ബംഗാളില്‍ ഇടതുപക്ഷ ജനാധിപത്യ പോരാട്ടം ശക്തിപ്രാപിക്കുന്നു
ഗോപി കൊല്‍ക്കത്ത
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്തോറും ബംഗാളില്‍ കാലുമാറ്റവും തമ്മില്‍ തല്ലും രാഷ്ട്രീയ കലാപവും അടിക്കടി വര്‍ധിക്കുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ മിക്ക മാധ്യമങ്ങളും ചിത്രീകരിക്കുന്നത്. അക്രമരാഷ്ട്രീയത്തിനും തീവ്ര വര്‍ഗീയ ചേരിതിരിവിനും നേതൃത്വം നല്കുന്ന ഈ രണ്ട് കക്ഷികളില്‍ നിന്നും വ്യത്യസ്തമായി ജനകീയ പ്രശ്നങ്ങളേറ്റെടുത്തുകൊണ്ട് ജനാധിപത്യ മതേതര സംരക്ഷണത്തിനായി നിലകൊള്ളുകയും പോരാടുകയും ചെയ്യുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം നടത്തുന്ന മുന്നേറ്റത്തെ അവഗണിക്കാനും കണ്ടില്ലെന്ന് നടിക്കാനുമാണ് നിഷ്പക്ഷമെന്ന് വിശേ ഷിപ്പിക്കുന്ന മാധ്യമങ്ങള്‍ പോലും ശ്രമിക്കുന്നത്.
കാലുമാറ്റ രാഷ്ട്രീയത്തിന്റെ വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ പ്രാമുഖ്യത്തോടെ പ്രചരിക്കുന്നത്. തൃണമൂലില്‍ നിന്ന് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. അതേപോലെ ബിജെപിയിലേക്ക് പോയവര്‍ വീണ്ടും തൃണമൂലിലേക്ക് തിരികെ വരുന്നു. ഒരുകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരമായി അരങ്ങേറിയിരുന്ന ആയാറാം ഗയാറാം രാഷ്ട്രീയ നാടകവേദിയായി ബംഗാള്‍ മാറുന്നു. അധികാരവും പണവും ഇതിനായി വ്യാപകമായി ദുര്വിനിയോഗിക്കുന്നതോടൊപ്പം ഭീഷണിയും കരിവാരിതേക്കലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി സംസ്ഥാന ഭരണം കയ്യാളുന്നതൃണമൂല്ല്പൊട്ടിത്തെറിയുടെ വക്കിലാണ്. എല്ലാ തലങ്ങളിലും നടമാടുന്നവ്യാപകമായ അഴിമതിയും ദുര്‍ഭരണവും മമത ബാനര്‍ജിയുടെ ജനപിന്തുണയില്‍ ഉലച്ചില്‍ ഉണ്ടാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിതമായി കുറെ സീറ്റുകള്‍ നേടിയതോടെ തൃണമൂലില്‍ കലാപം രൂക്ഷമായി. തൃണമൂലിലെ ഏകാധിപതിയായ മമതയുടെ പ്രതാപം അസ്തമിക്കുന്നതായി മനസ്സിലാക്കിയ നിരവധി നേതാക്കളും പ്രവര്‍ത്തകരും മരുപ്പച്ചതേടി ബിജെപിയിലേക്ക് മറുകണ്ടം ചാടി. അടുത്ത കാലത്ത് അതിന് ആക്കം കൂടി. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ മൂന്ന് മന്ത്രിമാരും 14 എംഎല്‍എമാരും നിരവധി നേതാക്കളും ബിജെപി പാളയത്തിലെത്തി. പല വാഗ്ദാനങ്ങളും നല്‍കിയാണ് ബിജെപി ഇവരെ വിലയ്ക്ക് എടുത്തത്. വാഗ്ദാനങ്ങളില്‍ വീഴാത്തവരെ അഴിമതി ആരോപണത്തിന്റെ വാള് നീട്ടി വശത്താക്കുന്നു. ബിജെപിയിലേക്ക് ചേക്കേറുന്നല്ലനല്ലൊരു ഭാഗം നേതാക്കളും വിവിധ ആരോപണങ്ങള്‍ക്ക് വിധേയരാണെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായിട്ടാണ് പലരും ബിജെപി പാളയത്തെ കാണുന്നത്.
മമതയ്ക്ക് ഏറ്റവും വലിയ പ്രഹരം ഏറ്റത് തന്റെ മന്ത്രിസഭയിലെ അംഗവും തുടക്കം മുതല്‍ തൃണമൂലിന്റെ നെടുംതൂണുകളിലൊരാളുമായിരുന്ന യുവ നേതാവ് സുഖേന്ദു അധികാരി പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മമതയുമായി അകന്നുനിന്ന സുഖേന്ദു മന്ത്രി സ്ഥാനം രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ-കിഴക്കന്‍ മെദിനിപ്പൂര്‍ ജില്ലകള്‍ ഉള്‍പ്പെടെ പല ജില്ലകളും അടക്കി വാഴുന്ന അധികാരിയുടെ കുടുംബം ഒന്നടങ്കം തൃണമൂലിന്റെ പ്രമുഖ സ്ഥാനങ്ങള്‍ കയ്യാളുന്നവരാണ്. അച്ചന് ശിശിര്‍ അധികാരി പൂര്‍വ്വ മെദിനിപ്പൂര്‍ തൃണമൂല്‍ ജില്ലാ പ്രസിഡന്റും കടായി എം പിയുമാണ്. അനുജന് ദിവ്യേന്ദു അധികാരി താംലുക്ക് എം പിയാണ്. മൂത്ത സഹോദരന് സൗമേന്ദു അധികാരി കടായി മുനിസിപ്പല്ല്ചെയര്മാനായിരുന്നു.. ജില്ലയിലെ നിരവധി കോര്‍പ്പറേറ്റ് സൊസൈറ്റികളും സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് അധികാരി കുടുംബമാണ്. തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലേക്ക് നയിച്ച നന്ദിഗ്രാം കലാപത്തിന്റെ മുഖ്യ സൂത്രധാരനും നായകനുമാണ് സുഖേന്ദു. അവിടെ നിന്നുള്ള എംഎല്‍എയും അയാളാണ്. ഹൗറയില്‍ നിന്നുള്ള രാജീബ് ബാനര്‍ജി, രത്തന്‍ലാല്‍ ശുക്ല എന്നിവരാണ് രാജിവെച്ച മറ്റ് മന്ത്രിമാര്‍. സുഖേന്ദുവിനെ ചലഞ്ചു ചെയ്തുകൊണ്ട് മമത ബാനര്‍ജി നന്ദിഗ്രാമില്ല്നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ താത്പര്യമാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളത്. മമതയെ 50000ത്തിലധികം വോട്ടിന്റെ വ്യത്യാസത്തിന് അവിടെ തോല്പിച്ചില്ലെങ്കില് താന്‍ രാഷ്ട്രീയം ജീവിതം അവസാനിപ്പിക്കുമെന്ന് സുഖേന്ദുവും പ്രഖ്യാപിച്ചു. ഒരു കാലത്ത് ഉറ്റ തോഴരായിരുന്നവര് ഇപ്പോള്‍ കൊടും ശത്രു പാളയങ്ങളിലായി ഏറ്റുമുട്ടുന്നത് വലിയ കൗന്സികളുടെ അന്വേഷണത്തില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായിട്ടാണ് പലരും ബിജെപി പാളയത്തെ കാണുന്നത്.
മമതയ്ക്ക് ഏറ്റവും വലിയ പ്രഹരം ഏറ്റത് തന്റെ മന്ത്രിസഭയിലെ അംഗവും തുടക്കം മുതല്‍ തൃണമൂലിന്റെ നെടുംതൂണുകളിലൊരാളുമായിരുന്ന യുവ നേതാവ് സുഖേന്ദു അധികാരി പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മമതയുമായി അകന്നുനിന്ന സുഖേന്ദു മന്ത്രി സ്ഥാനം രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ-കിഴക്കന്‍ മെദിനിപ്പൂര്‍ ജില്ലകള്‍ ഉള്‍പ്പെടെ പല ജില്ലകളും അടക്കി വാഴുന്ന അധികാരിയുടെ കുടുംബം ഒന്നടങ്കം തൃണമൂലിന്റെ പ്രമുഖ സ്ഥാനങ്ങള്‍ കയ്യാളുന്നവരാണ്. അച്ചന് ശിശിര്‍ അധികാരി പൂര്‍വ്വ മെദിനിപ്പൂര്‍ തൃണമൂല്‍ ജില്ലാ പ്രസിഡന്റും കടായി എം പിയുമാണ്. അനുജന് ദിവ്യേന്ദു അധികാരി താംലുക്ക് എം പിയാണ്. മൂത്ത സഹോദരന് സൗമേന്ദു അധികാരി കടായി മുനിസിപ്പല്ല്ചെയര്മാനായിരുന്നു.. ജില്ലയിലെ നിരവധി കോര്‍പ്പറേറ്റ് സൊസൈറ്റികളും സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് അധികാരി കുടുംബമാണ്. തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലേക്ക് നയിച്ച നന്ദിഗ്രാം കലാപത്തിന്റെ മുഖ്യ സൂത്രധാരനും നായകനുമാണ് സുഖേന്ദു. അവിടെ നിന്നുള്ള എംഎല്‍എയും അയാളാണ്. ഹൗറയില്‍ നിന്നുള്ള രാജീബ് ബാനര്‍ജി, രത്തന്‍ലാല്‍ ശുക്ല എന്നിവരാണ് രാജിവെച്ച മറ്റ് മന്ത്രിമാര്‍. സുഖേന്ദുവിനെ ചലഞ്ചു ചെയ്തുകൊണ്ട് മമത ബാനര്‍ജി നന്ദിഗ്രാമില്ല്നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ താത്പര്യമാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളത്. മമതയെ 50000ത്തിലധികം വോട്ടിന്റെ വ്യത്യാസത്തിന് അവിടെ തോല്പിച്ചില്ലെങ്കില് താന്‍ രാഷ്ട്രീയം ജീവിതം അവസാനിപ്പിക്കുമെന്ന് സുഖേന്ദുവും പ്രഖ്യാപിച്ചു. ഒരു കാലത്ത് ഉറ്റ തോഴരായിരുന്നവര് ഇപ്പോള്‍ കൊടും ശത്രു പാളയങ്ങളിലായി ഏറ്റുമുട്ടുന്നത് വലിയ കൗതുകമാണ് സൃഷ്ടിക്കുന്നത്.
തൃണമൂലിന്റെ രൂപീകരണത്തിനുശേഷം ഏറ്റവും വലിയ അന്തഃഛിദ്രമാണ് മമത ഇപ്പോള്‍ നേരിടുന്നത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ടണ്ട സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ തൃണമൂല്‍ നിയന്ത്രണത്തിലുള്ള പഞ്ചായത്ത് മുനിസിപ്പാലിറ്റിയംഗങ്ങളും നേതാക്കളും തട്ടിയെടുക്കുന്നതിനെതിരെ പലയിടങ്ങളിലും ജനങ്ങള്‍ സംഘടിതമായി രംഗത്ത് ഇറങ്ങി. നിരവധി സ്ഥലങ്ങളില്‍ല്‍ ജനങ്ങള്‍ തൃണമൂല്‍ ഓഫീസുകളും നേതാക്കളുടെ വീടുകളും പഞ്ചായത്ത് ഓഫീസുകളും തീയിട്ട് തകര്‍ത്തു. അര്‍ഹരല്ലാത്തവരുടെ വ്യാജ പട്ടിക ഉണ്ടാക്കിയാണ് വന്‍ വെട്ടിപ്പ് നടത്തുന്നത്. പട്ടിക തയ്യാറാക്കുന്നതിന് വന്‍ തുകയാണ് തൃണമൂല്‍ നേതാക്കള്‍ കമ്മീഷനായി വാങ്ങുന്നത്. ഇതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സ്വന്തം പാര്ടിക്കാരുടെ അഴിമതിയില്ല് സഹികെട്ട മമതയ്ക്ക് മുഖം രക്ഷിക്കാനായി ജില്ലാതലം മുതല്‍ ഗ്രാമ പഞ്ചായത്തുവരെ പല അംഗങ്ങളേയും പ്രവര്‍ത്തകരേയും പുറത്താക്കേണ്ടി വന്നു. ഇതും കടുത്ത എതിര്‍പ്പാണ് സൃഷ്ടിച്ചത്. മുതിര്ന്നപല നേതാക്കളേയും രക്ഷിക്കാനാണ് താഴെ തട്ടിലുള്ള തങ്ങളെ ബലിയാടാക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു.
സംസ്ഥാന ഭരണം നേടാന്‍ മനഃക്കോട്ട കെട്ടി രംഗത്തിറങ്ങിയിരിക്കുന്ന ബിജെപിയും ഗ്രൂപ്പ് പോരിലും തമ്മില്‍ തല്ലിലും നട്ടം തിരിയുകയാണ്. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ അമിത്ഷായുള്പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയാതെ പോര് മുറുകുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കുടിയേറിയവരുടെ പ്രത്യേക ഗ്രൂപ്പും പഴയ ഒര്‍ജിനല്‍ ബിജെപിയും തമ്മിലുള്ള പോര് പലപ്പോഴും കയ്യാങ്കളിയിലേക്ക് നയിക്കുന്നു. തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കുടിയേറിയവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങളും പദവികളും ലഭിക്കുന്നില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് വിഭാഗം അവരെ ഉപയോഗിക്കാതെ പൂര്‍ണമായും തഴയുകയാണെന്നും വലിയ പരാതിയാണുള്ളത്. അവരില്‍ പലരും തൃണമൂലിലേക്ക് തിരികെ പോകുവാനുള്ള ചിന്തയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം പഞ്ചായത്ത് മുനിസിപ്പാലിറ്റി അംഗങ്ങളുള്‍പ്പെടെ ബിജെപിയിലേക്ക് ചേക്കേറിയ തൃണമൂലുകാര്‍ പലരും ഇതിനകംതന്നെ തിരിച്ചു പോയി. ഇതുമൂലം കൂറുമാറ്റത്തിലൂടെ ബിജെപിക്ക് ലഭിച്ച പല പഞ്ചായത്ത് മുനിസിപ്പല്‍ ഭരണവും നഷ്ടമായി. ദിനാജ്പൂര്‍ ജില്ലയിലെ മുതിര്‍ന്ന തൃണമൂല്‍ നേതാവ് വിപ്ലവ് മിത്രയും അയാളുടെ അനുയായികളും വീണ്ടും തൃണമൂലില്‍ ചേര്‍ന്നതോടെ നേടിയ ജില്ലാ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. നേതാക്കളുടേയും സ്ഥാന മോഹികളുടേയും തള്ളിക്കയറ്റം വര്‍ധിച്ചതോടെ നിയമസഭയില്‍ സീറ്റ് കരസ്ഥമാക്കാനുള്ള കരുനീക്കങ്ങളും കുതികാലുവെട്ടും ശക്തമായി.
അധികാരം നിലനിര്‍ത്താനും എങ്ങനെയും ഭരണം പിടിക്കാനും തൃണമൂലും ബിജെപിയും ഏറ്റുമുട്ടുമ്പോള്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പ്രക്ഷോഭങ്ങളിലൂടെ വലിയ തിരിച്ചുവരവാണ് ഇടതുമുന്നണി നടത്തുന്നത്. കാര്‍ഷികവിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്ത് നിരവധി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. പതിനായിരക്കണക്കിന് കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മറ്റ് വിഭാഗം ജനങ്ങളും അതില്‍ പങ്കാളികളായി. കര്‍ഷക വിരുദ്ധ നിയമം പിന്വലിക്കണമെന്നാവശ്യമുന്നയിച്ച് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകളും പ്രതിപക്ഷ കക്ഷികളും ആഹ്വാനം ചെയ്ത ഡിസംബര്‍ എട്ടിന്റെ ഭാരത് ബന്ദ് പശ്ചിമ ബംഗാളില്‍ വന്‍ വിജയമായി. ഗ്രാമ നഗര വ്യത്യാസമില്ലാതെ ബംഗാള്‍ ജനത ഒന്നാകെ ബന്ദിന് പൂര്‍ണ പിന്തുണ നല്കി. വ്യവസായ കാര്‍ഷിക മേഖലകളും ഉത്തര ബംഗാളിലെ ചായ തോട്ടങ്ങളും നിശ്ചലമായി. തുടര്‍ന്നും വിവിധ പ്രക്ഷോഭ പരിപാടികള്‍ അരങ്ങേറി. ജനുവരി 20,21 തീയതികളില്‍ കൊല്‍ക്കത്തയില്‍ വന്‍ കര്‍ഷക - കര്‍ഷകത്തൊഴിലാളി ധര്‍ണ നടന്നു. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി ബംഗാള്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ എസ്പ്ലനേഡ് റാണിരാഷ്മണി റോഡില്‍ നടന്ന ധര്‍ണ അഖിലേന്ത്യാ കിസാന്‍ സഭാ ദേശീയ പ്രസിഡന്റ് അശോക് ധവ്ള ഉത്ഘാടനം ചെയ്തു. ജയ് കിസാന്‍ പ്രക്ഷോഭ നേതാവ് യോഗേന്ദ്ര യാദവ് പങ്കെടുത്തു. നിരവധി പ്രക്ഷോഭണങ്ങള്‍ തുടര്‍ന്നും നടന്നു.
തുല്യ ജോലിക്ക് തുല്യ വേതനം, റേഷന്‍ സര്‍വ്വവ്യാപകമായി ഉറപ്പാക്കുക, ജോലി സ്ഥലത്തെ വിവേചനം അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, ജനാധിപത്യ അവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷന് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി എട്ടിന് കൊല്‍ക്കത്തയില്‍ വന്‍ റാലിയും ഉപരോധവും നടന്നു. ആയിരക്കണക്കിന് വനിതകള്‍ അതില്‍ പങ്കെടുത്തു; വനിതകളുടെ ഉപരോധം തകര്‍ക്കാന്‍ ക്രൂര മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്. നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ക്ക് അതില്‍ പരിക്കു പറ്റി. നൂറുകണക്കിനാളുകളെ അറസ്റ്റു ചെയ്തു.
ബംഗാളിനെ പിടിച്ചുകുലുക്കിയ വന്‍ വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭമാണ് കഴിഞ്ഞാഴ്ച ദര്‍ശിച്ചത്. ഒഴിഞ്ഞു കിടക്കുന്ന ലക്ഷക്കണക്കിന് പദവികളിലേക്ക് നിയമനം നടത്തണമെന്നും നിയമനത്തിലെ വന്‍ അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐയും ഡിവൈഎഫ്ഐയുമുള്പ്പെടെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11ന് നടന്ന നബാന്ന (സെക്രട്ടറിയേറ്റ്) മാര്‍ച്ചില്‍ ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുത്തു. ഇടതുമുന്നണിയിലേക്ക് വീണ്ടും വന്‍തോതില്‍ യുവാക്കള്‍ അണിനിരക്കുന്നുയെന്നത് വിളിച്ചറിയിക്കുന്നതായിരുന്നു ആ പരിപാടി. ന്യായമായ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് ചെയ്ത യുവാക്കള്‍ക്കു നേരെ ക്രൂരമായ മര്‍ദ്ദനമാണ് മമത സര്‍ക്കാരിന്റെ പൊലീസ് അഴിച്ചുവിട്ടത്. സമീപ കാലത്തൊന്നും കൊല്‍ക്കത്ത ദര്‍ശിച്ചിട്ടില്ലാത്തത്ര പൊലീസ് വേട്ടയാണ് അന്ന് നടമാടിയത്. ഭീകര മര്‍ദ്ദനത്തില്‍ നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കു പറ്റി. അതില്‍ പലരുടേയും നില ഗുരുതരമാണ്. യുവതികളുള്‍പ്പെടെ അറസ്റ്റ് ചെയ്ത നിരവധി പേരെ പൊലീസ് വാനിലിട്ടും മര്‍ദ്ദിച്ചു. പരിക്കു പറ്റി ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരെ പിന്തുടര്ന്നും പൊലീസ് ഉപദ്രവിച്ചു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ കക്ഷികള്‍ ഫെബ്രുവരി 12ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് വന്‍ വിജയമാക്കി. ക്രൂര മര്‍ദ്ദനത്തിന് ഇരയായ, ബാങ്കുറ കോതുള്പൂര് എന്ന സ്ഥലത്തുനിന്ന് എത്തിയ മൈനുള്‍ ഇസ്ലാം മിധ്യ എന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. മൈനുള്‍ ഇസ്ലാമിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ വന്‍ പ്രതിഷേധം അലയടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനേയും ബിജെപിയേയും പരാജയപ്പെടുത്തി ജന താത്പര്യത്തിനായി വീണ്ടും ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പോരാട്ടത്തില്‍ അണിനിരക്കാന്‍ സംസ്ഥാനത്തെ ജനങ്ങളെ സിപിഐഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. സംസ്ഥാന തൃണമൂല്‍ സര്‍ക്കാരിന്റേയും കേന്ദ്ര ബിജെപി സര്‍ക്കാരിന്റേയും ജനദ്രോഹ നയങ്ങള്‍ക്കും പ്രവര്ത്തികള്ക്കുമെതിരായി സംസ്ഥാനത്തൊട്ടാകെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളിലെ വന്‍ ജന പങ്കാളിത്തം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ് എന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ജനാധിപത്യ മതേതര കക്ഷികളെ സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തി മുന്നോട്ടു നീങ്ങുകയും ജനകീയ പ്രക്ഷോഭത്തിലൂടെ ജനപിന്തുണ നേടി ഇടതുപക്ഷ മതേതര ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാത ഒരുക്കുകയും ചെയ്യും. ശക്തമായ ഇടതുപക്ഷ സാന്നിദ്ധ്യം അവഗണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തൃണമൂല്‍ ബിജെപി പോരായി മാത്രം തിരഞ്ഞെടുപ്പ് ചിത്രീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും കമ്മിറ്റി എടുത്തു കാട്ടി.•