എന്‍ഇപിയും ജന്‍ഡര്‍ അവബോധവും

ഡോ. ടി കെ ആനന്ദി

കേന്ദ്ര സര്‍ക്കാര്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച വിദ്യാഭ്യാസനയം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. മിക്കവാറും എല്ലാ സായാഹ്നങ്ങളിലും ചര്‍ച്ചാ ക്ലാസ്സുകളില്‍ അവതരിക്കപ്പെടുകയും മിക്കവാറും എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും ചര്‍ച്ച ചെയ്തതുമായ വിദ്യാഭ്യാസ നയത്തിലെ ജന്‍ഡര്‍ അവബോധത്തെക്കുറിച്ചാണ് കുറിക്കുവാന്‍ ഉദ്ദേശിക്കുന്നത്. 


 നാല് "C"  കളില്‍ ഒതുങ്ങുന്നതാണ് ചഋജ. കോര്‍പ്പറേറ്റൈസേഷന്‍, വാണിജ്യവല്‍ക്കരണം, കേന്ദ്രീകരണം, വര്‍ഗീയവല്‍ക്കരണം Corporatisation, Commercialisation, Centralisation, and Communalisation)  എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയമാണ് എന്‍ഇപിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നവലിബറല്‍ നയങ്ങളാണ് എന്‍ഇപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  പാരമ്പര്യ 'ഭാരതീയ' മൂല്യങ്ങള്‍, സംസ്കാരം എന്നിവയുടെ പേരില്‍ ആര്‍എസ്എസ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 


നാല് ഭാഗങ്ങളിലായി എഴുതപ്പെട്ടിരിക്കുന്ന ഈ റിപ്പോര്‍ട്ടില്‍ പൂര്‍ണമായും അവ്യക്തതയാണ് നിറഞ്ഞുനില്‍ക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം തൊട്ട്, അതായത്, ബാലവാടികള്‍ മുതല്‍ ഗവേഷണം വരെ കേന്ദ്രീകരണമാണ് മുഖമുദ്ര. പല കാര്യങ്ങളും ഒന്നോ രണ്ടോ ഇടങ്ങളില്‍ അല്ലാതെ 'സ്ത്രീ' 'പെണ്‍കുട്ടി' എന്നിവ പരാമര്‍ശിക്കുന്നില്ല. വിരളമായി നടത്തിയിട്ടുള്ള പരാമര്‍ശങ്ങളിലും ഈ കൂട്ടര്‍ വളരെ ദുര്‍ബലവിഭാഗമാണ് എന്നത് ഉറപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്.  


3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികളെ 'റൈറ്റ് ടു എഡ്യൂക്കേഷന്‍' പ്രകാരം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്‍ഇപി 2019 വളരെ ഏറെ ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ എന്‍ഇപി 2020 ഈ ആശയം പാടെ ഉപേക്ഷിച്ചിരിക്കുന്നു. 3-6 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമില്ല.


പൊതു സ്വകാര്യ പങ്കാളിത്തം


എല്ലാ വിഭാഗങ്ങളിലും പിപിപിയെക്കുറിച്ച് പറയുന്നുണ്ട്. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം കൊടുക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നുവെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്. കാരണം  നയരേഖ പ്രകാരം പ്രീ സ്കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ അധ്യയനം, പാഠപുസ്തക നിര്‍മ്മാണം എന്നിവയിലൊക്കെത്തന്നെ പിപിപിയാണ്. അതായത് കോര്‍പ്പറേറ്റുകളും ആര്‍എസ്എസ് നയിക്കുന്ന സ്ഥാപനങ്ങളും വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലും കാണുമെന്നര്‍ത്ഥം.  


ഫണ്ട് വിഹിതത്തെക്കുറിച്ച് 
നിശ്ശബ്ദത


നയരേഖ പറയുന്നത് ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിന് നല്‍കുമെന്നാണ്. പക്ഷേ ഫണ്ട് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. പിപിപിയോടുള്ള അമിതമായ ഊന്നല്‍ വ്യക്തമാക്കുന്നത് ജിഡിപിയുടെ 6% എന്നത് സര്‍ക്കാര്‍ ചെലവിന്‍റെ കീഴില്‍ വരുന്നതല്ല എന്നാണ്.  അങ്കണവാടികളുടെ കഥയും ഇതുതന്നെ. 


കോര്‍പ്പറേറ്റുകളുടെ ഇടപെടലുകളും ഉടമ്പടികളും നിരന്തരമായ ഫണ്ട് വെട്ടിപ്പ് നടത്തുന്നതിന്‍റെ അനുഭവമാണ് നമുക്കുമുന്നിലുള്ളത്. ഔപചാരിക സ്കൂള്‍ സിസ്റ്റത്തിന്‍റെ ഭാഗമായി പ്രീ സ്കൂളും അങ്കണവാടിയും മാറും എന്ന് പറയുമ്പോള്‍ ഇവയെല്ലാം മൊത്തത്തില്‍ സ്വകാര്യവത്ക്കരിക്കപ്പെടുമെന്നതും മേല്‍പറഞ്ഞത് ആവര്‍ത്തിക്കപ്പെടും എന്നതും വളരെ വ്യക്തമാണ്. 


'ഭാരതസ്ത്രീയുടെ ഭാവശുദ്ധിയും' ഭാരത സംസ്കാരത്തെ നിലനിര്‍ത്താനുള്ള വ്യഗ്രതയും,  കൂടെ 'ഹിന്ദു മനുഷ്യ സ്നേഹികളുടെ' പങ്കാളിത്തവും കൂടി ആവുമ്പോള്‍ പിപിപി എന്നത് എന്താവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. 


ശിശു പീഡനവും ബാലികാ പീഠനവും വ്യാപകമായി നടക്കുന്ന ഇന്ത്യാ രാജ്യത്ത്, വിദ്യാഭ്യാസം ചര്‍ച്ച ചെയ്യുമ്പോള്‍ ജന്‍ഡര്‍ അവബോധം എന്ന വാക്കു പോലും പറയാതെ മുന്നോട്ടു പോകുവാന്‍ ബിജെപി സര്‍ക്കാരിന് മാത്രമേ കഴിയൂ.  കാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കു അറുതി വരണമെങ്കില്‍ സ്കൂള്‍ കരിക്കുലം ജന്‍ഡര്‍ അവബോധത്തോടു കൂടി നിര്‍മിച്ചതാവണം. അങ്ങനെ വേണം എന്ന് നിഷ്കര്‍ഷയുള്ള നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ വരെ ജന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയ വിദ്യാഭ്യാസ പദ്ധതി ഒന്നുകില്‍ ജന്‍ഡര്‍ അവബോധം എന്നതിനെക്കുറിച്ച് അറിയില്ല അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് തന്നെ അവഗണിക്കുന്നു എന്ന് വേണം കരുതാന്‍. സ്ത്രീകളുടെ സാമൂഹ്യ അവസ്ഥ മെച്ചപ്പെടുത്താന്‍ പാഠ്യ പദ്ധതിയില്‍ മാറ്റം  വരണം എന്നുള്ളത് പരക്കെ അംഗീകരിക്കപ്പെട്ടതാണ് . 


പക്ഷെ ടീച്ചര്‍ എഡ്യൂക്കേഷന്‍ രംഗത്ത് ജന്‍ഡര്‍ സ്വത്വമെന്നു (ഏലിറലൃ ശറലിശേ്യേ) പ്രയോഗിക്കുന്നതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അറിയാത്തതല്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.  പക്ഷെ, ആ.ഋറ.ല്‍ (4 വര്‍ഷ കോഴ്സ് ആണെന്നാണ് പറയുന്നത്). ഞലരൃൗശാലേിേ മിറ ഉലുഹീ്യാലിേ നെക്കുറിച്ച് പറയുമ്പോള്‍ നയത്തില്‍ തന്നെ ആദ്യമായി സ്ത്രീകളെ പരാമര്‍ശിക്കുകയും സ്ത്രീകള്‍ക്ക് പ്രാദേശികമായി റിക്രൂട്ട്മെന്‍റ്  നടത്തും എന്നും ലോക്കല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കാനായി സ്ത്രീകള്‍ക്ക് പ്രത്യേകം സംവിധാനം നല്‍കുമെന്നും പറയുന്നത് സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തിയല്ല, മറിച്ച് 'കുടുംബത്തിന്‍റെ വിളക്കിനെ' വീട്ടു പരിസരത്തില്‍ നിന്നും അകലെ അല്ലാതെ  കുടുംബവും തൊഴിലും ഒന്നിച്ചു കൊണ്ടുപോകുന്ന പതിനാറു മണിക്കൂര്‍ അദ്ധ്വാനിക്കുന്ന 'സൂപ്പര്‍ വുമണ്‍' ആക്കി 'മഹത്വവല്‍ക്കരിക്കുക' എന്ന സംഘപരിവാര്‍ ഹിന്ദു  സ്ത്രീ സങ്കല്പം തന്നെയാണ്. 


ഉന്നത വിദ്യാഭ്യാസ രംഗത്ത്, മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ സര്‍വകലാശാലകളില്‍ വിദേശ സര്‍വകലാശാലകളുടെ സെന്‍ററുകള്‍ സ്ഥാപിക്കാം എന്ന് പറയുന്നുണ്ട്. അതിന്‍റെ കൂടെ തന്നെ ലേമരവലൃ/ൗറെേലിേ ലഃരവമിഴല പ്രോഗ്രാമിനെ കുറിച്ചും പറയുന്നുണ്ട്. പ്രാദേശികമായി ടീച്ചര്‍ റിക്രൂട്ട്മെന്‍റ് എന്ന് പറയുമ്പോള്‍, ഇത്തരം എക്സ്ചേഞ്ച് പ്രോഗ്രാമുകളില്‍ അധ്യാപികമാരെ ഉള്‍പ്പെടുത്തിയിട്ടേ ഇല്ല എന്നല്ലേ അനുമാനിക്കേണ്ടത്?  ഒരു വിദ്യാഭ്യാസ നയത്തില്‍ ഇത്ര മാത്രം ലിംഗവിവേചനം നിലനിക്കുമ്പോള്‍ എങ്ങനെയാണ് ജന്‍ഡര്‍ അവബോധം നടപ്പാക്കുക? 


അധ്യാപകര്‍ക്കുള്ള  Improvement  പ്രോഗ്രാമില്‍ സത്യം, ധര്‍മം, ശാന്തി, പ്രേമം, അഹിംസ ഇവയൊക്കെ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു.  മാത്രമല്ല,ശാസ്ത്രാവബോധം ,life skills service ചെയ്യാനുള്ള വിദ്യാഭ്യാസം എന്നിവയെപ്പറ്റി വരെ പറയുന്നിടത്തു ജന്‍ഡര്‍ അവബോധം എന്ന ഒരു വാക്കു പോലും ഇല്ല. നമ്മുടെ മെഡിക്കല്‍ പുസ്തകങ്ങളിലും, നിയമ പുസ്തകങ്ങളിലും അടങ്ങയിട്ടുള്ള സ്ത്രീ വിരുദ്ധത മുഴുവന്‍ മാറ്റണം എന്ന് പറയുമ്പോള്‍ അതിലൊന്നും തൊടാതെ,  ജന്‍ഡര്‍ ഐഡന്‍റിറ്റിക്കായി കൗണ്‍സിലിങ് വേണമെന്നു പറയുകയും ആയുഷ് പോലുള്ള moral teachings  ഉം മനുനീതിയും പ്രാദേശിക നിയമവും കൂടി ആകുമ്പോള്‍ ജന്‍ഡര്‍ ഐഡന്‍റിറ്റി എന്നതു പ്രകടമായ തിരിച്ചുപോക്കാണ്.


Multi-disciplinary എന്നും holistic എന്നും നയത്തില്‍ ഉടനീളം പറഞ്ഞു പോകുന്നുണ്ട്. ഇവിടെ നമ്മള്‍ Multi-disciplinary എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യം, നിയമം, സ്ത്രീപ്രശ്നം എന്നിവയെ കോര്‍ത്തിണക്കുന്ന  medico-legal protocol  പോലുള്ളവയാണ്.  കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ medico-legal protocol  നെക്കുറിച്ചുള്ള അവബോധം എല്ലാ മെഡിക്കല്‍ കോളേജുകളിലും നല്കിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യം, പ്രത്യുല്‍പ്പാദന ആരോഗ്യം, ശരീരശാസ്ത്രം, നിയമം എന്നിവയെ കൂട്ടിയിണക്കിക്കൊണ്ടുള്ളതാവണം മള്‍ട്ടി ഡിസ്സിപ്ലിനറി പഠനം. അല്ലാതെ, ശാന്തിയും സമാധാനവും സേവന മനോഭാവവും ഒന്നുമല്ല നമ്മള്‍ പ്രതീക്ഷിക്കുന്നത്.


അങ്കണവാടികളെക്കുറിച്ച് ധാരാളം ദുരൂഹതകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ, അഖിലേന്ത്യ അങ്കണവാടി സംഘടന പ്രതിഷേധിച്ചിട്ടുണ്ട്. 
അങ്കണവാടികളുടെ ഋഇഇഋ യെ എന്‍ഇപി 2020 പരിഗണിക്കുന്നുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പ്രചാരണം നടത്തുന്നു.


മാത്രമല്ല അങ്കണവാടികള്‍ പ്രീസ്ക്കൂളായി ക്രമീകരിക്കുന്ന സമയത്തു  ടീച്ചര്‍മാരെ സ്ഥിരം ടീച്ചര്‍മാരാക്കാനുള്ള സാധ്യതയുണ്ടെന്ന് അങ്കണവാടി ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു . 
കുട്ടിയുടെ സമഗ്രവികസനത്തിന് സമഗ്രമായ സമീപനമുള്ള വിദ്യാഭ്യാസം (ഇസിസിഇ) എന്ന രീതിയില്‍ ഇന്ന് നല്‍കിക്കൊണ്ടിരിക്കുന്ന പോഷകാഹാരം, ആരോഗ്യം, അനൗപചാരിക വിദ്യാഭ്യാസം എന്നിവ മനഃപാഠം, മനനം എന്നിങ്ങനെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ചെയ്യുന്നതുപോലെ തന്നെ ചെയ്യുവാനുള്ള സാധ്യത നയത്തില്‍ കാണുന്നുണ്ട്. 


2013  മുതല്‍ കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സര്‍ക്കാരിന്‍റെECCE (Early Childhood Care and  Education) നയത്തെക്കുറിച്ച് പുതിയതായി എന്തോ കണ്ടെത്തിയതായിട്ടാണ് എന്‍ഇപി പറയുന്നത്. വളരെ ശാസ്ത്രീയമായി, സമഗ്രമായ സമീപനത്തോടെ രൂപകല്‍പ്പന ചെയ്തിരുന്ന പരിപാടികള്‍ പൂര്‍ണമായും അവഗണിച്ചാണ് ഈ ആശയം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.  എന്‍ഇപി 2020 ല്‍ നിലവിലുള്ള കരിക്കുലത്തെക്കുറിച്ചോ സിലബസിനെക്കുറിച്ചോ, പരിശീലനത്തെക്കുറിച്ചോ, ഒന്നും തന്നെ പരാമര്‍ശിക്കുന്നില്ല. മാത്രമല്ല, എന്‍സിആര്‍ടി മുന്നോട്ടുവെച്ച 3-6 പ്രായത്തിലുള്ള ഏകദേശം നാല്  കോടി കുട്ടികള്‍ക്ക് 13.8. അങ്കണവാടി സെന്‍ററുകളിലൂടെ നല്‍കിക്കൊണ്ടിരുന്ന നിരീക്ഷണത്തെക്കുറിച്ചോ മൂല്യനിര്‍ണയത്തെക്കുറിച്ചോ  ഒന്നും തന്നെ പറയുന്നില്ല. ഐസിഡിഎസ് എന്ന വാക്കു പോലും എവിടെയും പറയുന്നില്ല. അതായത് കഴിഞ്ഞ 45 വര്‍ഷമായി അങ്കണവാടി ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും ചെയ്തു വന്ന നിസ്വാര്‍ത്ഥ സേവനത്തെ പാടെ അവഗണിക്കുകയാണ് ഈ നയം ചെയ്തിരിക്കുന്നത്. മാത്രമല്ല, പരിശീലനം കൊടുക്കുന്ന പത്തോളം സെന്‍ററുകള്‍ കേരളത്തില്‍ തന്നെ ഉണ്ട്. അതിന്‍റെ കരിക്കുലം, പരിശീലനം എന്നിവയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കുറിച്ചോ, അതു നന്നാക്കുന്നതിനെക്കുറിച്ചോ അതിനു തരുന്ന ഫണ്ട് നിര്‍ത്തലാക്കിയതിനെക്കുറിച്ചോ ഒന്നും മിണ്ടാതെ, കേന്ദ്ര സര്‍ക്കാരിന്‍റെ ബുദ്ധിയില്‍ പുതിയതായി മുളച്ച ഒരു പദ്ധതിയാണെന്ന രീതിയിലാണ് പറഞ്ഞു പോകുന്നത്. 


ബാലവാടിക 


അങ്കണവാടികള്‍ ശക്തിപ്പെടുത്തണമെന്ന് പറയുമ്പോള്‍ തന്നെ ബാലവാടിക എന്ന പുതിയ പദ്ധതിയെക്കുറിച്ചും പറയുന്നുണ്ട്. രേഖയില്‍ അത് തീരെ വ്യക്തമല്ല . നയത്തില്‍ പറയുന്നത് ഇപ്രകാരമാണ്. 'അഞ്ചു വയസ്സിനു മുന്‍പുള്ള കുട്ടികള്‍ ുൃലുമൃമീൃ്യേ ക്ലാസ് അല്ലെങ്കില്‍ ബാലവാടികയിലേക്കു മാറ്റപ്പെടും. (അതായത് ഒന്നാം ക്ലാസിനു മുന്‍പ്) അവിടെ അവരെ പഠിപ്പിക്കാന്‍ ഋഇഇഋ പരിശീലനം ലഭിച്ച ടീച്ചര്‍മാര്‍ നിയമിക്കപ്പെടും. 


ബാലവാടികയിലേക്കുള്ള പ്രവേശന വയസ്സ് എത്രയാണെന്നതിനെക്കുറിച്ച് നയത്തില്‍ ഒരു രൂപവും ഇല്ല. അഞ്ചു വയസ്സിനു മുന്‍പ് എന്ന് പറഞ്ഞാല്‍ മൂന്നു വയസ്സ് വരെ ആകാം.  ഋഇഇഋ എന്നതുതന്നെ കുട്ടികളുടെ സമഗ്ര വികസനത്തിനും, കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തിനുള്ള തയ്യാറെടുപ്പും ആണെന്നിരിക്കെ, 'യോഗ്യതയുള്ള ടീച്ചര്‍മാര്‍' ആരായിരിക്കും എന്നോ, ആര് നിയമിക്കുമെന്നോ അവരുടെ യോഗ്യത എന്തായിരിക്കും എന്നോ ഒന്നും വ്യക്തമല്ല. പുതിയതായി നിയമിക്കപ്പെട്ട പ്രീ സ്കൂള്‍ തന്നെ ആണോ ഇത് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു അതുകൊണ്ടു തന്നെ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ക്രഷേ  സംവിധാനത്തെ വീണ്ടും ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മാത്രമല്ല അനാവശ്യം കൂടിയാണ്. ഒരുകാരണവശാലും ഇത് അംഗീകരിക്കാവുന്നതല്ല.  


മൊത്തത്തില്‍ കൊള്ളാവുന്നവ ഒന്നുമില്ലാത്ത  തള്ളാവുന്നവ ഏറെയുള്ള ഈ വിദ്യാഭ്യാസ നയം സ്ത്രീകളെ മുഴുവനായും അവഗണിക്കുന്നു എന്നതില്‍ സംശയമില്ല.