്യാന്‍സര്‍ രോഗികള്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ഉടന്‍ ലഭ്യമാക്കും. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നും ഉടന്‍ നല്‍കും.
⇒ മോഡി സര്‍ക്കാര്‍ വില്പനയ്ക്കുവെച്ച പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ബിഎച്ച്ഇഎല്‍-ഇഎംഎല്‍ കാസര്‍കോട്, കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് എന്നിവ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തു. ചെറുകിട വ്യവസായങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഓരോ മേഖലയിലും കേന്ദ്രീകരിച്ചിരിക്കുന്ന പ്രത്യേക വ്യവസായങ്ങളുടെ 15 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിച്ചു.
⇒ കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചു. അതിലൂടെ 15.2 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 128 ലക്ഷം മീറ്റര്‍ തുണി ഉല്പാദിപ്പിച്ചു. നൂലും കൂലിയും സര്‍ക്കാര്‍ നല്കി. കൂലിയിനത്തില്‍ 60 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. 5900 പേര്‍ക്ക് നേരിട്ടും അനുബന്ധ മേഖലകളില്‍ 6000-ല്‍ അധികം പേര്‍ക്കും തൊഴില്‍ നല്കി. നെയ്ത്തുകാര്‍ക്ക് വര്‍ഷം മുഴുവന്‍ ജോലി കൊടുക്കാനും സ്കൂള്‍ യൂണിഫോം പദ്ധതിയിലൂടെ സര്‍ക്കാരിന് സാധിച്ചു.
⇒ ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 1500 രൂപയാക്കി വര്‍ധിപ്പിച്ചു. മിനിമം കൂലിയും പരിഷ്കരിച്ച് നടപ്പാക്കി.
⇒ ഹാന്റിക്രാഫ്റ്റ് ഡവലപ്മെന്റ് കോര്പറേഷന്, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്സ് പോര്‍ട്ടലുകളില്‍ സ്റ്റോറുകള്‍ ആരംഭിച്ചു.
⇒ ഈറ്റവെട്ട്-പനമ്പുനെയ്ത്ത് തൊഴിലാളികള്‍ക്ക് 20 ശതമാനം കൂലി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബാംബൂ കോര്പറേഷന് മുളയുല്പന്നങ്ങള് കയറ്റുമതി ചെയ്യുകയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ആരംഭിക്കുകയും ചെയ്തു.
⇒ വ്യവസായ സംരംഭകര്‍ക്ക് ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നു. അതിനുവേണ്ടി മെഗാ ഫുഡ് പാര്‍ക്കുകള്‍, റൈസ് പാര്‍ക്കുകള്‍, പ്രതിരോധ പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക് തുടങ്ങി 14 വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തൊട്ടാകെ സജ്ജമാക്കുന്നത്. നിതി ആയോഗിന്റെ ഇന്ത്യ ഇന്നൊവേഷന് സൂചികയില്‍ ഏറ്റവും ആനുകൂലമായ ബിസിനസ് സാഹചര്യമുള്ള സംസ്ഥാനമായി അടയാളപ്പെടുത്തിയത് കേരളത്തെയാണ്. •