എല്‍ഡിഎഫ് ഭരണം തുടരണം കേരളം ഇനിയും വളരണം

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുന്നോട്ടുവെച്ച 600 വാഗ്ദാനങ്ങളും നാലര വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പാലിച്ച് കേരളത്തെ മുന്നോട്ടു നയിക്കുന്ന എല്‍ഡിഎഫ് ഭരണം.
ദേശീയ പാത വികസനവും ഗെയില്‍ പൈപ്പ് ലൈനും എല്‍ഡിഎഫിന്‍റെയും മുഖ്യമന്ത്രി പിണറായിയുടെയും മുന്നിലുള്ള വലിയ വെല്ലുവിളി ആയിരുന്നു. അത് രണ്ടും നിറവേറ്റി പുതിയ വികസനപദ്ധതികള്‍ നടപ്പാക്കി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് മുന്നോട്ട്!

അതിവേഗ റെയില്‍പാതയും കെ ഫോണും ഇ-മൊബിലിറ്റിയുമെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വിജയകിരീടത്തിലെ പൊന്‍തൂവലുകള്‍.
യുഡിഎഫ് ഭരണകാലങ്ങളിലെല്ലാം പൊതുവിദ്യാലയങ്ങള്‍, പൊതു ആതുരാലയങ്ങള്‍, പൊതുവിതരണം എല്ലാം തകര്‍ക്കപ്പെടുകയായിരുന്നു.
എന്നാല്‍ എല്‍ഡിഎഫ് വന്നു, എല്ലാം ശരിയായി. 

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക്, സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങള്‍; ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കുട്ടിയെക്കൂടി കൈപിടിച്ചുയര്‍ത്താനുള്ള നിതാന്ത ജാഗ്രത.
വികേന്ദ്രീകൃതമായ, മികച്ച പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ പൊതുജനാരോഗ്യരംഗം.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ സാധാരണക്കാരന് സൗജന്യവും മെച്ചപ്പെട്ടതുമായ ചികിത്സ ഉറപ്പുനല്‍കുന്ന സംവിധാനം. വറുതിയുടെ, വിലക്കയറ്റത്തിന്‍റെ കാലങ്ങളിലെല്ലാം സാധാരണക്കാരന് കൈത്താങ്ങായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പൊതുവിതരണ ശൃംഖല. ക്ഷേമപെന്‍ഷനുകളെല്ലാം ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് കുടിശ്ശികയില്ലാതെ അതത് മാസം ഗുണഭോക്താക്കളുടെ കൈകളിലേക്ക്. ഗുണഭോക്താക്കളുടെ എണ്ണത്തില്‍ ലക്ഷങ്ങളുടെ വര്‍ധന.

കര്‍ഷകരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന, കാര്‍ഷിക വികസനത്തിന് പ്രതിജ്ഞാബദ്ധമായ ഭരണ നടപടികള്‍.
പൊതുമേഖലയുടെയും പരമ്പരാഗത വ്യവസായങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന ഭരണം. ഭവനരഹിതരില്ലാത്ത വിശപ്പു രഹിത കേരളം. വിഭവസമാഹരണത്തിന് കിഫ്ബിയെപോലുള്ള ഭാവനാപൂര്‍ണമായ നടപടികള്‍.

ഓഖി, പ്രളയം, നിപ്പ, കോവിഡ്-19 പ്രതിസന്ധികള്‍ക്കു മുന്നിലൊന്നും പതറാത്ത കരുത്തുറ്റ ഭരണനേതൃത്വം. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെല്ലാം താങ്ങും തണലുമായി ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണം. വര്‍ഗീയ-മതതീവ്രവാദ ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത. മികച്ച ക്രമസമാധാന പാലനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം ദുര്‍ബല വിഭാഗങ്ങള്‍ക്കാകെയും സുരക്ഷ.
അഴിമതിയിലും അശ്ലീലത്തിലും കെടുകാര്യസ്ഥതയിലും വികസനമുരടിപ്പിലും മുങ്ങിയിരുന്ന യുഡിഎഫിന്‍റെ ഇരുണ്ട കാലത്തില്‍ നിന്നു വിട.
പ്രാദേശിക വികസനം ഉറപ്പുവരുത്താന്‍ വിഭവങ്ങളുടെ വികേന്ദ്രീകൃതമായ, ആസൂത്രിത വിനിയോഗം.
ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍, മുന്നോട്ടുപോകാന്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ സമ്പൂര്‍ണ വിജയം ഉറപ്പാക്കണം. സംസ്ഥാന ഭരണ തുടര്‍ച്ച ഉണ്ടാകണം.

ചിന്ത വാരിക പ്രവര്‍ത്തകര്‍

എല്‍ഡിഎഫ് ഭരണം 
പൊതുമേഖലയുടെ സുവര്‍ണകാലം

ഇന്ത്യന്‍ റെയില്‍വെ, എല്‍ഐസി, ബിഎസ്എന്‍എല്‍ തുടങ്ങി ഇന്ത്യയുടെ പൊതു സ്വത്തായിരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ മിക്കവയും വില്‍ക്കുകയും ശേഷിച്ചവ വില്‍പനയ്ക്ക് വെച്ചിരിക്കുകയുമാണ് മോഡി ഗവണ്‍മെന്‍റ്. യുഡിഎഫിന്‍റെ കാലത്ത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബിജെപിയെ പോലെ യുഡിഎഫിന്‍റെ ലക്ഷ്യവും പൊതുമേഖലയെ തകര്‍ക്കലാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാന്ത്രിക വേഗത്തിലാണ് അവയില്‍ ഭൂരിഭാഗവും ലാഭത്തിലാക്കിയത്. ആ ലാഭ-നഷ്ട കണക്ക് ഇങ്ങനെ:
*    എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപ.
*    ആദ്യ വര്‍ഷംതന്നെ 71 കോടിയിലധികം നഷ്ടം നികത്തി. കെഎംഎല്‍എല്‍, ടൈറ്റാനിയം, കൊച്ചിന്‍ കെമിക്കല്‍സ് എന്നിവ ആദ്യപാദത്തില്‍തന്നെ വന്‍ നേട്ടം കൈവരിച്ചു. 
*    പൊതുമേഖലയിലെ കമ്പനികളുടെ പുനരുദ്ധാരണത്തിന് പ്രൊഫഷണല്‍ സമീപനം; ആദ്യത്തെ രണ്ടുവര്‍ഷത്തിനിടയ്ക്ക് പദ്ധതി വിഹിതം 100 കോടി രൂപയില്‍നിന്ന് 310 കോടി രൂപയാക്കി വര്‍ധിപ്പിച്ചു.
*    ടൈക്സ്റ്റൈല്‍ മേഖലയെ പ്രതിസന്ധിയില്‍നിന്നും കരകയറ്റുന്നതിനായി 2018-19ല്‍ 45 കോടി രൂപവകയിരുത്തി; പ്രവര്‍ത്തന മൂലധനമായി 30 കോടി രൂപയും.
*    പബ്ലിക്സെക്ടര്‍ റിക്രൂട്ടിങ് ആന്‍ഡ് ഇന്‍റേണല്‍ ഓഡിറ്റ് ബോര്‍ഡിന്‍റെ 2017-18 അവലോകന റിപ്പോര്‍ട്ടില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവില്‍ 7.5ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തി. 
*    2016-17ല്‍ 40.37 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്‍റെ ലാഭമെങ്കില്‍ 2017 നവംബറോടെ അത് മൂന്നിരട്ടിയിലേറെ വര്‍ധിച്ച് 136 കോടി രൂപയായി. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്‍റെ ലാഭം ഇതേ കാലത്ത് 3 കോടി രൂപയില്‍നിന്ന് 15 കോടി രൂപയായി വര്‍ധിച്ചു; കെഎസ്ഐഡിസിയുടെ 2017-18ലെ ലാഭം 25.19 കോടി രൂപയില്‍നിന്ന് 2018-19ല്‍ 34.89 കോടി രൂപയായി വര്‍ധിച്ചു. കെഎസ്ഐഇ പ്രവര്‍ത്തന നഷ്ടത്തില്‍നിന്ന് ലാഭത്തിലേക്ക് കരകയറി.
*    2019-20 വര്‍ഷത്തില്‍ ഇന്ത്യയിലെ മൊത്തം സാമ്പത്തിക വളര്‍ച്ച 47% കുറഞ്ഞപ്പോഴും മൂന്നാം പാദംവരെ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കോവിഡ് പശ്ചാത്തലത്തിലും പ്രവര്‍ത്തന ലാഭത്തില്‍ തുടരുന്നു. 
*    2019-20 വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 299.35 കോടി രൂപയായി ഉയര്‍ത്തി. ഇപ്പോള്‍ പൊതുമേഖലയുടെ മൊത്തം ലാഭം 258.29 കോടി രൂപ.
*    എല്ലാ കാലത്തും നഷ്ടത്തിന്‍റെ കഥ മാത്രം പറയാനുണ്ടായിരുന്ന കെഎസ്ആര്‍ടിസി ലാഭത്തിലേക്കു ചുവടുവച്ചു വന്നതാണ്, കോവിഡിന്‍റെ വരവിനു മുമ്പ്. 2019 ഏപ്രില്‍ ഒറ്റദിവസം 189.84 കോടി രൂപ വരുമാനമുണ്ട്. ആ മാസം ആദ്യമായി കെഎസ്ആര്‍ടി വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി. ജനുവരിയില്‍ 189.71 കോടി രൂപ, ഫെബ്രുവരിയില്‍ 168.58 കോടി രൂപ, മാര്‍ച്ചില്‍ 168.58 എന്നിങ്ങനെയായിരുന്നു ലഭിച്ച വരുമാനം. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. അതിന്‍റെ മാറ്റമാണ് വരുമാനത്തില്‍ പ്രകടമായത്.

സാമൂഹിക സുരക്ഷാ പെന്‍ഷനുകളിലൂടെ 
സര്‍ക്കാരിന്‍റെ വര്‍ധിച്ച കരുതല്‍


*     യുഡിഎഫിന്‍റെ അഞ്ചുകൊല്ലംകൊണ്ട് സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കായി 9,270.10 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനകംതന്നെ 26,668 കോടി രൂപയാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. പ്രതിമാസം 705 കോടി രൂപയാണ് പെന്‍ഷനുവേണ്ടി നീക്കിവയ്ക്കുന്നത്.
*     യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ പെന്‍ഷന്‍ ഉപഭോക്താക്കളുടെ എണ്ണം 35,83,886 ആയിരുന്നു. അവിടെ നിന്നാണ് നമ്മള്‍ നിലവില്‍ 49,13,786 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനും 6,29,988 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്ന സ്ഥിതിയിലേക്കെത്തിയത്.
*     പ്രതിമാസം 600 രൂപയായിരുന്ന പെന്‍ഷന്‍ തുക എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം 1000 രൂപയും പിന്നീട് 1400 രൂപയുമാക്കി വര്‍ധിപ്പിച്ചു.
*     യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ പെന്‍ഷന്‍ 14 മുതല്‍ 24 മാസം വരെ കുടിശ്ശികയായിരുന്നു. 2016 മെയ് 24ന് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ ഓണത്തിനുതന്നെ കുടിശ്ശിക 1477.92 കോടി രൂപയടക്കം അന്നേവരെയുള്ള എല്ലാ പെന്‍ഷനും വിതരണം ചെയ്തു. 15000 രൂപയില്‍ കുറയാത്ത തുകയാണ് അന്ന് ഓരോ കൈകളിലുമെത്തിയത്. 2016 ആഗസ്ത്, 2017 ആഗസ്ത് എന്നിങ്ങനെ രണ്ടുഘട്ടമായി മൊത്തം 1638 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്‍റെ പെന്‍ഷന്‍ കുടിശ്ശികയിനത്തില്‍ കൊടുത്തുതീര്‍ത്തത്.
*     ട്രഷറികളുടെയും മണിഓര്‍ഡറുകളുടെയും സാങ്കേതികതകള്‍ മൂലം പെന്‍ഷന്‍ കൈപ്പറ്റല്‍ പ്രയാസകരമായിരുന്ന അവസ്ഥയ്ക്കു വിട. പെന്‍ഷന്‍ സംവിധാനത്തെയൊകെ സഹകരണബാങ്കുവഴിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍. സഹകരണ സംഘങ്ങള്‍  മുടക്കമില്ലാതെ പെന്‍ഷന്‍ വീടുകളിലെത്തിക്കുന്നു.
*     കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍ നടത്തിയത് മാതൃകാപരമായ കാല്‍വെയ്പ്. 1400 രൂപവീതം 2,57,116 കര്‍ഷകര്‍ക്ക് നിലവില്‍ പെന്‍ഷന്‍ നല്‍കുന്നു. കൂടാതെ, കര്‍ഷക ക്ഷേമനിധി ബോര്‍ഡിലൂടെ കര്‍ഷകര്‍ക്ക് കുറഞ്ഞത് 5000 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നു.


വികസനത്തിനും ക്ഷേമത്തിനുമായി 
വര്‍ധിച്ച ചെലവഴിക്കല്‍

*     എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ബജറ്റ് ചെലവ് ഗണ്യമായി ഉയര്‍ന്നു. 2015-16ല്‍ 87032 കോടി രൂപയായിരുന്നു ആകെ ബജറ്റ് ചെലവെങ്കില്‍ 2020-21ല്‍ 144265 രൂപയായി അത് ഉയര്‍ത്തി. പ്രകടനപ്രതികയിലെ വാഗ്ദാനങ്ങള്‍ക്കനുസരിച്ച് പണം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ വര്‍ധന ഉണ്ടായിട്ടുള്ളത്.
*     സാമൂഹിക സുരക്ഷ, വികസനമേഖലകളിലെ ചെലവ് 2015-16ല്‍, യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 46202 കോടി രൂപ മാത്രമായിരുന്നത് ഇന്ന്, 2020-21ല്‍ അത് 73280 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു.
*    കാര്‍ഷിക അനുബന്ധമേഖലയുടെ ചെലവ് ഇതേ കാലയളവില്‍ 4853 കോടി രൂപയില്‍നിന്ന് 6,762 കോടി രൂപയായി ഉയര്‍ന്നു.
*     ആരോഗ്യമേഖലയിലെ ചെലവ് 2015-16 യുഡിഎഫ് കാലത്തെ 5824 കോടി രൂപയില്‍നിന്ന് ഇന്ന് 9,296 കോടി രൂപയായി  ഉയര്‍ന്നു.
*     വിദ്യാഭ്യാസമേഖലയിലെ ചെലവ് 2015-16ലെ 14,560 കോടി രൂപയില്‍നിന്ന് ഇന്ന് 20,862 കോടിരൂപയായി വര്‍ധിപ്പിച്ചു.
*     ഭക്ഷ്യപൊതുവിതരണം, നെല്ലുസംഭരണം തുടങ്ങിയ അടിസ്ഥാന മേഖലകളിലും ചെലവ് ഗണ്യമായി ഉയര്‍ന്നു.
*     കെഎസ്ആര്‍ടിസിക്ക് നടപ്പു സാമ്പത്തിക വര്‍ഷം 1000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

"ചവിട്ടിനില്‍ക്കാന്‍
ഒരുതരി മണ്ണും 
തലചായ്ക്കാനൊരിടവും"

*    സ്വന്തമായി ഒരു വീട് ഒരു സ്വപ്നം മാത്രമായിരുന്നവര്‍ക്ക് അത് യാഥാര്‍ഥ്യമാക്കുകയാണ് ലൈഫ് പദ്ധതി, മൂന്നു ഘട്ടങ്ങളിലൂടെ. സുരക്ഷിതവും മാന്യവുമായ ഭവനം എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പദ്ധതി (ഘശ്ലഹശവീീറ കിരഹൗശെീി മിറ എശിമിരശമഹ ഋാുീംലൃാലിേ ഘകഎഋ) തലചായ്ക്കാന്‍ സ്വന്തമായി കൂരയില്ലാത്തവര്‍ക്ക് സ്വന്തമായി കിടപ്പാടം ഒരുക്കികൊടുക്കുക മാത്രമല്ല അന്തസ്സാര്‍ന്ന സാമൂഹിക ജീവിതം ഉറപ്പാക്കുക കൂടിയാണ്. പദ്ധതി ഇതുവരെ എന്തൊക്കെ നടപ്പാക്കിയെന്ന് നോക്കാം. 
*    2000-01 മുതല്‍ 2015-16 വരെ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും ഭവനനിര്‍മാണത്തിന് സഹായം ലഭിച്ചതും പല കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാനാവാതെ പോയതുമായ 54,167 വീടുകളില്‍ 52,098 വീടിന്‍റെയും പണി ലൈഫിന്‍റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കി. അതായത് 96.12% ഗുണഭോക്താക്കളും വീടുപണിതീര്‍ത്ത് അവസാന ഗഡു തുകയും കൈപ്പറ്റി. ഇതിനായി ഗവണ്‍മെന്‍റ് 670.70 കോടി രൂപ ചെലവഴിച്ചു. 
*    രണ്ടാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയുള്ള എന്നാല്‍ അതില്‍ വീടുവെയ്ക്കാന്‍ നിവൃത്തിയില്ലാത്ത, വീടിന് അര്‍ഹരെന്നു കണ്ടെത്തിയ 1,02,467 ഗുണഭോക്താക്കളില്‍ രേഖകള്‍ ഹാജരാക്കിയ 95,136 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് ധനസഹായം നല്‍കി. അതില്‍ 77,424 കുടുംബങ്ങളുടെ, അതായത് 81.38 ശതമാനം വീടുകളുടെ പണി പൂര്‍ത്തിയാക്കി.
*    മൂന്നാംഘട്ടത്തില്‍, ഭൂരഹിതരും ഭവനരഹിതരുമായ 1,06,925 പേര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തില്‍ 24.82 കോടി രൂപ ചെലവഴിച്ച് അടിമാലി പഞ്ചായത്തില്‍ 217 ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കി. 163 കുടുംബങ്ങള്‍ക്കാണ് ഇങ്ങനെ സ്വന്തമായി കിടപ്പാടം ലഭിച്ചത്. മൂന്നാംഘട്ടത്തിലേക്കായി 448 കോടി രൂപയുടെ ഭവനസമുച്ചയ പദ്ധതിക്ക് ഭരണാനുമതി നല്‍കി. 98 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. 14 ജില്ലകളിലും ഭവനസമുച്ചയങ്ങള്‍ക്ക് അനുമതി നല്‍കി. 
*    ഓരോ വീടിനും 2 കിടക്കമുറികള്‍, അടുക്കള, ബാല്‍ക്കണി, ഹാള്‍, ബാത്ത് റൂം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുംഎല്ലാ ഭവന സമുച്ചയങ്ങളിലും ക്രഷെ, റിക്രിയേഷന്‍ റൂം, സിക്ക്റൂം എന്നിവയും പ്രവര്‍ത്തിക്കുന്നു.
*    ലൈഫ്മിഷന്‍ ഇതുവരെ 2,25,750 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഇതിനായി മൊത്തം ചെലവഴിച്ചത് 8022.28 കോടി രൂപ. 20 സര്‍ക്കാര്‍ വകുപ്പുകള്‍ ലൈഫ് പദ്ധതിയ്ക്കായി പ്രവര്‍ത്തിക്കുന്നു. 

മാതൃവന്ദന യോജന പദ്ധതിയിലൂടെ
226.47 കോടി രൂപ വിതരണംചെയ്തു


ആദ്യ പ്രസവത്തിന് 5000 രൂപ നല്‍കുന്ന മാതൃവന്ദന യോജന പദ്ധതിയിലൂടെ 226.47 കോടി രൂപ കേരളാ സര്‍ക്കാര്‍ വിതരണംചെയ്തു. ഈ പദ്ധതിക്ക് 13.22 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. 2018 ജനുവരിയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 4.51 ലക്ഷം അമ്മമാര്‍ക്ക് 5000 രൂപ വീതം വിതരണംചെയ്തു. 
മറ്റു പ്രസവാനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത എല്ലാ സ്ത്രീകള്‍ക്കും ഈ പ്രസവാനുകൂല്യത്തിന് അര്‍ഹതയുണ്ട്. 


നാലര വര്‍ഷത്തിനുള്ളില്‍ 
1,63,691 കുടുംബങ്ങള്‍ക്ക് 
പട്ടയം ലഭിച്ചു


എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് നാലരവര്‍ഷത്തിനുള്ളില്‍ 1,63,691 പേര്‍ക്ക് പട്ടയം ലഭിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 82,000 പേര്‍ക്കുമാത്രം പട്ടയം നല്‍കിയ സ്ഥാനത്താണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തിളക്കമാര്‍ന്ന ഈ നേട്ടം. 


ലോക ശ്രദ്ധനേടി കേരളം

*    ഐക്യരാഷ്ട്രസഭയും നിതി ആയോഗും ചേര്‍ന്ന് നടത്തിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാംസ്ഥാനം.
*    സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍, ടെലിഗ്രാഫ്, ടെലിസൂര്‍, അല്‍ജസീറ തുടങ്ങിയ ലോക മാധ്യമങ്ങള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചു. ജനകീയ ബദലുകളുമായി കേരളം ലോകത്തിന് മാതൃകയാകുന്നതെങ്ങനെയെന്ന് ടെലിസൂര്‍ വ്യക്തമാക്കി. പ്രളയസമയത്ത് കേരളം ദുരന്തത്തെ എങ്ങനെ അതിജീവിച്ചുവെന്നും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്ന ഡോക്യുമെന്‍ററി ഡിസ്കവറി ചാനല്‍ പ്രസിദ്ധപ്പെടുത്തി. 
*    നിപ്പ പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ കേരളം കാണിച്ച ജാഗ്രതയും മികവും നമ്മുടെ ആരോഗ്യരംഗത്തിന്‍റെ കാര്യപ്രാപ്തിയും ബിബിസിയുടെ സംവാദ പരിപാടിയില്‍ അഭിനന്ദിക്കപ്പെടുകയുണ്ടായി. 
*    കേരളത്തിലെ കോവിഡ് പ്രതിരോധത്തെപ്പറ്റി സിഎന്‍എന്‍ അവരുടെ വെബ്സൈറ്റില്‍ വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായാണ് കേരളം കോവിഡ് മഹാമാരിയെ ചെറുക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടുചെയ്തു. 
*    താഴേത്തലംവരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ ജനാധിപത്യ മാതൃകയാണ് ബിബിസി ഉയര്‍ത്തിക്കാട്ടിയത്. 
*    അതിഥി തൊഴിലാളികള്‍ക്ക് ഷെല്‍റ്റര്‍ ഹോമുകളും സൗജന്യ ഭക്ഷണവും നല്‍കിയതും കോവിഡ് പ്രതിരോധത്തോടൊപ്പം ജനങ്ങളുടെയാകെ ക്ഷേമത്തിനായി നടത്തിയ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം വാഷിങ്ടണ്‍ പോസ്റ്റ് ദീര്‍ഘമായ ലേഖനം പ്രസിദ്ധീകരിച്ചു.
* 'വുമണ്‍ ഓഫ് ദി ഇയര്‍' ആയി ആരോഗ്യമന്ത്രി കെ കെ ശൈലജയെ തിരഞ്ഞെടുക്കുകയും വോഗ് മാഗസിന്‍റെ ഈ മാസത്തെ കവര്‍ ചിത്രത്തില്‍ അവരുടെ ചിത്രം കൊടുക്കുകയും സുദീര്‍ഘമായ അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. 


അംഗീകാരങ്ങള്‍

*    2019ല്‍ ഐക്യരാഷ്ട്രസഭയും നിതി ആയോഗും ചേര്‍ന്നു തയാറാക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ രാജ്യത്ത് ഒന്നാമത്. 
*    ഇന്ത്യാ ടുഡെ സര്‍വെയില്‍ മികച്ച സംസ്ഥാനം.
*    സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ 2-ാം സ്ഥാനം.
*    ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്‍റര്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് മികച്ച ഭരണം കാഴ്ചവെയ്ക്കുന്ന സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ഒന്നാംസ്ഥാനം. 
*    നാഷണല്‍ ക്രൈംസ് റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ടനുസരിച്ച് വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത നാട്. 
*    സെന്‍റര്‍ ഫോര്‍ സ്റ്റഡീസിന്‍റെ പഠനം, ഇന്ത്യ കറപ്ഷന്‍ സര്‍വെ 2019 എന്നിവയനുസരിച്ച് രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. 
*    നിതി ആയോഗിന്‍റെ ആരോഗ്യമേഖല തയാറാക്കിയ റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായ 2 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം.
*    വികസിത ലോകത്തിന് തുല്യമായി ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഒരേയൊരു സംസ്ഥാനം (നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ).
*    മാതൃമരണനിരക്ക് കുറഞ്ഞ സംസ്ഥാനം (2019)
*    ഭിന്നശേഷി ശാക്തീകരണത്തില്‍ 2019ല്‍ മികച്ച സംസ്ഥാനം.
*    സ്ത്രീ ശാക്തീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന് പുരസ്കാരം. 
*    സ്കൂള്‍ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്ന സ്കൂള്‍ എഡ്യൂക്കേഷന്‍ കേന്ദ്ര വിദ്യാഭ്യാസ വികസന സൂചികയില്‍ ഒന്നാമത്. 
*    പ്രധാനമന്ത്രി സ്വഛ്ഭാരത് പദ്ധതിയില്‍ ഒന്നാമത്. 
*    ദേശീയ പട്ടികജാതി വികസന കോര്‍പറേഷന്‍ ഏര്‍പെടുത്തിയ മികച്ച  പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്.  


പൊതു വിദ്യാഭ്യാസത്തില്‍ കേരളം 
ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം


നമ്മുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്രതലത്തില്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കുന്നതില്‍ കേരള സര്‍ക്കാര്‍ സമ്പൂര്‍ണവിജയം കൈവരിച്ചിരിക്കുന്നു. പൊതു വിദ്യാഭ്യാസരംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനം കൈവരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. 2020 ഒക്ടോബര്‍ 12ന് കേരളം പൊതു വിദ്യാഭ്യാസരംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു.
*    സര്‍ക്കാരിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹൈടെക് ആക്കി മാറ്റുന്നതിന് ഈ നാലര കൊല്ലംകൊണ്ട് കഴിഞ്ഞു. ആകെ 4752 ഹൈസ്കൂള്‍ - ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 45,000 ക്ലാസ്മുറികള്‍ ഇതിനകം ഹൈടെക്കാക്കി. ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ 11275  ഹൈടെക് ലാബുകള്‍ സജ്ജീകരിച്ചു.
*    സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളെ ഹൈടെക്കാക്കുന്നതിന്‍റെ ഭാഗമായി ബ്രോഡ്ബാന്‍ഡ് ശൃംഖലയും ഇന്‍ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും ഈ സ്കൂളുകളില്‍ ഏര്‍പ്പെടുത്തി. മുഴുവന്‍ സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കി. 
*    1,83,440 പരിശീലനം ലഭിച്ച അധ്യാപകര്‍.
*    പൊതു വിദ്യാലയങ്ങളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിന്യസിച്ചാണ് ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ നടപ്പാക്കിയത്. 1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കായി 1,19,054 ലാപ്ടോപ്പുകള്‍, 69943 പ്രോജക്ടര്‍, 4,578 ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, 4,545 ടിവികള്‍, 4,611 മള്‍ട്ടിഫങ്ഷന്‍  പ്രിന്‍ററുകള്‍, 23,098 സ്ക്രീന്‍, 4,720 വെബ്ക്യാം, 1,00,472 യുഎസ്ബി സ്പീക്കറുകള്‍, 43,250 മൗണ്ടിങ് കിറ്റുകള്‍ തുടങ്ങിയ ഐടി ഉപകരണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. 
*    വിക്ടേഴ്സ് ചാനലിനെ കാര്യക്ഷമമാക്കി വെബ്ബേസ്ഡ് ഇന്‍ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ശക്തിപ്പെടുത്തി. 
*    മുഴുവന്‍ പ്രൈമറി സ്കൂളുകള്‍ക്കും കമ്പ്യൂട്ടര്‍ ലാബ് എന്നതും നമ്മള്‍ സാര്‍ഥകമാക്കിയിരിക്കുന്നു. 
*    അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി മുഴുവന്‍ സ്കൂളുകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറികള്‍ ആവശ്യംപോലെ നിര്‍മിച്ചു കഴിഞ്ഞിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ ഈ ശുചിമുറി സൗകര്യം ഇനിമുതല്‍ ലഭ്യമാകും; പഴകിയതും വൃത്തിഹീനമായതുമായതും പൊട്ടി പൊളിഞ്ഞതുമായ ശുചിമുറികളിലെ അസൗകര്യങ്ങളില്‍നിന്നും നമ്മുടെ വിദ്യാര്‍ഥികളെ മുക്തമാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍. 
*    ജൈവ വൈവിധ്യ സംരക്ഷണം, കൃഷി, പരിസ്ഥിതി എന്നിവയെയെല്ലാം ഉദ്ഗ്രഥിച്ചുകൊണ്ട് "ക്യാമ്പസ് ഒരു പാഠപുസ്തകം" എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കി. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത് തികച്ചും അനിവാര്യമായ ഒന്നാണ്. 
*    ഡിപിഐ, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ഏകോപിപ്പിച്ച് അവയെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയില്‍ കൊണ്ടുവന്നു. 
*    നിലവില്‍ 41 ലക്ഷം കുട്ടികള്‍ക്കാണ് ഈ മികവിന്‍റെ കേന്ദ്രങ്ങള്‍ നവലോകം തുറക്കുന്നത്; വരും തലമുറകള്‍ക്കും.
*    ഇത് നമ്മുടെ കുട്ടികളെ കരുതിയുള്ള ഇടപെടല്‍ ആണ്. നമ്മുടെ നാടിന്‍റെ ഭാവിയെ സുരക്ഷിതമാക്കുന്ന ഇടപെടലാണ്; ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ബദലാണ്. 


നിങ്ങളറിഞ്ഞോ... മലാപറമ്പ് എയുപി 
സ്കൂള്‍ ഇന്ന് സുരക്ഷിതമാണ്

യുഡിഎഫ് സര്‍ക്കാരിന്‍റെകാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വിഷയമായിരുന്നല്ലോ മലാപറമ്പ്  എയുപി സ്കൂള്‍ പൊളിക്കല്‍. സാമ്പത്തിക ലാഭമില്ല എന്നുപറഞ്ഞുകൊണ്ട് അന്നത്തെ സ്കൂള്‍ മാനേജര്‍ 2015ല്‍ സ്കൂള്‍ പൊളിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഹൈക്കോടതിയില്‍നിന്നും അനുകൂല ഉത്തരവ് വാങ്ങുകയും ചെയ്തു. അതിന് കാരണം യുഡിഎഫ് ഗവണ്‍മെന്‍റ് സ്കൂള്‍ മാനേജര്‍ക്ക് അനുകൂലമയ നിലപാട് കോടതിയില്‍ കൈക്കൊണ്ടതായിരുന്നു. 

സര്‍ക്കാരിന്‍റെ പിന്‍ബലത്തോടെ ഗുണ്ടകളേയും കൂട്ടി സ്കൂള്‍ പൊളിക്കാന്‍വന്ന മാനേജര്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന സ്കൂള്‍ സംരക്ഷണ സമിതി എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശക്തമായ ചെറുത്തുനില്‍പുയര്‍ത്തുകയുണ്ടായി. സമരം ശക്തമായി. അപ്പോഴാണ് സംസ്ഥാനത്തെ ഭരണം മാറിയത്. 2016 മെയ് 23ന് അധികാരത്തില്‍വന്ന പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നതായിരുന്നു. മലാപറമ്പ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ സുപ്രീംകോടതി സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു. അങ്ങനെ സുപ്രീംകോടതിവരെ പോയി ഇന്ന് ഇല്ലാതായി തീര്‍ന്നേക്കുമായിരുന്ന ഒരു വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. 
ഇന്ന് മലാപറമ്പ് എയുപി സ്കൂള്‍ മികവിന്‍റെ കേന്ദ്രമാണ്. 

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പൊതുജനോപകാരപ്രദമായ ഇടപെടലാണ്, പൊതു വിദ്യാഭ്യാസ സംരക്ഷണ നയമാണ് മലാപറമ്പ് സ്കൂളിനെ ഇന്നും നിലനിര്‍ത്തുന്നത്. 

പാഠപുസ്തകങ്ങള്‍ നേരത്തെ

യുഡിഎഫ് ഗവണ്‍മെന്‍റിന്‍റെകാലത്ത് ഓണ പരീക്ഷയെത്തിയിട്ടും പാഠപുസ്തകങ്ങള്‍ കിട്ടാതെ വിഷമിക്കുന്ന വിദ്യാര്‍ഥികള്‍! അന്നത്തെ വിദ്യാഭ്യാസ മന്ത്രി അവരോട് പറഞ്ഞത് "നിങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തോളൂ എന്ന്"! ഇന്നോ?

എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്‍റെ കൃത്യമായ ഇടപെടലിലൂടെ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസംതന്നെ അടുത്ത അക്കാദമിക വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണംചെയ്തു.  കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍പോലും മുന്‍വര്‍ഷത്തെപ്പോലെതന്നെ പഠന സാമഗ്രികള്‍ വിതരണംചെയ്തു. പാഠപുസ്തകങ്ങള്‍ നേരത്തെ ലഭിക്കുന്നതിന്‍റെ ഉണര്‍വിലാണ് വിദ്യാര്‍ഥികള്‍.
പഠനസാമഗ്രികള്‍, പാഠപുസ്തകം, കൈപ്പുസ്തകം എന്നിവയുടെ അച്ചടിയും വിതരണവും സമയബന്ധിതമായി നിര്‍വഹിച്ചുവരുന്നു. 


ശില്‍പികള്‍ കൈറ്റും കിഫ്ബിയും

കൊച്ചു കേരളത്തിലെ പഠന കേന്ദ്രങ്ങളെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റിയ ഈ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ശില്‍പികള്‍ കൈറ്റും (ഗകഠഋ) കിഫ്ബിയുമാണ്. കിഫ്ബിയാണ് 793 കോടി 50 ലക്ഷം രൂപ അനുവദിച്ചത്. എങ്കിലും കൂട്ടായ പരിശ്രമങ്ങള്‍കൊണ്ടും കൃത്യമായ ആസൂത്രണങ്ങള്‍കൊണ്ടും 595 കോടി രൂപയേ നമുക്ക് ചെലവാക്കേണ്ടതായി വന്നുള്ളൂ. പ്രാദേശിക കൂട്ടായ്മയിലൂടെ സംഭരിച്ച 135.5 കോടി രൂപയും ഉപയോഗപ്പെടുത്തി. 
കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും ഈ മൂല്യവത്തായ യജ്ഞം പൂര്‍ത്തീകരിക്കുന്നതില്‍ കൈറ്റും കിഫ്ബിയും വഹിച്ച പങ്ക് എക്കാലവും പ്രശംസനീയമാണ്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി 
ഫാസ്റ്റ് ട്രാക്ക് 
സ്പെഷ്യല്‍ കോടതികള്‍


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമനുകൂലമായ ഒട്ടേറെ നടപടികള്‍ കൈക്കൊള്ളുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഇപ്പോഴിതാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന ബലാത്സംഗ-പോക്സോ (ജഛഇടഛ) കേസുകളുടെ വിചാരണകള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനത്തുടനീളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സജ്ജീകരിക്കുന്നു!
14 ജില്ലകളിലായി 28 ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് നിര്‍ദേശിച്ചത്. അതിനാവശ്യമായ ഫണ്ടും അനുമതിയും കേരള സര്‍ക്കാര്‍ ലഭ്യമാക്കുകയും കോടതികള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു. തല്‍ഫലമായി സംസ്ഥാനത്ത് 22 ഫാസ്റ്റ്ട്രാക്ക് കോടതികള്‍  പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ഈ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതികളുടെ പ്രവര്‍ത്തനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നീതി നടപ്പിലാക്കാന്‍ സഹായകമാകും. 
പ്രത്യേക കോടതികളുടെ അഭാവത്തില്‍ ഇത്തരം കേസുകള്‍ കെട്ടിക്കിടക്കുകയും, വിധി നീണ്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷാമിഷന്‍ പദ്ധതിയനുസരിച്ച് എത്രയുംവേഗത്തില്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതും നടപ്പിലാക്കിയതും.

കെ-ഫോണ്‍ പദ്ധതി


1. എന്താണ് കെ-ഫോണ്‍?

കേരളത്തിലുടനീളം ഒരു ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല സൃഷ്ടിച്ച് അതിലൂടെ കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റ് പൊതു-സ്വകാര്യസ്ഥാപനങ്ങളിലും 10 ായുെ തൊട്ട് 1 ഏയുെ വേഗതയില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നതിനുള്ള കേരള സര്‍ക്കാരിന്‍റെ മികച്ച സംരംഭമാണ് കെ-ഫോണ്‍. കെഎസ്ഇബിയുടെയും (49%) കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെയും (49%) കേരള സര്‍ക്കാരിന്‍റെയും (2%) ഉടമസ്ഥതയിലുള്ള പദ്ധതിയാണിത്. കുറഞ്ഞ ചെലവില്‍, അതിവേഗതയില്‍ ഇന്‍റര്‍നെറ്റ് എന്നതാണ് ലക്ഷ്യം.

2. ആര്‍ക്കാണ് നിര്‍വഹണക്കരാര്‍?

ടെന്‍ഡര്‍ നടപടിയിലൂടെയാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റിനെ കണ്ടെത്തിയത്. ഭാരത് സര്‍ക്കാരിന്‍റെ നവരത്ന വിഭാഗത്തില്‍പ്പെടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും മിനിരത്ന ഒന്നാം വിഭാഗത്തില്‍പ്പെടുന്ന റെയില്‍ടെല്‍ കോര്‍പറേഷനും നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് കെ-ഫോണിന്‍റെ നിര്‍വഹണകരാര്‍ ഏറ്റെടുത്തിരിക്കുന്നത്. (ഈ കണ്‍സോര്‍ഷ്യത്തില്‍ ടെലികോം മേഖലയില്‍ സോഫ്റ്റ്വെയര്‍ നിര്‍മിക്കുന്ന എസ്ആര്‍ഐടി എന്ന സ്വകാര്യസ്ഥാപനവും ഒഡീഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം കേബിളുകള്‍ നിര്‍മിക്കുന്ന എല്‍എസ് കേബിള്‍ എന്ന കൊറിയന്‍ കമ്പനിയും അംഗങ്ങളാണ്) അടങ്കലും ഏഴു വര്‍ഷത്തേക്കുള്ള നടത്തിപ്പു ചെലവും പരിപാലന ചെലവും ചേര്‍ത്ത് 16.38 കോടി രൂപയാണ് എസ്റ്റിമേറ്റ്.

3. എന്താണ് ഈ പദ്ധതികൊണ്ടുള്ള നേട്ടങ്ങള്‍?

* മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റു പൊതു-സ്വകാര്യമേഖലാ സ്ഥാപനങ്ങളിലും ഗ്രാമങ്ങളിലും എല്ലാ വീടുകളിലും കേരള സര്‍ക്കാരിന്‍റെ ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യത്തിലൂടെ അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം കുറഞ്ഞ ചെലവില്‍ ലഭ്യമാകും.
* പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് ലഭ്യമാകുന്നു. സര്‍ക്കാരിന്‍റെ നയമാണ്.
* 52000 കിലോമീറ്റര്‍ ഫൈബര്‍ നെറ്റ്വര്‍ക്കാണ് കേരളത്തില്‍ സ്ഥാപിക്കാന്‍ പോകുന്നത്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍, ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നവര്‍, കണ്ടന്‍റ് ലഭ്യമാക്കുന്ന കമ്പനികള്‍ ഇവയ്ക്കെല്ലാം തുല്യ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ നെറ്റുവര്‍ക്കാണ് കെ-ഫോണ്‍ ലക്ഷ്യമിടുന്നത്.
* ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വികസന സാധ്യതകള്‍ക്ക് കെ-ഫോണ്‍ വഴിയൊരുക്കും.
* ഗ്രാമങ്ങളിലെ ചെറുകിട സംരംഭങ്ങള്‍ക്കും ഇ-കൊമേഴ്സ് സൗകര്യം ഉപയോഗിക്കാന്‍ ഇതിലൂടെ സാധ്യമാകും.
* സര്‍ക്കാര്‍ സേവനങ്ങളായ ഇ-ഹെല്‍ത്ത്, സ്മാര്‍ട്ട് ക്ലാസ്റൂം, ഇ-ഡിസ്ട്രിക്ട് തുടങ്ങിൗവയ്ക്ക് കൂടുതല്‍ ബ്രാന്‍ഡ് വിഡ്ത്ത് സൗകര്യം ഇതിലൂടെ നല്‍കി അവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും.
* ജയിലും കോടതിയും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് മാതൃകയില്‍ ആവശ്യമുള്ള കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഇതിലൂടെ സാധ്യമാകും.
* ഗതാഗത മേഖലയിലെ മാനേജ്മെന്‍റ് കാര്യക്ഷമമാക്കാന്‍ സഹായകമായ ഉയര്‍ന്ന നിലവാരമുള്ള വീഡിയോ ക്യാമറ ശൃംഖല കെ-ഫോണിലൂടെ സാധ്യമാകും.
* നിലവിലുള്ള ഇന്‍റര്‍നെറ്റ് ദാതാക്കളെ ഇത് ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ല. അതേ സമയം കേരളത്തിലുടനീളം എല്ലാ ഇന്‍റര്‍നെറ്റ് ദാതാക്കള്‍ക്കും കെ-ഫോണ്‍ വഴി മികച്ച സേവനം നല്‍കാന്‍ സാധിക്കുകയും ചെയ്യും.
* നിലവിലുള്ള മൊബൈല്‍ ടവറുകളില്‍ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബര്‍ നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളൂ. കെ-ഫോണ്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ മൊബൈല്‍ ടവറുകളും ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവന ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയും.
* ഇന്‍റര്‍നെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഏത് ഗ്രാമത്തിലുമുള്ള ഏതൊരു വീട്ടിലും ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാകും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.


60 ദിവസത്തിനുള്ളില്‍ 61,290 പേര്‍ക്ക് ജോലി നല്‍കി


കോവിഡ് ആശ്വാസ പദ്ധതി എന്ന നിലയില്‍ നൂറുദിവസംകൊണ്ട് അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സെപ്തംബര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടുമാസം പിന്നിട്ടപ്പോഴേക്കും 61,290 പേര്‍ക്ക് ജോലി ലഭിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി താല്‍ക്കാലികാടിസ്ഥാനത്തിലുള്‍പ്പെടെ 19,607 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. സര്‍ക്കാരിന്‍റെ ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പയില്‍ തുടങ്ങിയ സംരംഭങ്ങളിലൂടെയും 41,683 തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. 

പിഎസ്സിവഴി പൊതു വിദ്യാഭ്യാസ വകുപ്പില്‍ 4962 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കെഎസ്എഫ്ഇയില്‍ 774 പേര്‍ക്ക് നിയമനം കിട്ടി. ആരോഗ്യവകുപ്പില്‍ 3069 പേര്‍ക്ക് ജോലി ഈ കാലയളവില്‍ ലഭിച്ചു. അതില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലെ 2491 താല്‍ക്കാലിക നിയമനവും ഉള്‍പ്പെടുന്നു. ഇപ്പോള്‍ കോന്നി മെഡിക്കല്‍ കോളേജില്‍ 286 തസ്തികകളില്‍ നിയമനം നടത്താന്‍ തീരുമാനമായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 453 പേര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പില്‍ 180 പേര്‍ക്കും ജോലി ലഭിച്ചു. 

സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി കുടുംബശ്രീ 19,135 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. വ്യവസായ ഡയറക്ടറേറ്റില്‍ 12,325 പേര്‍ക്ക് തൊഴില്‍ നല്‍കി. കെഎസ്എഫ്ഇയില്‍നിന്ന് വായ്പയെടുത്ത 500 സംരംഭങ്ങളില്‍നിന്നായി 1602 പേര്‍ക്ക് ജോലി ലഭിച്ചു. പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍റെ സംരംഭക വായ്പയില്‍നിന്ന് ആരംഭിച്ച സംരംഭങ്ങളിലൂടെ 1490 പേര്‍ക്ക് ജോലി ലഭിച്ചു. സഹകരണ സംഘങ്ങളുടെ വായ്പയിലൂടെ ആരംഭിച്ച സംരംഭങ്ങളിലൂടെ 4030പേര്‍ക്കും മത്സ്യബന്ധന വകുപ്പ് അനുവദിച്ച വായ്പയിലൂടെ ആരംഭിച്ച സ്ഥാപനങ്ങളിലൂടെ 842 പേര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനുകള്‍ അനുവദിച്ച വായ്പകളില്‍ നിന്നാരംഭിച്ച സംരംഭങ്ങളിലൂടെ 782 പേര്‍ക്കും തൊഴില്‍ ലഭിച്ചു. 

ഭക്ഷ്യക്കിറ്റുകള്‍ പായ്ക്കുചെയ്യാന്‍ 7900 പേര്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സപ്ലൈകോ ജോലി നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 31നുള്ളില്‍ 50,000 പേര്‍ക്കുകൂടി ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.