കോവിഡാനന്തര കേരളത്തിലെ കാര്‍ഷിക രംഗം ചര്‍ച്ചകള്‍ക്കൊരാമുഖം

ആര്‍ രാംകുമാര്‍

കേരളത്തിലെ കാര്‍ഷിക രംഗത്ത് ഒരു കുതിച്ചുചാട്ടം ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ള നയപരിപാടിയാണ് 'സുഭിക്ഷ കേരളം'. കോവിഡ് കാലത്തെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രഖ്യാപിച്ചതാണെങ്കിലും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ കഴിഞ്ഞ ഏകദേശം നാലു വര്‍ഷത്തെ നയപരിപാടികളുടെ തുടര്‍ച്ചയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഈ സര്‍ക്കാര്‍ വിഭാവനം ചെയ്ത കാര്‍ഷിക നയത്തിന്‍റെ അടുത്തൊരു ഘട്ടമായി 'സുഭിക്ഷ കേരളം' പദ്ധതിയെ കാണാം. ഈ പദ്ധതിയെ കേരളത്തിന്‍റെ കാര്‍ഷിക മേഖലയിലെ പ്രധാന വെല്ലുവിളികളുമായി ചേര്‍ത്തുനിര്‍ത്തി പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാക്കുകയാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശ്യം.

കോവിഡും കൃഷിയും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും കാര്‍ഷിക രംഗത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ആഗോള രംഗത്തെ ഭക്ഷ്യ ഉത്പാദനവും ഇന്ത്യയിലെ തന്നെ ആഭ്യന്തര ഭക്ഷ്യ ഉത്പാദനവും ഇന്ന് നമ്മുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണ്. എന്നാല്‍ മഹാമാരി നീണ്ടുപോയാല്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അത് ഉത്പാദനത്തിന്‍റെ അഭാവം മൂലമല്ല മറിച്ച് വിപണനത്തിന്‍റെ തകരാറുകള്‍ കാരണമാണ്. ലോക്ഡൗണ്‍ മൂലമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി സപ്ലൈ ചെയിനുകളുടെ തകര്‍ച്ചയാണ്. അന്താരാഷ്ട്ര വ്യാപാരം നിലച്ചു. തുറമുഖങ്ങള്‍ അടച്ചു പൂട്ടി. ലോജിസ്റ്റിക്സ് രംഗവും ചരക്കു ഗതാഗതവും താറുമാറായി. ഇതുമൂലം, വിവിധ സമൂഹങ്ങള്‍ അവര്‍ക്കു കഴിയുന്ന വിധം ഭക്ഷ്യ ഉത്പന്നങ്ങള്‍ അവിടവിടെ തന്നെ ഉത്പാദിപ്പിക്കണം എന്ന ചിന്ത ഇന്ന് ലോകമെമ്പാടും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം എല്ലാ സമൂഹങ്ങളും ഭക്ഷ്യ സ്വയംപര്യാപ്തമാവണം എന്നല്ല. അതിന് കഴിയുകയുമില്ല. എന്നാല്‍ സ്വയംപര്യാപ്തത മെച്ചപ്പെടുത്താന്‍ കഴിയും. ഒപ്പം, ഭാവിയിലേക്ക് ഇത്തരം ആഘാതങ്ങളില്‍ നിന്ന് പരിക്കുകളേല്‍ക്കാത്ത തരത്തില്‍ നമ്മുടെ കാര്‍ഷിക വിപണന രംഗത്തേയും സപ്ലൈ ചെയിനുകളെയും പൊളിച്ചെഴുതാനും കഴിയണം.

ഇത്തരത്തില്‍ ചിന്തകള്‍ ഉയര്‍ന്നു വരാന്‍ ഒരു കാരണമുണ്ട്. കോവിഡ് മഹാമാരിയുടെ അനുഭവം ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഭാവിയിലും ഉയര്‍ന്നു വന്നേക്കാം എന്ന ഭീതിയുളവാക്കിയിട്ടുണ്ട്. എല്ലായിടത്തും തൊഴില്‍ നഷ്ടപ്പെടുന്നു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. കുടുംബങ്ങളുടെ വരുമാനം വലിയ രീതിയില്‍ കുറയുന്നു. ഈ സാഹചര്യത്തില്‍, ഗ്രാമീണ മേഖലയിലെങ്കിലും, തൊഴിലുകള്‍ സംരക്ഷിക്കാന്‍ ഏറ്റവും ഗുണമുള്ള ഇടപെടല്‍ ഈ പ്രദേശങ്ങളിലെ ഏറ്റവും വലിയ സ്വയംതൊഴില്‍ദാതാവായ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

ഇത് നമ്മുടെ സാമ്പത്തിക നയപരിപാടികളില്‍ ഒരു മാറ്റം ആവശ്യപ്പെടുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കണം എന്നുണ്ടെങ്കില്‍ അത് വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതു പൂര്‍ത്തിയായ രാജ്യങ്ങളില്‍ പോലും സബ്സിഡിയില്ലാത്ത കൃഷിയെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. അതിനാല്‍, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പൊതുമേഖലയുടെയും സര്‍ക്കാരിന്‍റെ നേരിട്ടുള്ളതുമായ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാതെ കാര്‍ഷിക മേഖലയില്‍ വളര്‍ച്ച സാധ്യമല്ല. എന്നാല്‍ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞരും മോഡി സര്‍ക്കാരുമൊക്കെത്തന്നെ ഈ വിധത്തിലല്ല ചിന്തിക്കുന്നത്. അവര്‍ കോവിഡ് പ്രതിസന്ധിയുടെ മറവില്‍ സ്വകാര്യകോര്‍പ്പറേറ്റ് മേഖലയ്ക്ക് എങ്ങനെയൊക്കെ കാര്‍ഷിക മേഖലയെ കൂടുതല്‍ തുറന്നു കൊടുക്കാം എന്ന ചിന്തയിലാണ്. സര്‍ക്കാരിന്‍റെ ഇടപെടല്‍ എങ്ങനെയൊക്കെ ചുരുക്കാം എന്ന ആലോചനയിലാണ്. ഈ നയപരിപാടിക്കെതിരെ ശക്തമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നമുക്ക് ഇതിനു ബദലുകള്‍ സൃഷ്ടിക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയെ പൂര്‍ണമായും ഒഴിവാക്കുന്ന നടപടികളല്ല നമ്മള്‍ ബദലുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, കര്‍ഷകരുടെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്ന, പൊതുമേഖലയുടെയും സര്‍ക്കാരിന്‍റെയും മേല്‍നോട്ടത്തിലും നേതൃത്വത്തിലുമുള്ള, അതേസമയം സ്വകാര്യ വിപണികളെ ആശ്രയിക്കേണ്ടിടത്ത് ആശ്രയിക്കുന്ന ഒരു പുരോഗമനപരമായ ബദലാണ് നമ്മള്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായി ആലോചിക്കേണ്ടത്.

ഈ ഒരു കാഴ്ചപ്പാടില്‍ തന്നെയാണ് 'സുഭിക്ഷ കേരളം പദ്ധതിയും ആവിഷ്കരിച്ചിട്ടുള്ളത്.
കേരളത്തിലെ കാര്‍ഷിക രംഗം: വെല്ലുവിളികള്‍

കേരളത്തിലെ ഭൂപരിഷ്കരണത്തിന്‍റെ ഫലമായി നമ്മുടെ കാര്‍ഷിക രംഗത്തുണ്ടായ ഒരു പ്രധാന മാറ്റം ചെറു തുണ്ടുഭൂമികളുടെ ആധിക്യമാണ്. തോട്ടവിളകള്‍ക്ക് പുറത്തുള്ള ഭൂമിയെടുത്താല്‍ ബഹുഭൂരിപക്ഷം കൃഷിയിടങ്ങള്‍ക്കും ഒരേക്കറില്‍ താഴെ മാത്രമാണ് വിസ്തൃതി. അതിനാല്‍ വലിപ്പത്തിന്‍റെ സാമ്പത്തികഗുണങ്ങള്‍ നേടിയെടുക്കാന്‍ ഈ കൃഷിയിടങ്ങളില്‍ സാധിക്കുന്നില്ല. വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ നടക്കുന്നില്ല. പല ആധുനിക സാങ്കേതികവിദ്യകളും പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കുന്നില്ല. ഇത് കേരളത്തിലെ കാര്‍ഷിക രംഗത്തിന്‍റെ ഒരു പ്രധാന ദൗര്‍ബല്യമാണ്.

ഇതിനൊപ്പം കാണേണ്ട മറ്റു ചില ദൗര്‍ബല്യങ്ങള്‍ കൂടിയുണ്ട്. ഒന്ന്, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തില്‍ കൃഷിയെ മുഖ്യ വരുമാന സ്രോതസ്സായി ആശ്രയിക്കുന്ന കുടുംബങ്ങള്‍ കുറവാണ്. മൊത്തം ഗ്രാമീണകുടുംബങ്ങളുടെ 27 ശതമാനം മാത്രം. ഇന്ത്യയിലെ ഗ്രാമീണ മേഖല മൊത്തമെടുത്താല്‍ ഇത് 61 ശതമാനം വരും. ഇതുകൊണ്ടുതന്നെ, കൃഷിഭൂമി സ്വന്തമായുള്ള പല കുടുംബങ്ങള്‍ക്കും ഗൗരവമായി കൃഷി ചെയ്യാന്‍ സമയമോ താല്പര്യമോ ഇല്ല. ഇതുകൊണ്ടുതന്നെയാണ് വലിയ രീതിയില്‍ തന്നെ നെല്‍പ്പാടങ്ങളും പറമ്പുകളും തരിശായിടുന്ന അവസ്ഥയുള്ളത്. രണ്ട്, കേരളത്തിന്‍റെ കാര്‍ഷിക മേഖലയുടെ നട്ടെല്ല് നാണ്യവിളകളാണ്. ഒട്ടു മിക്ക നാണ്യവിളകളുടെയും വിലകള്‍ ആഗോള വിപണിയിലെ കാര്‍ഷികവിലകളുമായി ഏറെ സമന്വയപ്പെട്ടിരിക്കുന്നു. തത്ഫലമായി, കേരളത്തിന്‍റെ നാണ്യവിളകളുടെ സാമ്പത്തിക സാധ്യതകള്‍ നമ്മുടെ പ്രവൃത്തിയുടെ പരിധിക്ക് പുറത്താണ് നിശ്ചയിക്കപ്പെടുന്നത്. മൂന്ന്, ആവശ്യത്തിനുള്ള കര്‍ഷകത്തൊഴിലാളികളുടെ അഭാവം കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയൊരു തടസ്സമായി നിലനില്‍ക്കുന്നു. മുന്‍പുണ്ടായിരുന്ന കര്‍ഷത്തൊഴിലാളികളില്‍ വലിയൊരു പങ്ക് ഇന്ന് കാര്‍ഷികേതരവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കായികാദ്ധ്വാനത്തോട് സമൂഹം പൊതുവില്‍ പുലര്‍ത്തുന്ന അവജ്ഞ മൂലം പുതിയ തലമുറ കര്‍ഷകത്തൊഴിലാളികളായി കടന്നു വരുന്നില്ല. യന്ത്രവല്‍ക്കരണത്തിന്‍റെ ആവശ്യമാണ് ഇത് കാണിക്കുന്നതെങ്കില്‍ പോലും, ആദ്യം സൂചിപ്പിച്ച ദൗര്‍ബല്യം മൂലം അത് നടക്കുന്നുമില്ല.

ഈ ദൗര്‍ബല്യങ്ങള്‍ക്കിടയിലും കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രധാന വെല്ലുവിളി നമുക്ക് കൃത്യമായി തന്നെ വരച്ചിടാവുന്നതാണ്. ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതാണത്. ഇന്നു കേരളത്തില്‍ റബര്‍ ഒഴിച്ചുനിര്‍ത്തിയാലുള്ള മറ്റു പല വിളകളുടെയും ഉത്പാദനക്ഷമത ഇന്ത്യയിലെ ശരാശരി ഉത്പാദനക്ഷമതയെക്കാളും കുറവാണ്. മാത്രമല്ല, കേരളത്തിലെ തന്നെ ഗവേഷണപരിതഃസ്ഥിതികള്‍ക്കുള്ളില്‍ നേടാമെന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ള ഉത്പാദനക്ഷമതയെക്കാളും കുറവാണ്. കാര്‍ഷിക ശാസ്ത്രജ്ഞര്‍ ഇതിനെ 'യീല്‍ഡ് ഗാപ്' (ഉത്പാദനക്ഷമതയിലെ വിടവ്) എന്നാണു വിളിക്കുക. ഈ ഉത്പാദന വളര്‍ച്ച കര്‍ഷകന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതാവണം, ഒപ്പം തന്നെ പരിസ്ഥിതി സൗഹൃദവുമാവണം. ഇതിനായി നമുക്ക് പുതിയൊരു കാര്‍ഷിക സങ്കല്പം തന്നെ വേണ്ടതുണ്ട്. കോവിഡ് മഹാമാരിക്ക് മുന്‍പുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ ഈയൊരു പരിപ്രേക്ഷ്യത്തിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.

ഇടതുമുന്നണി സര്‍ക്കാരും 
കൃഷിയും

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി നിലനിന്നിരുന്നു. അധികം കണക്കുകളൊന്നും ഉദ്ധരിച്ച് സമയം പാഴാക്കേണ്ടതില്ല. കേരളത്തിലെ മൊത്തം കാര്‍ഷിക വരുമാനം പരിശോധിച്ചാല്‍ മതിയാകും (പട്ടിക 1 കാണുക). 2011-12 വര്‍ഷത്തില്‍ കേരളത്തിന്‍റെ മൊത്തം കാര്‍ഷിക മൂല്യവര്‍ദ്ധനവ് ഏകദേശം 48,376 കോടി രൂപയായിരുന്നു. യു ഡി എഫ് സര്‍ക്കാരിന്‍റെ അവസാന വര്‍ഷത്തിന് ശേഷമുള്ള 2016-17 വര്‍ഷമെടുത്താല്‍ ഇത് 43,355 കോടി രൂപയായി ചുരുങ്ങി. അതായത് ഏകദേശം 5000 കോടി രൂപ കണ്ട് മൂല്യവര്‍ദ്ധനവ് ചുരുങ്ങി. വളര്‍ച്ചാ നിരക്കിന്‍റെ കുറവല്ല ഇവിടെയുണ്ടായത്. മൂല്യവര്‍ദ്ധനവിന്‍റെ കേവലമായ കുറവാണ്. കാര്‍ഷിക മേഖലയിലുണ്ടായ ഈ തകര്‍ച്ച ഏതാണ്ട് പൂര്‍ണമായും അനുഭവിച്ചത് വിള പരിപാലന മേഖലയാണ്. വിള പരിപാലന രംഗത്ത് തകര്‍ച്ചയായിരുന്നുവെങ്കില്‍ അനുബന്ധ മേഖലകളായ മൃഗപരിപാലനം, മത്സ്യബന്ധനം എന്നിവയിലാകട്ടെ ഏതാണ്ട് സ്തംഭനാവസ്ഥയാണ് യു ഡി എഫ് കാലഘട്ടത്തില്‍ ഉണ്ടായത്.

മറ്റു ചില പൊതു പ്രശ്നങ്ങള്‍ കൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കേരളത്തിലെ തരിശു ഭൂമിയുടെ വിസ്തീര്‍ണം വലിയ തോതില്‍ കുറഞ്ഞു വരികയായിരുന്നു. എഴുപതുകളില്‍ മൊത്തം ഭൂമിയുടെ ഒരു ശതമാനം മാത്രമേ കേരളത്തില്‍ തരിശായുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2016 ആയപ്പോഴേക്കും അത് ഏകദേശം നാല് ശതമാനമായി ഉയര്‍ന്നു. നെല്ലിന്‍റെ വിസ്തീര്‍ണ്ണം കുറഞ്ഞു വരുന്നതായിരുന്നു ഇതിനു പ്രധാന കാരണം. എഴുപതുകളില്‍ ഏകദേശം 8.5 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷിയുണ്ടായിരുന്നെങ്കില്‍ 2016-17 ആയപ്പോഴേക്കും ഇത് 2 ലക്ഷം ഹെക്ടറായി ചുരുങ്ങി. മൊത്തത്തില്‍ കുറഞ്ഞ ഭൂമിയില്‍ ഒരു പങ്ക് റബര്‍, നാളികേരം മുതലായ വിളകളിലേക്കാണ് മാറ്റപ്പെട്ടതെങ്കില്‍ മറ്റൊരു ഭാഗം തരിശായി കിടക്കുന്ന സ്ഥിതിയുണ്ടായി. മറ്റൊരു പ്രധാന പ്രശ്നം ഒരേ ഭൂമിയില്‍ എത്ര തവണ വിളയിറക്കാന്‍ കഴിയുന്നു എന്ന പരിശോധനയാണ്. 2001 വര്‍ഷത്തില്‍ ഒരു ഏക്കര്‍ ഭൂമിയില്‍, ശരാശരിയായി, 1.36 തവണ കൃഷിയുണ്ടായിരുന്നു. 2011 ആയപ്പോഴേക്കും ഇത് 1.3 തവണയായി ചുരുങ്ങി. എന്നാല്‍ 2016 ആയപ്പോള്‍ 1.26 ആയി വീണ്ടും കുറഞ്ഞു. ഇത് കൃഷിക്കാരന്‍റെ വരുമാനത്തെ ബാധിക്കുന്ന ഒരു പ്രധാന വിഷയമാണ്. കൂടുതല്‍ തവണ ഒരേ ഭൂമിയില്‍ വിവിധ വിളകള്‍ കൃഷി ചെയ്യുക വഴി കൃഷിക്കാരന്‍റെ വരുമാനം മെച്ചപ്പെടുത്താന്‍ കഴിയുന്നു. ഇതിനു കഴിയാത്തത് ഒരു പോരായ്മയായി വരുന്നു.

ഈ പശ്ചാത്തലത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഈ സര്‍ക്കാരിന്‍റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ഒരു പ്രധാന ഘടകം കൃഷിയുടെയും അനുബന്ധ മേഖലയുടെയും വികസനമായിരുന്നു. ഉത്പാദനം, വരുമാനം, സുസ്ഥിരത എന്നീ മൂന്ന് തൂണുകളിലൂന്നിയായിരിക്കും ഈ നയം നടപ്പില്‍ വരുത്തപ്പെടുക എന്നും പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഉത്പാദനവും വരുമാനവും വര്‍ദ്ധിക്കണമെങ്കില്‍ ഉത്പാദനക്ഷമത ഉയരണം. ഇതല്പം ദീര്‍ഘമായി പരിശോധിക്കേണ്ട വിഷയമാണ്. യീല്‍ഡ് ഗ്യാപ്പിനെപ്പറ്റി നേരത്തെ പരാമര്‍ശിച്ചുവല്ലോ. എന്നാല്‍ ഇതൊരു പ്രശ്നമായി കേരളത്തിലെ കാര്‍ഷിക നയങ്ങളോ കാര്‍ഷിക രംഗത്തെ ചര്‍ച്ചകളോ പരിഗണിച്ചിട്ടേയില്ല എന്നതാണ് വസ്തുത. കേരളത്തിലെ ഉത്പാദനക്ഷമതയുടെ ചില കണക്കുകള്‍ പരിശോധിച്ചാല്‍ വിഷയത്തിന്‍റെ ആഴം മനസ്സിലാകും (പട്ടിക 2 കാണുക). തിരഞ്ഞെടുത്ത ചില കാര്‍ഷികപരിസ്ഥിതി യൂണിറ്റുകളിലെ തിരഞ്ഞെടുത്ത വിളകള്‍ക്കാണ് ഇത് പട്ടികയില്‍ കണക്കിലാക്കിയിരിക്കുന്നത്.

പട്ടിക 2 കാണിക്കുന്നത് പല പ്രദേശങ്ങളിലും പല വിളകളിലും നമുക്ക് 150 മുതല്‍ 628 ശതമാനം വരെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാം എന്നതാണ്. ഇതു നേടിയെടുക്കുക എന്നത് അസാധ്യമല്ല; കാരണം, പട്ടികയില്‍ കാണും പോലെ, ഇപ്പോള്‍ തന്നെ അവിടുത്തെ പല കര്‍ഷകര്‍ക്കും ഉയര്‍ന്ന ഉത്പാദനക്ഷമത ലഭിക്കുന്നുണ്ട്. ജലസേചന സൗകര്യം കുറവായ പ്രദേശങ്ങളില്‍ നിലവിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ ഈ വിടവ് നികത്താന്‍ സാധിക്കും. സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലെ കുറവ് പലയിടത്തും ഒരു വലിയ പ്രശ്നം തന്നെയാണ്. കൂടുതലായും മണ്ണ്, ജലലഭ്യത, നല്ല വിത്ത്, രാസവള പ്രയോഗം എന്നിവയിലെ പ്രശ്നങ്ങള്‍ കാരണമാണ് ഈ വിടവ് നിലനില്‍ക്കുന്നത്. കുമ്മായം, പച്ചിലവളങ്ങള്‍, പൊട്ടാഷ് വളങ്ങള്‍, കീടനാശിനികള്‍, കുമിള്‍നാശിനികള്‍ എന്നിവയുടെ പൂര്‍ണമായ അഭാവമോ ഉപയോഗത്തിലെ വലിയ തോതിലുള്ള അപര്യാപ്തതയോ എല്ലാം ഉത്പാദന വിടവ് നിലനില്‍ക്കാന്‍ ഇടനല്‍കുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഓരോ പ്രദേശത്തിനും കേരള കാര്‍ഷിക സര്‍വകലാശാല കൃത്യമായ അളവുകളിലുള്ള പ്രയോഗങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് പലയിടത്തും കൃഷിയിടങ്ങളില്‍ നടപ്പില്‍ വരുത്തപ്പെടുന്നില്ല. ഇത് തിരുത്തപ്പെട്ടാല്‍ മാത്രമേ ഉത്പാദനക്ഷമതയിലെ വിടവ് നികത്താന്‍ സാധിക്കൂ.

കൂട്ടത്തില്‍ പറയട്ടെ, മുകളില്‍ പറഞ്ഞ ശാസ്ത്രീയ രീതികള്‍ ഉപയോഗത്തില്‍ വരുത്തുന്നതിന് പകരം തീര്‍ത്തും അശാസ്ത്രീയമായ കൃഷിരീതികള്‍ 'പരമ്പരാഗത കൃഷി' എന്ന പേരും പറഞ്ഞു പ്രചാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ഇവയെ അവഗണിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും 'സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്' എന്ന പേരില്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന രീതികള്‍. ആര്‍.എസ്.എസ്സിന്‍റെ കൂടാരത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ കൃഷിരീതിക്കൊപ്പം വായിക്കേണ്ടതാണ് ആത്മീയ കൃഷി, ഹോമിയോ കൃഷി, വൃക്ഷായുര്‍വേദം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്ക് തുല്യമായ പ്രചാരങ്ങള്‍. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ എന്ന പേരിലാണ് ഇവയില്‍ പലതും അവതരിക്കുന്നത്. ഇടതുപക്ഷത്തെ ചിലര്‍ പോലും ഈ പ്രചാരത്തില്‍ വീണുപോയിട്ടുണ്ട് എന്നത് സങ്കടകരമാണ് എന്നേ പറയാന്‍ കഴിയൂ. അതുപോലെ തന്നെയാണ് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ക്ക് കൃഷിയറിയില്ല എന്ന രീതിയിലുള്ള വങ്കത്തരങ്ങള്‍. കേരളത്തിലെ കാര്‍ഷിക രംഗത്തിന് തുല്യതയില്ലാത്ത സംഭാവനകളാണ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ളത്. ഈ സംഭാവനകള്‍ക്കുമേല്‍ നിന്നുകൊണ്ട് മാത്രമേ ഭാവിയിലെ കാര്‍ഷിക ശാസ്ത്രവും വികസിക്കുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.

ഇതുകൊണ്ടുതന്നെ, യീല്‍ഡ് ഗ്യാപ് കുറക്കുക എന്ന ലക്ഷ്യത്തിനാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017 മുതല്‍ പ്രാധാന്യം നല്‍കിയത്. ഇവിടെ നമുക്ക് കൃത്യമായ ഫലങ്ങള്‍ ഉടന്‍ ലഭിക്കുകയില്ല; ഏകദേശം 5 വര്‍ഷമെങ്കിലും കഴിഞ്ഞാലേ ഇതിന്‍റെ ഫലം വ്യക്തമായി കാണാനാവൂ. എന്നാല്‍ ഇത് മാത്രമല്ല. കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം തന്നെ കുറഞ്ഞു വരുന്നു എന്ന് പറഞ്ഞുവല്ലോ. അപ്പോള്‍ തരിശു ഭൂമിയുടെ വിസ്തീര്‍ണം വലിയ തോതില്‍ കുറച്ചുകൊണ്ടുവരാനും കഴിയണം. കൃഷിക്കനുയോജ്യമായ ഓരോ തുണ്ട് ഭൂമിയിലും കൃഷി ചെയ്യപ്പെടണം. അവിടെയാണ് തരിശുരഹിത കൃഷി എന്ന ആശയം ഇടതു മുന്നണി സര്‍ക്കാര്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചത്. പഞ്ചായത്തുകളുടെ കൂടി സഹായത്തോടുകൂടി സാമാന്യം നല്ല വിജയങ്ങള്‍ ഇപ്പോള്‍ തന്നെ ഈ വിഷയത്തില്‍ നേടിയെടുക്കാനായിട്ടുണ്ട്. നെല്ലിന്‍റെ കാര്യം മാത്രമെടുത്താല്‍ ഇത് വ്യക്തമാവും. ദശകങ്ങളായി നെല്ല് കൃഷി ചെയ്തിരുന്ന ഭൂമിയുടെ വിസ്തീര്‍ണം കുറഞ്ഞു വരികയായിരുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ഈ കുറവിന് അവസാനം കുറിക്കുക എന്ന ചരിത്രപരമായ നേട്ടം എല്‍ ഡി എഫ് സര്‍ക്കാരിന് ഇപ്പോള്‍ തന്നെ അവകാശപ്പെടാവുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുണ്ടായിരുന്ന ഏകദേശം 2 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ തന്നെ ഇപ്പോഴും നെല്‍കൃഷി നടക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ 2 ലക്ഷം ഹെക്ടറില്‍ നിന്നും മുകളിലേക്ക് വിസ്തീര്‍ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നുതന്നെയാണ് പ്രാഥമിക കണക്കുകള്‍ കാണിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തണം എന്നതാണ് ലക്ഷ്യം.

ഒപ്പം തന്നെ, ചരിത്രത്തിലാദ്യമായി ഓരോ നെല്‍ കര്‍ഷകനും ഹെക്ടറിന് 2000 രൂപ കണ്ട് റോയല്‍റ്റി അനുവദിച്ചതും ഇടതു മുന്നണി സര്‍ക്കാരാണ്. ഈ റോയല്‍റ്റി നെല്‍ കര്‍ഷകരെ നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കും എന്നാണു പ്രതീക്ഷ. 60 വയസ്സ് കഴിഞ്ഞ എല്ലാ ചെറുകിട കര്‍ഷകര്‍ക്കും 2008 മുതല്‍ മാസം 600 രൂപ പെന്‍ഷന്‍ നല്കുന്നുണ്ടായിരുന്നു. ഇത് 2019ല്‍ 1200 രൂപയായി വര്‍ധിപ്പിക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു.

കേരളത്തില്‍ നെല്‍കൃഷി പോലെ തന്നെ പ്രാധാന്യമുള്ളതാണ് പച്ചക്കറി കൃഷി. അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പച്ചക്കറി മേഖലയില്‍ ഈ സര്‍ക്കാരിന് നേടാനായിട്ടുള്ളത് (പട്ടിക 3 കാണാം). ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏകദേശം 46,500 ഹെക്ടറില്‍ വെറും 6 ലക്ഷം മെട്രിക് ടണ്ണായിരുന്നു കേരളത്തിലെ പച്ചക്കറി ഉത്പാദനം. വെറും മൂന്നു വര്‍ഷം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാന്‍ (12 ലക്ഷം മെട്രിക് ടണ്‍) ഈ സര്‍ക്കാരിന് സാധിച്ചു. പച്ചക്കറി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ഏകദേശം 82,166 ഹെക്ടറായും വര്‍ദ്ധിച്ചു. പച്ചക്കറി ഉല്‍പാദനത്തില്‍ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. അടുത്ത മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനത്തില്‍ ഒരു ഇരട്ടിപ്പിക്കല്‍ കൂടി നടത്തണം എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇത് ഉറപ്പാക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും ഈ സംരംഭത്തിനായി ഉപയോഗപ്പെടുത്തണം.

പട്ടിക 3 
കേരളത്തിലെ പച്ചക്കറി വിസ്തീര്‍ണവും ഉത്പാദനവും
വര്‍ഷം    വിസ്തീര്‍ണ്ണം     ഉത്പാദനം            (ഹെക്ടര്‍)     (ലക്ഷം മെട്രിക് ടണ്‍)
2015-16     46,500                        6.28
2016-17    52,830                          7.25
2017-18    69,047                          10.01
2018-19    82,166                           12.12
 സ്രോതസ്സ്: സംസ്ഥാന ആസൂത്രണ ബോര്‍ഡ്

മൃഗസംരക്ഷണ മേഖലയിലും യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്തെ സ്തംഭനാവസ്ഥ മാറ്റിയെടുത്ത് വളര്‍ച്ചയുടെ പാത കൈവരിക്കാന്‍ ഇടതു മുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2012-13 വര്‍ഷത്തില്‍ കേരളത്തിലെ പാല്‍ ഉത്പാദനം ഏകദേശം 28 ലക്ഷം മെട്രിക് ടണ്ണായിരുന്നു. എന്നാല്‍ 2016-17 ആയപ്പോഴേക്കും കേരളത്തിലെ പാല്‍ ഉത്പാദനം ഏകദേശം 25 മെട്രിക് ടണ്ണായി ചുരുങ്ങി. 2013-14ല്‍ ഏകദേശം 250 കോടി മുട്ട കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ 2016-17 ആയപ്പോള്‍ ഇത് ഏകദേശം 235 കോടി മുട്ടയായി കുറഞ്ഞു. എന്നാല്‍ ഈ സര്‍ക്കാരിന്‍റെ കാലത്തോ? പാല്‍ ഉത്പാദനം 2018-19 വര്‍ഷത്തില്‍ ഏകദേശം 26 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തി. രണ്ടു പ്രളയങ്ങള്‍ വന്ന കാലമാണെന്നോര്‍ക്കണം. മറ്റൊരു പ്രധാന നേട്ടവും എടുത്തുപറയേണ്ടതുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏകദേശം 9.5 ലക്ഷം ലിറ്റര്‍ പാലിന്‍റെ ദൈനംദിന ദൗര്‍ലഭ്യം കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വെറും 2.5 ലക്ഷം ലിറ്റര്‍ പാലിന്‍റെ ദൗര്‍ലഭ്യം മാത്രമേ ഉള്ളൂ. ബാക്കി നമ്മള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നു. 2024 ആകുമ്പോള്‍ കേരളം ഒരു പാല്‍ മിച്ചോത്പാദന സംസ്ഥാനമായി മാറും. മുട്ടയുടെ കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്തെ തകര്‍ച്ച അവസാനിപ്പിച്ച് ഉത്പ്പാദനം കുറയാതെ പിടിച്ചുനിര്‍ത്താനും സാധിച്ചു.

പാല്‍ ഉത്പാദനത്തിലുണ്ടായ വര്‍ദ്ധനവ് കൃത്യമായ നയസമീപനത്തിലൂടെ ഉണ്ടായതാണ്. 25 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 30 ലക്ഷം ലിറ്റര്‍ എന്ന വലിയ ഉത്പാദന ലക്ഷ്യം ഉന്നമിട്ടു നടപ്പില്‍ വരുത്തിയ നയങ്ങളാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ നമ്മള്‍ കണ്ടത്. ഇതിനായി ആദ്യം ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നുള്ള സംഭരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു. 2016 വര്‍ഷത്തില്‍ 16.3 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് ക്ഷീര സഹകരണ സംഘങ്ങള്‍ സംഭരിച്ചുവന്നിരുന്നത്. അതായത് മൊത്തം ഉത്പാദനത്തിന്‍റെ 21 ശതമാനം മാത്രം. ഇത് 30 ശതമാനമെങ്കിലും ആയി വര്‍ദ്ധിപ്പിക്കണം എന്നതായിരുന്നു ലക്ഷ്യം. 2018-19 വര്‍ഷത്തില്‍ ക്ഷീര സഹകരണ സംഘങ്ങളുടെ പാല്‍ സംഭരണം 2016-17ലെ 16.3 ലക്ഷം ലിറ്ററില്‍ നിന്ന് 19 ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിക്കാന്‍ ഈ സര്‍ക്കാരിനായി. ഏകദേശം 50,000 ഉരുക്കളെയും 25,000 കിടാരികളെയും ഡയറി ഫാമുകള്‍ക്കും കൃഷിക്കാര്‍ക്കും വിതരണം ചെയ്യാന്‍ നടപടികളെടുത്തു. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും രാത്രികാലത്തും വെറ്റിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കി. ലക്ഷക്കണക്കിന് പുതിയ കൃഷിക്കാരെ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ട് വന്നു. ഇതൊക്കെ മൂലമാണ് കേരളത്തിന് മേല്‍പ്പറഞ്ഞ നേട്ടങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍ നേടാനായത്.

മത്സ്യബന്ധന രംഗത്ത് ഈ സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാല്‍വെപ്പ് ഉള്‍നാടന്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിലാണ്. എന്നാല്‍ ഇവിടെ ഒരു പ്രശ്നമുണ്ടായി. ആയിരക്കണക്കിന് കുളങ്ങളും മത്സ്യഫാമുകളും 2018 ഓടുകൂടി തയ്യാറായെങ്കിലും ആ വര്‍ഷത്തെ പ്രളയത്തില്‍ എല്ലാം ഒലിച്ചു പോയി. ഇതു തിരിച്ചു നേടാന്‍ ശ്രമിക്കുമ്പോള്‍ 2019ല്‍ വീണ്ടും പ്രളയമുണ്ടായി. ഇതോടു കൂടി കര്‍ഷകരുടെ മനസ്സാന്നിദ്ധ്യം വലിയ തോതില്‍ തളര്‍ന്നു പോയി. ഒരുപാട് കര്‍ഷകര്‍ക്ക് വലിയ നഷ്ടങ്ങള്‍ വന്നു ചേര്‍ന്നു. ഈ മേഖലയിലെ വളര്‍ച്ച വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ന് ഫിഷറീസ് വകുപ്പ്.

ഇത്തരത്തില്‍ കാര്‍ഷിക ഉത്പാദന രംഗത്ത് പ്രധാനപ്പെട്ട നേട്ടങ്ങള്‍ ഇടതു മുന്നണി സര്‍ക്കാരിന് അവകാശപ്പെടാവുന്നതാണ്. എന്നാല്‍ ഈ നേട്ടങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. ഈ ഉദ്ദേശ്യത്തോടുകൂടിയാണ് 'സുഭിക്ഷ കേരളം' പദ്ധതി ഇന്ന് നടപ്പില്‍ വരുത്തി വരുന്നത്.

വേണം പുതിയ 
കാര്‍ഷിക വീക്ഷണം

പഞ്ചായത്തുകളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ ഇന്ന് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന സുഭിക്ഷ കേരളം പദ്ധതി കൂടുതല്‍ മെച്ചപ്പെട്ട ഒരു നയസമീപനം വഴി ശക്തമാക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം ചിതറിക്കിടക്കുന്ന പ്രവര്‍ത്തനങ്ങളായി അവ ചിലപ്പോള്‍ ചുരുങ്ങി പോകും. അത്തരം ഒരു നയസമീപനത്തിന്‍റെ ഒരു ചെറു രൂപരേഖയാണ് താഴെ ചര്‍ച്ച ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു ബൃഹദ് രൂപരേഖ ഒരു ബദല്‍ കാര്‍ഷിക നയമായി തന്നെ കേരള കര്‍ഷക സംഘം അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ആ രൂപരേഖയിലുള്‍പ്പെട്ട ചില വിഷയങ്ങളും ഇവിടെ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ആദ്യമായി കാര്‍ഷിക മേഖലയിലെ വിള ഉത്പാദന രംഗമെടുക്കാം.

ഒന്ന്, കൂടുതല്‍ ഭൂമി കൃഷിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് കൃത്യമായ ഒരു ഭൂവിനിയോഗ പദ്ധതി വേണം. നമ്മുടെ ഭൂമിയെ ഏറ്റവും കാര്യക്ഷമമായും സുസ്ഥിരമായും ഉപയോഗിക്കാന്‍ ഇത്തരമൊരു നയമുണ്ടായേ തീരൂ. കൃഷിക്കനുയോജ്യമായ നയങ്ങള്‍, നിര്‍മ്മാണ നിഷിദ്ധമേഖലകള്‍, വിനോദസഞ്ചാര മേഖലകള്‍, വ്യാവസായിക മേഖലകള്‍ എന്നിങ്ങനെ വിവിധ മേഖലകളായി ഭൂമിയെ തിരിക്കുന്ന ഒരു പദ്ധതി ഓരോ പഞ്ചായത്തിലും വേണം. മണ്ണിന്‍റെ ആരോഗ്യത്തെയും ഉത്പാദന ക്ഷമതയെയും കണക്കിലെടുത്ത് ഓരോ മേഖലയിലും ഭൂസംരക്ഷണ പദ്ധതികളും നമുക്കാവശ്യമാണ്.

രണ്ട്, നമ്മുടെ എല്ലാ നദികള്‍ക്കും ഓരോ നദീതട പദ്ധതി വേണം. ഈ നദീതട പദ്ധതികളില്‍ അടിസ്ഥാനമാക്കിയ നീര്‍ത്തടാധിഷ്ഠിത പദ്ധതികളും ഓരോ പ്രദേശങ്ങള്‍ക്കും വേണം. ഭൂമിയെ സംരക്ഷിച്ചു കൊണ്ടുള്ള കാര്‍ഷിക സമീപനം നമുക്ക് അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞു പോയ പ്രളയക്കെടുതികള്‍. ഭൂമിയുടെ ഉപരിതല സവിശേഷതകള്‍ക്കനുസരിച്ച് നീരൊഴുക്കിനാല്‍ വിഭജിക്കപ്പെട്ട ഭൂപ്രദേശമാണല്ലോ നീര്‍ത്തടം  നമ്മുടെ കാര്‍ഷികഅനുബന്ധ വികസന പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനഘടകം നീര്‍ത്തടാടിസ്ഥാനത്തിലേക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ നീര്‍ത്തടങ്ങള്‍ ശാസ്ത്രീയമായി വിഭജിച്ച് ഇതിനനുസരിച്ചുള്ള ഭൂപടങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് അവയുടെ സ്ഥാനം ഈ വകുപ്പുകളുടെ പുരാവസ്തു ശേഖരങ്ങളുടെ ഇടയിലാണ് എന്നത് ദുഃഖകരമാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്. നീര്‍ത്തട വികസനം കൃഷി വകുപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണെന്ന ധാരണയ്ക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്. ഒരു നീര്‍മറി പ്രദേശത്തിന് കീഴില്‍ വരുന്ന മുഴുവന്‍ വകുപ്പുകളെയും

സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളെയും ഏകോപിപ്പിക്കുക വഴി മാത്രമേ നീര്‍ത്തട വികസനം സാധ്യമാവൂ.
മൂന്ന്, ഭൂവിനിയോഗപദ്ധതികളിലും നീര്‍ത്തടപദ്ധതികളിലും  അടിസ്ഥാനമാക്കിയ ഒരു വിള പദ്ധതിയും വേണ്ടതുണ്ട്. അതായത്, ഏതൊക്കെ പ്രദേശങ്ങളില്‍ അതാത് ഏതൊക്കെ വിളകളാണ് അനുയോജ്യം എന്നു നിര്‍ദേശിക്കുന്ന ഒരു പദ്ധതി. ഇങ്ങനെ മാത്രമേ നമുക്ക് ഒരു പരിസ്ഥിതിസൗഹൃദ കൃഷി സമ്പ്രദായം ഇവിടെ കൊണ്ടുവരാന്‍ കഴിയൂ.

നാല്, മണ്ണറിഞ്ഞുള്ള കൃഷിയാണ് എപ്പോഴും അനുയോജ്യം. മണ്ണു പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാവണം. മണ്ണ് പരിശോധനയുടെ ഫലങ്ങള്‍ കൂടി കണക്കിലെടുത്തു കൊണ്ടുവേണം വിളയും വളവും മറ്റു പരിപാലനക്രമങ്ങളും തെരഞ്ഞെടുക്കാന്‍. ഓരോ കര്‍ഷകനും പ്രത്യേകമായി തന്നെ ഓരോ നല്‍കണം. ഈ കാര്‍ഡിനെ അടിസ്ഥാനപ്പെടുത്തി ഓരോ കര്‍ഷകനും ഏതൊക്കെ സൂക്ഷ്മമൂലകങ്ങളുടെ അഭാവം നികത്തണം, ഏതൊക്കെ വിളകള്‍ കൃഷി ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശം നല്‍കാന്‍ കൃഷി ഓഫീസുകള്‍ക്കു കഴിയണം. മണ്ണ് സാമ്പിളുകള്‍ പരിശോധിക്കാനുള്ള ലാബുകളും ഇന്ന് വളരെ കുറവാണ്. കൂടുതല്‍ ലാബുകള്‍ സ്ഥാപിക്കാനാകണം. കാര്‍ഷിക സര്‍വകലാശാലയുടെ ഓരോ ഗവേഷണ സ്ഥാപനത്തിലും ഇതിനുള്ള സൗകര്യങ്ങള്‍ നിര്‍മ്മിക്കണം.
അഞ്ച്, നമ്മുടെ കാര്‍ഷിക ഗവേഷണവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഇവിടെ കാര്‍ഷിക ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ ഗവേഷണ സ്ഥാപനങ്ങളും വിവിധ വാണിജ്യ വിള ബോര്‍ഡുകളുമാണ്. നമ്മുടെ സമൃദ്ധമായ കാര്‍ഷിക ജൈവവൈവിധ്യത്തിലെ പ്രധാനപ്പെട്ട എല്ലാ വിളകളിലും വളരെയേറെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, പരമ്പരാഗത ശൈലിയിലുള്ള ഗവേഷണങ്ങള്‍ക്കു പകരം പ്രശ്നപരിഹാരത്തിനുതകുന്ന പ്രയോഗക്ഷമതയുള്ള ഗവേഷണ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, നമ്മുടെ ചെറുകൃഷിയിടങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന യന്ത്രങ്ങള്‍ നിര്‍മ്മിക്കുക, ഓരോ പ്രാദേശിക മേഖലയ്ക്കും യോജ്യമായ വിത്തിനങ്ങള്‍ വികസിപ്പിക്കുക എന്നിവ. മാത്രമല്ല, ഇതുവരെയും കര്‍ഷകരുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത ഗവേഷണഫലങ്ങള്‍ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനുള്ള വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങളും തീവ്രതയോടെ നടത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചുകഴിഞ്ഞിട്ടുള്ള വിവിധ സംയോജിത ബഹുവിള മാതൃകകള്‍ ഇനിയും കര്‍ഷകരിലേക്കെത്തിയിട്ടില്ല. ഇങ്ങനെ, ആധുനിക സാങ്കേതികവിദ്യകളിലെ അനന്തമായ സാധ്യതകള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കണം.

ആറ്, ജൈവസാങ്കേതികവിദ്യ, ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകള്‍ എന്നിവ നിയന്ത്രിതവും ഉചിതവുമായി പ്രയോഗിച്ചു കൊണ്ട് രോഗപ്രതിരോധശേഷിയുള്ളതും ഉത്പാദനക്ഷമതയുള്ളതും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതുമായ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയണം. നമുക്കിനി വേണ്ടത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പ്രകൃതിക്ഷോഭത്തിന്‍റെയും പശ്ചാത്തലത്തില്‍ മൂപ്പു കുറഞ്ഞതും രോഗപ്രതിരോധശേഷിയേറിയതും മണ്ണിലെ വര്‍ദ്ധിച്ച ലവണാംശത്തെ അനുരോധിക്കുന്നതുമായ നെല്ലിനങ്ങളാണ്. രോഗപ്രതിരോധശേഷിയുള്ളതും ഉയരം കുറഞ്ഞതും ഉത്പാദന വര്‍ദ്ധനവുള്ളതുമായ തെങ്ങിനങ്ങള്‍ വികസിപ്പിച്ചെടുക്കണം. കൃത്യതാ കൃഷിക്കും പോളിഹൗസ് കൃഷിക്കും ഉപയുക്തമായ അത്യുത്പാദന ശേഷിയുള്ള സങ്കരയിനം പച്ചക്കറിയിനങ്ങള്‍ വികസിപ്പിച്ചെടുക്കണം. ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നും വന്‍ വിലയ്ക്ക് കര്‍ഷകര്‍ക്ക് വാങ്ങേണ്ടി വരുന്ന സങ്കരയിനം വിത്തുകള്‍ക്ക് ബദലുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം.
ഏഴ്, മണ്ണിലെ പോഷകസമൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിന് സൂക്ഷ്മമൂലകങ്ങളുടെ അഭാവം പെട്ടെന്ന് കണ്ടെത്താനും അതു പരിഹരിക്കാനുമുള്ള സാങ്കേതിക വിദ്യകളും വളമിശ്രിതങ്ങളും നമ്മുടെ ഗവേഷകര്‍ വികസിപ്പിക്കണം. കേരളത്തിലെ വിവിധ കാര്‍ഷിക കാലാവസ്ഥാ മേഖലകളിലെ സവിശേഷതകളനുസരിച്ച് ഓരോ വിളയ്ക്കും പ്രത്യേകം പ്രത്യേകം ശാസ്ത്രീയ ശുപാര്‍ശകള്‍ ആവിഷ്കരിക്കണം. ഇതിന്‍റെ ആദ്യ പടി കൃഷി വകുപ്പ് കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ചുകൊണ്ട് ഇപ്പോള്‍ തന്നെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 

എട്ട്, കേരളത്തിന്‍റെ ഒരു സവിശേഷതയാണ് 41 നദികളുടെ പശ്ചിമ ഘട്ടത്തില്‍ നിന്നും അറേബ്യന്‍ കടലിലേക്കുള്ള ഒഴുക്ക്. ഈ നദികളില്‍ കൂടി കടലിലേക്ക് ഒഴുകിപ്പോകുന്ന വലിയൊരു ഭാഗം വെള്ളം നമുക്ക് വിവിധയിടങ്ങളില്‍ തടഞ്ഞു നിര്‍ത്തി ചെറുതും വലുതുമായ സംഭരണികളില്‍ സൂക്ഷിക്കാവുന്നതാണ്. വേനല്‍ക്കാലത്തെ കൃഷിക്കും കുടിവെള്ളത്തിനും ഇത്  പ്രയോജനപ്പെടും. പ്രവര്‍ത്തനരഹിതമായി പോയ മൈനര്‍ ജലസേചനപദ്ധതികളില്‍ 38.5 ശതമാനവും ജലസേചനലക്ഷ്യം പൂര്‍ണ്ണമായി നേടാന്‍ കഴിയാത്തവയില്‍ 28 ശതമാനവും നേരിടുന്ന പ്രശ്നം വേനല്‍ക്കാലത്ത് ജലസ്രോതസ്സ് വറ്റിപ്പോകുന്നു എന്നതാണ്. കണികാജലസേചനവും ഡ്രിപ്ഫെര്‍ട്ടിഗേഷനും തുടങ്ങിയ നൂതനസാങ്കേതിക വിദ്യകള്‍ ആവശ്യമായ ജലത്തിന്‍റെ അളവ് കുറച്ചുകൊണ്ട് ജലസേചനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ്. മഴവെള്ള സംഭരണത്തിലൂടെ ജലസ്രോതസുകളിലെ ജലലഭ്യത ഉയര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യയും തെളിയിക്കപ്പെട്ടവയാണ്. 

ഒന്‍പത്, കാര്‍ഷികോത്പാദനങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതില്‍ സര്‍ക്കാരിന്‍റെ സംഭരണ നയങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. പക്ഷേ, സര്‍ക്കാരിന്‍റെ സംഭരണ പദ്ധതി എല്ലാ വിളകള്‍ക്കും ലഭ്യമല്ല. ലഭ്യമായാല്‍ തന്നെ, വില കൃത്യസമയത്ത് കര്‍ഷകന് ലഭിക്കുന്നില്ല. അതുപോലെ തന്നെ എല്ലാ പ്രദേശങ്ങളിലും ഒരു പോലെ സംഭരണ സൗകര്യങ്ങള്‍ ലഭ്യമല്ല. സംഭരണം നടക്കാത്ത സ്ഥലങ്ങളില്‍ വളരെ ചെറിയ വിലയ്ക്ക് ഉത്പ്പന്നങ്ങള്‍ വില്‍ക്കേണ്ട സാഹചര്യം നിലവിലുണ്ട്. അതിനാല്‍, നെല്ലിന് പ്രത്യേകിച്ചും, കേരളം മുഴുവന്‍ സംഭരണം നടത്താനുതകുന്ന ക്രിയാത്മക നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വേണ്ടതുണ്ട്. സഹകരണ സ്ഥാപനങ്ങളെ ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നും ആലോചിക്കണം. സുഗന്ധവ്യഞ്ജന ബോര്‍ഡിന്‍റെ ഈ ടെന്‍ഡര്‍ പ്ലാറ്റ്ഫോമുകളില്‍, പരിഷ്കരണങ്ങളോടെ, ലേല കേന്ദ്രത്തിലെ ഭൗതിക സാമ്പിളുകളുടെ പരിശോധന സംവിധാനം നീക്കംചെയ്ത്, വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ ഇമേജ് അടിസ്ഥാനമാക്കിയുള്ള സാമ്പിളുകള്‍ നല്‍കിക്കൊണ്ട്, കര്‍ഷകരെ നേരിട്ട് വ്യാപാരികളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കാം. കൃഷിക്കാര്‍ക്ക് അവരുടെ വീടുകളില്‍ നിന്നോ കര്‍ഷക കൂട്ടായ്മകളിലൂടെയോ വ്യാപാരം നടത്താന്‍ ഇത് സഹായിക്കും.

പത്ത്, വിപണനവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിലനില്‍ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ശേഖരണത്തിന്‍റേതാണ്. കേരളത്തില്‍ കൂടുതലും ചെറിയ കൃഷിയിടങ്ങളാണ്. അതിനാല്‍, ഓരോ കൃഷിയിടത്തില്‍ നിന്നുമുള്ള ഉത്പാദനത്തിന്‍റെ അളവും ചെറുതാണ്. ഓരോ ചെറിയ കൃഷിയിടത്ത് നിന്നുമുള്ള ചെറിയ ചെറിയ ഉത്പാദനങ്ങളെ ഒന്നൊന്നായി വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല. മാത്രമല്ല ചെറുകിട ഉത്പാദകന് കച്ചവടക്കാരന്‍റെ ചൂഷണവും നേരിടേണ്ടി വരുന്നു. അതിനേക്കാള്‍ മെച്ചം, വിപണിക്ക് വേണ്ടതുപോലെ, ഈ ചെറിയ ഉത്പാദനങ്ങളെ ഒന്നിച്ചു കൂട്ടി ഒരു സ്ഥലത്തു ശേഖരിച്ചു കൊണ്ടുവരാന്‍ കഴിയുന്ന ഒരു സംവിധാനമാണ്. ഇവിടെയാണ് ഉല്‍പ്പാദക കമ്പനികള്‍ എന്ന സങ്കല്പം പ്രസക്തമാവുന്നത്. ഉത്പാദനം, വിപണനം, സംസ്കരണം, യന്ത്രവല്ക്കരണം എന്നിവയൊക്കെ ഒന്നിച്ചു വരുന്ന മാതൃകകളാണ് ഇവ. സഹകരണ സംഘങ്ങളുടെ മാതൃകയില്‍ തന്നെയാണ് ഉത്പാദക കമ്പനികള്‍ രൂപീകരിക്കുന്നത്. സഹകരണ സംഘങ്ങളുടെ മൂല്യങ്ങളും തത്ത്വങ്ങളും പരിരക്ഷിച്ചുകൊണ്ടുതന്നെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന, ചലനാത്മകമായ വിപണിഇടപെടലുകള്‍ നടത്താന്‍ കെല്പ്പുള്ള, സ്വയംഭരണാവകാശമുള്ള, വിവിധങ്ങളായ സഹകരണ നിയമനൂലാമാലകളില്‍ നിന്നും മുക്തമായ പ്രൊഫഷണല്‍ സംഘങ്ങള്‍. ഇതാണ് ഉത്പാദക കമ്പനികള്‍ വഴി ഉദ്ദേശിക്കുന്നത്. ഇതേ മാതൃക ഉപയോഗിച്ചു തന്നെ ഉത്പാദനത്തിലെ പ്രവര്‍ത്തനങ്ങളും (വിള പരിപാലനം, തേങ്ങയിടല്‍ എന്നിവയടക്കം) സഹകരണ മാതൃകയില്‍ പുന:സംഘടിപ്പിക്കാന്‍ കഴിഞ്ഞേക്കും. ആ വഴിക്കും ശ്രമങ്ങള്‍ ഉണ്ടാവണം.
പതിനൊന്ന്, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, റബറിന്‍റെ എല്ലാ ഇറക്കുമതിയും ഒരു വര്‍ഷത്തേക്കോ ആഭ്യന്തര വിപണിയില്‍ ലഭ്യമായ സ്റ്റോക്ക് തീരുന്നതുവരെയോ നിരോധിക്കണമെന്നും ആവശ്യപ്പെടണം. സ്വാഭാവിക റബറിനുള്ള തീരുവ നിരക്കിന്‍റെ പരിധി നിലവിലെ 25 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. റബര്‍, റബര്‍ ഉല്‍പന്നങ്ങള്‍ എന്നിവ വില കുറച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ നിയന്ത്രിക്കാനായി ഇന്ത്യ അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളെ വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ഡബ്ല്യുടിഒ വ്യവസ്ഥയുടെ കീഴില്‍ റബറിനെ ഒരു കാര്‍ഷിക ചരക്കായി കണക്കാക്കണം എന്നും ആവശ്യപ്പെടണം.

പന്ത്രണ്ട്, കോവിഡിന്‍റെ തന്നെ പശ്ചാത്തലത്തില്‍, പ്ലാന്‍റേഷന്‍ ടാക്സും കാര്‍ഷിക വരുമാനനികുതിയും നീക്കം ചെയ്യാനുള്ള പദ്ധതി കേരള സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ കൂടി ചെയ്യാം. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മൊത്തം വാങ്ങലിന്‍റെ 45 ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ള തേയില വാങ്ങുന്നത്, ബാക്കിയുള്ളവ തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നാണ്. കൂടുതല്‍ അളവില്‍ കേരളത്തില്‍ നിന്നുള്ള തേയില വാങ്ങാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിയേക്കാം, ഇത് കേരള തേയിലയുടെ ആവശ്യം വര്‍ദ്ധിപ്പിക്കും.

പതിമൂന്ന്, നമ്മുടെ രാജ്യത്തിനുള്ളില്‍ എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് തന്നെ പ്ലാന്‍റേഷന്‍ മേഖലയില്‍ ചെയ്യാന്‍ കഴിയുന്ന വളരെയേറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, തേയില കൃഷിയുടെ ഒരു വലിയ പ്രശ്നം റീപ്ലാന്‍റിംഗ് നടക്കാത്തതാണ്. ഒട്ടുമിക്ക തേയില തോട്ടങ്ങളുടെയും പ്രായം 60 വര്‍ഷത്തില്‍ കൂടുതലാണ്. എന്നാല്‍, റീപ്ലാന്‍റിംഗ് നടത്താതെ ഭൂമിയെയും ചെടിയെയും ഊറ്റിക്കുടിക്കുന്ന ഒരു സമ്പ്രദായമാണ് പ്ലാന്‍റേഷന്‍ കമ്പനികള്‍ അനുവര്‍ത്തിച്ചത്. ഇത്രയും കാലം ലാഭം നല്‍കിയ മണ്ണില്‍ പുനര്‍നിക്ഷേപം നടത്താനുള്ള ഒരു ശ്രമവും അവര്‍ നടത്തിയില്ല. പ്രായമേറെയേറിയ പ്ലാന്‍റേഷനുകളെ തൊഴിലാളികളുടെ തലയില്‍ കെട്ടിവെച്ച് സംസ്കരണത്തില്‍ മാത്രം ശ്രദ്ധിക്കാനുള്ള നീക്കവും ഊര്‍ജ്ജിതമായി തന്നെ ഈ കമ്പനികള്‍ നടത്തുന്നു. ഇത് തുടരാന്‍ അനുവദിക്കരുത്. ആവശ്യമെങ്കില്‍ റീപ്ലാന്‍റിംഗിനുള്ള സബ്സിഡി വര്‍ദ്ധിപ്പിച്ചും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. തൊഴിലുറപ്പു പദ്ധതി ഇതിനായി ഉപയോഗിക്കുന്നതിന്‍റെ സാധ്യതയും പരിശോധിക്കണം. അതു പോലെ തന്നെ, തോട്ടം മേഖലയില്‍ ഒട്ടേറെ ചെറിയ കൃഷിക്കാരുണ്ട്. വിപണിയുമായുള്ള ബന്ധത്തില്‍ ഏറെ പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നവരാണവര്‍. ഉദാഹരണത്തിന് വയനാട്ടിലെ കാപ്പി കര്‍ഷകര്‍. ഇവരെ സംരക്ഷിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കൃഷിക്കാരുടെ ഉത്പാദക കമ്പനികള്‍ രൂപീകരിച്ചുകൊണ്ട് അവയുടെ ആഭിമുഖ്യത്തില്‍ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേണം. ഇത്തരത്തിലുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനും, ആവശ്യം വരുന്ന മുറയ്ക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരുവാനും, പ്രത്യേക വ്യവസായ പാര്‍ക്കുകള്‍, അഗ്രോഫുഡ് പാര്‍ക്കുകള്‍ എന്നിവ വേണ്ടതുണ്ട്.

മൃഗസംരക്ഷണ മേഖലയിലെ 
ഇടപെടലുകള്‍

കേരളത്തിലെ മൃഗസംരക്ഷണ മേഖലയില്‍  കോവിഡ്19 മഹാമാരിയില്‍ നിന്നുള്ള ഒരു പ്രധാന പാഠം മുട്ട, മാംസം തുടങ്ങിയ ഉല്പന്നങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്‍റെ ആവശ്യകതയാണ്. ഒരു ദിവസം ഒരു കോടി മുട്ടകളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. ഇത് പ്രതിദിനം 25 ലക്ഷം മുട്ടയായി കുറയ്ക്കണം. അതായത്, സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധിക മുട്ടകള്‍ കൂടി ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇറച്ചിയില്‍, 'കേരള ചിക്കന്‍' പദ്ധതി ഇപ്പോള്‍ തന്നെ വ്യാപകമാക്കിയിട്ടുണ്ട്. ഇതും അടുത്ത വര്‍ഷങ്ങളില്‍ വിപുലീകരിക്കേണ്ടതുണ്ട്.

കേരളം പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് അടുത്തെത്തിയിരിക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്പാദനത്തില്‍ മിച്ചം വരുന്ന സംസ്ഥാനമാവും നമ്മള്‍. അതിനാല്‍ മിച്ചം വരുന്ന പാല്‍ സംസ്കരിക്കാനുള്ള ഒരു പദ്ധതി നമ്മള്‍ ഇപ്പോള്‍ തന്നെ ആവിഷ്കരിക്കണം. മിച്ചം വരുന്ന പാലിനെ പാല്‍പ്പൊടിയും ബാഷ്പീകരിച്ച പാലും ആയി പരിവര്‍ത്തനം ചെയ്യാനും സംഭരിക്കാനും കേരളത്തിന് ഒരു ആധുനിക പാല്‍പ്പൊടി പ്ലാന്‍റും ഒരു ബാഷ്പീകരണ പ്ലാന്‍റും ആവശ്യമാണ്. പാലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായ  ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ  ഉല്പാദനം വികസിപ്പിക്കാനും ലക്ഷ്യമിടേണ്ടതുണ്ട്. നിലവിലുള്ള ഡയറി പ്ലാന്‍റുകളില്‍ നൂതന ഉല്പന്ന വൈവിധ്യവല്‍ക്കരണ സൗകര്യങ്ങള്‍ സ്ഥാപിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ, ക്ഷീര സഹകരണസംഘങ്ങള്‍ നവീകരിക്കേണ്ടതുണ്ട്, കന്നുകാലികളുടെ തീറ്റ സംഭരിക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അവരെ സജ്ജമാക്കേണ്ടതുണ്ട്. കര്‍ഷകര്‍ക്കായി പാല്‍ കറക്കുന്നതിനുള്ള യന്ത്രങ്ങള്‍ക്കുള്ള സബ്സിഡി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ കന്നുകാലി യൂണിറ്റുകളിലെ ജൈവസുരക്ഷാ നടപടികളുടെ അവലോകനം അനിവാര്യമാണ്. ഭാവിയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങള്‍ കൂടുതല്‍ നേരിടേണ്ടിവരുമെന്നതിനാല്‍, നമ്മുടെ കാണുകളികളെയും ക്ഷീര യൂണിറ്റുകളെയും ഫ്ളൂ പോലെയുള്ള പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കുന്നതിനും മനുഷ്യരിലേക്കുള്ള വ്യാപനം മന്ദഗതിയിലാക്കുന്നതിനും ആധുനിക ജൈവസുരക്ഷാ സൗകര്യങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു ആധുനിക ജൈവ സുരക്ഷാ ചട്ടക്കൂട് നമ്മുടെ മൃഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ മികച്ച രീതിയില്‍ വിപണനം ചെയ്യുന്നതിനും ഉപയോഗിക്കണം.

ഉള്‍നാടന്‍ മത്സ്യബന്ധന
 രംഗത്തെ ഇടപെടലുകള്‍

ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ ഒരു വലിയ കുതിച്ചുചാട്ടത്തിന് നമ്മള്‍ ഒരുങ്ങേണ്ടതുണ്ട്. ഒന്നാമതായി, കേരളത്തില്‍ ഒരുപാട് വലിയ ജലാശയങ്ങളുണ്ട്. ഇവയെയൊക്കെ ഉള്‍നാടന്‍ മത്സ്യക്കൃഷിക്കു കീഴില്‍ കൊണ്ടുവരണം. ഇതിനായി പഞ്ചായത്തുകളുടെയും കുടുംബുംബശ്രീയുടെയും സഹായത്തോടെ ഒരു പദ്ധതി ഉടന്‍ ആരംഭിക്കണം. രണ്ട്, ഗുണനിലവാരമുള്ള മത്സ്യവിത്ത്, ശുദ്ധജല ചെമ്മീന്‍, ഉപ്പുവെള്ള ചെമ്മീന്‍, മത്സ്യം, കടുക്ക, ചിപ്പി, ഞണ്ട് എന്നിവയുടെ ഉല്പാദനത്തിന് അവശ്യമായ വിത്തിന്‍റെ ലഭ്യതയിലുള്ള അപര്യാപ്തത ഒരു പ്രധാന തടസ്സമാണ്. വിത്ത് ഉല്പാദനം ശക്തിപ്പെടുത്തണം.

മൂന്ന്, മത്സ്യ മേഖലയിലെ ഒരു പ്രധാന പ്രവര്‍ത്തനമായി അലങ്കാര മത്സ്യസംസ്കാരം അതിവേഗം ഉയര്‍ന്നു വരുന്നുണ്ട്. വളരെ അനുയോജ്യമായ കാലാവസ്ഥയുള്ള കേരളത്തിന് അലങ്കാര മത്സ്യമേഖലയില്‍ വിപുലീകരണത്തിന് ധാരാളം സാധ്യതയുണ്ട്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഉപജീവനത്തിന് ഒരു പിന്തുണ നല്‍കുന്നതിലും വിദേശനാണ്യ വരുമാനം നേടുന്നതിലും ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 150 ഓളം അലങ്കാര മത്സ്യ വ്യാപാര യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

നാല്, കേരളത്തിലെ ഭൂരിഭാഗം ഉപ്പുവെള്ള പ്രദേശങ്ങളും ഉപയോഗിക്കാതെയിരിക്കുകയോ അല്ലെങ്കില്‍ അശാസ്ത്രീയമായി ഉപയോഗിക്കുകയോ ചെയ്യുകയാണ് പതിവ്. ഈ പ്രദേശങ്ങളുടെ പര്യാപ്തമായ ഉപയോഗത്തിനായി ഒരു തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. ഉപ്പുവെള്ളജലമേഖലയുടെ സുസ്ഥിര വികസനത്തിന് ചെമ്മീന്‍ ഒഴികെയുള്ള ഇനം ഉപയോഗിച്ച് കൃഷിയുടെ വൈവിധ്യവല്‍ക്കരണം ആവശ്യമാണ്. ഫിന്‍ഫിഷ് ഇനങ്ങളായ സീ ബാസ് (ലേറ്റ്സ്), മില്‍ക്ക് ഫിഷ് (ചാനോസ്), പേള്‍ സ്പോട്ട് (കരിമീന്‍) എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇവയില്‍ ചിലതിന്‍റെ വിത്തുകളുടെ വാണിജ്യാധിഷ്ഠിത ഉല്‍പാദനത്തിനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഉപ്പുവെള്ളത്തിലെ ചിപ്പി കൃഷി (പച്ച, തവിട്ട് നിറമുള്ളവ) വാണിജ്യപരമായി ലാഭകരമാണെന്ന് തെളിയിക്കുകയും പല ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്യുന്നു. വനിതാ സ്വാശ്രയസംഘങ്ങള്‍ക്കുള്ള ഉപജീവന സഹായ പദ്ധതിയായി ഇത് പ്രചരിപ്പിക്കാം. ഉപ്പുവെള്ളത്തിന് അനുയോജ്യമായ മറ്റൊരു പ്രവര്‍ത്തനമാണ് ഭക്ഷ്യയോഗ്യമായ ചിപ്പികളുടെ കൃഷി. അതുപോലെ തന്നെയാണ് ഞണ്ട് കൃഷിയും.

അഞ്ച്, വനാമി ചെമ്മീനിന്‍റെ കൃഷി അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ്. വനാമി ചെമ്മീനിന്‍റെ രോഗപ്രതിരോധ ശക്തിയും അതിവേഗ വളര്‍ച്ചയുമാണ് ഇതിനു കാരണം. നിയന്ത്രിത രീതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഇന്ത്യയില്‍ വനാമി ചെമ്മീനിന്‍റെ കൃഷിക്ക് തുടക്കം കുറിച്ചത്. സാധ്യതാ പഠനങ്ങളെത്തുടര്‍ന്ന് 2009 ല്‍ വാനാമിയുടെ വാണിജ്യപരമായ ഉപയോഗം വലിയ തോതില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിരുന്നാലും, കേരളത്തില്‍ വനാമി ചെമ്മീന്‍ കൃഷി വ്യാപകമായില്ല. അതിനാല്‍ കര്‍ഷകര്‍ക്കിടയില്‍ വനാമി ചെമ്മീന്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണം. ഇതിനൊരു പശ്ചാത്തലം കൂടിയുണ്ട്. ഇന്ന് ആന്ധ്രാപ്രദേശിലെ വനാമി ചെമ്മീന്‍ ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ ചെമ്മീനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. കേരളത്തിലെ സമുദ്രവിഭവ ഫാക്ടറികള്‍ അവയുടെ നിലനില്‍പ്പിനായി ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത് ചെറിയ വലിപ്പത്തിലുള്ള വനാമി ആണ്. ആന്ധ്രാപ്രദേശിലെ കയറ്റുമതിക്കാര്‍ക്ക് ഇപ്പോള്‍ ചെറിയ വലുപ്പത്തി ലുള്ള ഈ ചെമ്മീന്‍ സംസ്കരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കേരളത്തിലുണ്ടുതാനും. അതിനാല്‍ അവിടുത്തെ ചെമ്മീന്‍ കേരളത്തില്‍ കൊണ്ടുവന്നാണ് സംസ്കരണം നടത്തുന്നത്. എന്നാല്‍ ആന്ധ്രാപ്രദേശിക ഫാക്ടറികള്‍ ചെറിയ വലിപ്പമുള്ള ചെമ്മീന്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍, ഈ വലുപ്പത്തിലുള്ള ചെമ്മീനുകള്‍ കേരളത്തിലെ കയറ്റുമതിക്കാര്‍ക്ക് സംസ്കരണത്തിനായി ലഭ്യമാകില്ല. തന്മൂലം, കേരളത്തിലെ നെല്ല് കൃഷി ചെയ്യാത്ത ജലാശയങ്ങളില്‍ വര്‍ഷം മുഴുവനും ചെമ്മീന്‍ കൃഷി നടത്താന്‍ കേരള സര്‍ക്കാര്‍ അനുവദിക്കുന്നത് നിര്‍ണായകമായി വന്നേക്കും.

ആറ്, ജൈവസാങ്കേതികവിദ്യ, ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകള്‍ എന്നിവ നിയന്ത്രിതവും ഉചിതവുമായി പ്രയോഗിച്ചു കൊണ്ട് രോഗപ്രതിരോധശേഷിയുള്ളതും ഉത്പാദനക്ഷമതയുള്ളതും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതുമായ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയണം. നമുക്കിനി വേണ്ടത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പ്രകൃതി

ക്ഷോഭത്തിന്‍റെയും പശ്ചാത്തലത്തില്‍ മൂപ്പു കുറഞ്ഞതും രോഗപ്രതിരോധശേഷിയേറിയതും മണ്ണിലെ വര്‍ദ്ധിച്ച ലവണാംശത്തെ അനുരോധിക്കുന്നതുമായ നെല്ലിനങ്ങളാണ്. രോഗപ്രതിരോധശേഷിയുള്ളതും ഉയരം കുറഞ്ഞതും ഉത്പാദന വര്‍ദ്ധനവുള്ളതുമായ തെങ്ങിനങ്ങള്‍ വികസിപ്പിച്ചെടുക്കണം. കൃത്യതാ കൃഷിക്കും പോളിഹൗസ് കൃഷിക്കും ഉപയുക്തമായ അത്യുത്പാദന ശേഷിയുള്ള സങ്കരയിനം പച്ചക്കറിയിനങ്ങള്‍ വികസിപ്പിച്ചെടുക്കണം. ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നും വന്‍ വിലയ്ക്ക് കര്‍ഷകര്‍ക്ക് വാങ്ങേണ്ടി വരുന്ന സങ്കരയിനം വിത്തുകള്‍ക്ക് ബദലുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം.

ഏഴ്, മണ്ണിലെ പോഷകസമൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിന് സൂക്ഷ്മമൂലകങ്ങളുടെ അഭാവം പെട്ടെന്ന് കണ്ടെത്താനും അതു പരിഹരിക്കാനുമുള്ള സാങ്കേതിക വിദ്യകളും വളമിശ്രിതങ്ങളും നമ്മുടെ ഗവേഷകര്‍ വികസിപ്പിക്കണം. കേരളത്തിലെ വിവിധ കാര്‍ഷിക കാലാവസ്ഥാ മേഖലകളിലെ സവിശേഷതകളനുസരിച്ച് ഓരോ വിളയ്ക്കും പ്രത്യേകം പ്രത്യേകം ശാസ്ത്രീയ ശുപാര്‍ശകള്‍ ആവിഷ്കരിക്കണം. ഇതിന്‍റെ ആദ്യ പടി കൃഷി വകുപ്പ് കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ചുകൊണ്ട് ഇപ്പോള്‍ തന്നെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 

എട്ട്, കേരളത്തിന്‍റെ ഒരു സവിശേഷതയാണ് 41 നദികളുടെ പശ്ചിമ ഘട്ടത്തില്‍ നിന്നും അറേബ്യന്‍ കടലിലേക്കുള്ള ഒഴുക്ക്. ഈ നദികളില്‍ കൂടി കടലിലേക്ക് ഒഴുകിപ്പോകുന്ന വലിയൊരു ഭാഗം വെള്ളം നമുക്ക് വിവിധയിടങ്ങളില്‍ തടഞ്ഞു നിര്‍ത്തി ചെറുതും വലുതുമായ സംഭരണികളില്‍ സൂക്ഷിക്കാവുന്നതാണ്. വേനല്‍ക്കാലത്തെ കൃഷിക്കും കുടിവെള്ളത്തിനും ഇത്  പ്രയോജനപ്പെടും. പ്രവര്‍ത്തനരഹിതമായി പോയ മൈനര്‍ ജലസേചനപദ്ധതികളില്‍ 38.5 ശതമാനവും ജലസേചനലക്ഷ്യം പൂര്‍ണ്ണമായി നേടാന്‍ കഴിയാത്തവയില്‍ 28 ശതമാനവും നേരിടുന്ന പ്രശ്നം വേനല്‍ക്കാലത്ത് ജലസ്രോതസ്സ് വറ്റിപ്പോകുന്നു എന്നതാണ്. കണികാജലസേചനവും ഡ്രിപ്ഫെര്‍ട്ടിഗേഷനും തുടങ്ങിയ നൂതനസാങ്കേതിക വിദ്യകള്‍ ആവശ്യമായ ജലത്തിന്‍റെ അളവ് കുറച്ചുകൊണ്ട് ജലസേചനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ്. മഴവെള്ള സംഭരണത്തിലൂടെ ജലസ്രോതസുകളിലെ ജലലഭ്യത ഉയര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യയും തെളിയിക്കപ്പെട്ടവയാണ്. 

ഒന്‍പത്, കാര്‍ഷികോത്പാദനങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതില്‍ സര്‍ക്കാരിന്‍റെ സംഭരണ നയങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. പക്ഷേ, സര്‍ക്കാരിന്‍റെ സംഭരണ പദ്ധതി എല്ലാ വിളകള്‍ക്കും ലഭ്യമല്ല. ലഭ്യമായാല്‍ തന്നെ, വില കൃത്യസമയത്ത് കര്‍ഷകന് ലഭിക്കുന്നില്ല. അതുപോലെ തന്നെ എല്ലാ പ്രദേശങ്ങളിലും ഒരു പോലെ സംഭരണ സൗകര്യങ്ങള്‍ ലഭ്യമല്ല. സംഭരണം നടക്കാത്ത സ്ഥലങ്ങളില്‍ വളരെ ചെറിയ വിലയ്ക്ക് ഉത്പ്പന്നങ്ങള്‍ വില്‍ക്കേണ്ട സാഹചര്യം നിലവിലുണ്ട്. അതിനാല്‍, നെല്ലിന് പ്രത്യേകിച്ചും, കേരളം മുഴുവന്‍ സംഭരണം നടത്താനുതകുന്ന ക്രിയാത്മക നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വേണ്ടതുണ്ട്. സഹകരണ സ്ഥാപനങ്ങളെ ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നും ആലോചിക്കണം. സുഗന്ധവ്യഞ്ജന ബോര്‍ഡിന്‍റെ ഈ ടെന്‍ഡര്‍ പ്ലാറ്റ്ഫോമുകളില്‍, പരിഷ്കരണങ്ങളോടെ, ലേല കേന്ദ്രത്തിലെ ഭൗതിക സാമ്പിളുകളുടെ പരിശോധന സംവിധാനം നീക്കംചെയ്ത്, വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ ഇമേജ് അടിസ്ഥാനമാക്കിയുള്ള സാമ്പിളുകള്‍ നല്‍കിക്കൊണ്ട്, കര്‍ഷകരെ നേരിട്ട് വ്യാപാരികളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കാം. കൃഷിക്കാര്‍ക്ക് അവരുടെ വീടുകളില്‍ നിന്നോ കര്‍ഷക കൂട്ടായ്മകളിലൂടെയോ വ്യാപാരം നടത്താന്‍ ഇത് സഹായിക്കും.

പത്ത്, വിപണനവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിലനില്‍ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ശേഖരണത്തിന്‍റേതാണ്. കേരളത്തില്‍ കൂടുതലും ചെറിയ കൃഷിയിടങ്ങളാണ്. അതിനാല്‍, ഓരോ കൃഷിയിടത്തില്‍ നിന്നുമുള്ള ഉത്പാദനത്തിന്‍റെ അളവും ചെറുതാണ്. ഓരോ ചെറിയ കൃഷിയിടത്ത് നിന്നുമുള്ള ചെറിയ ചെറിയ ഉത്പാദനങ്ങളെ ഒന്നൊന്നായി വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല. മാത്രമല്ല ചെറുകിട ഉത്പാദകന് കച്ചവടക്കാരന്‍റെ ചൂഷണവും നേരിടേണ്ടി വരുന്നു. അതിനേക്കാള്‍ മെച്ചം, വിപണിക്ക് വേണ്ടതുപോലെ, ഈ ചെറിയ ഉത്പാദനങ്ങളെ ഒന്നിച്ചു കൂട്ടി ഒരു സ്ഥലത്തു ശേഖരിച്ചു കൊണ്ടുവരാന്‍ കഴിയുന്ന ഒരു സംവിധാനമാണ്. ഇവിടെയാണ് ഉല്‍പ്പാദക കമ്പനികള്‍ എന്ന സങ്കല്പം പ്രസക്തമാവുന്നത്. ഉത്പാദനം, വിപണനം, സംസ്കരണം, യന്ത്രവല്ക്കരണം എന്നിവയൊക്കെ ഒന്നിച്ചു വരുന്ന മാതൃകകളാണ് ഇവ. സഹകരണ സംഘങ്ങളുടെ മാതൃകയില്‍ തന്നെയാണ് ഉത്പാദക കമ്പനികള്‍ രൂപീകരിക്കുന്നത്. സഹകരണ സംഘങ്ങളുടെ മൂല്യങ്ങളും തത്ത്വങ്ങളും പരിരക്ഷിച്ചുകൊണ്ടുതന്നെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന, ചലനാത്മകമായ വിപണിഇടപെടലുകള്‍ നടത്താന്‍ കെല്പ്പുള്ള, സ്വയംഭരണാവകാശമുള്ള, വിവിധങ്ങളായ സഹകരണ നിയമനൂലാമാലകളില്‍ നിന്നും മുക്തമായ പ്രൊഫഷണല്‍ സംഘങ്ങള്‍. ഇതാണ് ഉത്പാദക കമ്പനികള്‍ വഴി ഉദ്ദേശിക്കുന്നത്. ഇതേ മാതൃക ഉപയോഗിച്ചു തന്നെ ഉത്പാദനത്തിലെ പ്രവര്‍ത്തനങ്ങളും (വിള പരിപാലനം, തേങ്ങയിടല്‍ എന്നിവയടക്കം) സഹകരണ മാതൃകയില്‍ പുന:സംഘടിപ്പിക്കാന്‍ കഴിഞ്ഞേക്കും. ആ വഴിക്കും ശ്രമങ്ങള്‍ ഉണ്ടാവണം.

പതിനൊന്ന്, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, റബറിന്‍റെ എല്ലാ ഇറക്കുമതിയും ഒരു വര്‍ഷത്തേക്കോ ആഭ്യന്തര വിപണിയില്‍ ലഭ്യമായ സ്റ്റോക്ക് തീരുന്നതുവരെയോ നിരോധിക്കണമെന്നും ആവശ്യപ്പെടണം. സ്വാഭാവിക റബറിനുള്ള തീരുവ നിരക്കിന്‍റെ പരിധി നിലവിലെ 25 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. റബര്‍, റബര്‍ ഉല്‍പന്നങ്ങള്‍ എന്നിവ വില കുറച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ നിയന്ത്രിക്കാനായി ഇന്ത്യ അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളെ വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ഡബ്ല്യുടിഒ വ്യവസ്ഥയുടെ കീഴില്‍ റബറിനെ ഒരു കാര്‍ഷിക ചരക്കായി കണക്കാക്കണം എന്നും ആവശ്യപ്പെടണം.

പന്ത്രണ്ട്, കോവിഡിന്‍റെ തന്നെ പശ്ചാത്തലത്തില്‍, പ്ലാന്‍റേഷന്‍ ടാക്സും കാര്‍ഷിക വരുമാനനികുതിയും നീക്കം ചെയ്യാനുള്ള പദ്ധതി കേരള സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ കൂടി ചെയ്യാം. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മൊത്തം വാങ്ങലിന്‍റെ 45 ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ള തേയില വാങ്ങുന്നത്, ബാക്കിയുള്ളവ തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നാണ്. കൂടുതല്‍ അളവില്‍ കേരളത്തില്‍ നിന്നുള്ള തേയില വാങ്ങാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിയേക്കാം, ഇത് കേരള തേയിലയുടെ ആവശ്യം വര്‍ദ്ധിപ്പിക്കും.

പതിമൂന്ന്, നമ്മുടെ രാജ്യത്തിനുള്ളില്‍ എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് തന്നെ പ്ലാന്‍റേഷന്‍ മേഖലയില്‍ ചെയ്യാന്‍ കഴിയുന്ന വളരെയേറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, തേയില കൃഷിയുടെ ഒരു വലിയ പ്രശ്നം റീപ്ലാന്‍റിംഗ് നടക്കാത്തതാണ്. ഒട്ടുമിക്ക തേയില തോട്ടങ്ങളുടെയും പ്രായം 60 വര്‍ഷത്തില്‍ കൂടുതലാണ്. എന്നാല്‍, റീപ്ലാന്‍റിംഗ് നടത്താതെ ഭൂമിയെയും ചെടിയെയും ഊറ്റിക്കുടിക്കുന്ന ഒരു സമ്പ്രദായമാണ് പ്ലാന്‍റേഷന്‍ കമ്പനികള്‍ അനുവര്‍ത്തിച്ചത്. ഇത്രയും കാലം ലാഭം നല്‍കിയ മണ്ണില്‍ പുനര്‍നിക്ഷേപം നടത്താനുള്ള ഒരു ശ്രമവും അവര്‍ നടത്തിയില്ല. പ്രായമേറെയേറിയ പ്ലാന്‍റേഷനുകളെ തൊഴിലാളികളുടെ തലയില്‍ കെട്ടിവെച്ച് സംസ്കരണത്തില്‍ മാത്രം ശ്രദ്ധിക്കാനുള്ള നീക്കവും ഊര്‍ജ്ജിതമായി തന്നെ ഈ കമ്പനികള്‍ നടത്തുന്നു. ഇത് തുടരാന്‍ അനുവദിക്കരുത്. ആവശ്യമെങ്കില്‍ റീപ്ലാന്‍റിംഗിനുള്ള സബ്സിഡി വര്‍ദ്ധിപ്പിച്ചും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. തൊഴിലുറപ്പു പദ്ധതി ഇതിനായി ഉപയോഗിക്കുന്നതിന്‍റെ സാധ്യതയും പരിശോധിക്കണം. അതു പോലെ തന്നെ, തോട്ടം മേഖലയില്‍ ഒട്ടേറെ ചെറിയ കൃഷിക്കാരുണ്ട്. വിപണിയുമായുള്ള ബന്ധത്തില്‍ ഏറെ പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നവരാണവര്‍. ഉദാഹരണത്തിന് വയനാട്ടിലെ കാപ്പി കര്‍ഷകര്‍. ഇവരെ സംരക്ഷിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കൃഷിക്കാരുടെ ഉത്പാദക കമ്പനികള്‍ രൂപീകരിച്ചുകൊണ്ട് അവയുടെ ആഭിമുഖ്യത്തില്‍ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേണം. ഇത്തരത്തിലുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനും, ആവശ്യം വരുന്ന മുറയ്ക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരുവാനും, പ്രത്യേക വ്യവസായ പാര്‍ക്കുകള്‍, അഗ്രോഫുഡ് പാര്‍ക്കുകള്‍ എന്നിവ വേണ്ടതുണ്ട്.

മൃഗസംരക്ഷണ മേഖലയിലെ 
ഇടപെടലുകള്‍

കേരളത്തിലെ മൃഗസംരക്ഷണ മേഖലയില്‍  കോവിഡ്19 മഹാമാരിയില്‍ നിന്നുള്ള ഒരു പ്രധാന പാഠം മുട്ട, മാംസം തുടങ്ങിയ ഉല്പന്നങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്‍റെ ആവശ്യകതയാണ്. ഒരു ദിവസം ഒരു കോടി മുട്ടകളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. ഇത് പ്രതിദിനം 25 ലക്ഷം മുട്ടയായി കുറയ്ക്കണം. അതായത്, സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധിക മുട്ടകള്‍ കൂടി ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇറച്ചിയില്‍, 'കേരള ചിക്കന്‍' പദ്ധതി ഇപ്പോള്‍ തന്നെ വ്യാപകമാക്കിയിട്ടുണ്ട്. ഇതും അടുത്ത വര്‍ഷങ്ങളില്‍ വിപുലീകരിക്കേണ്ടതുണ്ട്.

കേരളം പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് അടുത്തെത്തിയിരിക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്പാദനത്തില്‍ മിച്ചം വരുന്ന സംസ്ഥാനമാവും നമ്മള്‍. അതിനാല്‍ മിച്ചം വരുന്ന പാല്‍ സംസ്കരിക്കാനുള്ള ഒരു പദ്ധതി നമ്മള്‍ ഇപ്പോള്‍ തന്നെ ആവിഷ്കരിക്കണം. മിച്ചം വരുന്ന പാലിനെ പാല്‍പ്പൊടിയും ബാഷ്പീകരിച്ച പാലും ആയി പരിവര്‍ത്തനം ചെയ്യാനും സംഭരിക്കാനും കേരളത്തിന് ഒരു ആധുനിക പാല്‍പ്പൊടി പ്ലാന്‍റും ഒരു ബാഷ്പീകരണ പ്ലാന്‍റും ആവശ്യമാണ്. പാലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായ  ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ  ഉല്പാദനം വികസിപ്പിക്കാനും ലക്ഷ്യമിടേണ്ടതുണ്ട്. നിലവിലുള്ള ഡയറി പ്ലാന്‍റുകളില്‍ നൂതന ഉല്പന്ന വൈവിധ്യവല്‍ക്കരണ സൗകര്യങ്ങള്‍ സ്ഥാപിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ, ക്ഷീര സഹകരണസംഘങ്ങള്‍ നവീകരിക്കേണ്ടതുണ്ട്, കന്നുകാലികളുടെ തീറ്റ സംഭരിക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അവരെ സജ്ജമാക്കേണ്ടതുണ്ട്. കര്‍ഷകര്‍ക്കായി പാല്‍ കറക്കുന്നതിനുള്ള യന്ത്രങ്ങള്‍ക്കുള്ള സബ്സിഡി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ കന്നുകാലി യൂണിറ്റുകളിലെ ജൈവസുരക്ഷാ നടപടികളുടെ അവലോകനം അനിവാര്യമാണ്. ഭാവിയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങള്‍ കൂടുതല്‍ നേരിടേണ്ടിവരുമെന്നതിനാല്‍, നമ്മുടെ കാണുകളികളെയും ക്ഷീര യൂണിറ്റുകളെയും ഫ്ളൂ പോലെയുള്ള പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കുന്നതിനും മനുഷ്യരിലേക്കുള്ള വ്യാപനം മന്ദഗതിയിലാക്കുന്നതിനും ആധുനിക ജൈവസുരക്ഷാ സൗകര്യങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു ആധുനിക ജൈവ സുരക്ഷാ ചട്ടക്കൂട് നമ്മുടെ മൃഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ മികച്ച രീതിയില്‍ വിപണനം ചെയ്യുന്നതിനും ഉപയോഗിക്കണം.

ഉള്‍നാടന്‍ മത്സ്യബന്ധന
 രംഗത്തെ ഇടപെടലുകള്‍

ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ ഒരു വലിയ കുതിച്ചുചാട്ടത്തിന് നമ്മള്‍ ഒരുങ്ങേണ്ടതുണ്ട്.

ഒന്നാമതായി, കേരളത്തില്‍ ഒരുപാട് വലിയ ജലാശയങ്ങളുണ്ട്. ഇവയെയൊക്കെ ഉള്‍നാടന്‍ മത്സ്യക്കൃഷിക്കു കീഴില്‍ കൊണ്ടുവരണം. ഇതിനായി പഞ്ചായത്തുകളുടെയും കുടുംബുംബശ്രീയുടെയും സഹായത്തോടെ ഒരു പദ്ധതി ഉടന്‍ ആരംഭിക്കണം.

രണ്ട്, ഗുണനിലവാരമുള്ള മത്സ്യവിത്ത്, ശുദ്ധജല ചെമ്മീന്‍, ഉപ്പുവെള്ള ചെമ്മീന്‍, മത്സ്യം, കടുക്ക, ചിപ്പി, ഞണ്ട് എന്നിവയുടെ ഉല്പാദനത്തിന് അവശ്യമായ വിത്തിന്‍റെ ലഭ്യതയിലുള്ള അപര്യാപ്തത ഒരു പ്രധാന തടസ്സമാണ്. വിത്ത് ഉല്പാദനം ശക്തിപ്പെടുത്തണം.

മൂന്ന്, മത്സ്യ മേഖലയിലെ ഒരു പ്രധാന പ്രവര്‍ത്തനമായി അലങ്കാര മത്സ്യസംസ്കാരം അതിവേഗം ഉയര്‍ന്നു വരുന്നുണ്ട്. വളരെ അനുയോജ്യമായ കാലാവസ്ഥയുള്ള കേരളത്തിന് അലങ്കാര മത്സ്യമേഖലയില്‍ വിപുലീകരണത്തിന് ധാരാളം സാധ്യതയുണ്ട്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഉപജീവനത്തിന് ഒരു പിന്തുണ നല്‍കുന്നതിലും വിദേശനാണ്യ വരുമാനം നേടുന്നതിലും ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 150 ഓളം അലങ്കാര മത്സ്യ വ്യാപാര യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

നാല്, കേരളത്തിലെ ഭൂരിഭാഗം ഉപ്പുവെള്ള പ്രദേശങ്ങളും ഉപയോഗിക്കാതെയിരിക്കുകയോ അല്ലെങ്കില്‍ അശാസ്ത്രീയമായി ഉപയോഗിക്കുകയോ ചെയ്യുകയാണ് പതിവ്. ഈ പ്രദേശങ്ങളുടെ പര്യാപ്തമായ ഉപയോഗത്തിനായി ഒരു തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. ഉപ്പുവെള്ളജലമേഖലയുടെ സുസ്ഥിര വികസനത്തിന് ചെമ്മീന്‍ ഒഴികെയുള്ള ഇനം ഉപയോഗിച്ച് കൃഷിയുടെ വൈവിധ്യവല്‍ക്കരണം ആവശ്യമാണ്. ഫിന്‍ഫിഷ് ഇനങ്ങളായ സീ ബാസ് (ലേറ്റ്സ്), മില്‍ക്ക് ഫിഷ് (ചാനോസ്), പേള്‍ സ്പോട്ട് (കരിമീന്‍) എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇവയില്‍ ചിലതിന്‍റെ വിത്തുകളുടെ വാണിജ്യാധിഷ്ഠിത ഉല്‍പാദനത്തിനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഉപ്പുവെള്ളത്തിലെ ചിപ്പി കൃഷി (പച്ച, തവിട്ട് നിറമുള്ളവ) വാണിജ്യപരമായി ലാഭകരമാണെന്ന് തെളിയിക്കുകയും പല ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്യുന്നു. വനിതാ സ്വാശ്രയസംഘങ്ങള്‍ക്കുള്ള ഉപജീവന സഹായ പദ്ധതിയായി ഇത് പ്രചരിപ്പിക്കാം. ഉപ്പുവെള്ളത്തിന് അനുയോജ്യമായ മറ്റൊരു പ്രവര്‍ത്തനമാണ് ഭക്ഷ്യയോഗ്യമായ ചിപ്പികളുടെ കൃഷി. അതുപോലെ തന്നെയാണ് ഞണ്ട് കൃഷിയും.

അഞ്ച്, വനാമി ചെമ്മീനിന്‍റെ കൃഷി അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ്. വനാമി ചെമ്മീനിന്‍റെ രോഗപ്രതിരോധ ശക്തിയും അതിവേഗ വളര്‍ച്ചയുമാണ് ഇതിനു കാരണം. നിയന്ത്രിത രീതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഇന്ത്യയില്‍ വനാമി ചെമ്മീനിന്‍റെ കൃഷിക്ക് തുടക്കം കുറിച്ചത്. സാധ്യതാ പഠനങ്ങളെത്തുടര്‍ന്ന് 2009 ല്‍ വാനാമിയുടെ വാണിജ്യപരമായ ഉപയോഗം വലിയ തോതില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിരുന്നാലും, കേരളത്തില്‍ വനാമി ചെമ്മീന്‍ കൃഷി വ്യാപകമായില്ല. അതിനാല്‍ കര്‍ഷകര്‍ക്കിടയില്‍ വനാമി ചെമ്മീന്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണം. ഇതിനൊരു പശ്ചാത്തലം കൂടിയുണ്ട്. ഇന്ന് ആന്ധ്രാപ്രദേശിലെ വനാമി ചെമ്മീന്‍ ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ ചെമ്മീനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. കേരളത്തിലെ സമുദ്രവിഭവ ഫാക്ടറികള്‍ അവയുടെ നിലനില്‍പ്പിനായി ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത് ചെറിയ വലിപ്പത്തിലുള്ള വനാമി ആണ്. ആന്ധ്രാപ്രദേശിലെ കയറ്റുമതിക്കാര്‍ക്ക് ഇപ്പോള്‍ ചെറിയ വലുപ്പത്തി ലുള്ള ഈ ചെമ്മീന്‍ സംസ്കരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കേരളത്തിലുണ്ടുതാനും. അതിനാല്‍ അവിടുത്തെ ചെമ്മീന്‍ കേരളത്തില്‍ കൊണ്ടുവന്നാണ് സംസ്കരണം നടത്തുന്നത്. എന്നാല്‍ ആന്ധ്രാപ്രദേശിക ഫാക്ടറികള്‍ ചെറിയ വലിപ്പമുള്ള ചെമ്മീന്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍, ഈ വലുപ്പത്തിലുള്ള ചെമ്മീനുകള്‍ കേരളത്തിലെ കയറ്റുമതിക്കാര്‍ക്ക് സംസ്കരണത്തിനായി ലഭ്യമാകില്ല. തന്മൂലം, കേരളത്തിലെ നെല്ല് കൃഷി ചെയ്യാത്ത ജലാശയങ്ങളില്‍ വര്‍ഷം മുഴുവനും ചെമ്മീന്‍ കൃഷി നടത്താന്‍ കേരള സര്‍ക്കാര്‍ അനുവദിക്കുന്നത് നിര്‍ണായകമായി വന്നേക്കും.

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വിഷയങ്ങള്‍ വെവ്വേറെയാണ് മുകളില്‍ ചര്‍ച്ച ചെയ്തതെങ്കിലും വലിയ ഏകോപനം ഈ വകുപ്പുകളും പഞ്ചായത്തുകളും അതുപോലെ സഹകരണ വകുപ്പും തമ്മില്‍ വേണ്ടതുണ്ട്. ഹരിത കേരളം മിഷന്‍റെ ഇടപെടലും വേണം. ഇതിനായി ഒരു കമ്മിറ്റി പഞ്ചായത്ത് തലത്തില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എന്നാല്‍ ഈ കമ്മിറ്റികള്‍ എല്ലായിടത്തും ഒരേ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നില്ല. ഈ ഏകോപന സമിതികള്‍ കൃത്യമായി ഇടപെട്ടില്ലെങ്കില്‍ സംയോജിത കാര്‍ഷിക നയം വേണ്ടയിടത്ത് ചിതറിക്കിടക്കുന്ന ആസൂത്രണമില്ലാത്ത പ്രവര്‍ത്തനമായി സുഭിക്ഷ കേരളം പദ്ധതി മാറിയേക്കാം. ഇത് നമുക്ക് ഒഴിവാക്കേണ്ടതുണ്ട്.