യുവജനങ്ങളെ ചേര്‍ത്തുപിടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

♦     യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ നിലവിലുണ്ടായിരുന്ന നിയമനിരോധനം പൂര്‍ണ്ണമായും പിന്‍വലിച്ചു. 
♦     നിയമനങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ്.
♦     വര്‍ഷം 25,000 പേര്‍ക്കുമാത്രം തൊഴില്‍ ലഭിച്ചിരുന്ന രീതി മാറി. 2021 ജനുവരി 30വരെ 1,57,911 പേര്‍ക്ക് നിയമനം. നിയമന ശുപാര്‍ശ             നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ റാങ്ക് പട്ടികയിലുണ്ടായിട്ടും നിയമനം ലഭിക്കാതെപോയ 4051                     കണ്ടക്ടര്‍ നിയമനം ഉള്‍പ്പെടെയാണിത്. വരുന്ന രണ്ടുമാസത്തിനുള്ളില്‍ നിയമനം 1.60 ലക്ഷത്തിനു മുകളിലാകും. 
♦     തസ്തിക വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിപ്പിച്ച് 27,000 സ്ഥിരം തസ്തികയുള്‍പ്പടെ 44,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 
♦     ആരോഗ്യവകുപ്പില്‍ മാത്രം സൃഷ്ടിച്ചത് 6609 തസ്തികകള്‍. യുഡിഎഫിന്‍റെ കാലത്ത് ഇത് 2358 മാത്രമാണ്. 4000 തസ്തികകള്‍കൂടി ഉടന്‍         അനുവദിക്കും.
♦     51,107 പേര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുവഴി താല്‍കാലിക നിയമനം. 
♦     ഇതുവരെ എല്‍ഡിഎഫ് പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റ് 4012; യുഡിഎഫ്കാലത്ത് 3113.
♦    പൊലീസ് റാങ്ക്ലിസ്റ്റില്‍നിന്നും റെക്കോര്‍ഡ് നിയമനം. 2020 ജൂണ്‍ 30ന് അവസാനിച്ച പട്ടികയില്‍നിന്നും 2021 ഡിസംബര്‍ 31 വരെയുള്ള              1046 പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ മൊത്തം 5609 നിയമനം. 
♦     വനിതാ ബറ്റാലിയനില്‍ 1660 പേരെ നിയമിച്ചു. 
♦     സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ 10,698 പേര്‍ക്ക് നിയമനം. 
♦     എയിഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായി 700 സ്ഥിരം തസ്തികകളും 300 താല്‍കാലിക                               തസ്തികകളും സൃഷ്ടിച്ചു. 
♦     കെഎസ്എഫ്ഇയില്‍ പിഎസ്സിവഴി 1000 പേര്‍ക്ക് നിയമനം നല്‍കി. 
♦     ബിവറേജസ് കോര്‍പറേഷനില്‍ 1720 തസ്തികയും 261 താല്‍കാലിക തസ്തികയും സൃഷ്ടിച്ചു. 
♦     എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ്ഗ്രേഡ് തുടങ്ങി കാലാവധി അവസാനിക്കുന്ന പ്രധാനപ്പെട്ട 493 റാങ്ക്ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടി. •