അമ്പമ്പോ ഉമ്മന്‍ചാണ്ടീടെ ഒരു തൊലിക്കട്ടി!

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

2011-16 യുഡിഎഫ്കാലത്തെ അഴിമതി സംബന്ധിച്ച് വിവരാവകാശം നല്‍കിയവര്‍ക്ക് ലോകായുക്ത നല്‍കിയ മറുപടി അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളും എല്ലാ മന്ത്രിമാര്‍ക്കുമെതിരായി ആകെ 136 കേസുകളും ഉണ്ടെന്നാണ്. കേസില്ലാതിരുന്നത് മന്ത്രി ജയലക്ഷ്മിക്കെതിരെ മാത്രമാണ്. ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള പ്രമാദമായ കേസുകളൊന്നും ഇതില്‍ വരില്ല. 

സോളാറും ബാര്‍കോഴയും ടൈറ്റാനിയവും പാമോയിലും ഭൂമിദാനവുമടക്കം വരുന്ന മുഖ്യ കേസുകളിലെല്ലാം പ്രധാന കഥാപാത്രം ഉമ്മന്‍ചാണ്ടിതന്നെ. മറ്റുള്ളവര്‍ പിന്നാലെ! ഒപ്പംതന്നെ പാലംപണിയില്‍ വെള്ളംചേര്‍ത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് ജയിലില്‍ പോയ പാലാരിവട്ടം പാലം അഴിമതികേസ്, ലീഗ് എംഎല്‍എ ആയിരുന്ന കെ എം ഷാജി അക്കാലത്ത് സ്കൂള്‍-ഭൂമി തട്ടിപ്പുകള്‍ നടത്തി ഒടുവിലിപ്പോള്‍ ഇഞ്ചികടിച്ചത്, അതിന് കൂട്ടുനിന്ന അന്നത്തെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍, നിലവിലെ എംഎല്‍എയും ലീഗ് നേതാവുമായ കമറുദ്ദീന്‍റെ സ്വന്തം സ്വര്‍ണ തട്ടിപ്പ് തുടങ്ങിയവയെല്ലാം സ്വന്തം കീശവീര്‍പ്പിക്കാന്‍ ഭരണകാലത്ത് യുഡിഎഫ് മന്ത്രിമാരും എംഎല്‍എമാരും ഒറ്റയായും കൂട്ടായും നടത്തിയ ലീലാവിലാസങ്ങളാണ്. 

ടൈറ്റാനിയം കേസില്‍ ഉമ്മന്‍ചാണ്ടി ഏഴാം പ്രതിയാണ്. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വെളിപ്പെടാതിരിക്കാന്‍, അന്വേഷണവും വിചാരണയും നടക്കാതിരിക്കാന്‍ രണ്ടുതവണ ഉമ്മന്‍ചാണ്ടി ആ കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ പിന്തുണയിലും പിന്‍ബലത്തിലുമാണ് സരിതയും  ബിജു രാധാകൃഷ്ണനും നാടെങ്ങും നടന്ന് സോളാര്‍ പാനല്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് വിധേയരായ പല ഇടപാടുകാരോടും മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും സോളാര്‍ കക്ഷികള്‍ക്കുവേണ്ടി ശുപാര്‍ശ നടത്തുകയും സോളാറില്‍നിന്ന് അതിന്‍റെ പങ്കുപറ്റുകയും ചെയ്തു. ഇപ്പോഴും സരിതയെയും ബിജു രാധാകൃഷ്ണനെയുംപറ്റി കേള്‍ക്കുമ്പോള്‍തന്നെ ഉമ്മന്‍ചാണ്ടി ഭയന്നുവിറയ്ക്കുന്നത് അതാണ്. ഒടുവില്‍ എല്ലാംകഴിഞ്ഞ് ഭരണം പോയപ്പോള്‍ ആന്ധ്രയില്‍ സംഘടനയുണ്ടാക്കാന്‍ പോയി ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്ന ഉമ്മന്‍ചാണ്ടി അഴിമതിവിരുദ്ധതയുടെ അപ്പോസ്തലനും നന്മയുടെ ആള്‍രൂപവും ഒക്കെയാകാനുള്ള തീവ്രശ്രമത്തിലാണ്. അധികാരക്കൊതിതന്നെയാണ് മൂലകാരണം. എന്തായാലും തൊലിക്കട്ടി അപാരംതന്നെ!

കൈക്കൂലി വാങ്ങാന്‍ കൗണ്ടറിട്ട യുഡിഎഫ് മന്ത്രി
യുഡിഎഫ് കാലത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന അനൂപ് ജേക്കബ് അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിനുമുമ്പ് മൂന്ന് വിജിലന്‍സ് കേസ് സമ്പാദിച്ചു. കൈക്കൂലി വാങ്ങാന്‍ മന്ത്രിയുടെ വീട്ടില്‍ നാല് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്‍റെതന്നെ പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയായി പ്രവത്തിച്ചിരുന്ന പി ടി എബ്രഹാമാണ്. മൂന്ന് വിജിലന്‍സ് കേസുകള്‍:
1. കോട്ടയത്ത് റേഷന്‍ മൊത്ത വ്യാപാര കേന്ദ്രം അനുവദിച്ചതിന്‍റെയും രജിസ്ട്രേഷന്‍ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ക്ക് പണം                                  വാങ്ങിയതിന്‍റെയും തെളിവുകള്‍ സഹിതമുള്ള കേസ്. 
2. സാമ്പത്തിക ക്രമക്കേടില്‍ വകുപ്പുതല നടപടിക്ക് വിധേയയായ തൃക്കാക്കര സബ്രജിസ്ട്രാര്‍ക്ക് പ്രൊമോഷനോടെ പുനര്‍നിയമനം                  നല്‍കിയത് സംബന്ധിച്ച്. ഒരു കോടിയോളം രൂപ ഖജനാവിന് നഷ്ടം വരുത്തിയ ഈ ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല                                  നടപടിയെടുത്ത രജിസ്ട്രേഷന്‍ ഐജിയെ തരംതാഴ്ത്തിയായിരുന്നു മന്ത്രിയുടെ നടപടി. 
3. വ്യാജ ആധാരം നിര്‍മിച്ചതിന് സസ്പെന്‍ഷനിലായ രജിസ്ട്രാറെ അനധികൃതമായി തിരിച്ചെടുത്ത കേസിലാണ് മൂന്നാമത്തെ                              അന്വേഷണം. ജില്ലാ സപ്ലൈ ഓഫീസറായി സ്ഥാനക്കയറ്റത്തിന് ഈ യുഡിഎഫ് മന്ത്രി 15 ലക്ഷം രൂപയാണ് കോഴവാങ്ങിയത്. തലസ്ഥാന        ജില്ലയിലെ ഒഴിവുകളിലേക്കാണ് ഏറ്റവും ഉയര്‍ന്ന തുക. 2013 ജൂണ്‍ ഒന്നിനുമാത്രം സ്ഥാനക്കയറ്റത്തിന് അര്‍ഹത നേടുന്ന                                     ഉദ്യോഗസ്ഥര്‍ക്കായി ഡിഎസ്ഒമാരുടെ പ്രൊമോഷന്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസുകള്‍ പലതും കുറച്ചുനാള്‍                   നാഥനില്ലാക്കളരിയായി മാറി. 

 

പിന്‍വാതില്‍ നിയമനം വലതുപക്ഷ നയം
ത്തുവര്‍ഷത്തിലധികം തുച്ഛമായ കൂലിക്ക് സര്‍ക്കാരിനുവേണ്ടി പണിയെടുത്ത ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്താനുള്ള-പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത വകുപ്പുകളില്‍ മാത്രമാണ് - എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനത്തെ വളച്ചൊടിച്ച് വിവാദമാക്കുന്ന യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഒന്നോര്‍ക്കുക, ഏറ്റവുമധികം പിന്‍വാതില്‍ നിയമനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുള്ളത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണികള്‍ അധികാരത്തിലിരുന്ന കാലങ്ങളിലാണ്.2011-16ലെ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന സഹകരണബാങ്കില്‍ ഒരു തസ്തികയ്ക്ക് 5 ലക്ഷം രൂപ കോഴവാങ്ങിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിരുന്നത്. പിഎസ്സിക്കുവിട്ട തസ്തികകളിലടക്കം ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുമായിരുന്നു ചെയ്തിരുന്നത്. മുമ്പ് ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുകയും പിരിച്ചുവിടപ്പെടുകയും ചെയ്തവരെ ഇടനിലക്കാര്‍വഴി സമീപിക്കുന്നതായാണ് അന്ന് പരാതി ഉയര്‍ന്നിരുന്നത്.